version
int64 1
1
| data
dict |
---|---|
1 | {
"paragraphs": [
{
"context": " . ഹരപ്പയുമായി യാതൊരു ബന്ധവും കാണുന്ന തരത്തിലല്ല അവയുടെ രീതി. ഹരപ്പൻ കോട്ടക്ക് തെക്ക്‌ഭാഗത്തായി കണ്ടെടുത്ത ശ്മശാനസംസ്കൃതിയുടെ ഭാഗങ്ങളാകട്ടെ ഹരപ്പൻ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോവാത്തതും പ്രകടമായ വ്യത്യാസമുള്ളവയുമാണ്. . ഇതിനെ ഹരപ്പാനന്തരഘട്ടമായി ചരിത്രകാരന്മാർ കണക്കാക്കുന്നു. ഇവിടെ നിന്നും കിട്ടിയ മൺപാത്രങ്ങളും അവയിലെ ചിത്രലേഖനങ്ങളും ഹരപ്പൻ പ്രദേശത്തിനു പുറത്തു നിന്നുള്ള ഒരു ജനവിഭാഗത്തിന്റേത് എന്ന് സംശയിക്കത്തക്കവിധം വ്യത്യസ്തങ്ങളായിരുന്നു. ഹരപ്പൻ അധിവാസകേന്ദ്രങ്ങളിലേക്ക് ഏതോ പരദേശിജീവിതരീതിയുടെ കടന്നു കയറ്റത്തേയാണ് ഇത് സൂചിപ്പിക്കുന്നത്. അടുത്തകാലത്തായി നടത്തിയ ഗവേഷണങ്ങളിൽ ശവശരീരങ്ങൾ കണ്ടെത്തിയത് കൂട്ടക്കൊലകാരണമല്ല മറിച്ച് രോഗങ്ങൾ മൂലം മരണപ്പെട്ടവരുടേതാണെന്നാണ് തെളിഞ്ഞത്. അസ്ഥികൂടങ്ങളുടെ പഠനത്തിൽ നിന്ന് മരണം ഉപരോധാമോ മറ്റോ കാരണമായി പിടിപെട്ട അനീമിയ പോലുള്ള അസുഖങ്ങൾ മൂലമാണ് ഉണ്ടായതെന്ന് കണ്ടെത്തിട്ടുണ്ട്. മറ്റൊരു കൂട്ടം ഗവേഷകരുടേ അഭിപ്രായത്തിൽ ഹരപ്പൻ നാഗരികതയുടെ അന്ത്യം കാലാവസ്ഥാ വ്യതിയാനം മൂലമാണ്. തുടർച്ചയായ പ്രളയമോ, അതെത്തുടർന്നുണ്ടായ വനനശീകരണമോ ആയിരിക്കാം ഹരപ്പയുടെ പാധാന്യം അസ്തമിക്കാനും അതേതുടർന്ന് ജനങ്ങൾ പാലായനം ചെയ്യാനും കാരണമായതെന്ന് ഇക്കൂട്ടർ സിദ്ധാന്തിക്കുന്നു. 1964ൽ റോബർട്ട് എൽ. റെയ്‌ക്സ്, ജോർജ്ജ് എഫ്. ഡെയ്‌ല്സ് എന്നിവർ സിന്ധു നദിയിൽ ഉണ്ടായ ഒരു വമ്പൻ വെള്ളപ്പൊക്കമാണ് ഹരപ്പൻ സംസ്കാരം നശിക്കാനുള്ള കാരണമെന്ന സിദ്ധാന്തം മുന്നോട്ട് വച്ചു. ഇവർക്കും മുന്നേ ഹൈഡ്രോളജിസ്റ്റായ എം. ആർ. സാഹ്നിയും ഇതേ കാഴ്ചപ്പാട് പ്രകടിപ്പിച്ചിരുന്നു. . എല്ലാ വേനൽക്കാലത്തും പ്രളയം സൃഷ്ടിക്കാറുള്ള തങ്ങളുടെ പ്രിയപ്പെട്ട നദിയുടെ ശീലം മുൻകൂട്ടിക്കണ്ടാണ് ഹരപ്പയിലെ കെട്ടിടങ്ങളും മറ്റും നിർമ്മിച്ചിരുന്നതെന്നതിനാൽ വെള്ളപ്പൊക്കത്തിൽ കരകവിഞ്ഞൊഴുകുന്ന സിന്ധു നദി ഹരപ്പൻ സംസ്കാരത്തിന്റെ നാശകാരിണിയാകാൻ വഴിയില്ല എന്നാണ് മറ്റൊരു വിഭാഗം ചരിത്രകാരന്മാർ കരുതുന്നത്. എന്നാൽ റേക്സ് - ഡേയ്‌ല്സ് സിദ്ധാന്തം മറ്റൊന്നായിരുന്നു. ബി. സി. ഇ. 1500 നോടടുത്ത് സിന്ധുനദീതടത്തിൽ ശക്തമായ ഒരു ഭൂകമ്പമുണ്ടായെന്നും അതുമൂലം ഒഴുക്കു തടസ്സപ്പെട്ട നദീജലം മൊഹെൻജോ-ദരോവിലേക്ക് ഇരച്ചു കയറി അവിടത്തെ സംസ്കൃതിയെ നിശ്ശേഷം തുടച്ചു നീക്കി എന്നും ഈ സിദ്ധാന്തം പറയുന്നു. ഇതിനെ ലേക്ക് തിയറി എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രൊഫ. സാഹ്നി സിദ്ധാന്തിച്ചത് നദിയുടെ ആരംഭപ്രദേശങ്ങളിൽ മലയിടിച്ചിലുകൾ കൊണ്ട് പ്രകൃത്യാ ഉണ്ടായിരുന്ന അണക്കെട്ടുകൾ പൊട്ടിയാണ് വെള്ളപ്പൊക്കം ഉണ്ടായത് എന്നായിരുന്നു. ഇത് ഡാം തിയറി എന്നാണറിയപ്പെട്ടത്. എന്നാൽ ഈ സിദ്ധാന്തങ്ങൾ മൊഹെൻജൊദാരോവിന്റെ പതനത്തിനു മാത്രമേ കാരണമാകാൻ തരമുള്ളൂ. സിന്ധു നദിയുടെ ജലത്തിന് എത്തിച്ചേരാൻ കഴിയാത്തത്ര അകലത്തുള്ള - അതായത് മൂന്നൂറു മൈലോളം ദൂരെ കിടക്കുന്ന - ഹരപ്പയോ അതുപോലെ ലോഥൽ, കാലിബഗൻ എന്നീ പ്രദേശങ്ങളോ എങ്ങനെ നശിച്ചു എന്നതിന് ജലസിദ്ധാന്തങ്ങൾ മതിയായ ഉത്തരം തരുന്നില്ല. ഡെയിൽസിന്റെ തന്നെ അഭിപ്രായത്തിൽ ഹരപ്പയിൽ വെള്ളപ്പൊക്കമുണ്ടായതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. മറിച്ച അവ ക്ഷണത്തിൽ ഒഴിഞ്ഞുപോയതു പോലെ തോന്നുകയും ചെയ്യുന്നു. ഈ അവസ്ഥയാകട്ടെ ആക്രമണസിദ്ധാന്തവുമായി യോജിക്കുന്നതുമാണ്. മൊഹെൻജദരോവിൽ പ്രളയം നാശം വരുത്തിയെന്ന് മിക്ക ഗവേഷകരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ഇതിന് കാരണമായിരിക്കുക ആര്യന്മാരാണ് എന്ന് ചില ചരിത്രഗവേഷകർ കരുതുന്നു. ഇക്കൂട്ടത്തിൽ ഒരാളാണ് ഡോ. മാലതി ഷെണ്ഡ്ജേ. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ചില സംഭവങ്ങൾ അതിനു തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. ഋഗ്വേദത്തിൽ ഇന്ദ്രൻ സപ്തനദികളിലേക്കും ഒഴുകുന്ന ജലം തടഞ്ഞുനിർത്തിയിരുന്ന ഒരു പർവ്വതം തകർത്ത് വെള്ളം ഒഴുക്കുവിട്ടിരുന്നതായി പറയുന്നുണ്ട്. അണക്കെട്ടിൽ വജ്രായുധമുപയോഗിച്ചാണ് ഇന്ദ്രൻ വിള്ളലുണ്ടാക്കിയെന്നും അതിൽനിന്നുള്ള ജലം പിന്നീട് കോട്ടകളിലേക്കും പുരങ്ങളിലേക്കും ഒഴുക്കി പ്രളയം സൃഷ്ടിച്ചുവെന്നുമാണ് പരാമർശം. അണകൾക്ക് കാവൽ നിന്നിരുന്ന വൃതന്മാരെ പറ്റിയും അവരെ കൊന്നൊടുക്കിയതിനെ പറ്റിയും സൂചനകളുണ്ട്. തടഞ്ഞു നിർത്തിയ വെള്ളം തുറന്നുവിട്ട് ശത്രുക്കളെ നിർമ്മാർജ്ജനം ചെയ്യാനുള്ള ശ്രമമായി ഇതു വ്യാഖ്യാനിക്കപ്പെടുന്നു. പിൽക്കാലത്ത് ഇവിടങ്ങളിൽ ഉരുത്തിരിഞ്ഞ ഹരപ്പൻ ശ്മശാനസംസ്കൃതിയേപ്പറ്റിയും നിരവധി തെളിവുകൾ കിട്ടിയിട്ടുണ്ട്. സ്വാറ്റ് താഴ്വരയിൽ നിന്നും ലഭിച്ച തെളിവുകൾ ആധാരമാക്കിയാൽ അവർ കൃഷിയും കാലിവളർത്തലുമായി ഒതുങ്ങിക്കഴിഞ്ഞുകൂടുകയും പഴയ തരം ആർഭാടങ്ങൾ ഇല്ലാത്ത ഒരു ജീവിതം നയിച്ചു എന്നും കരുതണം. ഇവരുടെ കാലത്തെ മൺപാത്രങ്ങൾക്ക് മുൻപത്തെ പോലെ ചിത്രപ്പണികളും മിനുക്കവും കാണുന്നില്ല. മറിച്ച് ചാരനിറം പൂശിയതും വൈദികസമൂഹത്തിൻറേതെന്നു വിശ്വസിക്കുന്ന തരം പാത്രങ്ങളോടൊത്തും ആണ് അവ കാണപ്പെടുന്നത്. ഇത് രണ്ടു വ്യത്യസ്തസംസ്കൃതികളുടെ കൂടിച്ചേരലിനേയാണ് സൂചിപ്പിക്കുന്നത്. ആര്യന്മാർ സാംസ്കാരികമായി അധികം പുരോഗമിച്ചിട്ടില്ലാത്ത നാടോടികളായ ഇടയജാതിക്കാരായിരുന്നു. അവർക്ക് എതിരിടേണ്ടി വന്നിരിക്കാവുന്ന ഹരപ്പന്മാർ നഗരവാസികളും നാനാരാജ്യങ്ങളുമായി കച്ചവടം ചെയ്തിരുന്നവരും സംസ്കാരസമ്പന്നരും വലിയ ദുർഗ്ഗങ്ങൾ കെട്ടി തങ്ങളുടെ ജനതയെ സംരക്ഷിച്ചിരുന്നവരുമായിരുന്നു. കുതിരകളുമായി രംഗപ്രവേശം ചെയ്ത ആക്രമണശക്തി കൂടിയ ആര്യന്മാർക്ക് സൈന്ധവരെ എളുപ്പത്തിൽ കീഴടക്കാൻ കഴിഞ്ഞിരിക്കണം.",
"qas": [
{
"answers": [
{
"answer_start": 2492,
"text": "ഡെയിൽസിന്റെ "
}
],
"category": "SHORT",
"id": 0,
"question": "ഹാരപ്പയിൽ വെള്ളപ്പൊക്കത്തിന്റെ ലക്ഷണങ്ങളില്ല എന്ന് അഭിപ്രായപെട്ടതാര്?"
},
{
"answers": [
{
"answer_start": 483,
"text": " പരദേശിജീവിതരീതിയുടെ"
}
],
"category": "SHORT",
"id": 1,
"question": "ഹാരപ്പൻ കോട്ടയുടെ തെക്ക് ഭാഗത്ത് കണ്ടെത്തിയ പെയിന്റിംഗുകൾ. ഇത് ഹരപ്പൻ ജീവിതരീതിയിലേക്കുള്ള ആരുടെ വരവിനെ സൂചിപ്പിക്കുന്നു.?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 2,
"question": "ഹാരപ്പൻ സംസ്കാരം ഏത് ഗ്രന്ഥത്തിലെ തത്വങ്ങൾ ആണ് അഗീകരിച്ചിരുന്നത് ?"
},
{
"answers": [
{
"answer_start": 2701,
"text": ".മൊഹെൻജദരോവിൽ"
}
],
"category": "SHORT",
"id": 3,
"question": " എവിടത്തെ വെള്ളപ്പൊക്കം സിന്ദു നദീ തട സംസ്കാരത്തിന്റെ നാശത്തിന് കാരണമായി എന്നാണ് മിക്ക ഗവേഷകരും വിശ്വസിക്കുന്നത് ?"
},
{
"answers": [
{
"answer_start": 108,
"text": "ശ്മശാനസംസ്കൃതിയുടെ"
}
],
"category": "SHORT",
"id": 4,
"question": "ഹാരപ്പൻ കോട്ടയുടെ തെക്ക് ഭാഗത്തുള്ള ഏതു സംസ്കാരത്തിന്റെ ഭാഗങ്ങളാണ് ഹാരപ്പൻ സംസ്കാരവുമായി പൊരുത്തപ്പെടാത്തതു ?"
},
{
"answers": [
{
"answer_start": 4344,
"text": "ആര്യന്മാർക്ക്"
}
],
"category": "SHORT",
"id": 5,
"question": "കുതിരകളുമായി കളത്തിൽ പ്രവേശിച്ച ആരാണ് സിന്ദു നദീ തടക്കാരെ അനായാസം കീഴടക്കിയത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": " ആർ. കെ. നാരായണൻ ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസിൽ (ഇപ്പോൾ ചെന്നൈ, തമിഴ്‌നാട്) ഒരു അയ്യർ വടാമ തമിഴ് ബ്രാഹ്മണ കുടുംബത്തിൽ 1906 ഒക്ടോബർ 10-ന് ജനിച്ചു. ആറ് ആൺമക്കളും രണ്ട് പെൺമക്കളുമുള്ള ഒരു കുടുംബത്തിലെ എട്ട് മക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ആൺകുട്ടികളിൽ രണ്ടാമനായിരുന്ന നാരായണന്റെ ഇളയ സഹോദരൻ രാമചന്ദ്രൻ പിന്നീട് ജെമിനി സ്റ്റുഡിയോയിൽ പത്രാധിപരായി. പ്രശസ്തനായ ഇന്ത്യൻ കാർട്ടൂണിസ്റ്റായ ആർ. കെ. ലക്ഷ്മൺ ഇളയ സഹോദരനാണ്. ഒരു സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പിതാവിന്റെ സ്കൂളിലാണ് നാരായൺ ഏതാനും കാലം വിദ്യാഭ്യാസം നിർവ്വഹിച്ചത്. പിതാവിന്റെ ജോലിസ്ഥലം പതിവായി മാറിയിരുന്നതിനാൽ നാരായണൻ തന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗം മാതൃ മുത്തശിയായ പാർവതിയുടെ സംരക്ഷണയിൽ ചെലവഴിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തുക്കളും കളിക്കൂട്ടുകാരുമായി ഉണ്ടായിരുന്നത് ഒരു മയിലും വികൃതിയായ ഒരു കുരങ്ങുമായിരുന്നു. മുത്തശ്ശി അദ്ദേഹത്തിന് നൽകിയ കുഞ്ഞപ്പ എന്ന വിളിപ്പേരിലാണ് കുടുംബ വൃത്തങ്ങളിൽ അദ്ദേഹം അറിയപ്പെട്ടത്. അവർ കുട്ടിയെ ഗണിതശാസ്ത്രം, പുരാണം, ഇന്ത്യൻ ശാസ്ത്രീയ സംഗീതം, സംസ്‌കൃതം എന്നിവ പഠിപ്പിച്ചു. ലക്ഷ്മണന്റെ അഭിപ്രായത്തിൽ, കുടുംബം കൂടുതലും ഇംഗ്ലീഷിൽ സംസാരിക്കുകയും നാരായണനും സഹോദരങ്ങളും വ്യാകരണ പിശകുകളെ അഭിമുഖീകരിക്കുകയും ചെയ്തു. മുത്തശ്ശിക്കൊപ്പം താമസിക്കുമ്പോൾ, നാരായണൻ പുരസവാൽക്കത്തിലെ ലൂഥറൻ മിഷൻ സ്കൂൾ, സി. ആർ. സി. ഹൈസ്കൂൾ, ക്രിസ്ത്യൻ കോളേജ് ഹൈ സ്കൂൾ ഉൾപ്പെടെയുള്ള മദ്രാസിലെ സ്കൂളുകളിൽ തുടർച്ചയായ പഠനം നടത്തി. ഒരു വിജ്ഞാന കുതുകിയായിരുനന്ന നാരായണന്റെ ആദ്യകാല ഇഷ്ട സാഹിത്യകാരന്മാരിൽ ചാൾസ് ഡിക്കൻസ്, വോഡ്ഹൌസ്, ആർതർ കോനൻ ഡോയൽ, തോമസ് ഹാർഡി എന്നിവരും ഉൾപ്പെടുന്നു. പന്ത്രണ്ടു വയസ്സുള്ളപ്പോൾ, സ്വാതന്ത്ര്യ അനുകൂല മാർച്ചിൽ പങ്കെടുത്ത നാരായണനെ അരാഷ്ടീയ വാദികളും എല്ലാ സർക്കാരുകളും അധാർമ്മികാരുമാണെന്ന് വിശ്വസിച്ചിരുന്ന കുടുംബത്തിലെ അമ്മാവൻ ശാസിച്ചു. പിതാവിന് മഹാരാജാസ് കോളേജ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ കുടുംബത്തോടൊപ്പം താമസിക്കാനായി നാരായണൻ മൈസൂരിലേക്ക് താമസം മാറി. സ്കൂളിലെ നിറഞ്ഞ ലൈബ്രറിയും ഒപ്പം പിതാവിന്റെ സ്വന്തമായ ലൈബ്രറിയും അദ്ദേഹത്തിന്റെ വായനാശീലത്തെ പരിപോഷിപ്പിച്ചതോടൊപ്പം അദ്ദേഹം എഴുതാനും തുടങ്ങുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർവ്വകലാശാലാ പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ട നാരായണൻ ഒരു വർഷം വീട്ടിൽ വായനയിലും എഴുത്തിലുമായി ചെലവഴിച്ചു. 1926 ൽ ഈ പരീക്ഷ പാസായ അദ്ദേഹം മൈസൂർ മഹാരാജ കോളേജിൽ തുടർ പഠനത്തിന് ചേർന്നു. ഇവിടെ നാരായണന് ബിരുദം നേടാൻ പതിവിലും ഒരു വർഷം കൂടുതലായി, നാല് വർഷമെടുത്തു. മൈസൂർ മഹാരാജാസ് കോളേജിൽ നിന്ന് ബി. എ. പാസ്സായ അദ്ദേഹം ബിരുദാനന്തര ബിരുദം (എം. എ. ) എടുക്കുന്നതിലൂടെ സാഹിത്യത്തോടുള്ള താത്പര്യം ഇല്ലാതാകുമെന്ന സുഹൃത്തിന്റെ പ്രേരണയാൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചുവെങ്കിലും കായികാദ്ധ്യാപകന് പകരക്കാരനായി ജോലി ചെയ്യാൻ വിദ്യാലയത്തിലെ സ്കൂളിലെ പ്രധാനാധ്യാപകൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പ്രതിഷേധസൂചകമായി അഞ്ചു ദിവസത്തിനു ശേഷം ജോലി രാജി വെച്ച. ഈ അനുഭവം നാരായണന് തന്റെ ഒരേയൊരു ജീവിതചര്യ സാഹിത്യ രചനയാണെന്ന് മനസ്സിലാക്കിക്കുകയും, വീട്ടിൽത്തന്നെ തുടർന്നുകൊണ്ട് നോവലുകൾ എഴുതാനുള്ള തീരുമാനത്തിലെത്തിക്കുകയും പിന്നീട് സാഹിത്യരചനയിൽ മുഴുകുകയും ചെയ്തു. ഡവലപ്പ്മെന്റ് ഓഫ് മാരിടൈം ലോസ് ഓഫ് സെവന്റീൻത് സെഞ്ചുറി ഇംഗ്ലണ്ട് എന്ന പുസ്തകത്തിന്റെ അവലോകനമായിരുന്നു അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി. തുടർന്ന്, ഇംഗ്ലീഷ് പത്രമാസികകൾക്കായി ഇടയ്ക്കിടെ പ്രാദേശിക പ്രതിപത്തിയുള്ള കഥകൾ എഴുതാൻ തുടങ്ങി. രചനയ്ക്ക് വലിയ പ്രതിഫലം ലഭിച്ചില്ലെങ്കിലും (ആദ്യ വർഷത്തെ വരുമാനം ഒൻപത് രൂപയും പന്ത്രണ്ട് വർഷവുമായിരുന്നു), ലളിത ജീവിതവും കുറഞ്ഞ ആവശ്യങ്ങളും മാത്രം ഉണ്ടായിരുന്ന അദ്ദേഹത്തെ കുടുംബവും സുഹൃത്തുക്കളും ഒരു പാരമ്പര്യവിരുദ്ധമായ ജോലിയുടെ തിരഞ്ഞെടുപ്പിനെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. 1930 ൽ നാരായണൻ തന്റെ അമ്മാവൻ അവഹേളിക്കുകയും ഒരുകൂട്ടം പ്രസാധകർ നിരസിക്കുകയും ചെയ്ത തന്റെ ആദ്യ നോവലായ ‘സ്വാമി ആൻഡ് ഫ്രണ്ട്സ്’ രചിച്ചു. ഈ പുസ്തകത്തിലൂടെ നാരായണൻ മാൽഗുഡി എന്ന ഒരു കൽപ്പിത പട്ടണംതന്നെ സൃഷ്ടിച്ചു. 1933 ൽ കോയമ്പത്തൂരിലുള്ള തന്റെ സഹോദരിയുടെ വീട്ടിൽ അവധിക്കാലം ചിലവഴിക്കുന്നതിനിടെ നാരായണൻ സമീപവാസിയായ 15 വയസുള്ള രാജമിനെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്തു. ജ്യോതിഷപരവും സാമ്പത്തികവുമായ നിരവധി തടസ്സങ്ങൾക്കിടയിലും നാരായണൻ പെൺകുട്ടിയുടെ പിതാവിന്റെ അനുമതി നേടുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തെത്തുടർന്ന്, ബ്രാഹ്മണരല്ലാത്തവരുടെ അവകാശങ്ങൾക്കായി പോരാടുന്ന മദ്രാസ് ആസ്ഥാനമായുള്ള ദി ജസ്റ്റിസ് എന്ന പത്രത്തിന്റെ റിപ്പോർട്ടറായി നാരായണൻ മാറി. ഒരു ബ്രാഹ്മണ അയ്യരായ നാരായണൻ തങ്ങളോടൊപ്പം ചേർന്നതിൽ പ്രസാധകർ ആഹ്ളാദ പുളകിതരായി.",
"qas": [
{
"answers": [
{
"answer_start": 119,
"text": "1906 ഒക്ടോബർ 10-ന് "
}
],
"category": "SHORT",
"id": 6,
"question": "ആർ കെ നാരായണൻ ജനിച്ചതെന്ന് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 7,
"question": " ആർ കെ നാരായണന്റെ ആദ്യ കൃതി ഏത് ? "
},
{
"answers": [
{
"answer_start": 39,
"text": "മദ്രാസിൽ"
}
],
"category": "SHORT",
"id": 8,
"question": "ആർ കെ നാരായണൻ ജനിച്ച സ്ഥലം ഏത് ?"
},
{
"answers": [
{
"answer_start": 305,
"text": "ജെമിനി സ്റ്റുഡിയോയിൽ"
}
],
"category": "SHORT",
"id": 9,
"question": "നാരായണന്റെ ഇളയ സഹോദരനായ രാമചന്ദ്രൻ ഏതു സ്ഥാപനത്തിന്റെ എഡിറ്ററാണ് ആയതു ?"
},
{
"answers": [
{
"answer_start": 792,
"text": "കുഞ്ഞപ്പ"
}
],
"category": "SHORT",
"id": 10,
"question": " ഏതു വിളിപ്പേരിലാണ് ആർ കെ നാരായൺ കുടുംബ വൃത്തങ്ങളിൽ അറിയപ്പെ ട്ടിരുന്നത് ?"
},
{
"answers": [
{
"answer_start": 1699,
"text": "മൈസൂരിലേക്ക്"
}
],
"category": "SHORT",
"id": 11,
"question": "അച്ഛന് മഹാരാജാസ് കോളേജ് ഹൈസ്കൂളിലേക്ക് മാറ്റം കിട്ടിയപ്പോൾ നാരായണൻ കുടുംബത്തോടൊപ്പം ജീവിക്കാൻ എങ്ങോട്ടാണ് പോയതു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": " കെ. ആർ. നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഇന്ത്യയുടെ മുൻനിര രാഷ്ട്രീയകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഭാരതീയ ജനതാ പാർട്ടിയും ഒരേ പോലെ പിന്തുണച്ച ഒരു സ്ഥാനാർത്ഥിയായിരുന്നു അബ്ദുൾ കലാം. തന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന ക്യാപ്റ്റൻ ലക്ഷ്മിയേക്കാൾ 815548 വോട്ട് അധികം നേടിയാണ് കലാം ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയാവുന്നത്. 10 ജൂൺ 2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പ്രതിപക്ഷപാർട്ടിയായിരുന്ന കോൺഗ്രസ്സിനോട് തങ്ങൾ രാഷ്‌ട്രപതി സ്ഥാനത്തേക്ക് അബ്ദുൾ കലാമിനെ പിന്തുണയ്ക്കാൻ പോകുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചു. സമാജ് വാദി പാർട്ടി കൂടി കലാമിനുള്ള പിന്തുണ അറിയിച്ചതോടെ ഒരു രണ്ടാംവട്ടം സാധ്യത കൂടി കല്പിക്കപ്പെട്ടിരുന്ന കെ. ആർ. നാരായണൻ താൻ ഇനി രാഷ്ട്രപതിയായി മത്സരിക്കാനില്ല എന്നു പറഞ്ഞ് കലാമിനുള്ള വഴി സുഗമമാക്കി. ജൂലൈ പതിനെട്ടിനായിരുന്നു വോട്ടെണ്ണൽ. കലാം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾ കലാം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി മാറി. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. ഡോക്ടർ. എസ്. രാധാകൃഷ്ണനും ഡോക്ടർ. സക്കീർ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അർഹരായവർ. ശേഷം പ്രണബ് മുഖർജിക്കും ഭാരതരത്ന ലഭിച്ചു. രാഷ്ട്രപതിയെക്കുറിച്ചുള്ള ചർച്ചകളിലെവിടെയും പരാമർശിക്കപ്പെടാതെ, ശാസ്ത്രത്തെക്കുറിച്ചുമാത്രം സംസാരിച്ച് കഴിഞ്ഞ അദ്ദേഹത്തിന്റെ രാഷ്ട്രപതിയായുള്ള സ്ഥാനാരോഹണത്തിനുപിന്നിൽ, രണ്ട് മലയാളികളുണ്ട്. നാരായണന്റെ സേവനകാലാവധി തീരുന്നതിനുമുമ്പ് പുതിയ രാഷ്ട്രപതി ആരാകണമെന്ന ചർച്ച കേന്ദ്രത്തിൽ എ. ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 12,
"question": "ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ള ആരെയാണ് രാഷ്‌ട്രപതി സ്ഥാനത്തേക്ക് ബിജെപിയെ പരിഗണിച്ചത് ?"
},
{
"answers": [
{
"answer_start": 33,
"text": "പതിനൊന്നാമത്തെ"
}
],
"category": "SHORT",
"id": 13,
"question": "കലാം ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിയിരുന്നു ?"
},
{
"answers": [
{
"answer_start": 1054,
"text": ". ഡോക്ടർ. എസ്. രാധാകൃഷ്ണനും"
}
],
"category": "SHORT",
"id": 14,
"question": "ഭാരതരത്ന അവാർഡ് ലഭിച്ച ആദ്യത്തെ രാഷ്ട്രപതി ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 1082,
"text": "ഡോക്ടർ.സക്കീർ ഹുസ്സൈനുമായിരുന്നു"
}
],
"category": "SHORT",
"id": 15,
"question": "ഭാരതരത്ന അവാർഡ് ലഭിച്ച രണ്ടാമത്തെ രാഷ്ട്രപതി ആരായിരുന്നു ?"
},
{
"answers": [
{
"answer_start": 284,
"text": "ക്യാപ്റ്റൻ ലക്ഷ്മി"
}
],
"category": "SHORT",
"id": 16,
"question": "പതിനൊന്നാമത്തെ രാഷ്ട്രപതിതിരഞ്ഞെടുപ്പിൽ കലാമിന്റെ എതിരാളി ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": " ബി. സി. മൂന്നാം ശതകത്തിൽ ഇന്ത്യയിൽ നിലനിന്ന മൗര്യസാമ്രാജ്യകാലത്തോളം ഗോവയുടെ ചരിത്രം നീണ്ടു കിടക്കുന്നു. ബി. സി. രണ്ടാം ശതകത്തിൽ ശതവാഹനന്മാർ കൊങ്കൺ പ്രദേശത്ത് ആധിപത്യം സ്ഥാപിച്ചു. യോരുകളുടെ കാലത്ത് ഗോവ ഗോപകപ്പട്ടണം, ഗോമന്ത് എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. ഗോവപുരി എന്നായിരുന്നു മറ്റൊരു പൗരാണിക നാമം. രണ്ടാം ശതകത്തിൽ ഇവിടം സന്ദർശിച്ച ടോളമിയുടെ വിവരണത്തിൽ ശൗബാ എന്ന് ഈ പ്രദേശത്തെ പരാമർശിക്കുന്നു്. നാൽ-ആറ് ശതകങ്ങളിൽ ഭോജന്മാരുടെയും മൗര്യന്മാരുടെയും കീഴിലായിരുന്നു. ആറാം ശതകത്തിൽ ചാലൂക്യർ മൗര്യന്മാരെ കീഴടക്കി. എ. ഡി. 753-ൽ രാഷ്ട്രകൂടന്മാർ ചാലൂക്യരെ പുറന്തള്ളി. എ. ഡി. 973 ആവുമ്പോഴേക്കും കദംബരുടെ കൈയിലേക്കു ഭരണം പ്രവേശിച്ചു. ഇക്കാലത്ത് സാംസ്കാരികവും വാണിജ്യപരവുമായി ഗോവ പുരോഗതി പ്രാപിച്ചു. പതിനാലാം ശതകത്തിന്റെ ആദ്യത്തിൽ ഗോവയുടെ ചില ഭാഗങ്ങൾ മാലിക് കഫൂറിന്റെ ശക്തിക്ക് അടിപെട്ടെങ്കിലും അടുത്തുതന്നെ വിജയനഗരശക്തി ഗോവ കീഴടക്കുകയും ഒരു നൂറ്റാണ്ടോളം ഭരിക്കുകയും ചെയ്തു. മഹാഭാരതത്തിൽ പരാമർശിക്കുന്ന ഗോമന്തകരാജ്യം ഗോവയാണെന്നാണ് കരുതപ്പെടുന്നത്. 1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും, പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. 18-ആം ശതകത്തോടെ ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായിക്കഴിഞ്ഞിരുന്നു. 200 വർഷങ്ങൾ കോണ്ട് ഏതാണ്ട് 6 മൈൽ ചുറ്റളവിൽ നഗരം വികസിച്ചു.",
"qas": [
{
"answers": [
{
"answer_start": 260,
"text": ".ഗോവപുരി"
}
],
"category": "SHORT",
"id": 17,
"question": "ഗോവയുടെ പുരാതന നാമം എന്തായിരുന്നു ?"
},
{
"answers": [
{
"answer_start": 1163,
"text": "പോർച്ചുഗീസ് ഭരണത്തിലായി"
}
],
"category": "SHORT",
"id": 18,
"question": " 18 -ആം നൂറ്റാണ്ടിൽ ഗോവ ആരുടെ ഭരണത്തിൻ കീഴിലായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 19,
"question": "ഗോവയുടെ തലസ്ഥാനം പൻജിമിലേക്ക് മാറ്റിയത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 589,
"text": "കദംബരുടെ"
}
],
"category": "SHORT",
"id": 20,
"question": "973 -ൽ, ഗോവ ഏത് രാജവംശക്കാരാണ് ഭരിച്ചിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 21,
"question": " സ്പാനിഷ് ജെസ്യൂട്ട് പുരോഹിതൻ ഫ്രാൻസിസ് സേവ്യർ ഗോവയിലെത്തിയത് ഏത് വര്ഷം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "\"ദാരിദ്ര്യവും ക്ഷാമവും\" കേന്ദ്രവിഷയമാക്കി സെൻ 1981-ൽ രചിച്ച ഗ്രന്ഥം ശ്രദ്ധിക്കപ്പെട്ടു. തൊഴിലില്ലായ്മ, വേതനത്തിൽ വരുന്ന കുറവ്, ഉയരുന്ന ധാന്യവില, മോശപ്പെട്ട ധാന്യവിതരണരീതി, കുടംബത്തിന്റെ ഘടന, അതിനകത്തെ വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് സ്ത്രീ-പുരുഷ അസമത്വം, സ്റ്റേറ്റിന്റെ നിസ്സംഗത എന്നിവ ഇന്ത്യ, ആഫ്രിക്ക തുടങ്ങിയ വികസ്വരരാജ്യങ്ങളിലെ പട്ടിണി, ദാരിദ്ര്യം, ക്ഷാമം എന്നിവ വിശകലനം ചെയ്യാൻ സെൻ ഉപയോഗിച്ചു. പൊതുനയങ്ങളിലെ തെറ്റായ മുൻഗണനാക്രമം, കമ്പോള വ്യവസ്ഥിതി, മാധ്യമസംസ്കാരം, നിയമവാഴ്ച, സമ്മർദ ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയും ദാരിദ്ര്യത്തിന്റെ സ്വഭാവം വിശകലനം ചെയ്യാൻ സഹായിക്കുമെന്ന് സെൻ വിശ്വസിച്ചു. സാക്ഷരത, വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യപരിപാലനം എന്നീ ഘടകങ്ങളും അവയുടെ കാര്യത്തിൽ സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യ-സാമ്പത്തിക വികസനത്തെ ബാധിക്കും. ഇക്കാര്യത്തിൽ അനുയോജ്യമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തേണ്ടത് സ്റ്റേറ്റാണ് എന്ന് വാദിച്ച അമർത്യസെൻ കേരള വികസന മാതൃകയെ ലോകശ്രദ്ധയിൽ കൊണ്ടുവന്നു. എന്നാൽ കേരളം ഇതുവരെ നേടിയ \"മാനവികവികസനം(human development)\" സുസ്ഥിരമാക്കണമെങ്കിൽ പ്രത്യുത്പാദനമേഖലകളിൽ പുത്തൻ ഉണർവുണ്ടാക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ഇദ്ദേഹം നിർദ്ദേശിച്ചു. കേരളം, ശ്രീലങ്ക, ചൈന എന്നിവിടങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും സെൻ വിശകലനം ചെയ്തിട്ടുണ്ട്. യു. എൻ. ഡി. പി. ക്ക് വേണ്ടി പാകിസ്താനിലെ മഹബുൾ ഉൽ ഹക്കുമായി ചേർന്ന് \"മാനുഷിക വികസനസൂചിക\"നിർമ്മിക്കാനും സെൻ തയ്യാറായി. അണ്വായുധശേഷി നേടിയിട്ടും സാക്ഷരത, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ദാരിദ്ര്യനിർമാർജ്ജനം, സ്ത്രീ-പുരുഷസമത്വം, എന്നിവയുടെ കാര്യത്തിൽ ഇപ്പോഴും ഇന്ത്യ പിന്നോക്കം നിൽക്കാനുള്ള പ്രധാന കാരണം ഭരണത്തിൽ വന്ന വീഴ്ചയാണ്.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 22,
"question": "ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതി എന്തിനു കൂടുതൽ മുൻഗണന നൽകണമെന്നാണ് സെൻ വാദിച്ചത്?"
},
{
"answers": [
{
"answer_start": 45,
"text": " 1981-ൽ "
}
],
"category": "SHORT",
"id": 23,
"question": "അമർത്യ സെൻ ദാരിദ്ര്യവും പട്ടിണിയും സംബന്ധിച്ച ഒരു പുസ്തകം പ്രസിദ്ധീകരിച്ചതു ഏതു വർഷം ?"
},
{
"answers": [
{
"answer_start": 41,
"text": " സെൻ "
}
],
"category": "SHORT",
"id": 24,
"question": "സാമൂഹിക-സാമ്പത്തിക വികസനത്തെയും സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗ അസമത്വത്തെയും ബാധിക്കുന്ന ഘടകങ്ങൾ. എന്നീ കാര്യത്തിൽ ഉചിതമായ പൊതുനയങ്ങളും ഇടപെടലുകളും നടത്തുന്നതിന് വേണ്ടി യുള്ള കേരള മാതൃക ലോകത്തിനു പരിചയപ്പെടുത്തിയത് ആര് ?"
},
{
"answers": [
{
"answer_start": 987,
"text": " പ്രത്യുത്പാദനമേഖലകളിൽ"
}
],
"category": "SHORT",
"id": 25,
"question": " കേരളം ഇതുവരെ നേടിയ മനുഷ്യവികസനം സുസ്ഥിരമായിരിക്കണമെങ്കിൽ ഏതു മേഖലയിൽ ഒരു പുതിയ ഉണർവ് സൃഷ്ടിക്കാൻ ശ്രമങ്ങൾ നടത്തണമെന്നാണ് അമർത്യ സെൻ നിർദേശിച്ചത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 26,
"question": "തൊഴിലില്ലായ്മ, കുറയുന്ന വേതനം, ധാന്യവില വർധന, ധാന്യവിതരണം, കുടുംബ ഘടന, വ്യക്തിബന്ധങ്ങൾ, പ്രത്യേകിച്ച് ലിംഗ അസമത്വം, സംസ്ഥാനത്തിന്റെ ദാരിദ്ര്യം, ദാരിദ്ര്യം എന്നിവ വിശകലനം ചെയ്യാൻ ആരെയാണ് ഉപയോഗിച്ചത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 27,
"question": "വികസനത്തിന് എത്തരത്തിലുള്ള ഒരു മുഖം ഉണ്ടായിരിക്കണമെന്നാണ് സെൻ പറഞ്ഞത്?"
},
{
"answers": [
{
"answer_start": 284,
"text": "ഇന്ത്യ, ആഫ്രിക്ക"
}
],
"category": "SHORT",
"id": 28,
"question": "ദാരിദ്രവും ക്ഷാമവും എന്ന ഗ്രന്ഥത്തിൽ ഏത് രാജ്യങ്ങളിലെ വികസന പരീക്ഷണങ്ങളും അനുഭവങ്ങളും ആണ് സെൻ അപഗ്രഥിച്ചിട്ടുള്ളത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നു. ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന് പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്. 1326ൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നു. 1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ. ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.",
"qas": [
{
"answers": [
{
"answer_start": 31,
"text": "ഖുത്ബ്ദീൻ ഐബക്"
}
],
"category": "SHORT",
"id": 29,
"question": "കുത്തബ് മിനാരത്തിന്റെ ആദ്യ നില പണി കഴിപ്പിച്ച ഡൽഹി സുൽത്താൻ ആയിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 30,
"question": "അലാവുദ്ദീൻ ഖൽജി നിർമ്മിച്ച ഒരു വലിയ കവാടം ഏതായിരുന്നു?"
},
{
"answers": [
{
"answer_start": 1075,
"text": "1326ൽ"
}
],
"category": "SHORT",
"id": 31,
"question": "കുത്തബ് മിനാറിന് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 32,
"question": "അലായ് ദർവാസ എന്ന കവാടം നിർമ്മിക്കപെട്ടത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 94,
"text": "സുൽത്താൻ ഇൽത്തുമിഷ്,"
}
],
"category": "SHORT",
"id": 33,
"question": "കുത്തബ് മിനാരത്തിന്റെ ആദ്യ നില ഒഴികെ മറ്റ് നാല് നിലകൾ പണി കഴിപ്പിച്ചത് ഡൽഹി ആയിരുന്നു ?"
},
{
"answers": [
{
"answer_start": 1555,
"text": " വെണ്ണക്കല്ലുകൊണ്ടാണ്"
}
],
"category": "SHORT",
"id": 34,
"question": "കുത്തബ് മിനാറിനന്റെ മുകളിലെ രണ്ട് നിലകൾ നിർമിച്ചിരിക്കുന്നത് എന്ത് വസ്തുക്കൾ കൊണ്ടാണ് ?"
},
{
"answers": [
{
"answer_start": 1081,
"text": "മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത്"
}
],
"category": "SHORT",
"id": 35,
"question": "കുത്തബ് മിനാറിന് മിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത് ആരുടെ ഭരണകാലത്താണ് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "128 ബി. സി. ഇയിൽ ശകരിൽപ്പെട്ട യൂഷികൾ മദ്ധ്യേഷ്യയിൽ നിന്നും അമു ദര്യ കടന്ന് ബാക്ട്രിയയിലെത്തുകയും, തെക്ക് ഹിന്ദുകുഷ് വരെയുള്ള പ്രദേശങ്ങൾ ആക്രമിച്ചു നശിപ്പിക്കുകയും ഇവിടെയുള്ള ഗ്രീക്ക് ഭരണാധികാരികളെ തുരത്തുകയുംചെയ്തു. യൂഷികൾ ഏതു വംശക്കാരാണെന്ന് വ്യക്തമായി തിട്ടപ്പെടുത്തിയിട്ടില്ല. ഇവർ മംഗോളിയരല്ല എന്നും ഇറാനിയരുടെ വംശത്തിൽപ്പെടുന്നവരാണെന്നും ഗോബി മരുഭൂമിയിൽ ഷ്വാൻസാങ് കണ്ടുമുട്ടിയ കുചരുമായി ബന്ധപ്പെട്ടവരാണെന്നും കരുതപ്പെടുന്നു. ബാക്ട്രിയയിലെത്തിയ യൂഷികൾ കുശാനസാമ്രാജ്യത്തിന് അടിത്തറ പാകി. ക്രി. പി. 30 മുതൽ 80 വരെ രാജാവായിരുന്ന കുജൂല കാഡ്ഫൈസസിന്റെ കാലത്താണ് കുശാനസാമ്രാജ്യം ഹിന്ദുകുഷിന് തെക്കേക്ക് വ്യാപിച്ചത്. ഹിന്ദുകുഷിന്റെ പടിഞ്ഞാറ് വഴി എത്തിച്ചേന്ന ശകർ (ഇന്തോ സിഥിയർ) ഇവിടെ നൂറോളം വർഷമായി ആധിപത്യം പുലർത്തിയിരുന്നു. കുശാനർ ഇന്തോ സിഥിയരെ പരാജയപ്പെടുത്തി. കുജൂല കാഡ്ഫൈസസിന്റെ പുത്രൻ വിമാ താക്തോ അഥവാ യാങ്കോ ചെൻ -ന്റെ കാലത്ത് (AD 80 - 105) സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് വികസിച്ചു. ഇക്കാലത്ത് കുശാനരുടെ സാമ്രാജ്യം തെക്ക് വരാണസി മുതൽ വടക്ക് ഗോബി മരുഭൂമി വരെ വിസ്തൃതമായി. തങ്ങളുടെ പടിഞ്ഞാറൻ അതിർത്തിയിൽ പാർത്തിയരോട് പോരടിച്ചുകൊണ്ടിരുന്ന കുശാനർ, വടക്കുകിഴക്കൻ അതിർത്തിയിൽ ചൈനയിലെ ഹാൻ സാമ്രാജ്യവുമായി നല്ല ബന്ധവും കാത്തുസൂക്ഷിച്ചു.",
"qas": [
{
"answers": [
{
"answer_start": 17,
"text": "ശകരിൽപ്പെട്ട"
}
],
"category": "SHORT",
"id": 36,
"question": "മധ്യേഷ്യയിൽ നിന്നുള്ള യുഷിമാർ ഏതു വംശജരാണെന്നാണ് വിശ്വസിക്കപ്പെടുന്നത്?"
},
{
"answers": [
{
"answer_start": 718,
"text": "കുശാനർ"
}
],
"category": "SHORT",
"id": 37,
"question": " മന്ധ്യ ഏഷ്യയിൽ നൂറിലധികം വർഷങ്ങൾ ഇവിടെ ഭരിച്ചിരുന്ന ഇന്തോ സിഥിയന്മാരെ പരാജയപ്പെടുത്തിയത് ആര് ?"
},
{
"answers": [
{
"answer_start": 30,
"text": "യൂഷികൾ"
}
],
"category": "SHORT",
"id": 38,
"question": "അമു ദാര്യ കടന്ന് ബാക്ട്രിയയിലേക്ക് കടന്നു ഹിന്ദു കുഷ് വരെയുള്ള തെക്കൻ പ്രദേശങ്ങൾ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തത് ആര്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 39,
"question": " കനിഷ്‌കൻ ഏത് കാല ഘട്ടത്തിലാണ് സാമ്രാജ്യം ഭരിച്ചത് ?"
},
{
"answers": [
{
"answer_start": 1098,
"text": " ചൈനയിലെ ഹാൻ സാമ്രാജ്യവുമായി"
}
],
"category": "SHORT",
"id": 40,
"question": "വടക്കുകിഴക്കൻ അതിർത്തിയിൽ കുശാൻ സാമ്രാജ്യം നല്ല ബന്ധം നിലനിർത്തിയത് ആരുമായിട്ടായിരുന്നു?"
},
{
"answers": [
{
"answer_start": 452,
"text": "കുശാനസാമ്രാജ്യത്തിന്"
}
],
"category": "SHORT",
"id": 41,
"question": "ബാക്ട്രിയയിലെത്തിയ യൂഷിമാർ ഏതു സാമ്രാജ്യത്തിനാണ് അടിത്തറയിട്ടത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 42,
"question": " കനിഷ്‌കൻ ഏത് രാജവംശത്തിലെ രാജാവായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1336-ലാണ് ഹംപി നഗരം സ്ഥാപിക്കപ്പെടുന്നത്. ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്നും ഹംപി, കോട്ട കെട്ടി ഭദ്രമാക്കിയ ഒരു നഗരമായിരുന്നു എന്നു മസനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കോട്ടമതിലുകളിലെ കല്ലുകളെ യോജിപ്പിക്കുന്നതിന് ഒരു തരത്തിലുള്ള ചുണ്ണാമ്പുകൂട്ടുകളും ഉപയോഗിച്ചിരുന്നില്ല. പകരം പൂളുകൾ ഉപയോഗിച്ചാണ് കല്ലുകൾ പരസ്പരം ബന്ധിപ്പിച്ചിരുന്നത്. മറ്റു നഗരങ്ങളുടേതു പോലെയല്ല ഈ കോട്ടമതിലുകളെന്നും ലോകത്തിലെ വളരെക്കുറച്ചിടങ്ങളിലേ ഇത്തരം ഉന്നതനിലവാരത്തിലുള്ള കല്പ്പണി കണ്ടിട്ടുള്ളുവെന്നും പോർച്ചുഗീസ് സഞ്ചാരി ഗോമിംഗോ പയസ് രേഖപ്പെടുത്തിയിട്ടുണ്ട്. പരന്ന മേൽക്കൂരകളോടു കൂടിയ മനോഹരമായ കെട്ടിടങ്ങൾ കോട്ടക്കുള്ളിൽ കെട്ടിയിരുന്നു. കൊട്ടാരസമുച്ചയത്തിൽ നിരവധി കമാനങ്ങളും താഴികക്കുടങ്ങളും തൂണുകളിൽ താങ്ങി നിർത്തിയ മണ്ഡപങ്ങളും ഉണ്ടായിരുന്നു. രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പഴത്തോട്ടങ്ങളും പൂന്തോട്ടങ്ങളും ഹംപിയിലുണ്ടായിരുന്നു. അതിന്റെ പ്രതാപകാലങ്ങളിൽ ഹംപി വ്യാപാര സാംസ്കാരികപ്രവർത്തനങ്ങളാൽ മുഖരിതമായിരുന്നു. ചെട്ടികൾ, മൂറുകൾ എന്ന മുസ്ലീം കച്ചവടക്കാർ, പോർച്ചുഗീസുകാരെപ്പോലെയുള്ള യുറോപ്യൻ കച്ചവടപ്രതിനിധികൾ തുടങ്ങിയവർ ഹംപിയിലെ ചന്തകളിൽ വ്യാപാരം നടത്തിയിരുന്നു. സാംസ്കാരികപ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ഹംപിയിലെ ക്ഷേത്രങ്ങൾ. ദേവദാസികൾ വിരൂപാക്ഷക്ഷേത്രത്തിലെ മണ്ഡപങ്ങളിൽ രാജാക്കന്മാർക്കും ജനങ്ങൾക്കും മുൻപാകെ നൃത്തങ്ങൾ നടത്തി. ഹംപിയിൽ ആഘോഷിക്കപ്പെട്ടിരുന്ന ഏറ്റവും പ്രധാന ഉൽസവമായിരുന്നു മഹാനവമി.",
"qas": [
{
"answers": [
{
"answer_start": 1076,
"text": "ക്ഷേത്രങ്ങൾ"
}
],
"category": "SHORT",
"id": 43,
"question": "ഹംപിയിൽ പ്രധാനമായും സാംസ്കാരിക പ്രവർത്തനങ്ങൾ നടന്നിരുന്നത് എവിടെ വച്ചായിരുന്നു?"
},
{
"answers": [
{
"answer_start": 1248,
"text": "മഹാനവമി"
}
],
"category": "SHORT",
"id": 44,
"question": "ഹംപിയിൽ ആഘോഷിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്സവം ഏതായിരുന്നു?"
},
{
"answers": [
{
"answer_start": 87,
"text": "കോട്ട കെട്ടി ഭദ്രമാക്കിയ"
}
],
"category": "SHORT",
"id": 45,
"question": "ചരിത്രാവശിഷ്ടങ്ങളുടെ പഠനത്തിൽ നിന്ന്, ഹംപി എങ്ങനെയുള്ള നഗരമാണെന്നാണ് കണ്ടെത്തിയത്?"
},
{
"answers": [
{
"answer_start": 1088,
"text": "ദേവദാസികൾ "
}
],
"category": "SHORT",
"id": 46,
"question": "വിരുപക്ഷ ക്ഷേത്രത്തിലെ മണ്ഡപങ്ങളിൽ രാജാക്കന്മാർക്കും മറ്റു ആളുകൾക്കും മുന്നിൽ നൃത്തം ചെയ്തിരുന്നത് ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 47,
"question": "ഗോൾകൊണ്ട, ബിജാപൂർ, അഹമ്മദ് നഗർ, ബെരാർ, ബിദാർ എന്നിവിടങ്ങളിലെ ഭരണാധികാരികളെ ഡെക്കാൻ സുൽത്താൻമാർ പരാജയപ്പെടുത്തിയത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 0,
"text": "1336-ലാണ് "
}
],
"category": "SHORT",
"id": 48,
"question": "ഹംപി നഗരം സ്ഥാപിതമായത് ഏത് വർഷം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 49,
"question": "ഹംപി നഗരത്തിൽ രാജാക്കന്മാർ അതിഥികളെ സ്വീകരിക്കുന്നതും ഫ്യൂഡൽ പ്രഭുക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതും എവിടെ നിന്നയിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1692-ൽ ജോബ് ചാർനോക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തു. ആ സമയത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതാനുതി എന്ന മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ സ്ഥലത്താണ് ഇന്ന് കൽക്കത്ത നഗരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ നഗരങ്ങളിൽ വച്ച് കൽക്കത്ത ഒരു പുതിയ നഗരമാണ്. ബ്രിട്ടീഷ് കാലത്തെ അവശിഷ്ടങ്ങളൊഴികെ പ്രസിദ്ധമായ ചരിത്രാവശിഷ്ടങ്ങളോ പഴയ ക്ഷേത്രങ്ങളോ മറ്റു സാംസ്കാരികാവശീഷ്ടങ്ങളോ ഇവിടെയില്ല. 1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കൽക്കത്ത. എന്നാൽ വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് 1000 മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ അതിന്റെ പ്രതാപകാലത്ത് കിഴക്കിന്റെ സെയിന്റ് പീറ്റേഴ്സ്ബർഗ് എന്നും കൊട്ടാരങ്ങളുടെ നഗരം എന്നും കൊൽക്കത്ത വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഹൗറ ഉൾക്കൊള്ളുന്ന വിശാല കൽക്കത്ത ഇന്ത്യയിലെ ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട ഒരു മേഖലയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയിൽ നിന്നും കടൽ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളവും കൽക്കത്ത തുറമുഖം വഴിയാണ് നടന്നിരുന്നത്.",
"qas": [
{
"answers": [
{
"answer_start": 623,
"text": "സിംലയിലേക്ക്"
}
],
"category": "SHORT",
"id": 50,
"question": "വേനൽക്കാലത്ത് ഇന്ത്യയുടെ തലസ്ഥാനം എങ്ങോട്ടാണ് മാറ്റപ്പെട്ടത്?"
},
{
"answers": [
{
"answer_start": 484,
"text": "1773 മുതൽ 1912 വരെ"
}
],
"category": "SHORT",
"id": 51,
"question": "ഏതു കാലഘട്ടത്തിലാണ് കൽക്കട്ട ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നത്?. "
},
{
"answers": [
{
"answer_start": 993,
"text": "കൽക്കത്ത തുറമുഖം"
}
],
"category": "SHORT",
"id": 52,
"question": "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ഇന്ത്യയിൽ നിന്നുള്ള കടൽ വഴിയുള്ള കച്ചവടത്തിന്റെ പകുതിയോളം ഏതു തുറമുഖം വഴിയാണ് നടന്നിരുന്നത്.?"
},
{
"answers": [
{
"answer_start": 7,
"text": "ജോബ് ചാർനോക്ക്"
}
],
"category": "SHORT",
"id": 53,
"question": "ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തുള്ള ചതുപ്പുനിലം ഒരു വ്യാപാര കേന്ദ്രം നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ആര് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 54,
"question": "കൊൽക്കത്ത തുറമുഖം കടലിൽ നിന്ന് എത്ര കിലോമീറ്റർ അകലെയാണ് ?"
},
{
"answers": [
{
"answer_start": 188,
"text": "ഗോബിന്ദപൂർ, കൊലികത, സുതാനുതി"
}
],
"category": "SHORT",
"id": 55,
"question": "ഇന്ന് കൽക്കട്ട നഗരം സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന മൂന്ന് ഗ്രാമങ്ങൾ ഏതെല്ലാമായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 56,
"question": " ഏത് കാലഘട്ടത്തിലാണ് കൊൽക്കത്ത ലോകത്തിലെ ഏറ്റവും വേഗതയേറിയ ചരക്ക് തുറമുഖമായിരുന്നത് ?\n"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1803-ലെ ദില്ലി യുദ്ധത്തിൽ മറാഠരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ ഉത്തരേന്ത്യയുടെ നിയന്ത്രണം കൈയടക്കി. മുഗളരുടെ സംരക്ഷകരായി ദില്ലിയിലെത്തിയ ബ്രിട്ടീഷുകാർ തുടക്കത്തിൽ ചക്രവർത്തിയോട് ബഹുമാനപൂർവ്വമായിരുന്നു പെരുമാറിയിരുന്നത്. അവർ നാണയങ്ങൾ ചക്രവർത്തിയുടെ പേരിലായിരുന്നു അടിച്ചിറക്കിയിരുന്നത്. കമ്പനിയുടെ സീലിൽപ്പോലും മുഗൾ ചക്രവർത്തി ഷാ ആലത്തെ അംഗീകരിച്ചുകൊണ്ട് ഫിദ്വി ഷാ ആലം (ഷാ ആലത്തിന്റെ വിനീതവിധേയൻ) എന്ന വാചകം ഉൾപ്പെടുത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിക്കുമ്പോൾ അധികാരം മുഴുവൻ ബ്രിട്ടീഷ് റെസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു. ചാൾസ് മെറ്റ്കാഫ്, രണ്ടാം വട്ടം റെസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലം മുതൽക്കാണ് മുഗൾചക്രവർത്തിയോടുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയത്. ചക്രവർത്തിയുടെ മേൽക്കോയ്മ അംഗീകരിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് കാഴ്ച സമർപ്പിച്ചുകൊണ്ടിരുന്ന പതിവ്, ചാൾസിന്റെ പ്രേരണപ്രകാരം, 1832-ൽ ഗവർണർ ജനറൽ നിർത്തലാക്കി. തൊട്ടടുത്ത വർഷം ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കുന്ന നാണയങ്ങളിൽനിന്ന് മുഗൾ ചക്രവർത്തിയുടെ പേര് ഒഴിവാക്കി. ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലൻഡ് പ്രഭു, ഡെൽഹി സന്ദർശിച്ചപ്പോൾ ചക്രവർത്തിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയില്ല. ഡൽഹൗസിയാകട്ടെ ഏതൊരു ബ്രിട്ടീഷ് പ്രജയെയും മുഗൾ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി. അങ്ങനെ മുഗൾ ചക്രവർത്തി ഒരു ഔപചാരികഭരണാധികാരി മാത്രമായി മാറുകയും, അധികാരം ദില്ലിയിലെ ചെങ്കോട്ടയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു. തീരുമാനങ്ങൾക്കെല്ലാം റെസിഡന്റിന്റെ അനുമതിയും ആവശ്യമായിരുന്നു. ക്രമേണ മുഗൾ രാജകുടുംബത്തെ ചെങ്കോട്ടയിൽനിന്നുതന്നെ പുറത്താക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി. ഇതിനായി അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിന്റെ കിരീടാവകാശിയായ പുത്രൻ മിർസ ഫഖ്രുവുമായി അവർ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.",
"qas": [
{
"answers": [
{
"answer_start": 8,
"text": "ദില്ലി യുദ്ധത്തിൽ"
}
],
"category": "SHORT",
"id": 57,
"question": "1803 -ലെ ഏതു യുദ്ധത്തിലാണ് ബ്രിട്ടീഷുകാർ മറാഠരെ പരാജയപ്പെടുത്തി ഉത്തരേന്ത്യയുടെ നിയന്ത്രണം പിടിച്ചെടുത്തത് ?\n "
},
{
"answers": [
{
"answer_start": 813,
"text": "1832-ൽ "
}
],
"category": "SHORT",
"id": 58,
"question": "ചാൾസിന്റെ പ്രേരണയാൽ ഗവർണർ ജനറൽ ചക്രവർത്തിയുടെ ആധിപത്യം തിരിച്ചറിഞ്ഞ് അദ്ദേഹത്തിന് കാഴ്ചപ്പാട് അവതരിപ്പിക്കുന്ന സമ്പ്രദായം നിർത്തലാക്കിയത് ഏതു വര്ഷം?"
},
{
"answers": [
{
"answer_start": 1482,
"text": "ബഹാദൂർഷാ സഫറിന്റെ"
}
],
"category": "SHORT",
"id": 59,
"question": "ഇന്ത്യയിലെ അവസാനത്തെ മുഗൾ ചക്രവർത്തി ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 60,
"question": "1857 -ൽ, ഏത് മുഗൾ ചക്രവർത്തിയെയെയാണ് ഒരു നേതാവായി കലാപകാരികൾ കണക്കാക്കിയത് ?"
},
{
"answers": [
{
"answer_start": 99,
"text": "മുഗളരുടെ "
}
],
"category": "SHORT",
"id": 61,
"question": " ആരുടെ സംരക്ഷകരായിട്ടാണ് ബ്രിട്ടീഷുകാർ ഡൽഹിയിലെത്തിയത് ? "
},
{
"answers": [
{
"answer_start": 980,
"text": "ഓക്ലൻഡ് പ്രഭു"
}
],
"category": "SHORT",
"id": 62,
"question": "ഇന്ത്യ സന്ദർശിച്ചപ്പോൾ മുഗൾ ചക്രവർത്തിയെ സന്ദർശിക്കാതിരുന്ന ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ആരായിരുന്നു?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 63,
"question": "ഈസ്റ്റ് ഇന്ത്യാ കമ്പനി കലാപം അടിച്ചമർത്തപ്പെട്ടതിനെ തുടർന്ന്,രാജ്യം വിട്ട് തന്റെ പുത്രന്മാരെ വെടിവെച്ചു കൊല്ലേണ്ടിവന്ന മുഗൾ ഭരണാധികാരി ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1857 മാർച്ച് 29ന് 34 ആം റെജിമെന്റിലെ മംഗൾ പാണ്ഡേ എന്ന ശിപായി രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചു. മംഗൾ പാണ്ഡേയെ അറസ്റ്റു ചെയ്യാനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ ഉത്തരവ് മറ്റു ശിപായിമാർ നിരസിച്ചു. എന്നാൽ പിന്നീട് മംഗൾ പാണ്ഡേയെ പിടികൂടുകയും തൂക്കിലേറ്റുകയും ചെയ്തു. ഈ വാർത്ത കാട്ടു തീപോലെ പരന്നു, കൂടാതെ ഒരു കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇതാണ് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം എന്ന് പറയപ്പെടുന്നു. ഇതോടൊപ്പം മെയ് മാസത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി പട്ടാളക്കാർക്ക് നൽകിയ വെടിവെക്കാനായി ഉപയോഗിക്കുന്ന തിരകളിൽ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടാവാമെന്ന ഒരു വിവാദം പെട്ടെന്ന് കത്തിപ്പടർന്നു. ഉപയോഗിക്കുന്നതിനു മുമ്പ് കടിച്ചു തുറക്കേണ്ടുന്ന തിരകളായിരുന്നു ഇവ. ഇത് ഹൈന്ദവ, മുസ്ലീം സമുദായത്തോടുള്ള ഒരു വെല്ലുവിളിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇരു സമുദായങ്ങൾക്കും ഈ മൃഗങ്ങളുടെ കൊഴുപ്പ് അശുദ്ധമായിരുന്നു. ഇത് പട്ടാളത്തിനുള്ളിൽ തന്നെ ഒരു കലാപത്തിനു വഴിവെച്ചു. ബ്രിട്ടീഷുകാർ ഈ കലാപത്തെ ശിപായിലഹള എന്നാണ് വിളിച്ച് നിസ്സാരമായികാണുകയായിരുന്നു. ലഹളക്കാർ കണ്ണിൽകണ്ട ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയെല്ലാം കൊന്നൊടുക്കി. ഒരു മാസത്തിനുള്ളിൽ കലാപകാരികൾ ഡെൽഹി പിടിച്ചടക്കി. അവർ അയൽപ്രദേശങ്ങളിലേക്ക് കടന്നു. കലാപകാരികൾ ഝാൻസിയിലേക്കടുക്കുന്നു എന്നറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥന് ഝാൻസിയുടെ സൈന്യം കലാപകാരികളെ നേരിടാൻ ബ്രിട്ടനെ പിന്തുണക്കും എന്ന കാര്യത്തിൽ യാതൊരു സന്ദേഹവുമുണ്ടായിരുന്നില്ല. ലക്ഷ്മീബായി തന്റെ ഭർത്താവിന്റെ മരണത്തെ തുടർന്ന് ബ്രിട്ടനോട് പ്രതിപത്തിയുള്ളവളായി മാറിയെന്ന് ബ്രിട്ടൻ വിശ്വസിച്ചു. ഏറെ താമസിയാതെ ഝാൻസിയിലുള്ള പന്ത്രണ്ടാം ഇൻഫൻട്രി പ്ലാറ്റൂണിലെ ശിപായികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ ടെയ്ലറെ വെടിവെച്ചു കൊന്നു. കലാപം ഝാൻസിയിലേക്കും പടരുകയായിരുന്നു. നൂറുകണക്കിനു ഉദ്യോഗസ്ഥർ ജീവനായി പരക്കം പാഞ്ഞു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 64,
"question": "ആരുമായുള്ള വിരോധം കാരണമാണ് രാജ്ഞി ലക്ഷ്മിബായ് കലാപകാരികളുമായി സമ്പർക്കം പുലർത്തിയിരുന്നത്?"
},
{
"answers": [
{
"answer_start": 0,
"text": "1857 മാർച്ച് 29ന്"
}
],
"category": "SHORT",
"id": 65,
"question": " 34 -ാമത് റെജിമെന്റിലെ സൈനികനായ മംഗൾ പാണ്ഡെ രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ വധിച്ചത് എപ്പോൾ ?"
},
{
"answers": [
{
"answer_start": 1454,
"text": "ടെയ്ലറെ"
}
],
"category": "SHORT",
"id": 66,
"question": "ജാൻസിയിലെ പന്ത്രണ്ടാമത്തെ ഇൻഫൻട്രി പ്ലാറ്റൂണിലെ പട്ടാളക്കാർ ഏത് ബ്രിട്ടീഷ് ഉദ്യോഗസ്ഥനെയാണ് വെടിവെച്ചു കൊന്നത് ?"
},
{
"answers": [
{
"answer_start": 1082,
"text": "ഝാൻസി"
}
],
"category": "SHORT",
"id": 67,
"question": "യചകിതരായ ബ്രിട്ടീഷുകാർ അവരുടെ കുടുംബം എവിടെ അഭയം പ്രാപിക്കാനാണു അഭ്യർത്ഥിച്ചത്?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1857 മുതൽ 1858 വരെ ഝാൻസി രാജ്യം റാണിയുടെ ഭരണനൈപുണ്യതയിൽ സമാധാനത്തോടെ പുലരുകയായിരുന്നു. ഝാൻസിയെ ശക്തമാക്കാൻ ബ്രിട്ടൻ രാജ്യത്തേക്ക് സൈന്യത്തെ അയക്കുകയാണെന്ന് ഉദ്യോഗസ്ഥർ റാണിയെ അറിയിച്ചു. സർ ഹ്യൂഗ് റോസിന്റെ നേതൃത്വത്തിലെ ബ്രിട്ടീഷ് സേന 1858 മാർച്ച് 23-ന് ഝാൻസി വളഞ്ഞു. വളരെ കെട്ടുറപ്പുള്ള പ്രതിരോധമാണ് ബ്രിട്ടീഷ് സൈന്യത്തെ വരവേറ്റത്. റാണിയോട് ആയുധം അടിയറവെച്ച് കീഴടങ്ങാൻ ഹ്യൂഗ് സന്ദേശമയച്ചു. സന്ദേശം നിരാകരിക്കുകയാണെങ്കിൽ കോട്ട ആക്രമിക്കുമെന്നും ഹ്യൂഗ് റാണിയെ അറിയിച്ചു. റാണി ഈ സന്ദേശം തള്ളിക്കളഞ്ഞു. രാജ്ഞി ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാട്ടമാരംഭിച്ചു. അതിശക്തമായ തിരിച്ചടിയാണ് റാണിയുടെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നത്. എന്നിരിക്കിലും യുദ്ധനിപുണരായ ബ്രിട്ടനോട് അധികനേരം പിടിച്ചു നിൽക്കാനാവില്ലെന്ന് റാണിക്ക് അറിയാമായിരുന്നു. റാണി ലക്ഷ്മീബായി അടിയന്തര സഹായത്തിനായി താന്തിയോതോപ്പിയെ ബന്ധപ്പെട്ടു. താന്തിയാതോപ്പിയുടെ നേതൃത്വത്തിൽ 20,000 പേരടങ്ങുന്ന സൈന്യം രാജ്ഞിയുടെ സഹായത്തിനെത്തിയെങ്കിലും 1540 പേർ മാത്രമുണ്ടായിരുന്നതും യുദ്ധനൈപുണ്യമുണ്ടായിരുന്നതുമായ ബ്രിട്ടീഷ് സൈന്യത്തിന് ഇവരെ തുരത്തിയോടിക്കാനായി. കോട്ടയിലെ ഒരു ചെറിയ മുറിപോലും വിട്ടുകൊടുക്കാതിരിക്കാനായി റാണിയുടെ സൈന്യം പൊരുതി. പക്ഷേ ബ്രിട്ടീഷ് സൈന്യം മുന്നേറുകയായിരുന്നു. അവസാനം കൊട്ടാരം വിട്ടുപോകാൻ റാണി തീരുമാനിച്ചു. ഒന്നുകിൽ താന്തിയോ തോപ്പിയുടെ കൂടെയോ അതല്ലെങ്കിൽ നാനാ സാഹേബിന്റെ അനന്തരവനായ റാവു സാഹേബിന്റെ കൂടെ ചേരുവാനോ ആണ് റാണി നിശ്ചയിച്ചത്. മകനെ പുറത്തുചേർത്തു ബന്ധിച്ചശേഷം ബാദൽ എന്ന കുതിരയുടെ പുറത്തു കയറി കോട്ടയുടെ മുകളിൽ നിന്നും താഴേക്കു ചാടി റാണി രക്ഷപ്പെടുകയായിരുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 68,
"question": "റാണി ലക്ഷമീ ഭായ് കോട്ടയുടെ മുകളിൽ നിന്ന് ചാടി രക്ഷപ്പെട്ട ത് ? ഏത് കുതിരയുടെ പുറത്തു കയറിയാണ്?"
},
{
"answers": [
{
"answer_start": 86,
"text": "ഝാൻസിയെ ശക്തമാക്കാൻ"
}
],
"category": "SHORT",
"id": 69,
"question": " എന്തിനു വേണ്ടി ബ്രിട്ടൻ സൈന്യത്തെ അയയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ റാണിയോട് പറഞ്ഞത് ?"
},
{
"answers": [
{
"answer_start": 0,
"text": "1857 മുതൽ 1858 വരെ"
}
],
"category": "SHORT",
"id": 70,
"question": "റാണിയുടെ ഭരണ നൈപുണ്യത്തിൽ ഝാൻസി രാജ്യം സമാധാനപരമായി വളർന്നത് ഏതു കാലഘട്ടത്തിൽ ?"
},
{
"answers": [
{
"answer_start": 755,
"text": "താന്തിയോതോപ്പിയെ"
}
],
"category": "SHORT",
"id": 71,
"question": "റാണി ലക്ഷ്മിഭായ് അടിയന്തിര സഹായത്തിനായി ആരെയാണ് ബന്ധപ്പെട്ടത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 72,
"question": "റാണി ലക്ഷ്മീ ഭായി ആരോടൊപ്പമാണ് കൽപിയിലേക്ക് യാത്ര ചെയ്തത് ?"
},
{
"answers": [
{
"answer_start": 183,
"text": "സർ ഹ്യൂഗ് റോസിന്റെ "
}
],
"category": "SHORT",
"id": 73,
"question": "1858 മാർച്ച് 23 ന് ആരുടെ കീഴിലുള്ള ബ്രിട്ടീഷ് സൈന്യമാണ് ഝാൻസിയെ വളഞ്ഞത് ?."
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1857 ൽ ഡെൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപം കാൺപൂരിലേക്കും വ്യാപിക്കുകയാണെങ്കിൽ തന്റെ അധീനതയിലുള്ള 15000 പടയാളികളെ ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായത്തിനായി എത്തിച്ചുകൊള്ളാം എന്ന് നാനാ സാഹിബ് കാൺപൂർ കലക്ടറായിരുന്ന ചാൾസ് ഹില്ലേഴ്സന് ഉറപ്പു നൽകിയിരുന്നു. കലാപകാരികൾ കാൺപൂരിൽ എത്തിയപ്പോൾ നേരത്തേ വാഗ്ദാനം ചെയ്തിരുന്നപോലെ നാനാ സാഹിബിന്റെ പടയാളികൾ ബ്രിട്ടീഷുകാർക്ക് സഹായവുമായി എത്തിച്ചേർന്നു. അപ്രതീക്ഷിതമായി തന്റെ സൈന്യത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തുകൊണ്ട് നാനാസാഹിബും പടക്കളത്തിൽ എത്തി. എന്നാൽ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കുന്നതിനു പകരം, നാനാ സാഹിബ് താൻ കലാപകാരികളുടെ കൂടെ കൂടുകയാണെന്നും ബ്രിട്ടീഷ് സൈന്യത്തെ യാതൊരു തരത്തിലും സഹായിക്കുകയില്ലെന്നും പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായി ഈ നീക്കത്തെ പട്ടാളക്കാർ എതിർത്തുവെങ്കിലും, നാനാ സാഹിബ് ഉടനടി അവർക്ക് പതിന്മടങ്ങ് വേതവും, സ്വർണ്ണനാണയങ്ങളും പാരിതോഷികമായി പ്രഖ്യാപിച്ചതോടെ പട്ടാളക്കാർ നാനാ സാഹിബിന്റെ കൂടെ ബ്രിട്ടീഷുകാർക്ക് എതിരായി നിലയുറപ്പിച്ചു. 1857 ജൂൺ 5 ന് ജനറൽ വീലറുടെ നേതൃത്വത്തിലുള്ള പട്ടാള ക്യാംപ് ആക്രമിക്കുമെന്ന് നാനാ സാഹിബ് ഇംഗ്ലീഷുകാർക്ക് കത്തയച്ചു. പിറ്റേ ദിവസം രാവിലെ, വിമതസൈന്യവുമായി ജനറൽ വീലറുടെ അധീനതയിലുള്ള പട്ടാള ബാരക് നാനാ സാഹിബ് ആക്രമിച്ചു. നാനാ സാഹിബിന്റെ ആക്രമണത്തെ എതിരിടാൻ മാത്രം ബ്രിട്ടീഷ് പട്ടാളം സജ്ജമായിരുന്നില്ല. കടുത്ത സൂര്യാഘാതവും, ജലക്ഷാമവും ബ്രിട്ടീഷ് പട്ടാളത്തിലെ അനവധി ആളുകളുടെ ജീവനെടുത്തു. ബ്രിട്ടീഷ് പട്ടാളത്തിന്റെ പരാജയകഥ പടർന്നതോടെ നാനാ സാഹിബിന്റെ കൂടെ ചേരാൻ കൂടുതൽ വിമതർ വന്നു ചേർന്നു. ജൂൺ 10 ആയപ്പോഴേക്കും നാനാ സാഹിബിന്റെ കീഴിൽ ഏതാണ്ട് 15000 ത്തിനടുത്ത് വിമതസൈനികർ എത്തിച്ചേർന്നിരുന്നു. നാനാ സാഹിബ് സമീപപ്രദേശങ്ങൾ ആക്രമിച്ചു കീഴടക്കാൻ തുടങ്ങി. ബ്രിട്ടീഷ് ജനറലായിരുന്ന ജോൺ മൂറിന്റെ നേതൃത്വത്തിൽ പ്രത്യാക്രമണം തുടങ്ങിയെങ്കിലും നാനാ സാഹിബിനെതിരേ പിടിച്ചു നിൽക്കാനുള്ള ആർജ്ജവം ബ്രിട്ടീഷ് പട്ടാളക്കാർക്കുണ്ടായിരുന്നില്ല. ജനറൽ വീലറുടെ ആത്മവിശ്വാസവും യുദ്ധം ജയിക്കാമെന്നുള്ള പ്രതീക്ഷയും ഇല്ലാതായി, കൂടാതെ അദ്ദേഹത്തിന്റെ മകൻ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധത്തിൽ കീഴടങ്ങാമെങ്കിൽ രക്ഷപ്പെടാനുള്ള അവസരം നൽകാം എന്നുള്ള സന്ദേശവുമായി നാനാ സാഹിബ് ഒരു ദൂതനെ ജനറലിന്റെ അടുത്തേക്കയച്ചെങ്കിലും, സന്ദേശത്തിൽ സംശയം തോന്നിയ ജനറൽ ആ നിർദ്ദേശം നിരാകരിച്ചു. നാനാ സാഹിബ് രണ്ടാമതൊരുവട്ടം കൂടി ഇതേ നിർദ്ദേശം ജനറലിനു മുന്നിൽ വെച്ചു. ഈ സമയത്ത് ബാരകിനുള്ളിൽ ഭിന്നാഭിപ്രായങ്ങൾ രൂപപ്പെട്ടു. ഒരു കൂട്ടർ നാനാ സാഹിബിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് യുദ്ധം തുടരണമെന്ന അഭിപ്രായം ഉന്നയിച്ചപ്പോൾ മറുവിഭാഗം, നാനാ സാഹിബിനു മുന്നിൽ കീഴടങ്ങാനാണു തീരുമാനിച്ചത്. അവസാനം ജനറൽ വീലർ നാനാ സാഹിബിനു മുന്നിൽ കീഴടങ്ങി, നാന പറഞ്ഞതു പോലെ, സതി ചൗരാ ഘട്ട് വഴി അലഹബാദിലേക്കു പലായനം ചെയ്യാൻ തീരുമാനിച്ചു. 27 ജൂൺ 1987 ന് ജനറലുടെ കീഴിലുള്ള അവശേഷിക്കുന്ന സൈനികർ ബാരകിൽ നിന്നും പുറത്തു വന്നു. ഇവർക്കു സഞ്ചരിക്കാൻ ആനകളേയും, പല്ലക്കുകളും നാനാ സാഹിബ് തയ്യാർ ചെയ്തിരുന്നു. ഗംഗയുടെ കരയിലുള്ള സതിചൗരാ ഘട്ടിലെത്തിയ ശേഷം അവിടെ നിന്ന് അലഹബാദിലേക്കു കടക്കാനായിരുന്നു പദ്ധതി. ഇവിടെ ഇവർക്കു നദി കടക്കാനായി വഞ്ചികളും ഏർപ്പാടാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും, അടങ്ങുന്ന ഈ സംഘത്തെ വിമതസൈന്യം അകമ്പടി സേവിച്ചിരുന്നു. സതിചൗരാ ഘട്ടിൽ പതിവിനു വിപരീതമായ ഗംഗയിൽ വെള്ളം കുറവായിരുന്നു. നദീ തീരത്തു തയ്യാറാക്കി നിറുത്തിയിരുന്ന വള്ളങ്ങൾക്ക് ഇത്ര കുറഞ്ഞ ജലനിരപ്പിൽ സഞ്ചരിക്കുവാനാകുമായിരുന്നില്ല. ഈ സമയത്തുണ്ടായിരുന്ന ആശയക്കുഴപ്പത്തിൽ ഒരു ചെറിയ വെടിവെപ്പുണ്ടാവുകയും അത് ഒരു കലാപമായി കത്തിപ്പടരുകയും ചെയ്തു. ബ്രിട്ടീഷുകാർ തങ്ങളെ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിച്ച് വിമതർ കടുത്ത ആക്രമണം അഴിച്ചു വിടുകയും, ഇംഗ്ലീഷുകാരെ ഒന്നൊന്നായി വകവരുത്തുകയും ചെയ്തു. 120 ഓളം വരുന്ന സ്ത്രീകളും കുട്ടികളും ആണ് കൊല്ലപ്പെടാതെ അവശേഷിച്ചത്.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 74,
"question": "ആരെ ഉന്മൂലനം ചെയ്യാനുള്ള മുൻ പദ്ധതിയുടെ ഭാഗമായാണ് നാനാസാഹിബ് സതി ചൗരഘട്ടിൽ എത്തിയതെന്നാണ് ബ്രിട്ടീഷുകാർ ആരോപിക്കുന്നത് ?"
},
{
"answers": [
{
"answer_start": 878,
"text": "1857 ജൂൺ 5 "
}
],
"category": "SHORT",
"id": 75,
"question": " ജനറൽ വീലറുടെ നേതൃത്വത്തിലുള്ള സൈനിക ക്യാമ്പ് ആക്രമിക്കുന്നതിനെക്കുറിച്ചു നാനാ സാഹിബ് ഇംഗ്ലീഷുകാർക്ക് ഒരു കത്തയച്ചത് എപ്പോൾ ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 76,
"question": "സതി ചൗരയിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളെയും കുട്ടികളെയും എങ്ങോട്ടാണ് മാറ്റി താമസിപ്പിച്ചത്?"
},
{
"answers": [
{
"answer_start": 207,
"text": "ചാൾസ് ഹില്ലേഴ്സന് "
}
],
"category": "SHORT",
"id": 77,
"question": "1857 ലെ ഡൽഹി കലാപം കാൺപൂരിലേക്ക് വ്യാപിക്കുകയാണെങ്കിൽ, ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാൻ തന്റെ നേതൃത്വത്തിൽ 15,000 സൈനികരെ എടുക്കുമെന്ന് നാനാ സാഹിബ് ആർക്കാണ് ഉറപ്പ് നൽകിയത് ?"
},
{
"answers": [
{
"answer_start": 892,
"text": "ജനറൽ വീലറുടെ നേതൃത്വത്തിലുള്ള"
}
],
"category": "SHORT",
"id": 78,
"question": " 1857 ൽ നാനാ സാഹിബിനു എതിരെ പ്രത്യാക്രമണത്തിന് നേതൃത്വം നൽകിയ ബ്രിട്ടീഷ് ജനറൽ ആരായിരുന്നു ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1857-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ് യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ് ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ് സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുമായി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ് 15ന് ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച് മറ്റൊരു രാജ്യമാകുന്നത് കണ്ടാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്. ക്രി. മു. 3000–1500 സിന്ധു നദിതട സംസ്കാരം, ഇന്നത്തെ പാകിസ്താൻ. ഹരപ്പ, മോഹൻജൊ ദാരോഎന്നിവിടങ്ങളിൽ ചെറിയ പട്ടണങ്ങൾ. ക്രി. മു. 3000 യോഗാഭ്യാസം ഇന്ത്യയിൽ വികസിക്കുന്നു. ക്രി. മു. 1450–1000 ഋഗ് വേദം എഴുതപ്പെടുന്നു. ക്രി. മു. 800s വൈദിക കാലം ഉപനിഷത്തുക്കൾ, ബ്രാഹമണങ്ങൾ എന്നിവ എഴുതപ്പെടുന്നു. ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാനമായി ഇവ വർത്തിക്കുന്നു. ക്രി. മു. 700s മഹാജനപദങ്ങൾ എന്ന പേരിൽ 16 വലിയതും സുരക്ഷിതവുമായ നഗരങ്ങൾ വടക്കേ ഇന്ത്യയിൽ സ്ഥാപിക്കപ്പെടുന്നു. ഇവയിൽ ചിലത് രാജാക്കന്മാരുടെ കീഴിലായിരുന്നെങ്കിൽ ചിലവ രാജപ്രതിനിധികളുടെ ഭരണത്തിൻ കീഴിലായിരുന്നു. ക്രി. മു. 500 ബിംബിസാരൻ (540–493), അജാതശത്രു (493–461) എന്നിവരുടെ കീഴിൽ മഗധ പ്രശസ്തമാകുന്നു. ക്രി. മു. 563?-483? ശ്രീ ബുദ്ധൻ ബുദ്ധമതം സ്ഥപിക്കുന്നു. ക്രി. മു. 515 മഹാവീരൻ ജൈനമതം സ്ഥാപിക്കുന്നു. ക്രി. മു. 327 അലക്സാണ്ഡർ ഇന്ത്യ ആക്രമിക്കുന്നു. ക്രി. മു. 321–184 മൗര്യ സാമ്രാജ്യം. ചന്ദ്രഗുപത മൗര്യൻ മൗര്യ സാമ്രാജ്യം സ്ഥാപിക്കുന്നു. ക്രി. മു. 304 ബിന്ദുസാരൻ നാടു വാഴുന്നു. സെലുസിയസ് 500 ആനകൾക്ക് പകരമായി ഇന്ത്യയുടെ മേലുള്ള അവകാശാം അവസാനിപ്പിക്കുന്നു. ക്രി. മു. 273–232 ബിന്ദുസാരന്റ പൗത്രൻ അശോകൻ ഇന്ത്യ മുഴുവൻ (ദക്ഷിണെന്ത്യ ഒഴികെ) കീഴടക്കുന്നു. ക്രി. മു. 261 കലിംഗ യുദ്ധത്തിനു ശേഷം അശോകൻ ബുദ്ധമതം സ്വീകരിക്കുന്നു. ക്രി. മു. 184 ശുംഗ സാമ്രാജ്യം മൗര്യ രാജാവായ ബൃഹദ്രഥൻ പുഷ്പമിത്ര ശുംഗൻ എന്ന പ്രമാണിയാൽ വധിക്കപ്പെടുന്നതോടെ മൗര്യ സാമ്രാജ്യം അവസാനിക്കുന്നു. ഇതേ സമയം തെന്നെ ഇൻഡോ-ഗ്രീക്ക് രജവംശം എത്തുന്നു. മിളിന്ദൻ. ക്രി. മു. 100 കണ്വന്മാർ ശുംഗന്മാറ്രെ പുറത്താക്കുന്നു. ഇൻഡോ-ഗ്രീക്ക് രാജാക്കന്മാർ അപ്രത്യക്ഷമാകുന്നു. ശകന്മാരുടെ ആഗമനം സാതവാഹന്മാർ ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അധികരം ഉറപ്പിക്കുന്നു. ക്രി. മു. 185 – ക്രി. വ. 250 ആന്ധ്ര സാമ്രാജ്യം സംഘകാലം ദക്ഷിണേന്ത്യയിൽ. ക്രി. മു. 319–20 ഗുപ്ത സാമ്രാജ്യം. ക്രി. വ. 335–380 സമുദ്ര ഗുപ്തൻ. ക്രി. വ. 415–454 കുമാര ഗുപ്തൻ.",
"qas": [
{
"answers": [
{
"answer_start": 486,
"text": "1947 ഓഗസ്റ്റ് 15ന് "
}
],
"category": "SHORT",
"id": 79,
"question": "വർഷങ്ങളുടെ പോരാട്ടത്തിന് ശേഷം, ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെന്ന്?"
},
{
"answers": [
{
"answer_start": 346,
"text": " മഹാത്മാ ഗാന്ധിയുടെ"
}
],
"category": "SHORT",
"id": 80,
"question": "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ,ആരുടെ നേതൃത്വത്തിലാണ് അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തിപ്പെട്ടത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 81,
"question": "ഹുവാങ് ടിസാങ് ഇന്ത്യ സന്ദർശിച്ചത് ഏത് കാലഘട്ടത്തിലായിരുന്നു ? "
},
{
"answers": [
{
"answer_start": 1788,
"text": "കലിംഗ യുദ്ധത്തിനു ശേഷം "
}
],
"category": "SHORT",
"id": 82,
"question": "ബിസി 261 ലെ ഏത് യുദ്ധത്തിനുശേഷമാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 83,
"question": "ബനഭട്ടൻ കോടതിയിലെ അംഗമായ ഗുപ്തരാജാവ് ആരായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 84,
"question": "1857 ൽ യൂറോപ്യൻ അധിനിവേശത്തിനെതിരെ ഇന്ത്യക്കാർ നടത്തിയ പ്രധാന പ്രതിരോധ ശ്രമങ്ങൾ ആർക്കു നേരെയായിരുന്നു ?"
},
{
"answers": [
{
"answer_start": 1384,
"text": " ക്രി. മു. 515"
}
],
"category": "SHORT",
"id": 85,
"question": "മഹാവീരൻ ജൈനമതം സ്ഥാപിച്ചത് എപ്പോൾ ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1857-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ അതേ കമ്പനി സൈന്യത്തിലെ ശിപായിമാർ എന്നു വിളിച്ചിരുന്ന ഇന്ത്യക്കാരായ ഭടന്മാർ തുടങ്ങുകയും മുഗൾ രാജാവ് ബഹദൂർഷായെ നേതൃത്വത്തിൽ അവരോധിച്ച് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും, ഉത്തര-മദ്ധ്യേന്ത്യയിൽ ആകെ പരക്കുകയും ചെയ്ത ഒരു സായുധസമരമാണ് 1857-ലെ ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്ന് അറിയപ്പെടുന്നത്. ശിപായിലഹള എന്നാണ് ബ്രിട്ടീഷുകാർ ഈ സമരത്തെ വിളിച്ചിരുന്നത്. മഹാവിപ്ലവം, ഇന്ത്യൻ ലഹള, 1857ലെ കലാപം എന്നിങ്ങനെ പല പേരുകളിലും ഈ കലാപം അറിയപ്പെടുന്നു. 1857 മാർച്ച് 29ന് കൽക്കട്ടക്കടുത്തുള്ള ബാരഖ്പൂർ എന്ന സൈനികതാവളത്തിൽ മംഗൽ പാണ്ഡേ തന്റെ മേധാവിയും, 34 ആം റെജിമെന്റിന്റെ ഓഫീസറുമായ ലഫ്ടനന്റ്, ബോഗിനെതിരേ വെടിയുതിർത്തു. എന്നാൽ മംഗൽ പാണ്ഡേക്ക് ലക്ഷ്യം കണ്ടെത്താനായില്ല. തിരികെ വെടിവെച്ച ബോഗിന്റെ ലക്ഷ്യവും പാഴായി. എന്നാൽ ബോഗിന്റ കുതിരക്ക് വെടിയേറ്റിരുന്നു. താഴെ വീണ ബോഗിനെ മംഗൽ തന്റെ വാളുകൊണ്ട് പരുക്കേൽപ്പിക്കാൻ ശ്രമിച്ചു. ഈ സമയം അടുത്തുണ്ടായിരുന്നു മറ്റൊരു സൈനികനായിരുന്ന ഷെയ്ക് പാൾത്തു മംഗൽ പാണ്ഡേയെ തടയുകയുണ്ടായി. ഈ വിവരം അറിഞ്ഞ് പരേഡ് മൈതാനത്തെത്തിയ സെർജന്റ് മേജർ ജോയ്സി ഹെർസെ ഇന്ത്യാക്കാരനായ ഇഷാരി പാണ്ഡേയോട് മംഗൽ പാണ്ഡേയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടു. എന്നാൽ ഇഷാരി തന്റെ മേലധികാരിയുടെ ഉത്തരവിനെ നിരസിച്ചു. മറ്റു ശിപായിമാർ മംഗൽ പാണ്ഡേയെ വിട്ടയക്കാൻ ഷെയ്ക്ക് പാൾത്തുവിനോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. ഉടൻ തന്നെ അവർ അയാൾക്കു നേരെ കല്ലുകൾ വലിച്ചെറിയാൻ തുടങ്ങി.",
"qas": [
{
"answers": [
{
"answer_start": 156,
"text": "ബഹദൂർഷാ"
}
],
"category": "SHORT",
"id": 86,
"question": "1857 ലെ ആദ്യത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്തത് ആര്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 87,
"question": "മംഗൽ തന്റെ തോക്കിൽ നിന്ന് സ്വയം വെടിവയ്ക്കാൻ ശ്രമിച്ചത് ഏത് ബ്രിടീഷ് മേധാവിയുടെ ആജ്ഞ തിരസ്കരിച്ച ആയിരുന്നു ?"
},
{
"answers": [
{
"answer_start": 0,
"text": "1857-ൽ "
}
],
"category": "SHORT",
"id": 88,
"question": "ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഭരണത്തിന് എതിരെ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരം നടന്നത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 346,
"text": "ശിപായിലഹള"
}
],
"category": "SHORT",
"id": 89,
"question": "1857 ലെ ഇന്ത്യയിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരത്തെ ബ്രിടീഷുകാർ വിശേഷിപ്പിച്ചത് എങ്ങനെയായിരുന്നു ?"
},
{
"answers": [
{
"answer_start": 490,
"text": "1857 മാർച്ച് 29ന്"
}
],
"category": "SHORT",
"id": 90,
"question": "ഒന്നാം സ്വാതന്ത്ര്യ സമരകാലത്തു സൈനിക മേധാവിയായ മംഗൾ പാണ്ഡെ കൊൽക്കത്തയ്ക്കടുത്തുള്ള സൈനിക കേന്ദ്രമായ ബാരക്പൂരിൽ വെടിയുതിർത്തത് എന്നായിരുന്നു ? "
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും രാമന് ജാതി മത ചടങ്ങുകളിൽ അത്ര താത്പര്യമില്ലായിരുന്നു. മന് നാലുവയസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന് ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു. സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ. വി. എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു. 1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി. എ. യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന് ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി. എ. ഒന്നാമനായി വിജയിച്ചു. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം. എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം. എ പാസ്സായി. ശാസ്ത്രപഠനം തുടരുന്നതിന് രാമന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത്, ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാർത്ഥികളുടേയും ലക്ഷ്യം, ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ അഥവാ ഐ. സി. എസ് പാസ്സാകുക എന്നതായിരുന്നു. പക്ഷേ പഠിക്കാൻ ഇംഗ്ലണ്ടിൽ പോകണമെന്നത് ഇവിടെയും തടസമായി. ) ശ്രമിക്കുകയും 1907-ൽ എഫ്. സി. എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു. പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ \"ലോകസുന്ദരി\" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു. രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു. 1907 ജൂണിൽ രാമൻ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ. എ. സി. എസ്. ) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്.",
"qas": [
{
"answers": [
{
"answer_start": 894,
"text": "പതിനൊന്നാമത്തെ വയസ്സിൽ "
}
],
"category": "SHORT",
"id": 91,
"question": "സി വി രാമൻ ആദ്യം മെട്രിക്കുലേഷൻ നേടിയത് എത്രാമത്തെ വയസ്സിലായിരുന്നു ?"
},
{
"answers": [
{
"answer_start": 17,
"text": "തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ"
}
],
"category": "SHORT",
"id": 92,
"question": "സി വി രാമന്റെ ജന്മസ്ഥലം ഏത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 93,
"question": "നാഗ്പൂരിൽ നിന്നും രാമൻ മടങ്ങിയെത്തിയത് എങ്ങോട്ടു ?"
},
{
"answers": [
{
"answer_start": 0,
"text": "1888 നവംബർ 7-ന്,"
}
],
"category": "SHORT",
"id": 94,
"question": "സി വി രാമൻ ജനിച്ചത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 2937,
"text": "1907 ജൂണിൽ "
}
],
"category": "SHORT",
"id": 95,
"question": "സി വി രാമൻ കൊൽക്കത്തയിൽ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ചേർന്നത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 1677,
"text": "1907-ൽ"
}
],
"category": "SHORT",
"id": 96,
"question": "സി വി രാമൻ എഫ്സിഎസ് പരീക്ഷ പാസായത് ഏത് വര്ഷം ?."
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 97,
"question": "തന്റെ കരിയറിനിടയിൽ രാമനു സ്ഥലം മാറ്റം കിട്ടിയത് എങ്ങോട്ട് ആയിരുന്നു?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1901ൽ ടാഗോർ ഷിലൈധ വിട്ട് പശ്ചിമ ബംഗാളിലെ ശാന്തിനികേതനത്തിൽ താമസമാരംഭിച്ചു. അവിടെ തറയിൽ വെണ്ണക്കല്ല് പതിച്ച പ്രാർഥന മുറിയുള്ള ഒരു ആശ്രമവും പരീക്ഷണാടിസ്ഥാനത്തിൽ ഒരു വിദ്യാലയവും, പുഷ്പ-വൃക്ഷ തോട്ടങ്ങളും, ഒരു വായനശാലയും അദ്ദേഹം സ്ഥാപിച്ചു. ഇവിടെ വച്ച് ടാഗോറിന്റെ ഭാര്യയും(1902-ൽ) രണ്ട് കുട്ടികളും മരണമടഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് 19 ജനുവരി 1905ൽ മരണമടഞ്ഞു. ടാഗൂറിനു വ്യക്തിപരമായി അളവറ്റ ദുഃഖം ഉളവാക്കിയ പല ദുരിതങ്ങളും, അനുഭവിക്കേണ്ടിവന്ന ഈ കാലഘട്ടത്തിന്റെ അന്ത്യത്തിൽ ക്ലേശകരമായ ഒരു പൊതുക്കാര്യ പ്രവർത്തനത്തിലും ഇദ്ദേഹത്തിനു മുഴുകേണ്ടതായിവന്നു. ബ്രിട്ടിഷ് ഗവൺമെന്റ് ഏകപക്ഷീയമായി തീരുമാനിച്ചു നടപ്പിലാക്കിയ ബംഗാൾ വിഭജനത്തിന് എതിരായി 1905-ൽ ആരംഭിച്ച സംഘടിത പ്രക്ഷോഭത്തിൽ ഇദ്ദേഹവും ഭാഗഭാക്കായി. 1878 മുതൽ 87 വരെ പ്രസിദ്ധീകൃതങ്ങളായ ആദ്യകാലകൃതികളെ തുടർന്ന്, മറ്റു പലതിനും പുറമേ 1888-ൽ മായാർഖേല, രാജാ ഓ റാണി എന്നീ നാടകങ്ങളും, 1903-ൽ ഛൊഖേർബാലി (വിനോദിനി), 1906-ൽ നൗകാ ഡൂബി (കപ്പൽ ച്ചേതം) എന്നീ നോവലുകളും എഴുതി. 1907-ൽ ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ എന്നീ രണ്ടു സാഹിത്യചർച്ചാഗ്രന്ഥങ്ങളും തയ്യാറാക്കി. ആയിടയ്ക്കു പിൽക്കാലത്തു വിഖ്യാതി നേടിയ ഗോറ എന്ന നോവൽ രചിച്ചു തുടങ്ങുകയും 1910-ൽ അതു പൂർത്തിയാക്കുകയും ചെയ്തു. അതേ വർഷം തന്നെ ബംഗാളിയിൽ ഗീതാഞ്ജലിയും പുറത്തുവന്നു.",
"qas": [
{
"answers": [
{
"answer_start": 904,
"text": "ആധുനിക സാഹിത്യ, പ്രാചീന സാഹിത്യ"
}
],
"category": "SHORT",
"id": 98,
"question": "ടാഗോർ പ്രസിദ്ധീകരിച്ച രണ്ട് സാഹിത്യ ചർച്ചാ കൃതികൾ ഏതെല്ലാം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 99,
"question": "ടാഗോറിന്റെ പ്രസിദ്ധമായ നാടകം ഡാക് ഘർ (പോസ്റ്റ് ഓഫീസ്) പുറത്തു വന്നത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 268,
"text": "1902-ൽ"
}
],
"category": "SHORT",
"id": 100,
"question": "ടാഗോറിൻ്റെ ഭാര്യയും രണ്ട് കുട്ടികളും മരിച്ചതു ഏതു വർഷം ?"
},
{
"answers": [
{
"answer_start": 327,
"text": "19 ജനുവരി 1905ൽ "
}
],
"category": "SHORT",
"id": 101,
"question": "ടാഗോറിൻ്റെ പിതാവ് മരിച്ചത് എപ്പോൾ ?"
},
{
"answers": [
{
"answer_start": 1059,
"text": "1910-ൽ"
}
],
"category": "SHORT",
"id": 102,
"question": "ഗീതാഞ്ജലി ബംഗാളിയിൽ പുറത്തിറങ്ങയ വർഷമേത് ?"
},
{
"answers": [
{
"answer_start": 42,
"text": "ശാന്തിനികേതനത്തിൽ "
}
],
"category": "SHORT",
"id": 103,
"question": "1901 -ൽ ടാഗോർ ശിലൈദ വിട്ട് \nതാമസമാക്കിയത് എവിടേക്കാണ്?"
},
{
"answers": [
{
"answer_start": 773,
"text": " മായാർഖേല,"
}
],
"category": "SHORT",
"id": 104,
"question": " രബീന്ദ്ര നാഥ ടാഗോറിന്റെ പ്രസിദ്ധമായ ഒരു നാടകം ഏത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1910 ന്റെ തുടക്കത്തിൽ അദ്ദേഹം ടോക്കിയോയിൽ ഇസ്ലാമിക സാഹോദര്യം എന്ന പേരിൽ സംഘടന ആരംഭിച്ചു. 1911 ജൂൺ-ജൂലൈ മാസങ്ങളിൽ അദ്ദേഹം കോൺസ്റ്റാന്റിനോപ്പിളിലേക്കും പെട്രോഗ്രാഡിലേക്കും പോയി, ഒക്ടോബറിൽ ടോക്കിയോയിലേക്ക് മടങ്ങിയ അദ്ദേഹം, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള ഒരു വലിയ പാൻ-ഇസ്ലാമിക് സഖ്യത്തിന്റെ വരവിനെ പരാമർശിക്കുന്ന \"മധ്യേഷ്യയുടെ ഭാവി ജപ്പാൻ\" എന്ന ശീർഷകത്തിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ഡിസംബറിൽ അദ്ദേഹം മൂന്ന് ജാപ്പനീസുകാരെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ സഹായി ഹസ്സൻ യു. ഹതാനാവോ, ഭാര്യ, അച്ഛൻ ബാരൻ കെന്റാരോ ഹിക്കി എന്നിവരായിരുന്നു അവർ. ജപ്പാനിൽ നിന്നും ഇസ്ലാം മതം സ്വീകരിച്ച ആദ്യ പരിവർത്തനമാണത്രെ. 1912-ൽ ബറകത്തുല്ല “ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിൽ കൂടുതൽ പ്രാവീണ്യമുള്ളവനും സ്വരത്തിൽ കൂടുതൽ ബ്രിട്ടീഷ് വിരുദ്ധനുമായിരുന്നു” എന്ന് കെർ നിരീക്ഷിക്കുന്നു (പേജ് 133). “ഇസ്‌ലാമിനെതിരായ ക്രിസ്ത്യൻ കോമ്പിനേഷൻ” എന്ന തന്റെ പ്രബന്ധത്തിൽ ചർച്ച ചെയ്ത ബറക്കത്തുല്ല ജർമ്മനിയിലെ വില്യം ചക്രവർത്തിയെ “ലോകസമാധാനവും യുദ്ധവും കൈയ്യിലെടുക്കുന്ന ഒരു വ്യക്തിയായി” വിശേഷിപ്പിച്ചു. : ഐക്യത്തിൽ നിൽക്കേണ്ടത് എല്ലാം മുസ്‌ലിംകളുടെ കടമയാണെന്നും ; ജീവിതവും സ്വത്തുമോടൊപ്പം ഖലീഫയ്‌ക്കൊപ്പം നിൽക്കുണമെന്നും ജർമ്മൻ പക്ഷത്ത് നിലകൊള്ളണമെന്നും ബറക്കത്തുള്ള ആവിശ്യപ്പെട്ടു. ഒരു റോമൻ കവിയെ ഉദ്ധരിച്ച് ബരാകത്തുല്ല ആംഗ്ലോ-സാക്സൺസ് സമുദ്ര-ചെന്നായ്ക്കളായിരുന്നുവെന്നും ലോകത്തിന്റെ കൊള്ളയടിച്ചിരുന്നവരായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ക്രൂരതയുടെ വക്കിൽ മൂർച്ച കൂട്ടുന്ന കാപട്യത്തിന്റെ പരിഷ്ക്കരണം” എന്നതായിരുന്നു ആധുനിക കാലത്തെ വ്യത്യാസത്തെ കുറിച്ച് അദ്ദേഹം എഴുതിയത്. 1912 ജൂലൈ 6 നു ബറക്കത്തുള്ളയുടെ എഴുത്തുകൾ ഇന്ത്യയിൽ പ്രചരിക്കുന്നത് ബ്രിട്ടുഷുകാർ നിരോധിച്ചു. ജാപ്പനീസ് സർക്കാറും പിന്നീട് ഇത് നിരോധിക്കുകയുണ്ടായി. 1913ൽ കല്ലച്ചിലുണ്ടാക്കിയ രീതിയിലുള്ള പേപ്പർ ഉറുദു ഭാഷയിൽ ലഘുലേഖകളായി ഇന്ത്യയിൽ പ്രചരിച്ചിരുന്നു. \"വാൾ ഈസ്റ്റ് ലാസ്റ്റ് റിസോർട്ട്\" എന്ന ലിത്തോഗ്രാഫഡ് ഉർദു ലഘുലേഖയായിരുന്നു അവ.",
"qas": [
{
"answers": [
{
"answer_start": 88,
"text": "1911"
}
],
"category": "SHORT",
"id": 105,
"question": "ബറകതുള്ള \"The Future of Central Asia Japan\" എന്ന ലേഖനം പ്രസിദ്ധീകരിച്ചത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 1427,
"text": ".1912 ജൂലൈ 6"
}
],
"category": "SHORT",
"id": 106,
"question": "ബ്രിട്ടീഷുകാർ ബറകത്തുള്ളയുടെ രചനകൾ ഇന്ത്യയിൽ പ്രചരിപ്പിക്കുന്നത് നിരോധിച്ചത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 42,
"text": "ഇസ്ലാമിക സാഹോദര്യം"
}
],
"category": "SHORT",
"id": 107,
"question": "മുഹമ്മദ് ബറക്കത്തുള്ള 1910 ന്‍റെ തുടക്കത്തിൽ ടോക്കിയോയിൽ സ്ഥാപിച്ച സ്ഥാപനത്തിന്‍റെ പേര് എന്ത്?"
},
{
"answers": [
{
"answer_start": 760,
"text": "“ഇസ്‌ലാമിനെതിരായ ക്രിസ്ത്യൻ കോമ്പിനേഷൻ” "
}
],
"category": "SHORT",
"id": 108,
"question": "ജർമ്മൻ ചക്രവർത്തിയായിരുന്ന വില്യമിനെ \"\" ലോക സമാധാനവും യുദ്ധവും സ്വന്തം കൈകളിലെടുക്കുന്ന ഒരു മനുഷ്യൻ \"\" എന്ന് ബറകത്ത് വിവരിച്ചത് അദ്ദേഹത്തിന്റെ ഏത് ലേഖനത്തിൽ ആണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 109,
"question": "ജപ്പാൻ അധികാരികൾ ബറകത്തുള്ളയുടെ അദ്ധ്യാപന നിയമനം അവസാനിപ്പിച്ചുത് ഏത് വര്ഷം ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1928-ലാണ് സംസ്ഥാനത്ത് ആദ്യമായി ജലവൈദ്യുത നിർമ്മാണം ആസൂത്രിതമായത്; ഗംഗാകനാലിൽ ഹരിദ്വാറിനും സുമേറയ്ക്കുമിടയ്ക്ക് ഏഴു കൃത്രിമ വെള്ളചാട്ടങ്ങൾ സൃഷ്ടിച്ച് അവയിൽ നിന്നും ജലവൈദ്യുതി ഉത്പാദിപ്പിക്കുകയും, സംസ്ഥാനത്തിലെ സഹാറൻപൂർ, മുസാഫർനഗർ, മീററ്റ്, ബുലന്ദ്ശഹർ, അലിഗഡ്, മഥുര, ആഗ്ര, ഇത്താവ, ഈതാ, ബദാൻ, ബാരെയ്‌ലി, മൊറാദാബാദ്, ബിജ്നോർ എന്നീ പട്ടണങ്ങൾക്ക് ആവശ്യമായ വൈദ്യുതോർജം നൽകുകയും, അതിനും പുറമെ ഡൽഹിയുടെ വൈദ്യുതാവശ്യം ഭാഗികമായി നിറവേറ്റുകയും ആയിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശം. ഇതനുസരിച്ച് ഭോലാ, പാൽറ്, ബഹാദ്രാബാദ് എന്നിവിടങ്ങളിൽ 1930-ൽ വൈദ്യുത സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. ചിതോറ, സലാവ, നീർഗഞ്ജിനി, സുമോ എന്നിവിടങ്ങളിൽ നിർമ്മിക്കപ്പെട്ട ഗംഗാപദ്ധതിയിലെ മറ്റു നാലു വൈദ്യുത കേന്ദ്രങ്ങളും 1938-ലാണ് പ്രവർത്തിച്ചു തുടങ്ങിയത്. 1930-നു മുമ്പുതന്നെ നൈനിതാൽ ബരെയ്‌ലി, ഷാജഹാൻപൂർ, ഗൊരഖ്പൂർ, പദ്രൗണ, വാരാണസി, ജാൻസി, ആഗ്ര, മഥുര എന്നിവിടങ്ങളിൽ താപവൈദ്യുത കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരുന്നു. 1937-ൽ ഫൈസാബാദിനു സമീപം സോഹാവലിലും വൈദ്യുതി ഉത്പാദനം തുടങ്ങി. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം സംസ്ഥാനത്തിലെ ഊർജശേഷിയിലുള്ള കുറവു പരിഹരിക്കുവാൻ ബഹുമുഖമായ ശ്രമങ്ങൾ തുടരുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ നാല്പതോളം വൈദ്യുത കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തിരുന്നു. എന്നാലും ഇപ്പൊഴും അവിടുത്തെ ഉപഭോഗത്തിനു വൈദ്യുതി തികയാത്ത നിലയാണുള്ളത്. യമുന, ഒബ്റാ, രാംഗംഗാ, മനേരിഭാലി എന്നീ ജലവൈദ്യുത പദ്ധതികളും ഓബ്റ, ഹർദ്വാഗഞ്ച്, പങ്കി എന്നീ താപവൈദ്യുത പദ്ധതികളും ഇനിയും പൂർത്തിയായിട്ടില്ല. പല പുതിയ പദ്ധതികളും ആസൂത്രണം ചെയ്തുവരുന്നു. ഖനിസമ്പത്തിന്റെ കാര്യത്തിൽ പിന്നോക്കാവസ്ഥയണ് ഉത്തർപ്രദേശിനുള്ളത്. മാഗ്നസൈറ്റ്, ഫയർക്ലേ, ചുണ്ണാമ്പുകല്ല്, ജിപ്സം, ഡോളമൈറ്റ്, ഫെൽസ്പാർ, വസ്തുശിലകൾ എന്നിവയുടെ സമ്പന്ന നിക്ഷേപങ്ങൾ സംസ്ഥാനത്തുണ്ട്. മിർസാപൂർ ജില്ലയിലെ സിംഗളാരി ഇന്ത്യയിലെ മികച്ച കൽക്കരിഖനികളിൽ ഒന്നാണ് മേൽപ്പറഞ്ഞ ധാതുദ്രവ്യങ്ങൾ ഒക്കെയും വൻതോതിൽ ഖനനം ചെയ്യപ്പെടുന്നു. കാർഷിക-വന വിഭവങ്ങളെ ആശ്രയിച്ചുള്ള നാനാമുഖ വ്യവസായങ്ങൾക്ക് അനുകൂലമായ സാഹചര്യവും, വിദ്യുച്ഛക്തി സുലഭമാക്കുവനുള്ള സൗകര്യങ്ങളും സംസ്ഥാനത്തെ വ്യവസായവത്കരണത്തിന് അത്യന്തം സഹായകരമാണ്. 1951-നു മുമ്പ് ഉത്തർപ്രദേശിൽ പഞ്ചസാര, തുണി, സസ്യഎണ്ണ എന്നിവ ഉത്പാദിപ്പിക്കുന്ന ചുരുക്കം ചില ഫാക്റ്ററികൾ മാത്രമാണ് ഉണ്ടായിരുന്നത്; എന്നാൽ 1965-ൽ വൻകിടയെന്നു വിശേഷിപ്പിക്കാവുന്ന 320-ലേറെ വ്യവസായസ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിച്ചിരുന്നു. മൂലധന പോഷണത്തിനുള്ള ധനസഹായം നൽകിയും ഉത്പന്നങ്ങൾക്ക് വിദേശീയവും ദേശീയവുമായ വിപണികൾ സംഘടിപ്പിച്ചും ഊർജ-ഗതാഗത സൗകര്യങ്ങൾ വിപുലപ്പെടുത്തിയും വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്നതിൽ ഗണ്മെന്റു മുൻകൈ എടുത്തുവരുന്നു. കേന്ദ്രഗണ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഉത്തർപ്രദേശിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള വൻകിട വ്യവസായശാലകളാണ് ഋഷികേശിലെ ഹിന്ദുസ്ഥാൻ ആന്റീബയോടിക്സ്, ജ്വാലാപൂരിലെ ഹെവി ഇലക്ട്രിക്കൽസ്, ഗൊരഖ്പൂരിലെ രാസവളനിർമ്മാണശാല, ടുണ്ട്ല (ആഗ്ര) യിലെ കനിങ് ഫാക്റ്ററി നൈനി (അലഹബാദ്) യിലെ ത്രിവേണി സ്‌ട്രച്ചരൽസ്, കാൺപൂരിലെ മോഡേൺ ബേക്കറീസ് ലിമിറ്റഡ് എന്നിവ. ഇന്ത്യൻ റെയിൽവേയുടെ ഡീസൽ ലോക്കോമോട്ടീവ് ഫാക്ടറി വാരാണസിയിലാണ് പ്രവർത്തിക്കുന്നത്. കാൺപൂരിലെ മെക്കനൈസ്ഡ് ഫുട്ട്-വെയർ ഫാക്ടറി, നൈനിയിലെ ടെലിഫോൺ ഇൻസ്ട്രുമെന്റ്സ്, ട്രാൻസ്മിഷൻ എക്വിപ്മെന്റ്, ഭാരത് പമ്പ്സ് ആൻഡ് കംപ്രസേഴ്സ്, ഗ്യാസ് സിലിൻഡർ മാനുഫാച്ചറിങ് എന്നീ ഫാക്റ്ററികൾ ഘാസിയാബാദിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, കാൺപൂരിലെ സ്പെഷ്യൽ അലോയിസ് സ്റ്റീൽ പ്ലാന്റ്, ലക്നൗവിലെ എയർക്രാഫ്റ്റ് അക്സസറീസ് ഫാക്റ്ററി എന്നിവ കേന്ദ്രതലത്തിൽ ആസൂത്രിതമായി നിർമിച്ച് വ്യവസായ സംരംഭങ്ങളാണ്. സംസ്ഥാന നിയന്ത്രണത്തിലുള്ള വൻകിട വ്യവസായങ്ങളിൽ ലഖ്നൗവിലെ പ്രിസിഷൻ ഇൻസ്ട്രുമെന്റ് ഫക്റ്ററി മിർസാപൂരിൽ ചുർക്, ഭല്ല എന്നിവിടങ്ങളിലെ സിമെന്റ് ഫാക്ടറികൾ എന്നിവ മുൻപന്തിയിൽ നിൽക്കുന്നു. സ്വകാര്യമേഖലയിലും ഒട്ടേറെ വൻകിട വ്യവസായങ്ങൾ പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ എക്സ്പ്ലോസീവ്സ്, റേയൺ ഗ്രേഡ് പൾപ് ഫക്റ്ററി, ജെ. കെ. ഇലക്ട്രോണിക്സ് (കാൺപൂർ), ഹിന്ദുസ്ഥാൻ റബർ ടയർ കമ്പനി (ഹാഥ്‌രാസ്), ത്രിവേണി എൻജിനീയറിങ് വർക്സ് (നൈനി), ജീപ് ഫ്ലാഷ്‌ലൈറ്റ് ഇൻഡസ്ട്രീ (അലഹബാദ്), സോമയ്യാ ഓർഗാനിക്സ് (ബാരാബങ്കി), ഹിന്ദ് ലാംപ്സ് (ഷികോഹാബാദ്), ഹിഡാൽകോ (രേണുകുട്), മോദിപാൽ (മോദിനഗർ), പോളിസ്റ്റർ ഫൈബർ പ്ലാന്റ് (ഘാസിയാബാദ്) തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു. പഞ്ചസാര വ്യവസായം ദേശസാത്കരിക്കുവാൻ ഉദ്ദേശിച്ച് 1971-ൽ ഉത്തർപ്രദേശ് ഷുഗർ കോർപറേഷൻ രൂപവത്കൃതമായി; ഏറിയകൂറും ഫാക്റ്ററികൾ പൊതു ഉടമയിലേക്ക് മാറ്റിക്കഴിഞ്ഞു. പരുത്തി വ്യവസായത്തിന്റെ കാര്യത്തിലും ഏതാണ്ട് ഈ അവസ്ഥയാണുള്ളത്. വികേന്ദ്രീകരണം ലക്ഷ്യമാക്കി വൻകിടവ്യവസായങ്ങൾ ഏറ്റെടുക്കുകയും ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് സ്വകാര്യവ്യക്തികൾക്കും സഹകരണ സംഘങ്ങൾക്കും അർഹമായ പ്രോത്സാഹനം നൽകുകയുമാണ് സംസ്ഥാന ഗവണ്മെന്റിന്റെ വ്യവസായനയം. ചെറുകിട വ്യവസായങ്ങളിൽ കൈത്തറിനെയ്ത്തിന് വമ്പിച്ച പ്രാധാന്യം നൽകിയിട്ടുണ്ട്. തുകൽസാധനങ്ങൾ, ലോഹസാമഗ്രകൾ, സൈക്കിൾ, കണ്ണാടിസാധനങ്ങൾ, കുപ്പിവള, സുഗന്ധദ്രവ്യങ്ങൾ, ചെറുകിട യന്ത്രങ്ങളും യന്ത്രഭാഗങ്ങളും, മൺപാത്രങ്ങൾ എന്നിവയുടെ ഉത്പാദനവും വൻതോതിൽ വികസിച്ചിട്ടുണ്ട്. അച്ചടിശാലകൾ, ഫൗണ്ടറികൾ, ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു. കുടിൽവ്യവസായങ്ങൾ സംരക്ഷണ വികസനത്തിലും ഗവണ്മെന്റ് വളരെയേറെ ശ്രദ്ധിക്കുന്നു. സംസ്ഥാനത്തു മൊത്തം 73 ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ പ്രവർത്തിച്ചു വരുന്നു. ഖാദിഗ്രാമോദ്യോഗ വ്യവസായം, പട്ടുനൂൽപ്പുഴു വളർത്തൽ, കരകൗശല വസ്തുനിർമ്മാണം എന്നിവയും ഗവണ്മെന്റിന്റെ പ്രത്യേക പരിലാളനയിലൂടെ അഭിവൃദ്ധിപ്പെട്ടുവരുന്നു. ഉത്തർപ്രദേശിൽ മൊത്തം 98,877 കി. മീ. റോഡുകളുണ്ട്. 1969-ൽ 2,352 കി. മീ. നാഷണൽ ഹൈവേകൾ ഉൾപ്പെടെ 29,713 കി. മീ. താർ റോഡുകളാണ് ഉണ്ടായിരുന്നത്. അഞ്ചുവർഷം കൊണ്ട് താർ റോഡുകളുടെ മൊത്തം ദൈർഘ്യം 36,000 കി. മീ. ആയി വർദ്ധിപ്പിക്കുവാൻ നാലാം പഞ്ചവത്സര പദ്ധതിയിൽ തുക കൊള്ളിച്ചിരുന്നു. ഒറ്റപ്പെട്ട ഗ്രാമങ്ങളെയും കരിമ്പു കൃഷി കേന്ദ്രങ്ങളേയും രാജപാതകളുമായി ബന്ധിപ്പിക്കുന്ന 10 കി. മീറ്ററിൽ താഴെ ദൂരം വരുന്ന റോഡുകളുടെ നിർമ്മാണത്തിനും, കൊള്ളക്കാരുടെ ശല്യവും വരൾച്ചബാധയും സാധാരണമായുള്ള കേന്ദ്രങ്ങളിലേക്ക് ഗതാഗതസൗകര്യം ഏർപ്പെടുത്തുന്നതിനും മുൻഗണന നൽകപ്പെട്ടു. ഉത്തർപ്രദേശിൽ ഉടനീളം കാണപ്പെടുന്ന നദികൾ റോഡു വികസനത്തെ സാരമായി ബാധിക്കുന്ന ഘടകമാണ്. സംസ്ഥാനത്ത് 61 മേജർ പാലങ്ങൾ നേരത്തേ തന്നെ ഉണ്ടായിരുന്നു. 1965-ൽ പണി പൂർത്തിയായ ഘാഘ്‌രയ്ക്കു കുറുകേയുള്ള പാലത്തിന് 1137.5 മീ. നീളമുണ്ട്. ഹിമാലയ നിരകൾക്ക് സമാന്തരമായി ബാരെയ്‌ലി മുതൽ ദെവോരിയ വരെയുള്ള റോഡ് പൂർത്തിയാവുമ്പോൾ 5 വൻകിട പാലങ്ങളും 37 സാധാരണ പാലങ്ങളും 46 ചെറിയ പാലങ്ങളും ഉണ്ടായിരിക്കും. പാലം പണിക്കായി ഉത്തർപ്രദേശിൽ പ്രത്യേക കോർപറേഷൻ രൂപവത്കരിച്ചിട്ടുണ്ട്. ഗംഗയിൽ മിർസാപൂർ, ഘാസിപൂർ, ഹരിദ്വാർ എന്നിവിടങ്ങളിലും ഗോമതിയിൽ ജാൻപൂരിലും ചംബലിൽ ഇത്താവായിലും ബേലൻ നദിയിൽ മിർസാപൂരിലും രാംഗംഗയിൽ ഫൈസാബാദിലും വൻകിട പാലങ്ങൾ പൂർത്തിയായിട്ടുണ്ട്; മേല്പറഞ്ഞവ ഉൾപ്പെടെ 123 പ്രധാന പാലങ്ങളുടെ പണി കോർപറേഷൻ ഏറ്റെടുത്തിരിക്കുന്നു. ഉത്തർപ്രദേശിൽ 8,706 കി. മീ. റയിൽ പാതകൾ ഉണ്ട്. ഇതിൽ 39%-വും മീറ്റർ ഗേജ് ആണ്; സംസ്ഥാനത്തിന്റെ കിഴക്കേ പകുതിയിലെ റയിൽ പാതകളിൽ ഭൂരിഭാഗവും ഇതിൽപ്പെടുന്നു. ഉത്തരപൂർവ റയിൽ മേഖലയുടെ ആസ്ഥാനം ഗോരഖ്പൂരിലാണ്. ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉത്തർപ്രദേശ് റയിൽ സൗകര്യങ്ങളിൽ മുന്നാക്കം നിൽക്കുന്നുവെങ്കിലും തികച്ചും പര്യാപ്തമായ അവസ്ഥയിൽ എത്തിയിട്ടില്ല.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 110,
"question": "ഉത്തർപ്രദേശിലൂടെ ഒഴുകുന്ന പ്രധാന രണ്ട് നദികൾ ഏതെല്ലാം ?"
},
{
"answers": [
{
"answer_start": 1086,
"text": "നാല്പതോളം "
}
],
"category": "SHORT",
"id": 111,
"question": "ആദ്യ പഞ്ചവത്സര പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ എത്ര വൈദ്യുത നിലയങ്ങൾ ആണ് ആസൂത്രണം ചെയ്തിരുന്നത് ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 112,
"question": "ആധുനിക സംവിധാനങ്ങൾ കൊണ്ടുവരുന്നതിന് മുമ്പ്, ഉത്തർപ്രദേശിൽ ഗതാഗത മാർഗമായി ഉപയോഗിച്ചിരുന്നത് എന്തായിരുന്നു ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 113,
"question": "ഉത്തർപ്രദേശിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ആസൂത്രണം ചെയ്തതേതു വർഷം ?"
},
{
"answers": [
{
"answer_start": 674,
"text": " 1938-ലാണ്"
}
],
"category": "SHORT",
"id": 114,
"question": "ചിത്തോറ, സലാവ, നിർഗനിനി, സുമോ എന്നിവിടങ്ങളിൽ നിർമ്മിച്ച ഗംഗ പദ്ധതിയുടെ മറ്റ് നാല് വൈദ്യുത നിലയങ്ങളും പ്രവർത്തനക്ഷമമാക്കിയത് ഏതു വര്ഷം?"
},
{
"answers": [
{
"answer_start": 564,
"text": "ചിതോറ, സലാവ, നീർഗഞ്ജിനി, സുമോ"
}
],
"category": "SHORT",
"id": 115,
"question": "1930 -കളിൽ ഉത്തർപ്രദേശിലെ ആദ്യത്തെ വൈദ്യുത നിലയങ്ങൾ കമ്മീഷൻ ചെയ്തതു എവിടെയൊക്കെ ആയിരുന്നു?"
},
{
"answers": [
{
"answer_start": 1581,
"text": "മിർസാപൂർ ജില്ലയിലെ സിംഗളാരി "
}
],
"category": "SHORT",
"id": 116,
"question": "ഉത്തർപ്രദേശിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച കൽക്കരി ഖനി ഏത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1934ലെ ബോംബെ സമ്മേളനത്തിലാണ് അദേഹത്തെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുപ്പത്തിയൊന്പതിൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോൺഗ്രസ് അധ്യക്ഷനായി തുടർന്നു. 1942 ആഗസ്റ്റ് 8ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് നിരവധി നേതാക്കളാണ് അറസ്റ്റിലായത്. രാജേന്ദ്ര പ്രസാദിനെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി. 1946ൽ ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉൾപ്പെട്ടു. ഭക്ഷ്യ- കൃഷി വകുപ്പാണ് അദേഹത്തിന് ലഭിച്ചത്. 1946 ഡിസംബർ 11ന് രൂപം നല്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിയുടെ അധ്യക്ഷനായും അദേഹത്തെ തെരഞ്ഞെടുത്തു. ഈ അസംബ്ലിയാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. 1947 നവംബറിൽ ജെ. ബി കൃപലാനി രാജിവച്ചപ്പോൾ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായി. പിന്നീട് 1951ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഇദേഹത്തെ ഇലക്ട്രൽ കോളേജ് ചേർന്ന് പ്രസിഡൻറായി തെരഞ്ഞെടുത്തു. അതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന അദേഹം പിന്നീട് നെഹ്റു സർക്കാറിന് പല ഉപദേശങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനായി അദേഹം പല നിർദ്ദേശങ്ങളും സമർപ്പിച്ചിരുന്നു. 1957ൽ അദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തിയും ഡോ. രാജേന്ദ്ര പ്രസാദാണ്.",
"qas": [
{
"answers": [
{
"answer_start": 0,
"text": "1934ലെ"
}
],
"category": "SHORT",
"id": 117,
"question": "ഏത് വർഷമാണ് ഡോക്ടർ രാജേന്ദ്രപ്രസാദ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്?"
},
{
"answers": [
{
"answer_start": 299,
"text": "ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ"
}
],
"category": "SHORT",
"id": 118,
"question": "രാജേന്ദ്ര പ്രസാദ് അറസ്റ്റ് ചെയ്യപ്പെട്ടത്\n എവിടെ നിന്നാണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 119,
"question": "ഡോ. രാജേന്ദ്ര പ്രസാദ് അന്തരിച്ചത് ഏത് വർഷം ?"
},
{
"answers": [
{
"answer_start": 352,
"text": "ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു"
}
],
"category": "SHORT",
"id": 120,
"question": " 1942 ആഗസ്റ്റ് 8ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത ഡോക്ടർ രാജേന്ദ്രപ്രസാദ് ഏത് ജയിലിൽ ആണ് തടവിൽ കഴിഞ്ഞത് ?"
},
{
"answers": [
{
"answer_start": 883,
"text": "951ലെ"
}
],
"category": "SHORT",
"id": 121,
"question": "ഡോക്ടർ രാജേന്ദ്രപ്രസാദ് ഇലക്ടറൽ കോളേജിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് വർഷമാണ്?"
},
{
"answers": [
{
"answer_start": 1292,
"text": "ഡോ.രാജേന്ദ്ര പ്രസാദാണ്"
}
],
"category": "SHORT",
"id": 122,
"question": "രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ഏക രാഷ്ട്രപതി ആരാണ്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 123,
"question": "1962 മേയ് 14 -ന് രാഷ്ട്രപതിസ്ഥാനം വിട്ട് ഡോ. രാജേന്ദ്ര പ്രസാദ് മടങ്ങിയത് എവിടേക്ക്?"
},
{
"answers": [
{
"answer_start": 0,
"text": "1934ലെ "
}
],
"category": "SHORT",
"id": 124,
"question": ".രാജേന്ദ്രപ്രസാദ്,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി തിരകഞ്ഞെടുക്കപ്പെട്ടത് ഏത് വര്ഷം ?\n"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 125,
"question": "ഡോ. രാജേന്ദ്രപ്രസാദ് നിര്യാതനായാത് എപ്പോൾ ?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 126,
"question": "ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതിസ്ഥാനം വിട്ട് പട്നയിലേക്ക് മടങ്ങിയത് എപ്പോൾ ?"
},
{
"answers": [
{
"answer_start": 798,
"text": "ജെ. ബി കൃപലാനി"
}
],
"category": "SHORT",
"id": 127,
"question": " 1947 നവംബറിൽ ആരുടെ രാജിയെ തുടർന്നാണ് , രാജേന്ദ്ര പ്രസാദ് വീണ്ടും കോൺഗ്രസ് പ്രസിഡന്റായത് ?"
},
{
"answers": [
{
"answer_start": 592,
"text": "ഭക്ഷ്യ- കൃഷി വകുപ്പാണ്"
}
],
"category": "SHORT",
"id": 128,
"question": "1946 ൽ വന്ന ജവഹർലാൽ നെഹ്റു സർക്കാരിൽ, രാജേന്ദ്ര പ്രസാദ് ഏത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായിരുന്നു ?"
},
{
"answers": [
{
"answer_start": 1292,
"text": "ഡോ.രാജേന്ദ്ര പ്രസാദാണ്."
}
],
"category": "SHORT",
"id": 129,
"question": "രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ഏക രാഷ്ട്രപതിയായ വ്യക്തി ആര് ?"
},
{
"answers": [
{
"answer_start": 882,
"text": "1951ലെ"
}
],
"category": "SHORT",
"id": 130,
"question": "ഏത് വർഷത്തെ പൊതുതിരഞ്ഞെടുപ്പിനുശേഷം, രാജേന്ദ്രാ പ്രസാദ് ഇലക്ട്രൽ \n കോളേജിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?"
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1945 ഓഗസ്റ്റ് 18-ന് ബോസ് തായ്‌വാനിലെ തെയ്ഹോകു വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ ഔദ്യോഗികഭാഷ്യം. ഇതിനെപ്പറ്റി അന്വേഷിക്കാൻ നെഹ്രുവിന്റെ ഭരണകാലത്ത് ഷാനവാസ് കമ്മീഷൻ, ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ഖോസ്ലാ കമ്മീഷൻ എന്നിവയെ നിയോഗിച്ചിരുന്നു. ഈ രണ്ടു കമ്മീഷനുകളും ബോസ് വിമാനാപകടത്തിൽ മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. എന്നാൽ പാർലമെന്റ് അംഗങ്ങളുടേയും പൊതുജനങ്ങളുടേയും പ്രതിഷേധം കാരണം ഈ രണ്ടു റിപ്പോർട്ടുകളും മൊറാർജി ദേശായിയുടെ ഭരണകാലത്ത് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. തുടർന്ന് 1999-ൽ വാജ്‌പേയിയുടെ ഭരണകാലത്ത് മുഖർജി കമ്മീഷൻ നിലവിൽ വന്നു. 1945-ൽ മേൽപ്പറഞ്ഞ വിമാനാപകടം ഉണ്ടായിട്ടില്ലെന്നും അതിനാൽ ബോസ് അന്നു മരണപ്പെട്ടിട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. ഈ കണ്ടെത്തൽ വിവാദമായതോടെ റിപ്പോർട്ട് മൻമോഹൻ സിങ് ഗവണ്മെന്റ് തള്ളിക്കളഞ്ഞു. ബോസിന്റേതെന്ന് ഗവണ്മെന്റ് അവകാശപ്പെടുന്ന റെങ്കോജി ക്ഷേത്രത്തിലെ ചിതാഭസ്മം അദ്ദേഹത്തിന്റേതല്ലെന്നും കമ്മീഷൻ കണ്ടെത്തിയിരുന്നു. ബോസ് റഷ്യയിലേക്ക് കടന്നിരിക്കാം എന്നും കമ്മീഷൻ സൂചിപ്പിച്ചിരുന്നു. സോവിയറ്റ് യൂണിയനിൽ വച്ച് ജോസഫ് സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് നേതാജിയുടെ മരണം സംഭവിച്ചതെന്നും എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടും അന്നത്തെ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രു ഒന്നും ചെയ്തില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ജസ്റ്റിസ് മനോജ് മുഖർജി കമ്മീഷന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സുബ്രഹ്മണ്യൻ സ്വാമി വെളിപ്പെടുത്തൽ നടത്തിയത്. വിമാനാപകടത്തിൽ മരിച്ചുവെന്ന വ്യാജകഥ പ്രചരിപ്പിച്ച്, നേതാജി, റഷ്യൻ അധീനതയിലായിരുന്ന ചൈനയിലെ മഞ്ചൂരിയയിലേക്ക് രക്ഷപ്പെട്ടെന്നും സോവിയറ്റ് പ്രസിഡന്റായിരുന്ന ജോസഫ് സ്റ്റാലിൻ അദ്ദേഹത്തെ സൈബീരിയയിലെ യാകുത്സുക് ജയിലിലടച്ച് 1953ൽ തൂക്കിലേറ്റുകയോ ശ്വാസംമുട്ടിച്ചോ കൊല്ലുകയോ ചെയ്തെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 1985 വരെ ഉത്തർപ്രദേശിലെ അയോധ്യക്കു സമീപം രാംഭവൻ എന്ന വീട്ടിൽ താമസിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്ന്യാസി, ബോസ് ആയിരുന്നു എന്ന് ചിലർ വിശ്വസിച്ചിരുന്നു. സന്ന്യാസിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ഗവണ്മെന്റ് ഏറ്റെടുത്തു. ഇവ അന്വേഷണവിധേയമാക്കിയ മുഖർജി കമ്മീഷൻ, ‘ശക്തമായ തെളിവുകളുടെ’ അഭാവത്തിൽ ഈ വിശ്വാസത്തെ തള്ളിക്കളഞ്ഞു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡി. എൻ. എ ഘടനയും, നേതാജിയുടെ പിൻമുറക്കാരുടെ പല്ലിന്റെ ജനിതക ഘടനയും തമ്മിൽ പൊരുത്തമില്ലെന്നു ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിരുന്നു.",
"qas": [
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 131,
"question": "ആര് നടത്തിയ അന്വേഷണത്തിലാണ് സന്യാസി ബോസ് തന്നെയാണെന്നതിന് തെളിവുകൾ കണ്ടെത്തിയത്?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 132,
"question": "ആര് നടത്തിയ കൈ എഴുത്ത് പരീക്ഷണത്തിലാണ് സന്യാസി ബോസ് തന്നെയാണെന്നതിന് തെളിവുകൾ കണ്ടെത്തിയത്?"
},
{
"answers": [
{
"answer_start": 37,
"text": "തെയ്ഹോകു"
}
],
"category": "SHORT",
"id": 133,
"question": "\n1945 ആഗസ്റ്റ് 18 ന് തായ്‌വാനിലെ ഏത് വിമാനത്താവളത്തിൽ വച്ച് ബോസ് അപകടത്തിൽ മരിച്ചതായി ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി പ്രസ്താവിച്ചത് ?"
},
{
"answers": [
{
"answer_start": 497,
"text": "1999-ൽ "
}
],
"category": "SHORT",
"id": 134,
"question": "സുബാഷ് ചന്ദ്ര ബോസി ന്റെ മരണത്തെക്കുറിച്ച് പഠിയ്ക്കാൻ മുഖർജി കമ്മീഷൻ സ്ഥാപിക്കപ്പെട്ടത് ഏത് വര്ഷം ?"
},
{
"answers": [
{
"answer_start": 1484,
"text": "1953ൽ"
}
],
"category": "SHORT",
"id": 135,
"question": "സുബ്രമണ്യൻ സ്വാമി റിപ്പോർട്ട് പ്രകാരം സുബാഷ്സോ ചന്ദ്ര ബോസിനെ, സോവിയറ്റ് പ്രസിഡന്റ് ജോസഫ് സ്റ്റാലിൻ സൈബീരിയയിലെ യാകുത്സുക് ജയിലിൽ ഏത് വർഷം \n തൂക്കിക്കിക്കൊന്നു, എന്നാണ് \n പറയുന്നത് ? "
}
]
}
],
"title": ""
} |
1 | {
"paragraphs": [
{
"context": "1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺവെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാനുള്ള ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് ആ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ പറയാറുണ്ടായിരുന്നു. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ഈ സമയത്ത് തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും കുറച്ചു കാലം പാട്നയിൽ താമസിക്കുകയും ചെയ്തിരുന്നു. ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് ആതുരശുശ്രൂഷമേഖലയിൽ ചെറിയ പരിശീലനം നേടുന്നതിനു വേണ്ടിയായിരുന്നു ഇത്. ആശുപത്രിയിലെ പരിശീലനസമയത്ത് ഏതു തരം അസുഖം ബാധിച്ചുവന്നവരേയും മദർ തെരേസ ശുശ്രൂഷിക്കുമായിരുന്നുവെന്ന് അന്ന് കൂടെയുണ്ടായിരുന്ന ഒരു സന്യാസിനി ഓർമ്മിക്കുന്നു. മോട്ടിജിൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം തുടങ്ങിയാണ് തെരേസ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു. അവർക്ക് പാലും, ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു. കൂടാതെ ഈ കുട്ടികളെ തുന്നൽപ്പണിപോലുള്ള ചെറിയ ജോലികളും പരിശീലിപ്പിച്ചിരുന്നു. ക്രമേണ അശരണരരുടെയും വിശന്നുവലയുന്നവരുടെയും ഇടയിലേക്ക് മദർ തന്റെ സേവന മേഖല വ്യാപിപ്പിച്ചു. തെരേസയുടെ കാരുണ്യ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയാകർഷിച്ചു. അക്കാലത്തു തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മദർ തെരേസ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളെ ശ്ലാഘിക്കുകയുണ്ടായി . പുതിയ പ്രവർത്തനമേഖലയിൽ ഒട്ടേറെ വിഷമഘട്ടങ്ങൾ തെരേസയ്ക്കു തരണം ചെയ്യേണ്ടതായി വന്നു. തുടക്കത്തിൽ സ്ഥിരമായ ഒരു വരുമാനമില്ലായിരുന്നു. അതുകൊണ്ടു തന്നെ,താൻ സംരക്ഷണമേറ്റെടുത്തവർക്ക് ഭക്ഷണം നൽകാൻ പലപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ യാചിക്കേണ്ടതായും വന്നു. പുതിയ പ്രവർത്തനമേഖലയിൽ കടുത്ത ഒറ്റപ്പെടലും മാനസിക സംഘർഷവും അനുഭവിച്ച തെരേസ സന്യാസഭവനത്തിലെ പഴയ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാൻ പോലും ആലോചിച്ചിരുന്നു. ഇരുണ്ട രാത്രികൾ എന്നാണ് ഈ കാലഘട്ടത്തെക്കുറിച്ച് മദർ പിന്നീട് ഓർമ്മിച്ചിട്ടുള്ളത്. തന്റെ കഷ്ടപ്പാടുകളേക്കാൾ എത്രയോ വലിയ കഷ്ടപ്പാടുകളായിരിക്കും ദരിദ്രരും അശരണരരുമായ നിരവധിപേർ അനുഭവിക്കുന്നത് എന്ന ചിന്ത പുതിയ ദൌത്യത്തിൽ ഉറച്ചുനിൽക്കാനുള്ള മനസാന്നിദ്ധ്യം നൽകിയതായി സിസ്റ്റർ തെരേസ തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി. മദർ തെരേസയുടെ ശിഷ്യയായിരുന്ന സുഭാഷിണി ദാസ് ആണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആദ്യം സന്നദ്ധപ്രവർത്തനത്തിനായി വന്നു ചേർന്നത്. മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കിയ വേളയിൽ ഇവർ സിസ്റ്റർ. ആഗ്നസ് എന്ന പേരു സ്വീകരിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ശിഷ്യയായിരുന്ന മഗ്ദലീന ഗോമസും സംഘടനയിൽ സന്നദ്ധപ്രവർത്തകയായി ചേർന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ തുടക്കത്തിൽ പതിമൂന്നോളം അംഗങ്ങൾ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളു. എന്നാൽ 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാർ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടായിരുന്നു. മദർ തെരേസയുടെ തന്നെ വാക്കുകളിൽ \"വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെയും, സ്നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും സ്നേഹത്തോടുകൂടി പരിചരിക്കുക\" എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം. . 1959 ആയപ്പോഴേക്കും മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ കൽക്കട്ടക്കു പുറത്തേക്കു കൂടി വ്യാപിപ്പിക്കാൻ മദർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡെൽഹിയിലും, ഝാൻസിയിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സാന്നിദ്ധ്യം നിലവിൽ വന്നു. ബീഹാറിലെ റാഞ്ചിയിലെ ദരിദ്രഗ്രാമങ്ങളിലേക്ക് സന്യാസിനിമാരുടെ ഒരു സംഘത്തെ മദർ തെരേസ അയച്ചു. കൂടാതെ മുംബൈയിലും മിഷണറീസ് ഓഫ് ചാരിറ്റി തങ്ങളുടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. മുംബൈയിലും കൽക്കത്തയിലെ നിർമ്മൽ ഹൃദയ പോലൊരു ശരണാലയം മദർ സ്ഥാപിച്ചു. 1970 ൽ മദർ തെരേസയെക്കുറിച്ച് ബി. ബി. സി ടെലിവിഷൻ നിർമ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികൾ മിഷണറീസ് ഓഫ് ചാരിറ്റിയിൽ സന്നദ്ധപ്രവർത്തകരായി ചേരാൻ സമ്മതം പ്രകടിപ്പിച്ച് മദറിനെ ബന്ധപ്പെടുകയുണ്ടായി. 139 പുതിയ പെൺകുട്ടികളാണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആ വർഷം ചേർന്നത്. ഈ ടെലിവിഷൻ പരിപാടി കണ്ട് ആകെ 585 ഓളം പേർ സമ്മതം പ്രകടിപ്പിച്ച് എത്തിയിരുന്നുവെങ്കിലും, അനുഭവസമ്പത്തുള്ള 139 പേരേയാണ് മിഷണറീസ് ഓഫ് ചാരിറ്റി തിരഞ്ഞെടുത്തത്. 1952 ൽ അശരണർക്കായുള്ള ആദ്യത്തെ ഭവനം കൽക്കട്ടാ നഗരത്തിൽ തെരേസ ആരംഭിച്ചു. കാളീഘട്ടിലെ തകർന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും, അശരണർക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. ഈ ആശ്രമം നിർമ്മലഹൃദയ എന്ന് നാമകരണം ചെയ്യപ്പെട്ടു. തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു. മരണാസന്നരായവർക്ക് മതത്തിന്റെ വേലിക്കെട്ടുകൾ നോക്കാതെ പരിചരണം ലഭിച്ചു. നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കു വേണ്ടി നിർമ്മൽ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടന്നിരുന്നു. ആശുപത്രിയിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗികളെ കൊണ്ട് ആംബുലൻസുകൾ നിർമ്മൽ ഹൃദയിലേക്ക് തുടർച്ചയായി എത്തിക്കൊണ്ടിരുന്നു. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ മിഷണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടി വന്നു. കുറേയെറെ ആളുകൾ ഈ സംഘടനക്കെതിരേ രംഗത്തു വന്നു. ഇവർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഓഫീസുകൾ ഉപരോധിക്കുകയും അവക്കുനേരെ കല്ലെറിയുകയും ചെയ്തു. മറ്റൊരിക്കൽ ഒരാൾ മദർ തെരേസയെ വധിക്കുമെന്നുപോലും ഭീഷണിപ്പെടുത്തി. നിങ്ങൾ എന്നെ കൊല്ലുകയാണെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ക്രിസ്തുവിന്റെ അടുത്തേക്കു ചെല്ലും എന്ന മറുപടി കേട്ട് ഭീഷണിയുമായി വന്നയാൾ പിന്തിരിയുകയായിരുന്നു. മനുഷ്യസേവനത്തിന്റെ പേരിൽ മദർ തെരേസ മതംമാറ്റൽ ആണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു സംഘർഷങ്ങൾ മുഴുവൻ. നിർമ്മൽ ഹൃദയയിൽ കുഷ്ഠരോഗികളെ പ്രവേശിപ്പിക്കില്ലായിരുന്നു, രോഗം മറ്റു അന്തേവാസികൾക്കു കൂടി പകർന്നേക്കാം എന്ന ഭയം കൊണ്ടായിരുന്നു ഇത്. കുഷ്ഠരോഗികളെ പരിചരിക്കാനായി ശാന്തി നഗർ എന്ന മറ്റൊരു സത്രം കൂടി തെരേസ കൽക്കട്ടയിൽ ആരംഭിച്ചു. കൽക്കട്ട നഗരത്തിൽ നിന്നും 200 മൈൽ അകലെ 34 ഏക്കർ സ്ഥലം ഭാരത സർക്കാർ മദർ തെരേസയ്ക്കായി നൽകി. വർഷത്തിൽ ഒരു രൂപ വാടകക്കായിരുന്നു ഇത്. വനപ്രാന്തത്തിലായിരുന്ന ഈ സ്ഥലത്ത് പലയിടങ്ങളിൽ നിന്നും സ്വരൂപിച്ച പണം കൊണ്ട് മദർ തെരേസ ശാന്തി നഗർ എന്ന ആശ്രമത്തിന്റെ നിർമ്മാണം ആരംഭിച്ചു. എന്നാൽ പണി പൂർത്തിയാക്കാൻ ആവശ്യമായ പണം കയ്യിലില്ലായിരുന്നു. ഈ സമയത്താണ് പോൾ നാലാമൻ മാർപാപ്പ തന്റെ ഒരു കാർ മദർ തെരേസയ്ക്കു സമ്മാനമായി നൽകുന്നത്. 1964 ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉപയോഗിച്ചിരുന്ന വിലയേറിയ കാറായിരുന്നു ഇത്. മദർ തെരേസയുടെ മനുഷ്യസേവനങ്ങളെ നേരിട്ടു കണ്ട മാർപാപ്പ ആ കാർ മദറിനു നൽകുകയായിരുന്നു. ശാന്തി നഗറിനു പണം സ്വരൂപിക്കാനായി മദർ ആ കാർ ലേലത്തിൽ വിറ്റു. കാറിന്റെ വിലയായി കിട്ടിയ ഒരു ലക്ഷം അമേരിക്കൻ ഡോളർ കൊണ്ട് ശാന്തി നഗറിലെ പ്രധാന ആശുപത്രിക്കെട്ടിടത്തിന്റെ നിർമ്മാണം മദർ പൂർത്തിയാക്കി. കുഷ്ഠരോഗത്തെ ഏറ്റവും വെറുപ്പോടെ കണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മിഷണറീസ് ഓഫ് ചാരിറ്റി ഒട്ടനവധി ശാന്തിനിലയങ്ങൾ കുഷ്ഠരോഗികളെ പരിചരിക്കുന്നതിനായി കൽക്കട്ടയിലെ വിവിധ ഭാഗങ്ങളിൽ തുറന്നു. ശാന്തിനഗറിൽ പുതിയതായി വരുന്ന രോഗികളെ അവർക്കാവുന്ന തരത്തിലുള്ള ജോലികൾ പഠിപ്പിക്കുമായിരുന്നു. അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം. ഭാവിയിൽ അവിടെ എത്തിയേക്കാവുന്ന രോഗികൾക്കായി പുതിയ കെട്ടിടം പണിയാൻ ഇതുപയോഗിക്കുമായിരുന്നു.",
"qas": [
{
"answers": [
{
"answer_start": 6661,
"text": "ഇഷ്ടിക"
}
],
"category": "SHORT",
"id": 136,
"question": "കൊൽക്കത്തയിലെ ശാന്തിനഗറിലെ അന്തേവാസികൾ എന്താണ് ഉണ്ടാക്കിയിരുന്നത് ?"
},
{
"answers": [
{
"answer_start": 3297,
"text": "1959 "
}
],
"category": "SHORT",
"id": 137,
"question": "മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ കൊൽക്കത്തയുടെ പുറത്തേക്ക് കൂടി വ്യാപിപ്പിക്കാൻ മദർ തീരുമാനിച്ചത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 2347,
"text": "1950 ഒക്ടോബർ 7-ന്"
}
],
"category": "SHORT",
"id": 138,
"question": "കൽക്കട്ട രൂപതയുടെ കീഴിൽ ഒരു പുതിയ മഠം ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുമതി നൽകിയത് ഏത് വർഷം?"
},
{
"answers": [
{
"answer_start": 3745,
"text": "1970 "
}
],
"category": "SHORT",
"id": 139,
"question": "ബിബിസി ടെലിവിഷനിൽ മദർ തെരേസയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വന്നത് ഏത് വർഷം?"
},
{
"answers": [
{
"answer_start": null,
"text": ""
}
],
"category": "NO",
"id": 140,
"question": "ശാന്തി നഗറിൽ പ്രിന്റിംഗ് നു വേണ്ടി എന്താണ് ഉണ്ടായിരുന്നത്?"
},
{
"answers": [
{
"answer_start": 664,
"text": "ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ "
}
],
"category": "SHORT",
"id": 141,
"question": "മദർ തെരേസ കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷനിൽ ഏത് ജോലിയിലാണ് പ്രവേശിച്ചത്?"
},
{
"answers": [
{
"answer_start": 496,
"text": "1948 മുതൽ"
}
],
"category": "SHORT",
"id": 142,
"question": "ഏത് വർഷം മുതലാണ് തെരേസ പാവപ്പെട്ടവവർക്ക് വേണ്ടി തന്റെ സേവനം ആരംഭിച്ചത്?"
}
]
}
],
"title": ""
} |
End of preview. Expand
in Dataset Viewer.
Description: This dataset is prepared from the Indic QA dataset created by ai4bharat. This dataset contains only the Hindi question answering part of the original dataset.
Dataset Info: Each entry in the dataset is a 'context', a passage providing information, followed by a series of 'questions' and 'answers'
Prepared by @sepiatone for the purpose of instruction (non-commercial)
- Downloads last month
- 51