inputs
stringlengths 91
267
| targets
stringlengths 48
230
| template_lang
stringclasses 1
value | template_id
int64 1
3
|
---|---|---|---|
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പ്രധാന കക്ഷികളായ കോൺഗ്രസ്, ബി. ജെ. ഡി, ബി. ജെ. പി എന്നിവർ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്." | "കോൺഗ്രസ്, ബി. ജെ. ഡി, ബി. ജെ. പി എന്നീ പ്രധാന കക്ഷികൾ തങ്ങളുടെ സ്ഥാനാർത്ഥികളെ നിർത്തി." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വനിതകൾ, എസ്. സി, എസ്. ടി, പി. ഡബ്ല്യു. ഡി, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്ന സ്ഥാനാർത്ഥികളെ ഫീസ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്." | "വനിതകൾ, എസ്. സി, എസ്. ടി, പി. ഡബ്ല്യു. ഡി, വിമുക്തഭടന്മാർ എന്നീ വിഭാഗങ്ങളിൽ പെടുന്ന സ്ഥാനാർത്ഥികൾക്ക് ഫീസ് അടക്കേണ്ടതില്ല." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "യുകെ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വിദേശത്ത് നിന്ന് വരുന്ന ഏതൊരാളും 14 ദിവസം ക്വാറന്റൈനിൽ കഴിയണം." | "പുറത്തു നിന്ന് വരുന്ന ആളുകളെല്ലാം യുകെ ഗവൺമെന്റിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 14 ദിവസം ക്വാറന്റൈനിൽ കഴിയൽ നിർബന്ധമാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഈ ആഴ്ച മുഴുവൻ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യം തോക്കുകളും മോർട്ടാർ ഷെല്ലുകളും പ്രയോഗിച്ചതായി ഇന്ത്യൻ സൈന്യം അറിയിച്ചു." | "പാക്കിസ്ഥാൻ സൈന്യം തോക്കുകളും മോർട്ടാർ ഷെല്ലുകളും പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ ഈ ആഴ്ച ഉടനീളം പ്രയോഗിച്ചതായി ഇന്ത്യൻ സൈന്യം പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കഴിഞ്ഞ വർഷം ജൂലൈയിൽ ന്യൂസിലൻഡിനെതിരെ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്." | "ധോണി അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത് കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ന്യൂസിലൻഡിനെതിരായ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിലാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ വർഗീയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്." | "ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ വർഗീയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരുവന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള ഒരു കൗശലക്കാരനായ അഭിഭാഷകനാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ." | "തിരുവന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരൻ പിള്ള തന്ത്രശാലിയായ ഒരു അഭിഭാഷകനാണെന്ന് പറഞ്ഞു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "രാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ ത്രേസ, ഇസബെല്ല ലെയ്റ്റ് എന്നിവരാണ് ചിത്രത്തിലെ നായികമാർ." | "ചിത്രത്തിലെ പ്രധാന അഭിനേത്രികൾ രാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ ത്രേസ, ഇസബെല്ല ലെയ്റ്റ് എന്നിവരാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കാൽമുട്ടുകൾ മടക്കി പാദങ്ങൾ തറയിൽ പരത്തി വെച്ച് കിടക്കുക." | "കാൽമുട്ടുകൾ മടക്കി പാദങ്ങൾ തറയിൽ പരത്തി വെച്ചുകൊണ്ട് വേണം കിടക്കാൻ." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തുടർന്ന് അന്നത്തെ നിയമസഭാ സ്പീക്കർ കെ. ആർ രമേഷ് കുമാർ എം. എൽ. എമാരെ അയോഗ്യരാക്കി." | "ഇതിനെ തുടർന്ന് അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന കെ. ആർ രമേഷ് കുമാർ എം. എൽ. എമാരെ അയോഗ്യരാക്കുകയായിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചാർട്ട് മത്സരത്തിൽ സുഖ്ദീപ് സിംഗ്, ഗുരുദീപ് സിംഗ്, ഹർദീപ് കുമാർ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി." | "സുഖ്ദീപ് സിംഗ്, ഗുരുദീപ് സിംഗ്, ഹർദീപ് കുമാർ എന്നിവർ ചാർട്ടുണ്ടാക്കൽ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വികസന വകുപ്പ് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് സിംഗ് ചാണ്ടി, മുഖ്യ കൃഷി ഓഫീസർ ഗുൽസാർ സിംഗ് സന്ധു എന്നിവരും സന്നിഹിതരായിരുന്നു." | "ചീഫ് അഗ്രികൾച്ചറൽ ഓഫീസർ ഗുൽസാർ സിംഗ് സന്ധു, വികസന വകുപ്പിലെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണറായ കുൽദീപ് സിംഗ് ചാണ്ടി എന്നിവരുംപങ്കെടുത്തു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും." | "മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രധാനമന്ത്രി മൻമോഹൻ സിംഗ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജഗ്താർ സിംഗ് ഭുല്ലാർ, ബഹദൂർ സിംഗ് കാംഗ്, നിർമൽ സിംഗ് കാംഗ്, സിക്കന്ദർ സിംഗ് ധില്ലൺ, സോഹൻ സിംഗ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു." | "ജഗ്താർ സിംഗ് ഭുല്ലാർ, ബഹദൂർ സിംഗ് കാംഗ്, നിർമൽ സിംഗ് കാംഗ്, സിക്കന്ദർ സിംഗ് ധില്ലൺ, സോഹൻ സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തവരിൽ ഉൾപ്പെടുന്നു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഈ അവസരത്തിൽ നിരവധി പേർക്കൊപ്പം മുതിർന്ന നേതാക്കളായ മഹേഷിന്ദർ സിംഗ് ഗ്രെവാൾ, സഹ്‌നേവാളിൽ നിന്നുള്ള എംഎൽഎ ശരൺജിത് ധില്ലൺ, മുൻ എംഎൽഎ രഞ്ജിത് സിംഗ് ധില്ലൺ എന്നിവരും സന്നിഹിതരായിരുന്നു." | "പരിപാടിയിൽ മുതിർന്ന നേതാക്കളായ മഹേഷിന്ദർ സിംഗ് ഗ്രെവാൾ, സഹ്‌നേവാളിൽ നിന്നുള്ള എംഎൽഎ ശരൺജിത് ധില്ലൺ, മുൻ എംഎൽഎ രഞ്ജിത് സിംഗ് ധില്ലൺ എന്നിവരെ കൂടാതെ നിരവധി പേർ സന്നിഹിതരായിരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുഖ്യമന്ത്രി പിണറായി വിജയൻ, സി. പി. എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുക്കും." | "യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സി. പി. എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, സി. പി. ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ പങ്കെടുക്കുന്നതാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചൂടാകുമ്പോൾ ഉള്ളി, സെലറി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, പച്ചമുളക് എന്നിവ ചേർക്കുക." | "ചൂടായിക്കഴിഞ്ഞാൽ ഉള്ളി, സെലറി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, പച്ചമുളക് എന്നിവ ഇടുക." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "കൃഷ് സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ അടുത്ത ചിത്രത്തിൽ രാം ചരൺ അതിഥി വേഷത്തിൽ എത്തുന്നു." | "കൃഷ് സംവിധാനം ചെയ്യുന്ന പവൻ കല്യാണിന്റെ അടുത്ത ചിത്രത്തിൽ രാം ചരൺ അതിഥി വേഷം ചെയ്യും." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർക്കും നോട്ടീസ് അയച്ചിരുന്നു." | "വിഷയത്തിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു." | "വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പുറത്തെടുകയും ചെയ്തു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മരണപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു." | "പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷം മരണപ്പെട്ടയാളുടെ മൃതദേഹം ബന്ധുക്കൾക്ക്നൽകി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ടിക് ടോക് ആപ്പ് നിരോധിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്." | "മദ്രാസ് ഹൈക്കോടതിയുടെ ടിക് ടോക് നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ദീപാവലി പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ആശംസകൾ നേർന്നു." | "പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിന് ദീപാവലി ആശംസകൾ നേർന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തുകൊണ്ടിരിക്കെ രാഷ്ട്രീയ പാർട്ടികൾ സംസ്ഥാനത്തുടനീളം പ്രചാരണത്തിലും റാലികളിലും തിരക്കിലാണ്." | "രാഷ്ട്രീയ പാർട്ടികൾ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് തീയതി അടുത്തെത്തിയതിനാൽ സംസ്ഥാനത്തുടനീളം പ്രചാരണത്തിലും റാലികളിലും തിരക്കിലാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സാഹോയ്ക്ക് ശേഷം പ്രഭാസ് ഉടൻ തന്നെ രാധാകൃഷ്ണകുമാറിന്റെ സംവിധാനത്തിൽ ആവേശകരമായ ഒരു ചിത്രത്തിന്റെ പണികൾ തുടങ്ങി." | "സാഹോ കഴിഞ് അധികം വൈകാതെ തന്നെ രാധാകൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ഒരു ആവേശകരമായ ചിത്രത്തിൻറെ പണികൾ ആരംഭിച്ചു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മാലിദ്വീപിലേക്ക് പോകും." | "ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലിദ്വീപിലേക്ക് പോകും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഐതിഹാസിക നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്." | "മഹാനടിയായ ശ്രീദേവിയുടെ അകാല മരണത്തിൽ സിനിമാലോകവും ആരാധകരും ഞെട്ടിയിരിക്കുകയാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബോളിവുഡ് നടി ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്." | "ബോളിവുഡ് അഭിനേത്രി ശ്രീദേവിയുടെ പെട്ടെന്നുള്ള മരണം രാജ്യത്തെയാകെ ഞെട്ടിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ രാജ്യത്തെ അന്തരീക്ഷം കൂടുതൽ രാഷ്ട്രീയപരമായിക്കൊണ്ടിരിക്കുകയാണ്." | "ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിനിൽക്കേ രാജ്യത്തെ അന്തരീക്ഷം രാഷ്ട്രീയപരമായി കൂടുതൽ സജീവമാകുകയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം നിരവധി തവണ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല." | "ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരുപാട് തവണ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ നിർദ്ദേശിച്ചു." | "ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന നിയമമായ ആർട്ടിക്കിൾ 370 റദ്ദാക്കുന്ന കാര്യം പാർലമെന്റിൽ അവതരിപ്പിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംസ്ഥാനത്തെ ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു." | "ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിച്ചു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബി. ജെ. പി മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷമായ കോൺഗ്രസും എൻ. സി. പിയും ആവശ്യപ്പെട്ടിരുന്നു." | "മന്ത്രിസഭയിൽ നിന്ന് ബിജെപിക്കാരനായ ഈ മന്ത്രിയെ പുറത്താക്കണമെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസും എൻ. സി. പിയും ആവശ്യപ്പെട്ടിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഈ ദിവസം വിവാഹിതരായ സ്ത്രീകൾ ദിവസം മുഴുവൻ ഉപവസിക്കുകയും അവരുടെ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു." | "വിവാഹിതരായ സ്ത്രീകൾ ഇന്നേ ദിവസം മുഴുവനായും നോമ്പെടുക്കുകയും അവരുടെ ഭർത്താവിന്റെ ദീർഘായുസ്സിനും നല്ല ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ശരദ് പവാർ, അജിത്ത് പവാർ തുടങ്ങി 70 പേർക്കെതിരെ ഇ. ഡി കേസ് ഫയൽ ചെയ്തിട്ടുണ്ട്." | "ശരദ് പവാർ, അജിത്ത് പവാർ തുടങ്ങി 70 പേർക്കെതിരെ ബാങ്ക് തട്ടിപ്പിൽ ഇ. ഡി കേസെടുത്തിട്ടുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അൽവാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി കരൺ സിംഗ് യാദവ് ബി. ജെ. പിയുടെ ജസ്വന്ത് യാദവിനെ പരാജയപ്പെടുത്തുകയും അജ്മീറിൽ കോൺഗ്രസിന്റെ രഘുശർമ്മ വിജയിക്കുകയും ചെയ്തു." | "അജ്മീറിലെ കോൺഗ്രസ് സ്ഥാനാർത്ഥി രഘുശർമ്മ വിജയിക്കുകയും അൽവാറിൽ കോൺഗ്രസ് സ്ഥാനാർത്ഥി കരൺ സിംഗ് യാദവ് ബി. ജെ. പിയുടെ ജസ്വന്ത് യാദവിനെ പരാജയപ്പെടുത്തുകയും ചെയ്തു." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ദിലീപ്, ഭാര്യ കാവ്യ മാധവൻ, അമ്മ, ആദ്യ മകൾ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കൊപ്പമുള്ള കുടുംബചിത്രമാണിത്." | "ഈ കുടുംബചിത്രത്തിൽ ദിലീപ്, ഭാര്യ കാവ്യ മാധവൻ, അമ്മ, ആദ്യ മകൾ മീനാക്ഷി, മഹാലക്ഷ്മി എന്നിവരാണുള്ളത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഛത്രപതി ശിവാജി മഹാരാജിന്റെ സൈനിക നേതാവായിരുന്ന താനാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്." | "ഈ ചിത്രം ഛത്രപതി ശിവാജി മഹാരാജിന്റെ സൈനിക നേതാവായിരുന്ന താനാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ബി. ജെ. പി. പാർട്ടിക്കുള്ളിലെ ചേരിപ്പോരാട്ടമാണെന്ന് അവകാശപ്പെട്ടു." | "ബി.ജെ.പി പക്ഷെ ആരോപണങ്ങൾ നിഷേദിച്ചുകൊണ്ട് പാർട്ടിക്കുള്ളിലെ ആഭ്യന്തര സംഘർഷമാണെന്ന് അവകാശപ്പെടുകയാണ് ചെയ്തത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "മുംബൈ വിമാനത്താവളത്തിനടുത്തുള്ള വിലെ പാർലെയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ശിവ് സേന മേധാവി ഉദ്ദവ് താക്കറെ ഉദ്ഘാടനം ചെയ്തു." | "മുംബൈ വിമാനത്താവളത്തിനടുത്തുള്ള വിലെ പാർലെയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ശിവ് സേന മേധാവി ഉദ്ദവ് താക്കറെ ഉദ്ഘാടനം ചെയ്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയാ രഹാത്കറാണ് ഇക്കാര്യം ഞങ്ങളെ അറിയിച്ചത്." | "ഇക്കാര്യം ഞങ്ങളെ അറിയിച്ചത് വനിതാ കമ്മീഷൻ ചെയർപേഴ്സൺ വിജയാ രഹാത്കറായിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മികച്ച നേതാക്കളിൽ ഒരാളായാണ് ധോണിയെ വാഴ്ത്തുന്നത്." | "ക്രിക്കറ്റ് ലോകം കണ്ടതിൽവെച്ച് എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായാണ് ധോണിയെ വിശേഷിപ്പിക്കുന്നത്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നടൻ ഷാഹിദ് കപൂറും ഭാര്യ മീര രാജ്പുതും രണ്ടാമതും മാതാപിതാക്കളാകുന്നു." | "നടൻ ഷാഹിദ് കപൂർ, ഭാര്യ മീര രാജ്‌പുത് ദമ്പതികൾ വീണ്ടും മാതാപിതാക്കളാകാൻ പോവുകയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കൊച്ചി: ഷുഹൈബ് വധക്കേസിലെ സി. ബി. ഐ അന്വേഷണത്തിനുള്ള ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു." | "കൊച്ചി: ഷുഹൈബ് വധക്കേസിൽ സി. ബി. ഐ അന്വേഷണം നടത്താനുള്ള ഉത്തരവിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അതിനുശേഷം കറിവേപ്പില, ഉള്ളി, ചുവപ്പ്, പച്ച നിറങ്ങളിലുള്ള ബെൽ പെപ്പെർ, ഗ്രീൻ പീസ്, ബീൻസ് എന്നിവ ചേർക്കുക." | "അതുകഴിഞ്ഞാൽ കറിവേപ്പില, ഉള്ളി, ചുവപ്പ് ബെൽ പെപ്പെർ, പച്ച ബെൽ പെപ്പെർ, ഗ്രീൻ പീസ്, ഗ്രീൻ ബീൻസ് എന്നിവ ചേർക്കുക." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആക്രമണത്തിൽ ജെ. എൻ. യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിക്കേറ്റു." | "ജെ. എൻ. യു വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റായ ഐഷെ ഘോഷ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പൌരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്." | "രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൗരത്വ ഭേദഗതി ബില്ലിനെതിരെ വൻ പ്രതിഷേധങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായി സംസാരിക്കാൻ സന്നദ്ധനാണെന്ന് പറഞ്ഞു." | "വടക്കൻ കൊറിയയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായി സംസാരിക്കാൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഭാരതീയ ജനതാ പാർട്ടിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ് നിശിതമായി വിമർശിച്ചിട്ടുണ്ട്." | "ഭാരതീയ ജനതാ പാർട്ടിയുടെയും (ബിജെപി) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടുത്ത വിമർശകനാണ് രാജ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ആഭ്യന്തരമന്ത്രിയായ ശേഷമുള്ള അമിത് ഷായുടെ ആദ്യ അസം സന്ദർശനം കൂടിയാണിത്." | "ഇത് അമിത് ഷായുടെ ആഭ്യന്തരമന്ത്രിയായതിന് ശേഷമുള്ള ആദ്യ അസം സന്ദർശനം കൂടിയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇതാദ്യമായാണ് ഇന്ത്യയും ബംഗ്ലാദേശും രാപ്പകൽ ടെസ്റ്റ് കളിക്കുന്നത്." | "ഇന്ത്യയും ബംഗ്ലാദേശും രാപ്പകൽ ടെസ്റ്റ് കളിക്കുന്നത് ഇതാദ്യമായിട്ടായിരിക്കും." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നിലക്കാതെ പെയ്ത കനത്ത മഴയെ തുടർന്ന് ഗുജറാത്തിന്റെ പല ഭാഗങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്." | "കനത്ത മഴ നിർത്താതെ പെയ്തത് ഗുജറാത്തിന്റെ പല ഭാഗങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിക്കാൻ കാരണമായി." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ശ്രീനഗർ, ജമ്മു, ബുഡ്ഗാം, രജൌരി, പൂഞ്ച്, അനന്ത്നാഗ്, കാർഗിൽ എന്നീ ജില്ലകൾ ഉൾപ്പെടും." | "ശ്രീനഗർ, ജമ്മു, ബുഡ്ഗാം, രജൌരി, പൂഞ്ച്, അനന്ത്നാഗ്, കാർഗിൽ എന്നിവയാണ് ഉൾപ്പെടുന്ന ജില്ലകൾ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സുബാലിന്റെ ഭാര്യ റിതാ സാഹുവിനെ ബി. ജെ. ഡി സ്ഥാനാർത്ഥിയാക്കി നിർത്തുകയും അവർ ബി. ജെ. പിയുടെ അശോക് പാനിഗ്രാഹിയെ പരാജയപ്പെടുത്തുകയും ചെയ്തു." | "ബി. ജെ. ഡി സുബാലിന്റെ ഭാര്യ റിതാ സാഹുവിനെ അവരുടെ സ്ഥാനാർത്ഥിയായി നിർത്തുകയും ബി. ജെ. പിയുടെ അശോക് പാനിഗ്രാഹിയെ അവർ പരാജയപ്പെടുത്തുകയും ചെയ്തു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "വിവരം ലഭിച്ച ശേഷം പോലീസ് സ്ഥലത്തെത്തുകയും മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു." | "പോലീസ് വിവരം കിട്ടിയതിനെ തുടർന്ന് സ്ഥലത്തെത്തി മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി അയച്ചു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ബാംഗ്ലൂർ സൌത്ത്, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സെൻട്രൽ എന്നിങ്ങനെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളാണ് ബാംഗ്ലൂർ അർബനിലുള്ളത്." | "ബാംഗ്ലൂർ അർബൻ ജില്ലയിൽ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്--ബാംഗ്ലൂർ സൌത്ത്, ബാംഗ്ലൂർ നോർത്ത്, ബാംഗ്ലൂർ സെൻട്രൽ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം കൊണ്ടുവരുന്ന ലോകത്തെ ആദ്യ രാജ്യമായി ഐസ്ലാൻഡ് മാറി." | "ലോകത്ത് ആദ്യമായി സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം പ്രഖ്യാപിക്കുന്ന രാജ്യമായി ഐസ്ലാൻഡ് മാറി." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഹൻസികയ്ക്കൊപ്പം അനുഷ്ക ഷെട്ടി, ആര്യ, സോണൽ ചൗഹാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്." | "അനുഷ്ക ഷെട്ടി, ആര്യ, സോണൽ ചൗഹാൻ എന്നിവരും ഹൻസികയ്ക്കൊപ്പം ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി." | "അപകടം നടന്ന് പെട്ടെന്ന് തന്നെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ബി. ജെ. പിയും കോൺഗ്രസും ആരംഭിച്ചു കഴിഞ്ഞു." | "ബി. ജെ. പിയും കോൺഗ്രസും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള പണികൾ തുടങ്ങിക്കഴിഞ്ഞു." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും അവരുടെ ബോയ്ഫ്രണ്ട് സംവിധായകൻ വിഗ്നേഷ് ശിവനും കോളിവുഡിലെ ഏറ്റവും പ്രശസ്തരായ താരജോഡി." | "കോളിവുഡിലെ ഏറ്റവും ജനപ്രീതിയുള്ള താരജോഡിയാണ് തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ബോയ്ഫ്രണ്ടായ വിഗ്നേഷ് ശിവനും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സംഭവത്തിൽ കൂടുതൽ അന്വേഷണവും ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണവും ആരംഭിച്ചതായി പോലീസ് അറിയിച്ചു." | "ഒളിവിൽ പോയ പ്രതികളെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഡോക്ടർമാരുടെ അനാസ്ഥ മൂലമാണ് ഗർഭസ്ഥ ശിശു മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു." | "ഗർഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം ഡോക്ടർമാരുടെ അനാസ്ഥയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ന്യൂഡൽഹി: തുടർച്ചയായ മൂന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവ്." | "പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായ മൂന്നാം ദിവസവും വർദ്ധിച്ചിരിക്കുകയാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചിത്രത്തിൽ ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു." | "ആസിഫ് അലി, ടൊവിനോ തോമസ്, പാർവതി, റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് 10 ശതമാനം സംവരണം നൽകുന്ന പദ്ധതി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചു." | "മുന്നാക്ക വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നൽകുന്ന പദ്ധതി അവതരിപ്പിച്ച് കേന്ദ്രസർക്കാർ." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തിയിരുന്നു." | "പിന്നീട്, വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അപകടസമയത്ത് കാർ അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു." | "ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് അപകടം നടക്കുന്ന സമയത്ത് കാർ അമിതവേഗത്തിലാണ് സഞ്ചരിച്ചിരുന്നത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു." | "ചിത്രത്തിന്റെ റിലീസ് നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതോടെ മാറ്റിവെക്കുകയായിരുന്നു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ മരത്തിൽ ഇടിക്കുകയുമായിരുന്നു." | "റോഡിനടുത്തുണ്ടായിരുന്ന ഒരു മരത്തിൽ നിയന്ത്രണം വിട്ട വാഹനം ഇടിക്കുകയായിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കഴിഞ്ഞ ഏതാനും ആഴ്ചകളായി പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുകയാണ്." | "പെട്രോളിന്റെയും ഡീസലിന്റെയും വില കഴിഞ്ഞ കുറച്ച് ആഴ്ചകളായി കുത്തനെ ഉയർന്നുകൊണ്ടിരിക്കുകയാണ്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "പോലീസിന്റെ ഈ നടപടിയിൽ പ്രദേശവാസികൾ കടുത്ത അമർഷത്തിലാണ്." | "ഈ പോലീസ് മനോഭാവത്തോട് നാട്ടുകാർക്ക് നല്ല ദേഷ്യമുണ്ട്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വിവരമറിഞ് പൊലീസ് സ്ഥലത്തെത്തുകയും മൃതദേഹമെടുത്ത് പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തു." | "വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹമെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഫുലിയ, ഡെപ്യൂട്ടി കമ്മീഷണർ അരുൺ കുമാർ ഗുപ്ത, ഐജിപി യശ്പാൽ സിംഗൽ, എസ്എസ്പി അർഷിന്ദർ സിങ് ചൗള, എസ്ഡിഎം അമിത് കുമാർ അഗർവാൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു." | "പരിപാടിയിൽ സന്നിഹിതരായിരുന്ന ആളുകളിൽ ഫുലിയ, ഡെപ്യൂട്ടി കമ്മീഷണർ അരുൺ കുമാർ ഗുപ്ത, ഐജിപി യശ്പാൽ സിംഗൽ, എസ്എസ്പി അർഷിന്ദർ സിങ് ചൗള, എസ്ഡിഎം അമിത് കുമാർ അഗർവാൾ എന്നിവർ ഉൾപ്പെടും." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്." | "അപകടകാരണമായി എടുത്തുകാട്ടുന്നത് ഡ്രൈവറുടെ അശ്രദ്ധ, അമിത വേഗത എന്നിവയാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും അനുമോദിച്ചു." | "മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ എസ്. എസ്. എൽ. സി, പ്ലസ് ടു വിദ്യാർഥികൾക്കും ഉപഹാരം നൽകി." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഇത് സംബന്ധിച്ച് നിരവധി തവണ നഗരസഭാ അധികൃതരെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു." | "നിരവധി തവണ നഗരസഭാ അധികാരികളോടും ജില്ലാ ഭരണകൂടത്തോടും വിഷയം അറിയിച്ചിരുന്നെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്." | "അതേസമയം ഇതൊരു ആത്മഹത്യയായിരുന്നോ കൊലപാതകമായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്തുടനീളം സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചു." | "ചൊവ്വാഴ്ച, പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ 21 ദിവസത്തേക്ക് രാജ്യത്തുടനീളം സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു" | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "സാമജവരഗമന' എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിദ് ശ്രീറാമും സംഗീതം നൽകിയിരിക്കുന്നത് എസ് താമനുമാണ്." | "സിദ് ശ്രീറാം പാടുകയും എസ് താമൻ സംഗീതം ചിട്ടപ്പെടുത്തുകയും ചെയ്ത ഈ ഗാനത്തിന്റെ പേര് 'സാമജവരഗമന' എന്നാണ്." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "നാസിക്, ധുലെ, ജൽഗാവ്, നന്ദൂർബാർ, അഹമ്മദ്നഗർ എന്നീ അഞ്ച് ജില്ലകൾ ഉൾപ്പെടുന്നതാണ് ഇ.പി.എഫ്.ഒ നാസിക് മേഖല." | "നാസിക് മേഖലാ ഇ.പി.എഫ്.ഒയിൽ നാസിക്, ധുലെ, ജൽഗാവ്, നന്ദൂർബാർ, അഹമ്മദ്നഗർ എന്നീ അഞ്ച് ജില്ലകളാണുള്ളത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "സംഭവത്തിൽ ഉൾപ്പെട്ടവരെ പിടികൂടാൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്." | "പോലീസ് സംഭവത്തിൽ പങ്കുകൊണ്ട ആളുകളെ പിടികൂടാനുള്ള നീക്കത്തിലാണ്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയുടെ (പ്രിലിമിനറി, മെയിൻ) അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്." | "ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക പ്രിലിമിനറി, മെയിൻ എന്നിങ്ങനെയുള്ള ഓൺലൈൻ പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "കേയ്മാൻ ആസ്ഥാനമായുള്ള ദേവി ലിമിറ്റഡ്, ഇന്ത്യ ആസ്ഥാനമായുള്ള ആദി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പേരിലും സമാനമായ നോട്ടീസുകൾ പുറപ്പെടുവിച്ചിട്ടുണ്ട്." | "സമാന നോട്ടീസുകൾ ഇന്ത്യ ആസ്ഥാനമായുള്ള ആദി എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലും കേയ്മാൻ ആസ്ഥാനമായുള്ള ദേവി ലിമിറ്റഡിന്റെ പേരിലും പുറപ്പെടുവിച്ചിട്ടുണ്ട്." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ജെ. ഡി.എസ്-കോൺഗ്രസ് സഖ്യ സർക്കാരിന്റെ പീഡനം മൂലമാണ് ശിവള്ളിയുടെ മരണം സംഭവിച്ചതെന്ന് ശ്രീരാമുലു പറഞ്ഞിരുന്നു." | "ശിവള്ളിയുടെ മരണത്തിന് കാരണം ജെ. ഡി.എസ്-കോൺഗ്രസ് സഖ്യ സർക്കാരിന്റെ പീഡനമായിരുന്നെന്ന് ശ്രീരാമുലു പറഞ്ഞിരുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ഓപ്പണർമാരായ മുഹമ്മദ് നയീമും ലിറ്റൺ ദാസും ബംഗ്ലാദേശിന് ആദ്യ ആറ് ഓവറിൽ മികച്ച തുടക്കം നൽകി." | "ആദ്യ ആറ് ഓവറുകളിൽ ഓപ്പണർമാരായ മുഹമ്മദ് നയീമും ലിറ്റൺ ദാസും നല്ല തുടക്കമാണ് ബംഗ്ലാദേശിന് നൽകിയത്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേശ് പി പിള്ളൈ, സുധൻ എസ് പിള്ളൈ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്." | "രമേശ് പി പിള്ളൈ, സുധൻ എസ് പിള്ളൈ എന്നിവർ ഒരുമിച്ച് അഭിഷേക് ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മുർളി ശർമ, ബ്രഹ്മജി, ഭാനുചന്ദർ, ഹരി തേജ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്." | "ഈ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത് മുർളി ശർമ, ബ്രഹ്മജി, ഭാനുചന്ദർ, ഹരി തേജ തുടങ്ങിയവരാണ്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു." | "പരിപാടിയിൽ വെച്ച് ഓരോ വിഭാഗത്തിൽ നിന്നുമുള്ള ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനങ്ങൾ നൽകി." | ['mal'] | 1 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "അനിൽ രവിപുടി സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ഡ്രാമയിൽ മഹേഷ് ബാബു പട്ടാളക്കാരന്റെ വേഷത്തിൽ എത്തുന്നു." | "അനിൽ രവിപുടിയുടെ സംവിധാനത്തിലുള്ള റൊമാന്റിക് ആക്ഷൻ ഡ്രാമ ചിത്രത്തിൽ മഹേഷ് ബാബു പട്ടാളക്കാരന്റെ വേഷമണിയുന്നു." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്." | "ചിത്രീകരണം കഴിഞ്ഞ ചിത്രം ഇപ്പോൾ നിർമ്മാണാനന്തര പണികളിലാണ്." | ['mal'] | 2 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "വാംസി പൈഡിപള്ളി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദിൽ രാജു, അശ്വിനി ദത്ത്, പിവിപി എന്നിവർ ചേർന്നാണ്." | "വാംസി പൈഡിപള്ളി സംവിധാനത്തിലുള്ള ചിത്രം ദിൽ രാജു, അശ്വിനി ദത്ത്, പിവിപി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "ചണ്ഡിഗഡ്: ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന്റെ പുതുതായി നിയമിതനായ ഉപദേഷ്ടാവായ മഞ്ജീന്ദർ സിംഗ് സിർസയ്ക്ക് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ സംസ്ഥാന മന്ത്രി പദവി നൽകി." | "ചണ്ഡിഗഡ്: പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന്റെ പുതുതായി നിയമിതനായ ഉപദേഷ്ടാവായ മഞ്ജീന്ദർ സിംഗ് സിർസയ്ക്ക് സംസ്ഥാന മന്ത്രി പദവി നൽകി." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു." | "ആരോഗ്യ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങളായ മാസ്ക് ധരിക്കൽ, ഇടയ്ക്കിടെ കൈ കഴുകൽ, സാമൂഹിക അകലം പാലിക്കൽ അടക്കമുള്ളവ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം വ്യത്യസ്ത വാക്കുകളിൽ എഴുതുക: "അതേസമയം, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു." | "അതിന്നിടയില്‍, സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്." | ['mal'] | 1 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇന്ത്യയിൽ മാത്രമല്ല അന്താരാഷ്ട്ര തലത്തിലും ചിത്രം വൻ വിജയമായിരുന്നു." | "ഇന്ത്യയിലെന്നല്ല വിദേശത്തും ചിത്രം വമ്പിച്ച വിജയം നേടിയിരുന്നു." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "ഇവിടെ നിന്ന് രണ്ടാം തവണ ജയിച്ചുകയറിയതിന് ശേഷമുള്ള പ്രധാനമന്ത്രി മോഡിയുടെ ആദ്യ വാരാണസി സന്ദർശനമാണിത്." | "രണ്ടാം തവണ ഇവിടെ നിന്ന് വിജയിച്ച ശേഷം പ്രധാനമന്ത്രി മോഡിയുടെ വാരാണസിയിലേക്കുള്ള ആദ്യ വരവാണിത്." | ['mal'] | 3 |
താഴെപ്പറയുന്ന വാചകം പരാവർത്തനം ചെയ്യുക: "പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ ബാദൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു." | "ചടങ്ങിൽ പങ്കെടുത്തവരാണ് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത് കൌർ ബാദൽ എന്നിവർ." | ['mal'] | 3 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "വനിതകളുടെ 100 മീറ്ററിൽ പഞ്ച്കുലയുടെ പൂനം ഒന്നാം സ്ഥാനവും മഹിന്ദർഗഡിലെ നമിത രണ്ടാം സ്ഥാനവും ഹിസറിന്റെ സുശില മൂന്നാം സ്ഥാനവും നേടി." | "വനിതകളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ പഞ്ച്കുലയിൽ നിന്നുള്ള പൂനം ഒന്നാം സ്ഥാനവും മഹിന്ദർഗഡിന്റെ നമിത രണ്ടാം സ്ഥാനവും ഹിസറിലെ സുശില മൂന്നാം സ്ഥാനവും നേടി." | ['mal'] | 2 |
ഇനിപ്പറയുന്ന വാചകം മറ്റൊരു രീതിയിൽ എഴുതുക: "കേസ് അന്വേഷിച്ച ശേഷം പോലീസ് പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു." | "കേസന്വേഷണത്തിന് ശേഷം പോലീസ് കോടതിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു." | ['mal'] | 2 |