text
stringlengths 17
2.95k
|
---|
പട്ടണത്തിലെ വ്യവസായങ്ങളുടെ പ്രധാന കണ്ണിയായ ബീരേന്ദ്ര ചൌക്ക് ഇവിടെയാണ്. |
അനേകം ബാങ്കുകൾ, പുസ്തക ശാലകൾ, ലോഡ്ജുകൾ, എന്നിവ ഈ പട്ടണത്തിൽ സ്ഥിതി ചെയ്യുന്നു. |
ഇത് പട്ടണത്തിന് നടുക്കു കൂടി ധംബൊജി ചൌക്ക് വഴി കടന്നു പോകുന്നു. |
ഇവിടെ റോഡിനു പുഷ്പലാൽ ചോക്ക്, ബി. പി. ചോക്ക് എന്നിങ്ങനെ രണ്ടു പ്രധാന ജംഗ്ഷനുകൾ കൂടിയുണ്ട്. |
ഇത് റോഡുകളുടെ ഒരു ശൃംഖലയായി രാജ്യത്തെ മറ്റു വ്യാവസായിക, താമസ കേന്ദ്രങ്ങളുമായി ബന്ധിക്കുന്നു. |
ത്രിഭുവൻ ചോക്കിലെ സദർ ലൈനും ഏക്-ലൈനിയും ഫാൻസി കടകൾക്കു പ്രസിദ്ധമാണ്. |
ഇതിന് ഏതാനും കിലോമീറ്റർ ചുറ്റളവിൽ ജില്ലാഭരണ കേന്ദ്രം, കമ്പിത്തപാൽ ഓഫീസ്, വാർത്താ വിതരണ കേന്ദ്രം പോലുള്ളവ സ്ഥിതി ചെയ്യുന്നു. |
പട്ടണത്തിലെ മറ്റൊരു പ്രധാന കേന്ദ്രം "ന്യൂ റോഡ്" ആധുനിക ഫാഷൻ കടകൾക്കും ഹോട്ടലുകൾക്കു മറ്റും പ്രസിദ്ധമാണ്. |
പട്ടണത്തിലെ സിദ്ധാർട്ട് റ്റോളിൽ (ജെയിൽ റോഡ്) ഭേരി സോണൽ ആശുപത്രി, ജില്ല കരകർ ബാങ്കെ, ഭേരി ബിദ്രസാം, രസ്തയ സമാചാർ സമിതി, നേപ്പാൾഗൻജ് നഴ്സിങ് കാമ്പസ്, നേപ്പാൾ ടെലികോം എന്നിവ സ്ഥിതി ചെയ്യുന്നു. |
വളരെ വേഗത്തിൽ വളർന്നു വരുന്ന ഒട്ടനവധി പ്രദേശങ്ങൾ അടങ്ങിയതാണ് നേപ്പാൾഗഞ്ച്. |
പുതിയ താമസക്കാരും വ്യവസായ സംരംഭകരും ഈ വികസിച്ചു കൊണ്ടിരിക്കുന്ന പ്രദേശങ്ങളിലേയ്ക്കു കുടിയേറാൻ താൽപര്യം കാണിക്കാറുണ്ട്. |
സമീപകാലത്ത് ഇതൊരു ഐ.റ്റി. |
സെൻറർ ആയി മാറിക്കൊണ്ടിരിക്കുന്നു. |
നേപ്പാൾഗഞ്ചിൽ നിന്ന് 16 കിലോമീറ്റർ ദൂരമാണ് സമീപ പട്ടണമായ കോഹാൽപൂരിലേയ്ക്ക്. |
പഹാരികൾ നേപ്പാളി ഭാക്ഷ ഉപയോഗിക്കുന്നു. |
മറ്റു വിഭാഗങ്ങളിലുള്ളവർ നേപ്പാളി ഭാക്ഷ കൂടാതെ ലിങ്വ ഫ്രാങ്കയും ഉപയോഗിക്കുന്നു. |
തദ്ദേശവാസികളുടെ മാതൃഭാക്ഷ അവാധിയാണ്. |
ഇത് ജില്ലയിൽ വ്യാപകമായി ഉപയോഗത്തിലുണ്ട്. |
സംസ്കാരവും മതവും. |
നാനാ ജാതി മതവിഭാഗത്തിൽപ്പെട്ടവർ ഇവിടെ ഇടകലർന്നു ജീവിക്കുന്നു. |
പട്ടണത്തിലെ പ്രധാന മതങ്ങൾ ഹിന്ദുമതവും ഇസ്ലാം മതവുമാണ്. |
ജനങ്ങളിൽ ഭൂരിഭാഗമും ഹിന്ദു മതം പിന്തുടരുന്നവരാണ്. |
ബുദ്ധമതക്കാർ, സിഖുകാർ, ക്രസ്തുമതാനുയായികൾ എന്നിവർ ന്യൂനപക്ഷങ്ങളാണ്. |
ഈ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 28° 3′ 0″ N, 81° 37′ 0″ E ആണ്. |
നേപ്പാളിലെ ഏറ്റവും ചൂടു കൂടിയ പ്രദേശമാണ് നേപ്പാൾഗൻജ്. |
ഇവിടെ വേനൽക്കാലത്ത് (ഏപ്രിൽ മുതൽ ജൂൺ വരെ) ചില സമയങ്ങളിൽ താപനില 44 °C (104 °F) വരെ ഉയരാറുണ്ട്. |
നേപ്പാൾഗഞ്ചിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കൂടിയ ചൂട് ആണ്. |
ഇത് സംഭവിച്ചത് 1995 ജൂൺ 16 ആം തീയതിയാണ്. |
ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത് ആണ്. |
ഇത് 2013 ജനുവരി 9 ന് ആയിരുന്നു. |
കെ.ആലിക്കുട്ടി മുസ്ലിയാർ |
മാദ്ധ്യപൂർ തിമി, മദ്ധ്യ നേപ്പാളിലെ ബാഗ്മതി സോണിലെ ഭക്തപൂർ ജില്ലയിലുള്ള ഒരു പട്ടണമാണ്. |
കാഠ്മണ്ഡു താഴ്വരയിലെ, കാഠ്മണ്ഡു, ലളിത്പൂർ, ഭക്തപൂർ എന്നീ പട്ടണങ്ങൾക്കിടയിലാണിതു സ്ഥിതി ചെയ്യുന്നത്. |
മറ്റ് പഴയ പട്ടണങ്ങളെപ്പോലെ ഈ പട്ടണവും ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. |
ഈ നഗരം ഉൾക്കൊള്ളുന്ന പ്രദേശത്തിൻറെ ആകെ ചുറ്റളവ് 2 സ്ക്വയർ കിലോമീറ്ററാണ്. |
ഈ പട്ടണത്തെ ഭരണസൌകര്യത്തിനായി 17 വാർഡുകളായി തിരിച്ചിരിക്കുന്നു. |
ഈ പട്ടണം 3000 ബി.സി. മുതലുള്ള പ്രാചീന പട്ടണമായിരുന്നു എന്നു കണക്കാക്കപ്പെടുന്നു. |
മാദ്ധ്യപൂർ സിമി കാഠ്മണ്ഡു പട്ടണത്തിനും ഭക്തപൂർ പട്ടണത്തിനു മിടയിലാണ്. |
ഈ പട്ടണത്തിനു പേരു ലഭിച്ചത് മറ്റു പട്ടണങ്ങളുടെ മദ്ധ്യഭാഗത്തായതിനാലാണ്. |
ഈ പട്ടണത്തിൻറ പ്രാചീനകാല നാമം "തെമ്മ്റിഹ്" എന്നായിരുന്നു. |
പുരാണമനുസരിച്ച് ലിഛാവി രാജാവ് നരേന്ദ്ര ദേവ് തൻറെ ഇളയ മകനായ ബാൽദേവിനെ മാദ്ധ്യപൂരിലുള്ള കൊട്ടാരത്തിൽ ("തിമി ഡർബാർ" അഥവാ "ലയക്കു") അധിവസിപ്പിച്ചിരുന്നുവെന്നാണ്. |
ഇപ്പോൾ അതൊരു ഗവണ്മെൻറ് സ്കൂളായി മാറിയിട്ടുണ്ട്. |
കൊട്ടാരം ഇക്കാല ഘട്ടത്തിലും ബാൽകുമാരി ദേവിയടെ പ്രധാന ഉപവിഷ്ടസ്ഥലമായി കണക്കാക്കപ്പെടുന്നു. |
ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 27°40′50″N 85°22′55″E ആണ്. |
സന്ദർശന സ്ഥലങ്ങൾ. |
ബാൽകുമാരി അമ്പലം. |
ജനങ്ങൾ നാല് , നാല് , നാല് , നാല് , നാല് നാല് ആരാധിക്കുന്നവരാണ്. |
നാലു കുമാരികളിൽ ഒന്ന് തിമിയിലെ ബാൽകുമാരിയാണ്. |
ബാൽകുമാരിയുടെ അമ്പലത്തിന് മൂന്നൂറു വർഷത്തെ പഴക്കം കണക്കാക്കുന്നു. |
തിമി പട്ടണത്തെ സംരക്ഷിക്കുന്ന മൂർത്തിയായിട്ടാണ് ബാൽകുമാരി ദേവിയെ കണക്കാക്കിയിരിക്കുന്നത്. |
അതിനാൽ, തിമിയിലെ ഏറ്റവും പ്രധാന ദേവതയാണ് ബാൽകുമാരി ദേവി. |
ഈ ദേവിയെ പ്രസാദിപ്പിച്ച ശേഷമാണ് പ്രധാന ആചാരങ്ങളും അനുഷ്ടാനങ്ങളും വിവാഹങ്ളുമൊക്കെ നടത്താറുള്ളത്. |
ഇപ്പോഴത്തെ മൂന്നു നിലയുള്ള ബാൽകുമാരി ദേവിയടെ അമ്പലം സ്ഥിതി ചെയ്യുന്ന കെട്ടിടം ഏകദേശം പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ്. |
ഇഷ്ടിക പാകിയ, ദീർഘചതുരാകൃതിയിലുള്ള സ്ഥലത്താണ് അമ്പലം നില നിൽക്കുന്ന്ത്. |
ഇതിനു ചുറ്റിലും അനേകം സത്രങ്ങൾ പണിതീർത്തിട്ടുണ്ട്. |
ഇതേ വളപ്പിൽത്തന്നം ഭൈരവ ദേവൻറേയും വിവിധ ദൈവങ്ങളുടെ ചെറിയ അമ്പലങ്ങളും നിലനിൽക്കുന്നുണ്ട്. |
കാഠ്മണ്ഡു താഴാവരയിലെ നാലു മഹാലക്ഷിമാരിൽ ഒന്ന് ബോദെയിലെ മാദ്ധ്യപൂർ തിമിയാണ്. |
മഹാലക്ഷ്മി ഹിന്ദു ദൈവങ്ങളിലെ ധനത്തിൻറെയും അഭിവൃദ്ധിയുടെയും ഭാഗ്യത്തിൻറെയും ദേവതയാണ്. |
ബോദെയിലെ ആളുകൾ മഹാലക്ഷ്മിയെ അവരുടെ "അജുദെയു" അഥവാ അമ്മ ദൈവമായി കണക്കാക്കുന്നു. |
ഈ പഗോഡ രീതിയിലുള്ള ഈ രണ്ടുനില ക്ഷേത്രം ബോദെയുടെ മദ്ധ്യഭാഗത്താണ് നിലനിൽക്കുന്നത്. |
പതിനേഴം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതണ് ഈ ക്ഷേത്രം. |
തിമി ഡർബാർ (ലയാക്കു). |
തിമിയിലെ പുരാതന കൊട്ടാരമാണ് തിമി ഡർബാർ എന്നറിയപ്പെടുന്നത്. |
ഇവിടെയാണ് രാജാവിൻറെ ഇളയ പുത്രൻ ബാൽദേവ് ജീവിച്ചിരുന്നത്. |
തിമി പട്ടണത്തിൻറെ ഹൃദയഭാഗത്താണീ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. |
മദ്ധ്യപൂർ തിമി ക്ഷേത്രങ്ങൾ തിങ്ങി നിറഞ്ഞ ഒരു പട്ടണമാണ്. |
പല ക്ഷേത്രങ്ങളും പലവിധ ദേവീ ദേവൻമാരുടെ പ്രതിഷ്ടകളാണ്. |
സിദ്ധികാളി ക്ഷേത്രം, ഡാച്ചിൻ ബരാഹി ക്ഷേത്രം, സുങ്ഗ ടോലെയിലെ ശ്രീ 3 ബിഷ്ണു ബിർ മായി ക്ഷേത്രം, പ്രചണ്ഡ ഭൈരബ് ക്ഷേത്രം, മഛിൻന്ദ്രനാത് ക്ഷേത്രം, ഗണേഷൻറെ വിവിധ ക്ഷേത്രങ്ങൾ എന്നിവ അവയിൽ ഏതാനും ചില പ്രധാന ക്ഷേത്രങ്ങളാണ്. |
സിദ്ധി ഗണേഷ് ക്ഷേത്രം, നാഗദേശ് ബുദ്ധ ബിഹാർ എന്നിവ മദ്ധ്യപൂർ തിമിയിലെ നാഗദേശിലുള്ള പ്രധാന ക്ഷത്രങ്ങളും വിഹാരങ്ങളുമാണ്. |
നിക്കോൾ മേരി കിഡ്മാൻ (ജനനം 20 ജൂൺ 1967) ഒരു ആസ്ത്രേലിയൻ - അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ്.. |
ഒരു അക്കാദമി അവാർഡ്, രണ്ട് പ്രൈം ടൈം എമ്മി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഒരു എസ്.എ.ജി. അവാർഡ്, മികച്ച നടിക്കുള്ള സിൽവർ ബീയർ അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. |
ബളാൽ വില്ലേജിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശം ആണ് ആനക്കൽ . |
ചെറിയാനക്കാൽ ,ആനക്കൽ എന്നിങ്ങനെ അറിയപ്പെടുന്നു . |
പൂടംകല്ല് ,രാജപുരം / കള്ളാർ ,ബളാൽ /വെള്ളരിക്കുണ്ട് എന്നിവ അടുത്തുള്ള പ്രധാന സ്ഥലങ്ങളാണ്. |
മംഗലാപുരത്തേക്ക് ഇതുവഴി കെ സ് ർ ടി സി ബസ് സർവീസ് നടത്തുന്നു . |
കൂടാതെ കാഞ്ഞങ്ങാട് ജാനകിയ ബസ് സർവീസ് നടത്തുന്നു . |
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് -പാണത്തൂർ ദേശിയ പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ചെറുപനത്തടി . |
ശ്രീ പാണ്ഡ്യാല കാവ് ഭഗവതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നു. |
(ഏകദെശം 5 0 0 മീറ്റർ ). |
പനത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു |
യൂറോപ്യൻ വേലിത്തത്ത |
കേരളത്തിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഒരു ദേശാടനപക്ഷിയാണ് യൂറോപ്യൻ വേലിത്തത്ത. |
തെക്കൻ യൂറോപ്പിൽ വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും ഭാഗങ്ങളിലുമാണ് ഇവ പ്രജനനം നടത്തുന്നത്. |
തണുപ്പുകാലത്ത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലേയ്ക്ക് ദേശാടനം നടത്തുന്നു. |
ഭരത്പൂർ () നേപ്പാളിലെ മദ്ധ്യ-തെക്കൻ ഭാഗത്തുള്ള ഒരു പട്ടണമാണ്. |
ചിത്വാൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ചത്വാൻ ജില്ലയുടെ മുഖ്യ കാര്യാലയവും കൂടിയാണ്. |
ജനസംഖ്യയനുസരിച്ച് ഇത് നേപ്പാളിലെ അഞ്ചാമത്തെ വലിയ പട്ടണമാണ്. |
ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 199,867 ആണ് (2011 ലെ സെൻസസ് അനുസരിച്ച്). |
നേപ്പാളിലെ അതിവേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണ് ഭരത്പൂർ. |
നാരായണി നദിയുടെ ഇടതുകരയില് സ്ഥിതി ചെയ്യുന്ന ഈ പട്ടണം നേപ്പാളിൻറ മദ്ധ്യമേഖലകളെയും ചിത്വാൻ ജില്ലയെയും ബന്ധിപ്പിക്കുന്ന ഒരു വാണിജ്യകേന്ദ്രമായി പ്രവർത്തിക്കുന്നു. |
പട്ടണം സ്ഥിതി ചെയ്യുന്നത് മാഹേന്ദ്ര ഹൈവേയുടെ മദ്ധ്യത്തിലും കാഠ്മണ്ഡു-ബീർഗൻജ് (വടക്ക് - തെക്ക്) റോഡിലുമാണ്. |
പ്രമുഖ പട്ടണങ്ങളിൽ നിന്ന് ഇവിടേയ്ക്കുള്ള ദൂരം, കാഠ്മണ്ഡുവിൽ നിന്ന് 146 കിലോമീറ്ററും, പൊഖാറയിൽ നിന്ന് 126 കിലോമീറ്ററും ബട്ട്വാളിൽ നിന്ന് 114 കിലോമീറ്ററും ഖൊറാഹിയിൽ നിന്ന് 275 കിലോമീറ്ററും ബിർഗൻജിൽ നിന്ന് 128 കിലോമീറ്ററും ഹെതൌഡയിൽ നിന്ന് 89 കിലോമീറ്ററും പ്രിതിവിനരയനിൽ (ഗോർഖ) നിന്ന് 67 കിലോമീറ്ററുമാണ്. |
മേന്മയുള്ള റോഡ് നെറ്റ്‍വർക്കുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ പട്ടണത്തിൽ നിന്ന് ദിനേന കാഠ്മണ്ഡുവിലേയ്ക്കും പോഖാറയിലേയ്ക്കും വിമാന സർവ്വീസമുണ്ട്. |
ഈ മേഖലയിലെ കച്ചവട സ്ഥാപനങ്ങളിൽ കൂടുതലും നാരായൺഗാഥ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. |
ഗവൺമെൻറ് ഓഫീസുകൾ, വലിയ ഹോസ്പിറ്റലുകൾ, കോളജുകൾ എന്നിവ പട്ടണത്തിൻറെ മറ്റൊരു ഭാഗത്തായിട്ടാണ്. |
ഭരത്പൂരിൻറ സമ്പത്ത് ഘടന നിലനിൽക്കുന്നത് കാർഷിക വൃത്തിയെ ആശ്രയിച്ചാണ്. |
കാർഷികാവശ്യങ്ങൾക്കുള്ള ഭൂമി ക്രമേണ, വ്യവസായ കേന്ദ്രങ്ങളായും പാർപ്പിട മേഖലകളായും മാറിക്കൊണ്ടിരിക്കുന്നു. |
ഇറച്ചിക്കോഴി, താറാവു വളർത്തൽ മുതലായ വ്യവസായ കേന്ദ്രങ്ങൾ ഈ പട്ടണം കേന്ദ്രീകരിച്ച് നിരവധിയുണ്ട്. |
രാജ്യത്തിൻറെ ഇറച്ചിക്കോഴിയുടെ ആവശ്യത്തിൻറെ 60 ശതമാനവും ഈ പട്ടണത്തിലെ ഫാമുകൾ നിർവ്വഹിക്കുന്നു. |
ഇറച്ചിക്കോഴിയുടെ കയറ്റയയ്ക്കലിലും ഈ പട്ടണത്തിന് പ്രാധാന്യമുണ്ട്. |