text
stringlengths 17
2.95k
|
---|
കഥയും അഭിനയവും മികച്ചതാണെന്ന് ഇദ്ദേഹം വിലയിരുത്തി. |
"എച്ച്ഡിഫെസ്റ്റിലെ" ബോബോ ഡെങ് ചിത്രത്തിൽ വയലൻസ് വളരെയധികമുണ്ടെന്നും അത് കഥയെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നുവെന്നും നിരീക്ഷിച്ചു. |
"ഇഫിലിംക്രിട്ടിക്കിലെ" എലൈൻ പെറോൺ കിം ബ്യുങ് ഇലിന്റെ സിനിമോട്ടോഗ്രാഫിയെ വളരെയധികം പ്രകീർത്തിച്ചു". |
ബ്രയാൻ ടക്കറിനെ സ്ക്രീൻ പ്ലേ എഴുതുവാനായി ചുമതലപ്പെടുത്തി. |
ജാഫ്ന കായൽ കൂട്ടക്കൊല |
പതിനാലു പേരുടെ മൃതശരീരം മാത്രമേ കണ്ടെടുക്കാനായുള്ളു, ബാക്കിയുള്ളവ അവർ സഞ്ചരിച്ചിരുന്ന ബോട്ടുകളോടു കൂടി തന്നെ അഗ്നിക്കിരയാക്കിയിരിക്കാമെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. |
എൽ.ടി.ടി.ഇ അവരുടെ ആളുകളെ കടത്താനുപയോഗിച്ചിരുന്നതായിരുന്നു ആ ബോട്ടുകളെന്നാണ് സർക്കാർ പ്രസ്താവിച്ചത്. |
ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന്റെ കാലത്ത്, ശ്രീലങ്കൻ തമിഴ് വംശജർ ഏറിയ പങ്കും ജീവിച്ചിരുന്നത്, എൽ.ടി.ടി.ഇ നിയന്ത്രണത്തിലുള്ള ജാഫ്നയിലായിരുന്നു. |
ജാഫ്നയിൽ നിന്നും ഇവർ ശ്രീലങ്കയിലേക്കു യാത്ര ചെയ്തിരുന്നത് ബോട്ടുകളിലായിരുന്നു. |
ജാഫ്ന പ്രദേശവും, ശ്രീലങ്കയും തമ്മിലുള്ള കരമാർഗ്ഗം, എലിഫന്റ് പാസ്സ് എന്ന സൈനികകേന്ദ്രത്തിൽ വച്ച് സൈന്യം തടഞ്ഞിരുന്നു. |
ജനങ്ങൾ കരമാർഗ്ഗം സഞ്ചരിക്കുന്ന എൽ.ടി.ടി.ഇ യും വിലക്കിയിരുന്നു. |
ജനുവരി രണ്ടിലെ ആക്രമണത്തിനു മുമ്പ്, കായലിലൂടെ സഞ്ചരിക്കുകയായിരുന്ന 15 പൗരന്മാരെ ശ്രീലങ്കൻ നാവികസേന കൊലപ്പെടുത്തിയിരുന്നു. |
ഇതോടെ, ഇതിലൂടെയുള്ള യാത്രക്കു ബോട്ടുടമസ്ഥരും തയ്യാറാകാതായി. |
കായലിന്റെ ഇരുകരകളിലുമുള്ള ജനങ്ങൾ ദുരിതത്തിലായി. |
ജനുവരി രണ്ടാം തീയതി മുതൽ ബോട്ടു ഗതാഗതം പുനരാരംഭിക്കാൻ ഉടമസ്ഥർ തയ്യാറായി. |
കൃത്യമായ ഇടവേളകളിൽ തീരം വിടാൻ ആയിരുന്നു അവർ തീരുമാനിച്ചിരുന്നത്. |
ആദ്യത്തെ നാലുബോട്ടുകൾ, എൽ.ടി.ടി.ഇയുടെ അധീനതയിലുള്ള വടക്കൻ തീരത്തു നിന്നും വൻകരയിലേക്കു യാതൊരു പ്രശ്നങ്ങളും കൂടാതെ എത്തിച്ചേർന്നു. |
പീരങ്കി ഘടിപ്പിച്ച നാവികസേനയുടെ ഒരു ബോട്ട്, അതേ സമയം കായലിൽ റോന്തു ചുറ്റുന്നുണ്ടായിരുന്നു. |
തീരത്തിനടുത്ത്, ആഴം കുറവായതിനാൽ അങ്ങോട്ടേക്കടുപ്പിക്കാൻ കഴിയാത്തതരം വലിയ ബോട്ടായിരുന്നു നാവികസേന ഉപയോഗിച്ചിരുന്നത്. |
അടുത്തതായി യാത്രക്കാർ സഞ്ചരിച്ച ബോട്ട്, മൂന്നു ഔട്ട്ബോർഡ് എൻഞ്ചിൻ ഘടിപ്പിച്ചതായിരുന്നു, ഇത് സാധാരണയായി തീവ്രവാദികൾ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. |
ബോട്ടിലുണ്ടായിരുന്ന ആരും തന്നെ ആയുധധാരികളായിരുന്നില്ല. |
എന്നാൽ നാവികസേനയുടെ ബോട്ട് കാഴ്ചയിൽപ്പെട്ട ഉടൻ, ഈ നാലു ബോട്ടുകളും വേഗത്തിൽ വടക്കൻ തീരത്തേക്കു തിരികെ പോകാൻ തുടങ്ങി. |
നാവികസേന ഈ ബോട്ടുകളെ പിന്തുടർന്നതോട, വടക്കൻ തീരം ഉപേക്ഷിച്ച് അവർ ദക്ഷിണ തീരത്തേക്കു പോകാൻ ശ്രമം നടത്തി. |
യാതൊരു പ്രകോപനവുമില്ലാതെ, നാവികസേനയുടെ ബോട്ടിൽ നിന്നും യാത്രാ ബോട്ടുകളിലേക്കു തുരുതുരാ നിറയൊഴിക്കാൻ ആരംഭിച്ചു. |
അരമണിക്കൂറോളം വെടിവെപ്പു തുടർന്നിട്ടും, യാത്രാബോട്ടിൽ നിന്നും ആരും തന്നെ തിരികെ വെടിവെച്ചില്ല. |
വെടിവെപ്പിനുശേഷം, പിന്നീട് ഏതാനും ചെറിയ ബോട്ടുകളിലായാണ് നാവികസേനാംഗങ്ങൾ യാത്രാ ബോട്ടുകൾക്കടുത്തേക്കെത്തിച്ചേർന്നത്. |
ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട സെൽവതുരൈ എന്നയാളുടെ മൊഴി പ്രകാരം, എട്ടുമണിയോടെ, യാത്രാ ബോട്ടുകളുടെ അടുത്തെത്തിയ നാവികസേനയുടെ ചെറുബോട്ടുകളിലുള്ള ഉദ്യോഗസ്ഥർ യാത്രാബോട്ടുകൾ നിറുത്താനാവശ്യപ്പെട്ടു. |
സെർച്ച് ലൈറ്റുകൾ തെളിച്ചുപിടിച്ചിരുന്ന അവർ യാതൊരു പ്രകോപനവും കൂടാതെ യാത്രക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. |
അതിനുശേഷം, ഈ ബോട്ടുകളെ, വടം കെട്ടി വലിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു. |
വടത്തിൽ നിന്നും വേർപെട്ട ഒരു ബോട്ടിലെ യാത്രക്കാരനായിരുന്നു സെൽവതുരൈ. |
ആ ബോട്ടിൽ രക്ഷപ്പെട്ട നാലുപേരും, ഒമ്പതു മൃതദേഹങ്ങളുമായിരുന്നു. |
വെടിവെപ്പിനുശേഷം യാത്രാബോട്ടിലേക്കു കയറിയ നാവികസേനാ ഉദ്യോഗസ്ഥർ, മരണമടഞ്ഞവരുടെ ശരീരത്തിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായി മറ്റു ചില ദൃക്സാക്ഷികളുടെ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. |
യാത്രാബോട്ടുകൾ കെട്ടിവലിച്ചുകൊണ്ടു പോയതിനുശേഷം, മൃതദേഹങ്ങളെല്ലാം ഒരു ബോട്ടിലാക്കി അതിനു തീകൊടുത്തു. |
ആക്രമണത്തിനുശേഷം, 14 മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും അവ കിള്ളിനോച്ചി ആശുപത്രിയിലേക്കെത്തിച്ചുവെന്നും ശ്രീലങ്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു തമിഴ് പത്രം റിപ്പോർട്ടു ചെയ്യുന്നു. |
കണ്ടെടുത്ത മൃതദേഹങ്ങളിൽ ആറെണ്ണം സ്ത്രീകളുടേതായിരുന്നു. |
എന്നാൽ ജാഫ്ന കായൽ കൂട്ടക്കൊലയിൽ ഏതാണ്ട് നൂറോളം പേർ കൊല്ലപ്പെട്ടിരിക്കാമെന്ന് ചില സ്രോതസ്സുകളെ ഉദ്ധരിച്ച് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു. |
സർക്കാർ പ്രതികരണം. |
യാത്രാബോട്ടിൽ നിന്നും, നാവികസേനയുടെ ബോട്ടിനു നേർക്കു വെടിവെപ്പു തുടങ്ങിയതുകൊണ്ടാണ്, നാവികസേന തിരികെ വെടിവെച്ചതെന്നായിരുന്നു സർക്കാർ വിശദീകരണം. |
എന്നാൽ ഇത് ദൃക്സാക്ഷി മൊഴികൾക്കു വിരുദ്ധമായിരുന്നു. |
ജാഫ്ന കായലിലൂടെ, യാത്രക്കാർക്കു സഞ്ചരിക്കാൻ ഒരു സുരക്ഷാ പാത ഒരുക്കുമെന്നു സർക്കാർ അറിയിച്ചു. |
എന്നാൽ ഇതു പകൽ മാത്രമായിരിക്കുമെന്നും, നാവികസേനയുടെ കർശന മേൽനോട്ടത്തിലുമായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. |
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള ഹെയ്ലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. |
ഇതിനു പുറമേ ചൈനയിലെ എട്ടാമതു വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്. |
രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്തിയുമാണ്. |
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീൻവല ഉണക്കുന്ന സ്ഥലം' എന്നാണ്. |
ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. |
എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹാർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു. |
മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബീൻ ഉപേക്ഷിക്കപ്പെട്ടു. |
ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീന് അടുത്തുകൂടെയാണ് പോയത്. |
ഹാർബീൻ മെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. |
മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ 'പരീക്ഷണങ്ങ'ളിൽ മരിച്ചത്. |
അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. |
ജൂലൈയിൽ ഉയർന്ന താപനില 28-ഉം ജനുവരിയിൽ താഴ്ന്ന താപനില -21-ഉമാണ്. |
വർഷം 52.4 സെന്റീമീറ്റർ മഴ ലഭിക്കുന്നു. |
പി. അഞ്ഞൂറ് ബില്യൺ യുവാൻ ആയിരുന്നു. |
കൃഷിവിളകൾ, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനങ്ങൾ, വണ്ടികൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ. |
ജല / താപ വൈദ്യുതീനിലയങ്ങളും ബാങ്കുകളും ഹാർബീനിലുണ്ട്. |
തുറമുഖസൗകര്യവും ലഭ്യമാണ്. |
സ്കേറ്റിങ്, ഫുട്ബോൾ, ബാൻടി, സ്കീയിങ് എന്നിവയാണ് പ്രധാന കായിക വിനോദങ്ങൾ. |
വടക്കുകിഴക്കൻ ചൈനയിലെ ഒരു റെയിൽവേ ജംക്ഷനാണ് ഹാർബീൻ. |
മൂന്ന് തീവണ്ടിനിലയങ്ങളും അതിവേഗ തീവണ്ടി ഗതാഗത സൗകര്യവുമുണ്ട്. |
പല പ്രധാന റോഡുകളും ഹാർബീനിലൂടെ പോകുന്നു. |
നഗരമദ്ധ്യത്തിൽനിന്നും മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ് വിമാനത്താവളം. |
രണ്ടു പാതകളുടെ കൂടി നിർമ്മാണം നടക്കുകയാണ്. |
സോങ്ഹുവാ നദിയിലെ തുറമുഖം ഏപ്രിൽ മുതൽ നവംബർ വരെ പ്രവർത്തിക്കുന്നു. |
ഒരു പ്രമുഖ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ ഹാർബീനിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. |
ബഹിരാകാശ / ഡിഫൻസ് മേഖലകളിൽ പ്രസിദ്ധാമായ ഹാർബീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഇതിലൊന്ന്. |
ഹാർബീൻ സാങ്കേതിക സർവ്വകലാശാല, വടക്കുകിഴക്കൻ കൃഷി സർവ്വകലാശാല, വടക്കുകിഴക്കൻ വനപാലന സർവ്വകലാശാല, ഹെയ്ലോങ്ജിയാങ് സർവ്വകലാശാല, ഹാർബീൻ യഹൂദ ഗവേഷണ കേന്ദ്രം, ഹാർബീൻ മെഡിക്കൽ സർവ്വകലാശാല, ഹാർബീൻ സാധാരണ സർവ്വകലാശാല, ഹാർബീൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയാണ് മറ്റ് പ്രധാന വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങൾ. |
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു വലിയ നഗരമാണ് സുഝൗ അഥവാ സുഷൗ. |
കലയുടെയും കച്ചവടത്തിന്റെയും കേന്ദ്രമാണ് രണ്ടായിരത്തി അഞ്ഞൂറ് വർഷം പഴക്കമുള്ള ഈ പട്ടണം. |
ചൈനയിൽ എറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നു കൂടിയാണ് 'ചൈനയിലെ വെനീസ്' എന്ന് അറിയപ്പെടുന്ന സുഝൗ. |
സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. |
വുശിയാൻ, വുജുൻ, ക്വായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. |
ക്രിസ്തുവർഷം 589-ലാണ് സുഝൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. |
(1910-ൽ ഇത് സുഝൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഝൗ ആക്രമിച്ചു. |
ചൈനാക്കാരുടെ നേതാവായ ഝു യുവാൻഝാങ് സുഝൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. |
യുദ്ധം ജയിച്ച ഝു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. |
ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. |
രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി. |
ഉയർന്ന താപനില ആഗസ്റ്റിൽ 35-ഉം താഴ്ന്ന താപനില ജനുവരിയിൽ -10-ഉമാണ്. |
ശീതകാലത്ത് സൈബീരിയയിൽനിന്നും വേനൽക്കാലത്ത് തെക്കൻ ചൈനയിൽനിന്നും കാറ്റടിക്കുന്നു. |
സുഝൗവിലെ പൂന്തോട്ടങ്ങൾ യുണെസ്ക്കോ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. |
കാങ്-ലാങ് പവിലിയൺ, ലയൺ ഗ്രോവ് ഗാർഡൻ, ഹമ്പിൾ അഡ്മിനിസ്റ്റ്രേറ്റേഴ്സ് ഗാർഡൻ, ലിംഗറിങ് ഗാർഡൻ എന്നിവ യഥാക്രമം സോങ്, യുവാൻ, മിങ്, കിങ് കാലഘട്ടങ്ങളുടെ ശൈലി പ്രതിഫലിക്കുന്നു. |
ഹാൻശാൻ ക്ഷേത്രം, സിയുവാൻ ക്ഷേത്രം, ആയിരത്തി ഇരുന്നൂറ് വർഷം പഴക്കമുള്ള ശാന്താങ് സ്ട്രീറ്റ്, 806-ൽ പണിത ബവോദൈ പാലം, യുന്യുൻ പഗോഡ, ബെയ്സി പഗോഡ, ഇരട്ട പഗോഡകൾ, ടൈഗർ ഹിൽ എന്നിവയാണ് മറ്റ് പ്രധാന കാഴ്ചകൾ. |
ഇരുമ്പ്, ഉരുക്ക്, ഇലക്ട്രോണിക്സ്, ഐ. ടി., തുണിത്തരങ്ങൾ എന്നിവയുടെ നിർമ്മാണവും വിനോദസഞ്ചാരവുമാണ് പ്രധാന തൊഴിലുകൾ. |
ശാങ്ഹായ് - നാഞ്ചിങ്ങ് തീവണ്ടി പാതയിലാണ് സുഝൗ സ്ഥിതി ചെയ്യുന്നത്. |
രണ്ട് വലിയ തീവണ്ടി നിലയങ്ങൾ നഗരത്തിലുണ്ട്. |
ബെയ്ജിങ് - ശാങ്ഹായ് അതിവേഗ പാതയും സുഝൗവിലൂടെ പോകുന്നു. |
ശാങ്ഹായ് - നാഞ്ചിങ്ങ് ഹൈവേയും യാങ്സേ ഹൈവേയും സുഝൗ - ഹാങ്ഴൗ ഹൈവേയും ഈ നഗരത്തിൽക്കൂടെ പോകുന്നു. |
ഒരു ഔട്ടർ റിങ് റോഡ് നഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. |
സുഝൗ, വുശി എന്നീ നഗരങ്ങൾ സുനാൻ ശുവോഫാങ് അന്തർദ്ദേശീയ വിമാനത്താവളം പങ്കിടുന്നു. |
യാങ്സേ നദിയുടെ വലതുകരയിലുള്ള സുഝൗ തുറമുഖം 2012-ൽ 43 കോടി ടൺ ചരക്കാണ് കയറ്റിറക്ക് നടത്തിയത്. |
നദീതുറമുഖങ്ങളിൽ ഇത് ഒരു ലോക റെക്കോർഡാണ്. |
രണ്ട് പാതകളുള്ള മെട്രോയും ബസ്സുകളുമുണ്ട്. |
ഒൻപത് പാതകളാണ് മെട്രോയുടെ രൂപരേഖയിലുള്ളത്. |
പതിമൂന്ന് ഹൈ സ്കൂളുകൾ സുഝൗവിലുണ്ട്. |
സൂചൗ സർവ്വകലാശാല, സുഝൗ ശാസ്ത്ര - സാങ്കേതിക സർവ്വകലാശാല, റെന്മിൻ സർവ്വകലാശാല, ചാങ്ശു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയാണ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ. |
സുഝൗ ഗ്രാജുവേറ്റ് ടൗൺ എന്ന വിദ്യാഭ്യാസ സമുച്ചയവുമുണ്ട്. |
സിന്ധുലി ജില്ല നേപ്പാളിലെ 75 ജില്ലാകളിൽ ഒരു ജില്ലയാണ്. |
ഈ ജില്ലയുടെ തലസ്ഥാനം സിന്ധുലിമതി കമലാമൈ ആണ്. |