text
stringlengths
17
2.95k
നേപ്പാളിന്റെ അവിഭാജ്യ ഘടകം ആകും മുമ്പ് മക്വാനി രാജാവിന്റെ കീഴിലായിരുന്നു ഈ സ്ഥലം.
സിന്ധുൾ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
അങ്ങനെയാണ് സിന്ധുലി എന്ന പേരു സിദ്ധിച്ചത്.
ഇതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കാരണങ്ങൾ കൂടിയുണ്ട്.
പ്രാചീന കാലത്ത്, ഒരു വിശുദ്ധൻ സിന്ധുലിയുടെ പർവ്വതപ്രദേശങ്ങൾ തങ്ങളുടെതാമസത്തിനുപയോഗിച്ചു.
(സമുദ്രനിരപ്പിൽനിന്നും 1077 മീറ്റർ ആണുയരം) സിദ്ധബാബ എന്നാണത്രെ അദ്ദേഹം അറിയപ്പെട്ടത്.
ഈ സ്ഥലം അദ്ദേഹത്തിന്റെ പെരിൽ സിദ്ധസ്ഥലി എന്നു വിളിക്കപ്പെട്ടു.
പിന്നീട് സിന്ധുലി ആയി എന്നു പറയപ്പെടുന്നു.
ഈ പ്രദേശത്തെ പ്രധാന പ്രാദേശിക വർഗ്ഗം തമാങുകൾ എന്നറിയപ്പെട്ടു.
അവരുടെ ഭാഷയിൽനിന്നും ഈ പേർ സിദ്ധിച്ചു എന്നും പറയപ്പെടുന്നു.
ഈ സ്ഥലത്തിനു ചരിത്രപ്രാധാന്യമുള്ളതാണ്.
ഗൂർഖ പട്ടാളക്കാരായിരുന്നു വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്.
അന്ന് ബ്രിട്ടിഷ് പട്ടാളത്തിനു വെറ്റിമരുന്നും തോക്കും ഉണ്ടായിരുന്നു.
ഗൂർഖകൾ അമ്പും വില്ലും കത്തികളും മാത്രം കൊണ്ട് നേരിട്ടു.
ധൈര്യപൂർവ്വം ബ്രിട്ടീഷുകാരെ നേരിട്ട അവർ ബ്രിട്ടിഷുകാരെ പരാജയപ്പെടുത്തി.
ക്യാപ്റ്റൻ കിൻലോക്കിന്റെ നേതൃത്വത്തിലുള്ള പട്ടാളം കാത്മണ്ഡുവിന്റെ അന്നത്തെ ഭരണാധിപനായിരുന്ന ജൈ പ്രകാശ് മല്ലയുമായി കൂടി.
പൃത്വി നാരായൺ ഷായ്ക്കെതിരെ സഖ്യം കൂടി.
ഗോർഖപ്പടയ്ക്ക് ദുർഘടമായ പർവ്വതപ്രദേശങ്ങൾ പരിചിതമായിരുന്നു.
ആ സൗകര്യം അവർ പരമാവധി ഉപയോഗിച്ചു.
ബ്രിട്ടിഷുകാർ ആവരുടെ ആയുധങ്ങൾ ഉപേക്ഷിച്ച് പാഞ്ഞു.
സിന്ധുലി ജില്ലയിൽ പ്രത്യേകിച്ച് കമലമൈ മുനിസിപ്പാലിറ്റിയിൽ എസ് എൽ സി വരെ നല്ല നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്.
+2 വിദ്യാഭ്യാസവും താരതമ്യേന മികച്ചതാണ്.
അനേകം കൊമേഴ്സ് പഠിപ്പിക്കുന്ന +2 കോളേജുകൾ സ്വകാര്യ മേഖലയിലുണ്ട്.
പക്ഷെ, സയൻസ് കോളജുകൾ വളരെക്കുറച്ചെണ്ണമേയുള്ളു.
എന്നിരുന്നാലും കമല ഹയർസെക്കന്ററി പോലുള്ള സ്ഥാപനങ്ങൾ മികച്ചതാണ്.
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചുവരുന്നു.
മറ്റു സ്ഥലങ്ങളിലെപോലെ ഇവിടെയും ഒരു കേന്ദ്രീകൃത ഹെഡ് ക്വാർട്ടേഴ്സിനു കീഴിലാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്.
ഉന്നതവിദ്യാഭ്യാസം.
ഉന്നതവിദ്യാഭ്യാസരംഗത്ത് ഇവിടെ അനേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു.
നേപ്പാൾ സർവ്വകലാശാലയിൽ അഫിലിയേറ്റു ചെയ്തവയാണിവ.
സിന്ധുലി മുൾട്ടിപ്പിൾ കാമ്പസ് ഈ വിഭാഗത്തിൽപ്പെട്ടതാണ്.
കമല സയൻസ് കാമ്പസിൽ ബിഎസ് സി കോഴ്സുകൾ നടത്തിവരുന്നു.
കമല സയൻസ് കാമ്പസ്, സിന്ധുലി മൾട്ടിപ്പിൾ കോളജ്, സിദ്ധ ജ്യോതി ശിക്ഷ കാമ്പസ് എന്നിവയാണ് ഇവിടത്തെ പ്രധാന കോളേജുകൾ
സിന്ധുലി ജില്ലയിൽ 55 ആരോഗ്യകേന്ദ്രങ്ങളും 372 ആരോഗ്യപ്രവർത്തകരുമുണ്ട്.
എങ്കിലും ആരോഗ്യമേഖല കാര്യക്ഷമമല്ല.
തെക്കുകിഴക്കൻ യൂറോപ്പ്, മെഡിറ്ററേനിയൻ കടൽ മുതൽ സൈബീരിയ, പടിഞ്ഞാറൻ ചൈന വരെയുള്ള തുർക്കിക് ജനങ്ങൾ സംസാരിക്കുന്ന ചുരുങ്ങിയത് 35 ഓളം ഭാഷകൾ അടങ്ങിയ ഒരു ഭാഷാ കുടുംബമാണ് തുർക്കിക് ഭാഷകൾ (Turkic languages)
തുർക്കിക് ഭാഷകൾ ഉദ്ഭവിച്ചത് പടിഞ്ഞാറൻ ചൈനയിൽ നിന്നാണ്.
അവിടെ നിന്ന് മംഗോളിയ വരെ വ്യാപിച്ചു.
അവിടെ മധ്യ ഏഷ്യയിലേക്കും വിദൂരത്തുള്ള പടിഞ്ഞാറ് വരെ വികസിച്ചു.
തുർക്കിക് ഭാഷകൾ രണ്ടാം ഭാഷയായും പ്രാഥമിക ഭാഷയായും ഉപയോഗിച്ച് സംസാരിക്കുന്ന 200 ദശലക്ഷം ജനങ്ങളുണ്ട്.
തുർക്കിക് ഭാഷകളിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ തുർക്കിഷ് ഭാഷയാണ്.
ഇത് പ്രധാനമായും സംസാരിക്കുന്നത് ഭൂമിശാസ്ത്രപരമായി ഏഷ്യ മൈനർ എന്നറിയപ്പെടുന്ന അനറ്റോലി, (ഏഷ്യൻ തുർക്കി എന്നും അറിയപ്പെടുന്നുണ്ട്.) ബൽക്കൻസ് ഉപദ്വീപ് എന്നിവിടങ്ങളിലാണ്.
ഇവിടെ ജനസംഖ്യയുടെ 40 ശതമാനം ആളുകളും വിവിധ തുർക്കിക് ഭാഷകൾ സംസാരിക്കുന്നു.
തുർക്കിക് ഭാഷകളുടെ പ്രധാന സവിശേഷത, അവയുടെ സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നിവയാണ്.
ഒഗൂസ് ഭാഷകളായ തുർക്കിഷ്, അസർബെയ്ജാനി, തുർക്കമെൻ, ഖശാഖി, ഗഗൗസ്, ബാൽകൻ ഗഗൗസ് തുർക്കിഷ്, ക്രിമിയൻ താതാർ സ്വാധീനമുള്ള ഒഗൂസ് എന്നിവയുമായി തുർക്കിക് ഭാഷകൾക്ക് പരസ്പര സാമ്യമുണ്ട്.
യുറാലിക് ഭാഷകൾ, യുറൽ അറ്റ്‌ലായിക് ഭാഷകൾ, മൻഗോളിക് ഭാഷകൾ എന്നിവയുമായും തുർക്കിക് ഭാഷകൾക്ക് സാമ്യതയുണ്ട്.
സ്പഷ്ടമല്ലാത്ത സബ്ജക്ടിന് (കർത്താവ്) സ്വതന്ത്രമായ ഉപവാക്യ (ഇൻഡപെൻഡന്റ് ക്ലോസ്) അനുവദിക്കുന്ന നൾ സ്ജക്ട് ഭാഷയാണ് തുർക്കിക് ഭാഷകൾ.
കൂടാതെ, സ്വരാക്ഷരങ്ങളുടെ യോജിപ്പ്, പദങ്ങളുടെ കൂടിച്ചേരൽ, കുറഞ്ഞ വ്യാകരണ നിയമങ്ങൾ എന്നെിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.
സബ്ജക്ട് - ഒബ്ജക്ട് - വെർബ് എന്ന വാക്യഘടനയാണ് തുർക്കിക് ഭാഷകളുടേത്.
തുർക്കിക് ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഭൂമിശാസ്ത്രമായി വിഭജനം പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ബൃഹത്ഭൂഖണ്ഡമായ യുറേഷ്യ വരെ മറികടന്ന് നോർത്ത് ഈസ്റ്റ് സൈബീരിയ, തുർക്കിയുടെ പടിഞ്ഞാറ് വരെ വ്യാപിച്ചിട്ടുണ്ട്.
ആദ്യകാല എഴുതപ്പെട്ട രേഖകൾ.
തുർക്കിക് ഭാഷകളെ കുറിച്ചു പ്രാമണികമായ ആദ്യ രേഖകൾ കണ്ടെത്തിയത് എട്ടാം നൂറ്റാണ്ടിലാണ്.
മധ്യകാല ഇന്നർ ഏഷ്യയിലെ തുർക്കി നാടോടി ജനതയുടെ ഏകോപന സമിതിയായിരുന്ന ഗോക്തുർക്‌സിന്റെ ഓർഖോൺ ലിഖിതങ്ങളിലാണ് തുർക്കിക് ഭാഷകളെ കുറിച്ചുള്ള ആദ്യ ലിഖിത വിവരങ്ങൾ ലഭ്യമായത്.
മംഗോളിയയിലെ ഒർഖോൻ താഴ് വരയിൽ നിന്ന് 1889ലാണ് ഈ ലിഖിതങ്ങൾ കണ്ടെടുത്തത്.
പതിനൊന്നാം നൂറ്റാണ്ടിലെ ബഹുഭാഷ പണ്ഡിതനായിരുന്ന മഹ്മൂദ് അൽ കശ്ഗരി എഴുതിയ ദിവാനു ലുഗതി തുർക്ക് എന്നപേരിൽ ഒരു പുസ്തകം എഴുതിയിട്ടുണ്ട്.
തുർക്കിക് ഭാഷ കുടുംബത്തിലെ ഭാഷാടിസ്ഥാനത്തിലുള്ള ആദ്യകാല വിവരങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
ഭൂമിശാസ്ത്രപരമായ വ്യാപനവും വികസനവും.
തുർക്കിസ് വംശജരുടെ വ്യാപനം നടന്നത് മധ്യകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലാണ്.
ആറാം നൂറ്റാണ്ട് മുതൽ 11- ാം നൂറ്റാണ്ട് വരെയാണ്.
തുർക്കിക് ഭാഷകൾ വെറും ഏതാനും നൂറ്റാണ്ടോടെ മധ്യ ഏഷ്യ മുഴുവൻ വ്യാപിച്ചു.
സൈബീരിയ മുതൽ മെഡിറ്ററേനിയൻ വരെ അത് പരന്നു.
തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്.
പേർഷ്യൻ, ഹിന്ദുസ്ഥാനി, റഷ്യൻ, ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.
തുർക്കിക് ഭാഷകൾ പ്രധാനമായും ആറു ശാഖകളായി തിരിച്ചിരിക്കുന്നത്
കോമ്മൺ തുർക്കിക് ഭാഷകളായ:
അർഗു തുർക്കികും ഒഗൂർ തുർക്കികുമാണ് തുർക്കിക് ഭാഷകളുടെ ആറു ശാഖകൾ
ഒഗൂർ തുർക്കിക് ഭാഷ ലിർ തുർക്കിക് എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
ബാദ്ഘീസ് പ്രവിശ്യ
ബാദ്ഘീസ് പ്രവിശ്യ (Pashto/) അഫ്ഘാനിസ്ഥാനിലുള്ള 34 പ്രവശ്യകളിൽ വടക്കൻ അതിർത്തിയിലുള്ള ഒരു പ്രവിശ്യ ആകുന്നു.
തുർക്കുമെനിസ്ഥാൻ രാജ്യത്തിനടുത്താണിതു കിടക്കുന്നത്.
പേർഷ്യൻ, പഷ്തൂൺ ഭാഷകളിൽ "കാറ്റുകളുടെ രാജ്യം" എന്നാണിതിന്റെ അർഥം.
ഉത്തരഭാഗത്തുള്ള സ്റ്റെപ്പികളിൽനിന്നും അടിക്കുന്ന കാറ്റുകളെയാണിവിടെ ഉദ്ദേശിക്കുന്നത്.
മർഗബ് എന്ന നദിയാണിവിടെ ജലമെത്തിക്കുന്നത്.
സറാഖ്സ് മരുഭൂമി വരെ ഈ പ്രവിശ്യയുടെ ഉത്തരഭാഗം നീണ്ടു കിടക്കുന്നു.
പ്രദേശത്തിൻറെ മൊത്തം വിസ്തൃതി 20,591 ചതുരശ്ര കിലോമീറ്റർ ആണ്.
ഈ പ്രവിശ്യയുടെ മദ്ധ്യം ക്വല ഇ നൗ ആകുന്നു.
ഇപ്പോഴത്തെ ഗവർണർ ജമാലുദ്ദിൻ ഇഷാക് ആകുന്നു.
പ്രവിശ്യാ പുനർ നിർമ്മാണ സംഘം ഈ പ്രവിശ്യയിൽ പ്രവർത്തിക്കുന്നു.
പ്രവിശ്യാ പുനർ നിർമ്മാണ സംഘത്തിനെ സ്പെയിനിൽ നിന്നുള്ള ഒരു സംഘമാണ് നയിക്കുന്നത്.
കൃഷിയാണ് ജനങ്ങളുടെ പ്രധാന തൊഴിൽ.
മുർഖബ് നദിയുടെ സാന്നിദ്ധ്യം ജലസേചനസൗക്ര്യം വർദ്ധിപ്പിച്ചു.
ഇതു കൃഷിക്കു വളരെ സഹായകമാണ്.
പക്ഷെ, 1990കളിലും 2000ത്തിലും ഇവിടെ കടുത്ത വരൾച്ച അനുഭവപ്പെട്ടിരുന്നു.
പട്ടിണി കാരണം പതിനായിരക്കണക്കിനു ജനങ്ങൾക്ക് ഹെറാത്ത് പ്രവിശ്യയിലെ ക്യാമ്പുകളിൽ ദുരിതം അനുഭവിക്കേണ്ടിവന്നു.
അതിനുശേഷം സാഹചര്യം മാറിയിട്ടുണ്ട്.
പിസ്താശി എന്ന കശുവണ്ടി വർഗ്ഗത്തിൽപ്പെട്ട മരം ഇവിടെ നന്നായി വളരുന്നു.
ഇതിന്റെ വിത്തുകൾ വളരെ വാണിജ്യപ്രാധാന്യമുള്ളതാണ്.
അഫ്ഘാനിസ്ഥാനിലെ പരവതാനിനിർമ്മാണത്തിന്റെ കേന്ദ്രം ഇവിടെയാണെന്നു പറയാം.
ആവശ്യത്തിനു ഗതാഗതസൗകര്യമില്ലാതെ ജനങ്ങൾ കഷ്ടപ്പെടുന്നു.
ക്വല ഇ നൗ എന്ന സ്ഥലത്ത് ഒരു വിമാനത്താവളമുണ്ട്.
ഭാരംകുറഞ്ഞ വിമാനങ്ങൾമാത്രമേ ഇവിടെയിറങ്ങൂ.
ഇത് ഹെറാത്തിനെ മസാ-ഇ-ഷറീഫുമായി ബന്ധിപ്പിക്കും.
അങ്ങനെ ബാദ്ഘീസിനെ അഫ്ഘാനിസ്ഥാന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കും.
പക്ഷെ, ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രസവം 15%ൽ നിന്നും 2011ൽ 17% ആയി.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുപ്രകാരം, 457 സ്കൂളുകൾ ഉള്ളതിൽ 75 ഹൈസ്കൂളുകൾ മാത്രമെയുള്ളു.
ബാക്കിയെല്ലാം പ്രാഥമിക പാഠശാലകളാണ്.
ഒരു വൊക്കേഷണൽ ട്രൈനിംഗ് സെന്ററും മിഡ്‌വൈഫ് പരിശീലനകേന്ദ്രവും ഉണ്ട്.
വടക്കുപടിഞ്ഞാറൻ അഫ്ഘാനിസ്ഥാനിലെ ഒറ്റപ്പെട്ട പർവ്വതപ്രദേശത്താണ് ബാദ്ഘീസ് പ്രവിശ്യ സ്ഥിതിചെയ്യുന്നത്.
ഹെറാത്ത്, ഘോർ, ഫര്യാബ് എന്നീ അഫ്ഘാനിസ്ഥാൻ പ്രവിശ്യകളും ടർക്കുമേനിസ്ഥാനും അതിർത്തി പങ്കിടുന്നു.
ഉത്തര ഭാഗത്ത് മുർഘബ് നദിയും ദക്ഷിണ ഭാഗത്ത് ഹരി-റുദ് നദിയും ഒഴുകുന്നു.