text
stringlengths
17
2.95k
പുരാതന മജപഹി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരം സ്ഥിതിചെയ്തിരുന്നത് ഇവിടെയാണ്.
എംപു പ്രപൻക ഇതിനെപ്പറ്റി 14-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കാവ്യമായ നഗരക്രെടഗാമയിലും 15-ാം നൂറ്റാണ്ടിലെ ഒരു ചൈനീസ് ലിഖിതത്തിലും പരാമശിച്ചിരിക്കുന്നു.
മജപഹി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരത്തിന്റെ പേര് വിൽവാടിക എന്നായിരുന്നു.
സാമ്രാജ്യത്തിന്റെ പേരിന്റെ പര്യായമായിരുന്നു ഈ പേര്.
ഈ ആക്രമണത്തിനുശേഷം മജപഹിയുടെ തലസ്ഥാനം ദഹ(കെഡിരി)യിലേക്ക് മാറ്റി.
ട്രൊവുലാൻ മ്യൂസിയത്തിൽ ഇവിടെനിന്നും ലഭിച്ച വസ്തുക്കൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നഗരക്രെടഗാമയിൽ മജപഹി കൊട്ടാരത്തിന്റെയും അതിന്റെ ചുറ്റുപാടുകളുടെയും വിവരണങ്ങൾ ഉണ്ട്.
എന്നാൽ അതിന്റെ രാജകീയവും മതപരവുമായ വിവരങ്ങൾ മാത്രമേ ഇതിൽ കണ്ടെത്താനാവുകയുള്ളൂ.
ചില വിശദാംശങ്ങൾ അവ്യക്തമായതിനാൽ ഇതിൽനിന്നും സാമ്രാജ്യത്തിന്റെ തലസ്ഥാനത്തിന്റെ രൂപരേഖ നിർമ്മിക്കുന്നതിൽ വിവിധ വിദഗ്ദ്ധർ വിവിധ നിഗമനങ്ങളിലാണ് എത്തിച്ചേർന്നത്.
ട്രൊലുവാനിലെ ആദ്യകാല ഗവേഷണങ്ങൾ അമ്പലങ്ങൾ, ശവകുടീരങ്ങൾ, സ്നാഘട്ടങ്ങൾ തുടങ്ങിയ സ്മാരകങ്ങളെ ചുറ്റിപ്പറ്റിയാണ് നടന്നത്.
സമീപകാല പുരാവസ്തു പഠനങ്ങൾ മറ്റു നാഗരിക ഘടകങ്ങളായ വ്യവസായം, വ്യാപാരവും മതപരവുമായ പ്രവർത്തനങ്ങൾ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങൾ, ജലസേചന പദ്ധതികൾ, കനാലുകൾ തുടങ്ങിയവയുടെ ശേഷിപ്പുകളും കണ്ടെടുക്കുകയുണ്ടായി.
ഇവ 14-ാംനൂറ്റാണ്ടിലും 15-ാം നൂറ്റാണ്ടിലും ഇവിടെയുണ്ടായിരുന്ന ജനസാന്ദ്രതകൂടിയ പട്ടണത്തിന്റെ തെളിവുകളാണ്.
ആധുനിക സോഴ്സുകളിലെ വിവരണങ്ങൾ.
നഗരക്രെടഗാമ കാവ്യത്തിലെ പ്രപൻക പ്രകാരം രാജകീയ സമുച്ചയം ചുവന്ന ഇഷ്ടികകൊണ്ടുള്ള കട്ടിയേറിയ മതിൽകൊണ്ട് ചുറ്റപ്പെട്ടിരുന്നു.
അതിനടുത്ത് ഒരു സായുധമായ കാവൽപുരയുണ്ടായിരുന്നു.
കൊട്ടാരത്തിന്റെ പ്രധാന കവാടം വടക്കേ മതിലിലാണ് സ്ഥിതിചെയ്തിരുന്നത്.
ഇവയിൽ ചിത്രപ്പണികളുള്ള വലിയ ഇരുമ്പുവാതിൽ ഉറപ്പിച്ചിരുന്നു.
വടക്കേ കവാടത്തിനുപുറത്ത് നീളമേറിയ ഒരു കെട്ടിടം ഉണ്ടായിരുന്നു.
ഇവിടെയാണ് രാജസഭാംഗങ്ങൾ സമ്മേളിച്ചിരുന്നത്.
കൂടാതെ ഒരു ചന്തയും വിശുദ്ധ വഴികളും ഉണ്ടായിരുന്നു.
അദ്ദേഹം രാജ്യത്തി വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ റിപ്പോർട്ടുചെയ്തു.
പുരാവസ്തു സ്ഥലങ്ങൾ.
ട്രൊവുലാനിൽനിന്നും കണ്ടെടുത്ത ഭൂരിഭാഗം പുരാവസ്തു ശേഷിപ്പുകളും ട്രൊവുലാൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
മ്യൂസിയം സെഗരൻ തടാകത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.
ട്രൊവുലാന്റെ ഉള്ളിലും ചുറ്റുപാടുമുള്ള ഉത്ഘനനം പഴയ നാഗരികതയുടെ വിവിധ ഭാഗങ്ങൾ അനേകം മീറ്റർ ചെളിയിലും അഗ്നിപർവ്വത ചാരത്തിലും മൂടിക്കിടക്കുന്നതായി കാണിക്കുന്നു.
അടുത്തുള്ള കെലുഡ് പർവ്വതത്തിന്റെ ഇടക്കിടെയുള്ള പൊട്ടിത്തെറിയിലും ബ്രൻടാസ് നദിയിൽനിന്നുള്ള വെള്ളപ്പൊക്കത്തിലും ഇവ മുങ്ങിപ്പോയിരിക്കുന്നു.
അനേകം പുരാവസ്തു ശേഷിപ്പുകൾ ട്രൊവുലാനിൽ ചിതറിക്കിടക്കുന്നു.
പലതും നശിച്ചുപോയിട്ടുണ്ട്.
മറ്റു പലതും പുനർ നിർമ്മിതിക്ക് വിധേയമായിട്ടുണ്ട്.
ചുവന്ന ഇഷ്ടിക ഉപയോഗിച്ചാണ് പുനർ നിർമ്മാണം നടത്തുന്നുണ്ട്.
പുരാവസ്തു ഉത്ഘനനങ്ങൾ വീടുകളുടെ തറകളിലും ചുവരിലും ഉണ്ടായിരുന്ന ഇഷ്ടികകൾ കണ്ടെടുത്തിട്ടുണ്ട്.
ചില സാഹചര്യങ്ങളിൽ ഇവയുടെ രണ്ടോ മുന്നോ പാളികൾ ഒന്നിനുമീതെ ഒന്നായി പടുത്തുയർത്തിയിട്ടുണ്ട്.
ഈ വീടുകൾ കിണറുകളും നിർഗ്ഗമന മാർഗ്ഗങ്ങളും നിറഞ്ഞതായിരുന്നു.
ഇഷ്ടികയും കളിമണ്ണും ഉപയോഗിച്ച് കെട്ടിയ വലിയ ജലസംഭരണികളും കിണറുകളും ഇവിടെനിന്നും കണ്ടെടുത്തിട്ടുണ്ട്.
ഈ കാലഘട്ടത്തിലെ സ്വർണ്ണആഭരണങ്ങളുടെ അനേകം കഷണങ്ങൾ കിഴക്കേ ജാവയുടെ വിവിധ പ്രദേശങ്ങളിൽനിന്നും കണ്ടെടുത്തിട്ടുണ്ട്.
ജാവയിൽ സ്വർണ്ണത്തിന്റെ ഉറവിടങ്ങൾ ഇല്ലെന്നുപറയാം എന്നാൽ സുമാത്ര, ബൊർണിയോ, സുലവേസി എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതിചെയ്തതാണ് സ്വർണ്ണം.
ഇത് അനേകം സ്വർണ്ണപണിക്കാർക്ക് ജാവയിലും ജോലി കണ്ടെത്തിക്കൊടുത്തു.
മ്യാന്മാറിലെ വിദ്യാഭ്യാസം
മ്യാന്മാറിലെ വിദ്യാഭ്യാസം അവിടത്തെ സർക്കാർ വിദ്യാഭ്യാസ മന്ത്രാലയം നിയന്ത്രിക്കുന്നു.
അപ്പർ ബർമ്മയുടെയും ലോവർ ബർമ്മയുടെയും വിദ്യാഭ്യാസ കാര്യങ്ങൾ പ്രത്യേക നിയന്ത്രണ ഏജൻസിയാണ് നോക്കുന്നത്.
യംഗോൺ ആസ്ഥാനമായ ഒരു വിഭാഗവും മണ്ടലെ ആസ്ഥാനമായ മറ്റൊരു വിഭാഗവും പ്രവർത്തിക്കുന്നു.
ഉന്നത വിദ്യാഭ്യാസത്തിനു പ്രത്യേക വിഭാഗമുണ്ട്.
ബ്രിട്ടിഷുകാരുടെയും ക്രിസ്ത്യൻ മിഷണറികളുടെയും ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ സാന്നിദ്ധ്യം ബർമ്മയിൽ ബ്രിട്ടിഷ് മാതൃകയിലുള്ള വിദ്യാഭ്യാസ സംബ്രദായം രൂപപ്പെടാനിടയാക്കി.
രണ്ടു വർഷത്തിനുശേഷം ഈ ഗവൺമെന്റ് ഹൈസ്കൂൾ റംഗൂൺ യൂണിവേഴ്സിറ്റി കോളജായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഏതാണ്ട് എല്ലാ സ്കൂളുകളും സർക്കാർ ആണു നടത്തിവരുന്നത്.
എന്നാൽ ഈ അടുത്തകാലത്ത്, സ്വകാര്യ സ്കൂളുകളുടെ എണ്ണം കൂടിവരുന്നുണ്ട്.
ഇവ ഇംഗ്ലിഷ് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നു.
പ്രാഥമികഘട്ടം വരെ സ്കൂൾ വിദ്യാഭ്യാസം നിർബന്ധിതമാണ്.
ഇത് 9 വയസ്സുവരെയാണ് നിർബന്ധിതം.
പക്ഷെ, അന്താരാഷ്ട്രീയമായി 16 അല്ലെങ്കിൽ 16 വയസ്സുവരെയാണ് നിർബന്ധിത വിദ്യാഭ്യാസം.
ബർമ്മയിലെ സാക്ഷരതാശതമാനം 2014ലെ അവിടത്തെ സെൻസസ് പ്രകാരം, 89.5% ആകുന്നു.
ഇതിൽ, പുരുഷന്മാർ: 92.6%, സ്ത്രീകൾ: 86.9% എന്നിങ്ങനെയാണ്.
വിദ്യാഭ്യാസത്തിനായി സർക്കാർ ചെലവഴിക്കുന്ന ഫണ്ട് വളരെ പരിമിതമാണ്.
വാർഷികമായി 1.2% മാത്രം.
കിന്റർഗാർട്ടനിൽ ഇംഗ്ലിഷ് രണ്ടാം ഭാഷയായി പഠിപ്പിക്കുന്നു.
മിഷണറിമാരുടെ 1860 മുതൽ സ്ഥാപിച്ച മിക്ക സ്കൂളുകളും 1965 ഏപ്രിൽ 1നു ജനറൽ നെ വിന്റെ നിർദ്ദേശപ്രകാരം ദേശവൽക്കരിക്കപ്പെട്ടു.
ബ്രിട്ടിഷ് ഭരണസമയത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതൽ സൗകര്യങ്ങളുണ്ടായി.
പാരമ്പര്യമായ ബുദ്ധിസ്റ്റ് മഠങ്ങളുമായി ബന്ധപ്പെട്ട വിദ്യാഭ്യാസരീതിയിൽ പെൺകുട്ടികൾക്ക് ആവശ്യമായ അവസരങ്ങൾ ലഭിച്ചില്ല.
പെൺകുട്ടികൾക്കുമാത്രമുള്ള സ്കൂളുകൾ സ്വകാര്യ സ്കൂളുകൾ എന്നിവയുടെ എണ്ണം വർദ്ധിച്ചു.
ഇത് സ്ത്രീകൾക്ക് ജോലിസാദ്ധ്യതകൂട്ടി.
മ്യാന്മറിലെ പൊതു സ്കൂളുകളിലെല്ലാം കിൻഡർഗാർട്ടൻ മുതൽ പത്താം ക്ലാസുവരെ യൂണിഫോം നിർബന്ധമാണ്.
കിൻഡർഗാർട്ടൻ മുതൽ നാലാം ക്ലാസു വരെ ആൺകുട്ടികൾക്ക് പച്ച പാന്റ്സും വെള്ള ഷർട്ടും നിർബന്ധമാണ്.
പെൺകുട്ടികൾക്ക് ആൺകുട്ടികളുടേതുപോലെതന്നെയാണ് നിറം.
ബ്ലൗസും പാന്റ്സും അല്ലെങ്കിൽ പാവാടയും ധരിക്കാം.
അഞ്ചാം ക്ലാസുമുതൽ ബർമ്മീസ് വസ്തരിതിയാണ് സ്വീകരിച്ചിരിക്കുന്നത്.
ആൺകുട്ടിക്ക് വെളുത്ത ഷർട്ടും പച്ച സരോങ്ങ് (പസോ) ധരിക്കാം.
ബർമ്മീസ് ചെരുപ്പും ധരിക്കാം.
പെൺകുട്ടികൾക്ക് യിൻസി അല്ലെങ്കിൽ യിൻ ഹ്പൊൺ എന്നു പേരുള്ള ബർമ്മയിലെ പാരമ്പര്യ വസ്ത്രം ധരിക്കണം.
പച്ച സരോങ് ബർമ്മയിലെ ചെരുപ്പിനൊപ്പം അണിയാം.
പ്രാഥമിക വിദ്യാഭ്യാസം.
ഔദ്യോഗികമായി മ്യാന്മറിൽ പ്രാഥമികവിദ്യാഭ്യാസം നിർബന്ധിതമാണ്.
അതിനുശേഷം അടുത്ത ഘട്ടത്തിലേയ്ക്കു പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർഥികൾ ഒരു പരീക്ഷ പാസാകേണ്ടതുണ്ട്.
സെക്കന്ററി വിദ്യാഭ്യാസം.
സെക്കന്ററി വിദ്യാഭ്യാസം മിക്കപ്പോഴും മിഡിൽ സ്കൂളുകളെയും ഹൈസ്കൂളുകളെയും ചേർത്താണു നടക്കുക.
സെക്കന്ററി വിദ്യാഭ്യാസം ചിലവേറിയതായതിനാൽ പണമുള്ള കുട്ടികൾക്കുമാത്രമെ ഈ വിദ്യാഭ്യാസം ലഭിക്കാൻ സാദ്ധ്യതയുള്ളു.
വിദ്യാഭ്യാസ തുല്യത നടപ്പാകുന്നില്ല.
അഴിമതിക്കു പലപ്പോഴും കാരണമാകുന്നു.
ഹൈസ്കൂളിന്റെ അവസാനം കോളജിലേയ്ക്കു പ്രവേശിക്കുന്ന ഘട്ടത്തിലുമാണ് വിദ്യാഭ്യാസ സമ്പ്രദായം മാറുന്നത്.
ഹൈസ്കൂൾ വിദ്യാർഥികൾ രണ്ടു വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നും ഒന്നു തിരഞ്ഞെടുക്കണം.
സയൻസ്, കല എന്നിവയാണാ വിഭാഗങ്ങൾ.
മ്യാന്മാ ഭാഷ, ഇംഗ്ലിഷ്, ഗണിതം എന്നിവ എല്ലാ ഹൈസ്കൂൾ വിദ്യാർഥികളും തിരഞ്ഞെടുക്കണം.
സയൻസ് പ്രത്യേകം എടുക്കുന്ന വിദ്യാർഥികൾ രസതന്ത്രം, ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നിവ അവരുടെ പഠനത്തിനു തിരഞ്ഞെടുക്കണം.
ആർട്സ് തിരഞ്ഞെടുത്തവർക്ക്, ഭൂമിശാസ്ത്രം, ചരിത്രം, എക്കണോമിക്സ് എന്നിവ പഠിക്കണം.
ഈ തിരഞ്ഞെടുപ്പനുസരിച്ചുവേണം പരീക്ഷ എഴുതാൻ.
പത്താം ക്ലാസിനുശേഷം, യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ എഴുതണം.
മാർച്ച് പകുതിയാകുമ്പോൾ ബോഡ് ഓഫ് എക്സാമിനേഷൻസ് ആണ് ഈ പരീക്ഷ ഒരുക്കുന്നത്.
ഗ്രഹാം ക്രിസ്ടഫർ സ്റ്റാക്ക്
അവർ എഴുതിയ "എ ബുക്ക് ഓഫ് മെഡിക്കൽ ഡിസ്‍കോർസസ്" (1883) ഒരു ആഫ്രിക്കൻ വംശജ എഴുതിയ ആദ്യത്തെ വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു.
രോഗബാധിതരായ അയൽവാസികളെ  പരിചരിക്കുമായിരുന്ന ഒരു അമ്മായിയുടെ കൂടെയാണ് അവൾ വളർന്നത്.
സ്കൂളിൽ പഠിക്കുമ്പോൾ ഗണിതത്തിൽ പ്രാഗൽഭ്യം തെളിയിച്ചിരുന്നു.
അമേരിക്കൻ അഭ്യന്തര യുദ്ധത്തിനു മുമ്പ് കറുത്ത വർഗ്ഗക്കാർക്ക് വൈദ്യ ചികിൽസ എന്നത് അചിന്തനീയമായിരുന്നു.
അതിനു ശേഷം എട്ട് വർഷം നഴ്സ് ആയി ജോലി ചെയ്തിരുന്നു.
കറുത്ത വർഗ്ഗക്കാരായ പുരുഷന്മാർ തന്നെ മെഡിക്കൽ കോളേജിൽ ചേരുന്നത് അത്യപൂർവ്വമായിരുന്ന ഒരു കാലത്താണ് 1860ൽ ആഫ്രിക്കൻ വംശജയായ റെബേക്ക വൈദ്യ പഠനത്തിനു മുതിരുന്നത്.
വെള്ളകാരായ സ്തീകൾ പോലും വൈദ്യ പഠനത്തിനിറങ്ങുന്നത് അക്കാലത്ത് ആരംഭിച്ചിട്ടേയുണ്ടായിരുന്നുള്ളൂ.
വൈദ്യശാസ്ത്ര വിദ്യാർത്ഥിനിയായിരിക്കേ തന്നെ ഭർത്താവ് വ്യാറ്റ് മരണപ്പെട്ടു.
അമേരിക്കൻ അഭ്യന്തരയുദ്ധം മൂലം പഠനത്തിന്  ഭംഗം നേരിട്ടു.
പഠനം പുനരാരംഭിച്ചപ്പോൾ സാമ്പത്തിക ക്ലേശങ്ങൾ നേരിട്ടെങ്കിലും സ്കോളർഷിപ്പും പരസഹായങ്ങളും കൊണ്ട് വൈദ്യശാസ്ത്ര ബിരുദം പൂർത്തിയാക്കി.
ആ സ്ഥാപനം പിൽക്കാലത്ത് Boston University ൽ ലയിച്ചതിനാൽ NEFMC യിലെ ഏക വനിത ആഫ്രിക്കൻ ഡോക്ടർ എന്ന ഖ്യാതി ഇന്നും റെബേക്കയുടെ പേരിലാണ്..
വൈദ്യശാസ്ത്രാഭ്യാസം.
ബോസ്റ്റണിലാണ് റെബേക്ക പ്രാക്ടീസ് ആരംഭിച്ചത്   ദരിദ്രരായ വനിതകളേയും കുട്ടികളെയുമായിരുന്നു പ്രധാനമായും ചികിൽസിച്ചിരുന്നത്.1865ൽ  Arthur Crumpler, എന്ന വിമോചിത അടിമയെ വിവാഹം കഴിച്ചു.