text
stringlengths
17
2.95k
രാജ്യത്തെ ഏറ്റവും വികസനം കുറഞ്ഞ വിഭാഗമായി ഇതിനെ കണക്കാക്കുന്നു.
ക്വില ഇ നൗ എന്ന ചെറിയ പട്ടണമാണ് ഈ പ്രവിശ്യയുടെ കേന്ദ്രം.
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.
അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്.
പാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്.
സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്.
വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്.
അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.
ഒരു കനേഡിയൻ - അമേരിക്കൻ ഗായകനും ഗാനരചയിതാവും അഭിനേതാവുമാണ് പോൾ ആൽബർട്ട് അൻക, OC (ജനനം ജൂലൈ 30, 1941).
മംഗലം ഡാം (ഗ്രാമം)
കേരള സംസ്ഥാനത്തിലെ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മംഗലം ഡാം.
വന്ദഴി ഗ്രാമപഞ്ചായത്ത് ആണ് മംഗലംഡാം ഗ്രാമത്തിന്റെ ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നത്പ്രദേശത്തുള്ള ഒരു അണക്കെട്ടിൽ നിന്നാണ് ഗ്രാമത്തിന് ഈ പേരു ലഭിച്ചത്.
ഇതിൽ 2978 പുരുഷന്മാരും 3030 സ്ത്രീകളും ഉൾപ്പെടുന്നു
ബന്ദിപ്പൂർ, നേപ്പാൾ
ബന്ദിപ്പൂർ ( बन्दीपुर) നേപ്പാളിലെ തനാഹുൻ ജില്ലയിലുള്ള (ഗൻഡക്കി മണ്ഡലം) കുന്നിൻ മുകളിലെ അധിവാസ കേന്ദ്രവും മുനിസിപ്പാലിറ്റിയുമാണ്.
ഈ മുനിസിപ്പാലിറ്റി സ്ഥാപിക്കപ്പെട്ടത് 2014 മെയ് 18 ന് ആയിരുന്നു.
നിലനിന്നിരുന്ന ധരംപാനി പട്ടണവും ബന്ദിപ്പൂർ വില്ലേജ് ഡവലപ്പ്‍മെൻറ് കമ്മിറ്റിയും (വി.ഡി.സി.) ലയിപ്പിച്ചായിരുന്നു ഈ മുനിസിപ്പാലിറ്റി രൂപീകരിച്ചത്.
ഇവിടുത്തെ പ്രാചീന സംസ്കൃതികളുടെ അന്തരീക്ഷം നന്നായി സംരക്ഷിച്ചിരിക്കുന്നതിനാല് ‍ വിനോദസഞ്ചാരികളുടെ ശ്രദ്ധ ഈ മലയോര മുനിസിപ്പാലിറ്റിയിലേയ്ക്കു സമീപകാലത്ത് കേന്ദ്രീകരിച്ചിട്ടുണ്ട്.
ബന്ദിപ്പൂർ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാശങ്ങൾ 27.56 N, 84.25 E ആണ്.
അതുവരെ അവിടേയ്ക്കുള്ള ട്രാക്ടറുകൾക്കു മാത്രം പോകാൻ സാധിക്കുന്ന ദുർഘടമായി റോഡായിരുന്നു ഉണ്ടായിരുന്നത്.
ബന്ദിപ്പൂർ ഒരിക്കൽ പുരോഗതി നേടിയ വാണിജ്യകേന്ദ്രമായിരുന്നു.
യഥാർത്ഥത്തിൽ ഇതൊരു സാധാരണ മഗർ വില്ലേജായിരുന്നു.
ഭക്തിപ്പൂരിൽ നിന്നുള്ള നെവാരസ് പത്തൊമ്പതാം നൂറ്റാണ്ടിൽ ഇവിടെ കുടിയേറിപ്പാർത്തു.
ബന്ദിപ്പൂരിൽ ഇന്ന് ബഹുൺസ്, ഛെട്രിസ്, നെവാർസ്, ദമയിസ്, കാമിസ്, സർകിസ്, കസായിസ്, മഗാർസ്, ഗുരുങ്‍സ് എന്നു തുടങ്ങി വ്യത്യസ്ത ആചാരവിശ്വാസങ്ങൾ പാലിക്കുന്ന അനേകം വർഗ്ഗക്കാർ താമസിക്കുന്നു.
ബന്ദിപ്പൂർ മുനിസിപ്പാലിറ്റി.
ഈ പ്രഖ്യാപന പ്രകാരം ബന്ദിപ്പൂരും നേപ്പാളിലെ ഒരു മുനിസിപ്പാലിറ്റിയായി ഉയർത്തുകയും ചെയ്തു.
സമീപത്തെ ധരംപാനി വി.ഡി.സിയും (വില്ലേജ് ഡവലപ്‍മെൻറ് കമ്മിറ്റി) കൂടി ബന്ദിപ്പൂരിൽ ലയിപ്പിച്ചാണ് ഇതു മുനിസിപ്പാലിറ്റിയാക്കിയത്.
വിദ്യാഭ്യാസ സൌകര്യങ്ങൾ.
ബന്ദിപ്പൂരിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ, ഭാനു ഹൈയർ സെക്കൻററി സ്കൂൾ 1950 ലാണ് സ്ഥാപിക്കപ്പെട്ടത്.
ഒരു കത്തോലിക്കാ മിഷണറി സംഘടനയായ സകൂൾ സിസ്റ്റേർസ് ഓഫ് നോത്രദാമിൻറ കീഴിൽ പ്രവർത്തിക്കുന്ന നോത്രദാം ഹൈയർ സെക്കൻററി സ്കൂൾ 1985 ൽ സ്ഥാപിതമായി.
ഇത് നേപ്പാളിലെ ഏറ്റവും നല്ലവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്.
ബന്ദിപ്പൂരിൽ "ബന്ദിപ്പൂർ കാമ്പസ്" എന്ന പേരിൽ ഒരേയൊരു പൊതു ബിരുദ കോളേജേയുള്ളൂ.
ഇത് ത്രിഭുവൻ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്നു.
ഇതു കൂടാതെ ദിൽ പ്രൈമറി സ്കൂൾ, രത്നരാജ്യ മിഡിൽ സ്കൂൾ, ബിലീവേഴ്സ് അക്കാദമി എന്നിങ്ങനെ ഏതാനും ലോവർ സെക്കൻററി സ്കൂളുകളും ഉണ്ട്.
വേനൽക്കാലത്തെ താപനില (മാർച്ച് മുതൽ ജൂലൈ വരെ) ഏറ്റവും കൂടിയത് 32 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 12 മുതൽ 13 ഡിഗ്രി സെൽഷ്യസ് വരെയുമാണ്.
ശൈത്യകാലത്ത് (ഒക്ടോബർ മുതൽ ഫെബ്രുവരി വരെ) താപനിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടാറുണ്ട്.
ഇത് 18 മുതൽ 21 വരെയും 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയുമാണ്.
ജൂൺ മുതൽ ആഗസ്റ്റു വരെയുള്ള മാസങ്ങ്ങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടുന്നു.
ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം
ഹോങ്കൊങ്ങിലെ പ്രധാന വിമാനത്താവളമാണ്‌ ഹോങ്കോങ്ങ് അന്താരാഷ്ട്ര വിമാനത്താവളം .
ചെക് ലാപ് കോക് ദ്വീപിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.
ചെക് ലാപ് കോക് വിമാനത്താവളമെന്നും ഇത് അറിയപ്പെടുന്നു.
കായി താക് വിമാനത്താവളമായിരുന്നു ഇതിനു മുൻപ് ഇവിടെ ഉണ്ടായിരുന്നത്.
ഏഷ്യയിലെ 45 സ്ഥലങ്ങളിലേക്കുള്ള പ്രധാന പാതയാണ്‌ ഈ വിമാനതാവളം.
ലോകത്തിലെ ഏറ്റവും തിരക്കുള്ള ചരക്ക് ഗതാഗതമുള്ള വിമാനതാവാളം ഇതാണ്‌.
ലോകത്ത് ജനതിരക്കുള്ള വിമാനാതാവളങ്ങളിൽ ഒന്നുമാണ്‌ ഈ വിമാനതാവളം .
ലോകത്തിലെ ഏറ്റവും വലിയാ പാസഞ്ചർ ടെർമ്മിനലും ഇവിടെയാണ്‌.
ഈ വിമാനതാവളത്തിന്റെ നിർവഹിക്കുന്നത് എയർപ്പോർട്ട് അതോറിറ്റി ഹോങ്കോങ്ങ് ആണ്‌.
ഏകരാജ്യ സഖ്യത്തിന്റെ (വൺ വേൾഡ് അലൈൻസ്) പ്രധാന ഹബുകള്ളിൽ ഒന്നാണ്‌ ഇവിടെ.
ചൈന എയർലൈൻസ്, ചൈന ഈസ്റ്റേൺ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ്, എത്യോപ്പ്യൻ എയർലൈൻസ്, എയർ ഇന്ത്യ എന്നി എയർലൈൻസുകൾ ഹോങ്കോങ്ങ് വിമാനതാവളം ഉപയോഗിക്കുന്നുണ്ട്.
ഹോങ്കോങ്ങിന്റെ സാമ്പത്തിക മേഖലയിൽ ഈ എയർപ്പോർട്ടിനു കാര്യമായ പങ്കുണ്ട്.
ഏകദേശം 65,000 പേർ ഈ വിമാനതാവളത്തിൽ ജോലി ചെയ്യുന്നുണ്ട്.100ലധികം എയർലൈൻസുകളിലായി 180 നഗരങ്ങളിൽ ഇവിടെ നിന്നും വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
യാത്രക്കാരുടെ അടിസ്ഥാനത്തിൽ ലോക്കത്തിലെ ഏറ്റവും തിരക്കുള്ള എട്ടാമത്തെ വിമാനത്താവളമാണ്‌ ഇത്.2010 മുതൽ ചരക്ക് ഗതാഗതത്തിൽ ലോകത്തിലെ ഒന്നാം സ്ഥാനവും ഈ വിമാനത്താവളത്തിനാണ്‌.
ഇന്തോനേഷ്യയിലെ ജാവ, ബാലി എന്നീ ദ്വീപുകളിൽ കാണപ്പെടുന്ന അമ്പലങ്ങളുടെയും, പ്രധാന കൊട്ടാരങ്ങളുടെയും അകത്ത് കാണപ്പെടുന്ന വാതിലുകളാണ് പഡുരക്സ അഥവാ കോറി.
പുരാതന ഹിന്ദു-ബുദ്ധ കാലഘട്ടങ്ങളിലെ വിവിധതരം കെട്ടിടങ്ങളുടെ രൂപഘടനയിലെ ഒരു പ്രത്യേകതരം വാതിലുകളാണിത്.
ക്ഷേത്രത്തിന്റെയും കൊട്ടാരങ്ങളുടെയും ഏറ്റവും വിശുദ്ധസ്ഥലത്തെ ചുറ്റുപാടുനിന്നും വേർതിരിക്കുന്ന വാതിലാണിത്.
കാൻഡിയുടെ ഒരു വാതിൽ രൂപമാണ് പഡുരക്സ.
പഡുരക്സക്ക് മൂന്ന് ഭാഗങ്ങളുണ്ട്.
പടികൾ സ്ഥിതിചെയ്യുന്ന അടിത്തറ.
വാതിൽസ്ഥിതിചെയ്യുന്ന അതിന്റെ മദ്ധ്യഭാഗം.
മുകളിലുള്ള കിരീടഭാഗം എന്നിങ്ങനെയാണ് അവ.
മിക്കവാറും പടിക്കെട്ടുകൾക്കുമുകളിൽ അനേകം ചിത്രപ്പണികളോട് കൂടിയ മരത്തിന്റെ വാതിലുണ്ടായിരിക്കും.
പടികൾ നിറഞ്ഞ കാൻഡിയുടെ രൂപമാണ് പഡുരക്സക്കുള്ളത്.
ഇതിൽ അനേകം ചിത്രപ്പണികളും ആഭരണങ്ങളും, കൊളുത്തുകളും, ഞാത്തുകളും, ചിഹ്നങ്ങളും ഉണ്ടായിരിക്കും.
ബാലിയിലെ പഡുരക്സകളുടെ കിരീടങ്ങളിൽ തീനാളങ്ങളുടെതുപോലുള്ള ചിത്രപ്പണികളും ഖഗോള വസ്തുക്കളുടെ രൂപങ്ങളും ഉണ്ടായിരിക്കും.
സിംഹങ്ങളുടേതുപോലുള്ള രൂപങ്ങൾ വാതിലിന്റെ ഇരുവശത്തും ഉണ്ടായിരിക്കും.
കവാടത്തിന്റെ മുകളിൽ ഭോമയുടെ തല കൊത്തിവച്ചിരിക്കും.
പ്രധാനക്ഷേത്രത്തിന്റെ ഏറ്റവും അകത്തുള്ള വിശുദ്ധതലത്തിന്റെ കവാടത്തിലുള്ള കോറിയെ കോറി അഗുങ്ങ് അഥവാ മഹത്തായ കോറി എന്നുവിളിക്കുന്നു.
സെൻഡങ്ങ് ഡുവുറിലെ മുസ്ളിം സെമിത്തേരിക്കുമുന്നിലുള്ള പഡുരക്സയുടെ മുകളിൽ നിഗൂഢമായ ചിറകുകളോടുകൂടിയ ഒരു രൂപമുണ്ട്.
ഇത് മെരു പർവ്വതത്തിന്റെ ചിറകുകളെ സൂചിപ്പിക്കുന്നു എന്നു വിചാരിക്കപ്പെടുന്നു.
ഇത് ഖഗോള ദേവതയായ ഗരുഡന്റെ ചിറകുകളാണ് വിചാരിക്കപ്പെടുന്നു.
പുരാതന ജാവനീസ്, ബാലിനീസ് ഹിന്ദുക്ഷേത്രങ്ങൾ.
ജാവനീസ്, ബാലിനീസ് ഹിന്ദുക്ഷേത്രങ്ങളുടെ രൂപഘടനയിലെ പ്രധാന വാതിലുകളാണ് പഡുരക്സയും കാൻഡി ബെൻടാറും.
രണ്ടുതരം വാതിലുകളും ക്ഷേത്രങ്ങളുടെ വിവിധ വിശുദ്ധതലങ്ങളെത്തമ്മിൽ വേർതിരിക്കുന്ന കവാടങ്ങളാണ്.
ബാലിനീസ് ക്ഷേത്രങ്ങളിൽ ചുറ്റുപാടുകളുമായി ക്ഷേത്രത്തിനെ വേർതിരിക്കുന്ന പ്രവേശനകവാടമാണ് കാൻഡി ബെൻടാർ.
നിസ്തമണ്ഡല എന്ന ക്ഷേത്രത്തിന്റെ ഏറ്റവും പുറത്തെ തലത്തിലുള്ള പ്രവേശനകവാടമാണിത്.
പഡുരക്സ എന്ന വാതിൽ ക്ഷേത്രത്തിന്റെ മദ്ധ്യമണ്ഡലവും ഏറ്റവും പവിത്രമായ ഉത്തമമണ്ഡലവും തമ്മിൽ വേർതിരിക്കുന്ന കവാടമാണ്.
ബാലിയിൽ പഡുരക്സയിലൂടെയുള്ള പ്രവേശനം പുരോഹിതർതക്കും ദൈവങ്ങൾക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
തുടക്കവും പരിണാമവും.
പരമ്പരാഗത ഇന്ത്യൻ ഗോപുരത്തിന്റെ പരമ്പരാഗത ഇന്തോനേഷ്യൻ രൂപമാണ് പഡുരക്സ.
പിന്നീട് ഈ കവാടങ്ങൾ കൂടുതൽ വീതികുറഞ്ഞരൂപങ്ങളിലേക്ക് എത്തി.
കിഴക്കേ ജാവയിലുള്ള കാൻഡി ജാഗോയിലാണ് 13-ാം നൂറ്റാണ്ടിലുള്ള കാൻഡി ബെൻടാറും പഡുരക്സയും കണ്ടെത്തിയത്.
ഇതാണ് ഇന്നും നിലകൊള്ളുന്ന ഏറ്റവും പുരാതനമായ പഡുരക്സ.
ബജങ്ങ് രാടുവിലുള്ള പ്രവേശനകവാടത്തിലുള്ള തുളകൾ ഒരു കാലത്ത് ഇതിൽ രണ്ട് വാതിലുകൾ ഉണ്ടായിരുന്നതിന്റെ തെളിവാണ്.
അഹിന്ദുക്കളുടെ ഉപയോഗത്തിനായി തെരഞ്ഞെടുത്തിരുന്ന പഡുരക്സകളുടെ പേരാണ് കോറി അഗുങ്ങ്.
കൊട്ടഗെഡെയിൽ സ്ഥിതിചെയ്യുന്ന മെസ്ജിദ് ഗെധെ മടരം ന്റെ പ്രവേശനകവാടത്തിൽ ഒരു കോറി അഗുങ്ങ് സ്ഥിതിചെയ്യുന്നുണ്ട്.
ഇതിനുള്ളിലാണ് പനെമ്പഹൻ സെനൊപടി യുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്.
ജാവയിലെ ഏറ്റവും പഴയ മോസ്കുകളിൽ ഒന്നാണ് 16-ാം നൂറ്റാണ്ടിലെ മെനര കുഡുസ് മോസ്ക്.
ഇതിന്റെ ചുറ്റുപാടിൽ ഒരു കോറി അഗുങ്ങും മോസ്കിനുള്ളിൽ ഒരു കോറി അഗുങ്ങും സ്ഥിതിചെയ്യുന്നു.
ഇസ്ലാമിക് ജാവയിലുള്ള അനേകം ക്രേറ്റൺ (കൊട്ടാരം) സമുച്ചയങ്ങളിലും കോറി അഗുങ്ങുകൾ ഉണ്ട്.
യൊഗ്യകർട സുൽത്താനേറ്റിലെ ക്രേറ്റൺ ങ്കയോഗ്യകർട ഹ‍ഡിനിൻഗ്രാട്, സിറെബോൺ സുൽത്താനേറ്റിലെ ക്രേറ്റൺ കസേപുഹനും കനോമാനും.
ബാൻടെൻ സുൽത്താനേറ്റിലെ ക്രേറ്റൺ കൈബോൺ ഇവയിലെല്ലാം കോറി അഗുങ്ങുകൾ കാണപ്പെടുന്നു.
ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം അയാളപ്പെടുത്താനായി മുസ്ലിം സെമിത്തേരി സമുച്ചയങ്ങളും കോറി അഗുങ്ങുകൾ ഉപയോഗിച്ചിരുന്നു.
ഇമോഗിരി സെമിത്തേരി സമുച്ചയം ഇതിനൊരുദാഹരണമാണ്.
സെൻഡങ്ങ് ഡുവുർ സെമിത്തേരി സമുച്ചയത്തിൽ രണ്ട് കോറി അഗുങ്ങുകൾ ഉണ്ട്.
ഇവയിൽ ചിറകുകളുള്ള ക്ഷേത്രരൂപങ്ങളുണ്ട്.
ചിറകുള്ള മെരു പർവ്വതത്തിനെയാണിത് സൂചിപ്പിക്കുന്നത്.
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വെള്ളറക്കാട്.
അതിൽ 2567 പുരുഷന്മാരും 2851 സ്ത്രീകളും ആണ്.
ഇന്തോനേഷ്യയിലെ കിഴക്കേ ജാവയിലെ മൊജൊകെർടോ റീജൻസിയിൽപ്പെടുന്ന ട്രൊവുലാൻ ഉപജില്ലയിലെ ഒരു പുരാവസ്തു സ്ഥലമാണ് ട്രൊവുലാൻ.