text
stringlengths 17
2.95k
|
---|
ത്സാങ് രാജവാഴ്ചയ്ക്ക് ശേഷം1642-ൽ മംഗോളിയൻ രാജാവു് ഗുർഷി ഖാന്റെ സംരക്ഷണത്തോടെ ദലൈ ലാമ ഏകീകൃത തിബത്തിന്റെ രാഷ്ട്രീയ ഭരണാധികാരിയും മതമേലധികാരിയും ആയി... |
ആറാമത്തെ ദലൈലാമയുടെ കാലത്ത് തിബത്തിൽ ആരംഭിച്ച അരാജകത്വം 18-ാം ശ. |
തിബത്തിന്റെ നിയന്ത്രണത്തിനും ഭരണകാര്യങ്ങളുടെ നടത്തിപ്പിനുമായി മഞ്ചു ഭരണാധികാരികൾ റസിഡന്റ് മന്ത്രിമാരെ (അമ്പാൻ) നിയമിച്ചു. |
തിബത്തിൽ ആക്രമണം നടത്തിയ (1788-92) നേപ്പാളിലെ ഗൂർഖകളെ മഞ്ചുക്കൾ അയച്ച സൈന്യം പരാജയപ്പെടുത്തി. |
ഇന്ത്യയിൽ അധികാരം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷുകാർ ഗൂർഖകളെ സഹായിച്ചിരിക്കാമെന്ന സംശയത്താൽ മഞ്ചു ചക്രവർത്തി വിദേശ സാന്നിധ്യം ഒഴിവാക്കാനായി തിബത്തിന്റെ അതിർത്തികൾ അടച്ചിടാൻ തീരുമാനിച്ചു. |
തിബത്തിലെ വിദേശകാര്യ ബന്ധങ്ങളെല്ലാം അമ്പാനുകളുടെ മേൽനോട്ടത്തിലാക്കി. |
ഇന്ത്യയിലെ ബ്രിട്ടിഷ് മേധാവികൾ 18-ാം ശ. |
എന്നാൽ തിബത്തിലേക്കുണ്ടായ ഗൂർഖാ ആക്രമണത്തിനു പിന്നിൽ ബ്രിട്ടിഷ് സഹായം ഉണ്ടായിരുന്നിരിക്കാമെന്ന സംശയം ബ്രിട്ടന്റെ വാണിജ്യ താത്പര്യങ്ങൾക്ക് തടസ്സമായി. |
തിബത്ത് ഒഴിഞ്ഞു നില്ക്കൽ നയം തുടർന്നു. |
മഞ്ചു രാജവംശത്തിന് തിബത്തിലെ ഭരണത്തിൽ ആധിപത്യം ഉറപ്പിക്കുവാൻ കഴിഞ്ഞിരുന്നെങ്കിലും 19-ാം ശ. |
തിബത്തിൽ ചൈനയുടെ നേതൃത്വം ക്രമേണ ദുർബലമായി. |
തുടർന്നുണ്ടായ ഉടമ്പടി ഗൂർഖകൾക്ക് തിബത്തിലുള്ള വാണിജ്യ താത്പര്യങ്ങൾക്കും മറ്റും അനുകൂലമായിട്ടുള്ളതായിരുന്നു. |
തിബത്തിലെ യാ-തൂങ്ങിൽ (Ya-tung) ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുവാൻ 1893-ൽ ബ്രിട്ടീഷുകാർക്കു സാധിച്ചു. |
എങ്കിലും ബ്രിട്ടീഷുകാരുടെ ശ്രമം പ്രതീക്ഷയ്ക്കൊത്ത് വിജയിക്കാതിരുന്നതിനെത്തുടർന്ന് കേണൽ ഫ്രാൻസിസ് യങ്ഹസ്ബൻഡിന്റെ (Francis Younghusband) നേതൃത്വത്തിൽ തിബത്തിലെ ലാസയിലേക്ക് ബ്രിട്ടീഷുകാർ 1904-ൽ 'യങ്ഹസ്ബൻഡ് എക്സ്പെഡിഷൻ'എന്നറിയപ്പെടുന്ന മുന്നേറ്റം നടത്തി. |
തിബത്തും ബ്രിട്ടനും തമ്മിൽ ഉണ്ടാക്കിയ ഉടമ്പടിയിലൂടെ തിബത്തിൽ ചില വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ ബ്രിട്ടനു സാധിച്ചു. |
ഈ അവസരത്തിൽ പതിമൂന്നാമത് ദലൈലാമ മംഗോളിയയിലേക്ക് പലായനം ചെയ്തു. |
തിബത്തിലെ മറ്റൊരു ആത്മീയ നേതാവായിരുന്ന പഞ്ചൻലാമ ഇതോടെ തിബത്തിന്റെ നേതൃത്വത്തിനു വേണ്ടി ശ്രമിച്ചു. |
ചൈനയിലെ മഞ്ചു രാജാക്കന്മാർ തിബത്തിനെ പൂർണമായി തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താനുള്ള ശ്രമം തുടർന്നുപോന്നു. |
തുടർന്ന് രാഷ്ട്രീയ കാര്യങ്ങളിൽ ചൈനയും ദലൈ ലാമയും വിയോജിപ്പിലായിരുന്നു. |
ചൈന തിബത്തിലേക്ക് സേനയെ അയച്ചു (1910). |
ഇതോടെ ദലൈലാമ ഇന്ത്യയിൽ അഭയം തേടി. |
ഈ അവസരം മുതലെടുത്ത് പഞ്ചൻലാമ ചൈനക്കാരുടെ പക്ഷം ചേർന്ന് തിബത്തിൽ തന്റെ മേധാവിത്വം നിലനിർത്താൻ ശ്രമിച്ചു. |
ചൈനയിൽ 1911-ലുണ്ടായ വിപ്ളവത്തിനുശേഷം മഞ്ചു ഭരണത്തിന് അറുതി വന്നതോടെ തിബത്തിൽ അവരുടെ ആധിപത്യം ഇല്ലാതായി. |
ദലൈലാമ തിബത്തിൽ മടങ്ങിയെത്തി രാജ്യം പുനഃസംഘടിപ്പിക്കുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. |
ചൈനീസ് ആധിപത്യത്തിൽനിന്ന് സ്വതന്ത്രമാകാനുള്ള ലക്ഷ്യം വച്ചായിരുന്നു ദലൈലാമയുടെ നീക്കം. |
ഇതിനിടെ പഞ്ചൻ ലാമയ്ക്കെതിരായ നീക്കവും ദലൈലാമയുടെ ഭാഗത്തുനിന്നും ഉണ്ടായി. |
ദലൈലാമ തിബത്തിനെ സ്വതന്ത്രയായി പ്രഖ്യാപിച്ചു. |
കിഴക്കൻ തിബത്തിലെ അതിർത്തി ജില്ലകളിൽ അധികാരം ഉറപ്പിക്കുവാൻ ദലൈലാമ നടത്തിയ ശ്രമങ്ങൾ ചൈനയുമായി ഏറ്റുമുട്ടലുകൾക്കു വഴിവച്ചു. |
പ്രശ്നപരിഹാരത്തിനായി ചൈനയും ബ്രിട്ടനും തിബത്തും പങ്കെടുത്തുകൊണ്ട് 1913 ഒ.-ൽ ആരംഭിച്ച സിംലാസമ്മേളനം തിബത്തിനെ വിഭജിച്ച് ഔട്ടർ തിബത്ത് എന്ന പേരിലുള്ള പ്രദേശത്തിന് പൂർണ സ്വയംഭരണം നല്കാൻ തീരുമാനമെടുത്തു. |
എന്നാൽ ഇതിനോട് ചൈന വിമുഖത കാട്ടി. |
ഇതനുസരിച്ചുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കാൻ ചൈന തയ്യാറായില്ല. |
ചൈനയുടെ പക്ഷം പിടിച്ചിരുന്ന പഞ്ചൻലാമ പിന്നീട് പരിവാര സമേതം ചൈനയിലേക്ക് പലായനം ചെയ്തു. |
തിബത്തിനെ സംബന്ധിച്ച ഇത്തരം സമാധാന ശ്രമങ്ങൾ ഒന്നാം ലോകയുദ്ധത്തോടെ തുടർന്നു നടത്താനായില്ല. |
തിബത്ത് സ്വതന്ത്രമെന്ന നിലയിൽ നിലനിന്നു. |
ഇതിനായുള്ള ശ്രമം നടത്തിവരവേ ഇദ്ദേഹം 1937-ൽ മരണമടഞ്ഞു. |
സ്വതന്ത്രരാജ്യം എന്ന നിലയിൽത്തന്നെയായിരുന്നു ഇക്കാലത്ത് തിബത്തിന്റെ പ്രവർത്തനം. |
കമ്യൂണിസ്റ്റ് ചൈന നിലവിൽവന്നതോടെ തിബത്ത് കീഴടക്കുവാൻ അവർ തീരുമാനിച്ചു. |
ഇതോടെ ചൈനയുടെ മേൽക്കോയ്മ നിലവിൽ വന്നു. |
തിബത്തിന് നാമമാത്ര സ്വയംഭരണം മാത്രമാണ് ഉണ്ടായിരുന്നത്. |
പിന്തുടർച്ചക്കാരനായ പഞ്ചൻലാമ 1952-ൽ തിബത്തിന്റെ തലസ്ഥാന നഗരിയിൽ എത്തി. |
ചൈന തിബത്തിൽ സൈനിക റോഡുകളും വ്യോമത്താവളങ്ങളും നിർമിച്ചു. |
തിബത്തിൽ ചൈനയുടെ ഇടപെടൽ ഇന്ത്യാ-തിബത്ത് അതിർത്തിയിൽ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. |
ചൈനയുടെ നയപരിപാടികളേയും പ്രവർത്തനരീതികളേയും ഒരു വിഭാഗം തിബത്തുകാർ എതിർക്കുകയുണ്ടായി. |
ചൈനക്കെതിരായി ഒരു വിഭാഗക്കാർ കലാപമുണ്ടാക്കി. |
തിബത്തുകാരുടെ പ്രതിഷേധങ്ങളെ ചൈന അമർച്ചചെയ്തു. |
തിബത്തൻ സ്വയംഭരണ മേഖലയ്ക്കുവേണ്ടിയുള്ള പ്രിപ്പറേറ്ററി കമ്മിറ്റി (Preparatory Committee for the Autonmous Region of Tibet ) ചൈനയുടെ നേതൃത്വത്തിൽ 1955-ൽ ഉണ്ടാക്കി. |
ദലൈലാമ ഇതിന്റെ അധ്യക്ഷനായും പഞ്ചൻലാമയെ ഉപാധ്യക്ഷനായും നിയമിച്ചു. |
എന്നാൽ 1959 ദലൈലാമ ഇന്ത്യയിൽ അഭയംതേടി. |
ഇതോടെ പഞ്ചൻലാമയെ അധ്യക്ഷസ്ഥാനത്ത് അവരോധിച്ചു. |
ചൈനയ്ക്കെതിരെ തിബത്തിൽ വീണ്ടും പ്രതിഷേധങ്ങൾ ഉണ്ടാവുകയും ചൈന അവയെ അടിച്ചമർത്തുകയും ചെയ്തുകൊണ്ടിരുന്നു. |
ധാരാളം തിബത്തുകാർ അഭയംതേടി ഇന്ത്യയിലെത്തി. |
അതനുസരിച്ച് തിബത്തിലെ ഭരണം നടത്തിവരുന്നു. |
തിബെത്തിലുണ്ടായിരുന്ന 6,000-ഓളം ബുദ്ധമതവിഹാരങ്ങളിൽ സിംഹഭാഗവും 1959-1961 കാലഘട്ടത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാൽ തകർക്കപ്പെട്ടു. |
സാംസ്കാരിക വിപ്ലവത്തിന്റെ കാലത്ത് റെഡ് ഗാർഡുകൾ ടിബെതിലെ ബുദ്ധമതവിഹാരങ്ങളുൾപ്പെടെയുള്ള മതകേന്ദ്രങ്ങൾ തകർക്കുകയുണ്ടായി, സാംസ്കാരികമായും മതപരമായും ഏറ്റവും പ്രാധാന്യമർഹിക്കുന്ന വിരലിലെണ്ണാവുന്ന മതകേന്ദ്രങ്ങൾ മാത്രമാണ് വലിയ തകർച്ചയൊന്നുമേൽക്കാതെ ഇന്നും നിലനിൽക്കുന്നത്. |
കൊടിഞ്ഞി ഫൈസൽ വധം |
അന്ന് രാവിലെ അഞ്ച് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ ഇയാളെ കൊടിഞ്ഞി ഫാറൂഖ് നഗറിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. |
ഫൈസൽ ഗൾഫിലേക്ക് പോകുന്നതിനാൽ ഫൈസലിന്റെ ഭാര്യാ പിതാവും മാതാവും ട്രെയിൻ വഴി വരികയായിരുന്നു. |
ഇവരെ കൂട്ടുന്നതിനായി അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു ഫൈസൽ. |
പ്രഭാത നിസ്‌കാരത്തിനായി പളളിയിലെക്ക് വന്നവരാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. |
സമീപത്തു തന്നെ ഫൈസലിന്റെ ഓട്ടോ ഹെഡ്‌ലൈറ്റ് തെളിച്ച നിലയിലും കാണപ്പെട്ടു. |
ഇസ്‌ലാം മതത്തിലേക്ക് മതം മാറുകയും കുടുംബത്തെ തന്നോടൊപ്പം മതം മാറ്റുകയും ചെയ്തതിന്റെ പേരിൽ വർഗ്ഗീയമായ വൈരാഗ്യവും ദുരഭിമാനവും ആണ് കൊലപാതകത്തിനു കാരണം. |
അതിനു ശേഷം ഭാര്യയും 2 മക്കളും ഇസ്ലാം മതം സ്വീകരിച്ചു. |
ഫൈസലിന്റെ അമ്മാവൻ നേരത്തെ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. |
കുടുംബത്തിൽ നിന്നും കൂടുതൽ പേർ ഇസ്ലാമിലേക്ക് പോകുന്നത് തടയാനായിരുന്നു കൊലപാതകം ഫൈസലിന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് മീനാക്ഷി വെളിപ്പെടുത്തി |
മലപ്പുറം ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. |
കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫയാണ് സംഘതലവൻ |
കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീഭർത്താവ് കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് (39), വിമുക്തഭടനും ആർ.എസ്.എസ് ശാരീരിക് ശിക്ഷക്കുമായി പരപ്പനങ്ങാടിയിലെ കോട്ടയിൽ ജയപ്രകാശ് (50), ഫൈസലിന്റെ അമ്മാവന്റെ മകൻ കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി സജീഷ് (32), കൊടിഞ്ഞി സ്വദേശികളും സഹോദരങ്ങളുമായ പുളിക്കൽ ഷാജി (39), പുളിക്കൽ ഹരിദാസൻ (30) എന്നിവരും കൊടിഞ്ഞി ചുള്ളിക്കുന്നിലെ ചാനത്ത് സുനി (39), കളത്തിൽ പ്രദീപ് (32), കൊടിഞ്ഞിയിൽ ഡ്രൈവിങ് പരിശീലനസ്ഥാപനം നടത്തുന്ന തൃക്കുളം പാലത്തിങ്ങലിലെ തയ്യിൽ ലിജീഷ് (ലിജു-27) എന്നിവരുമാണ് അറസ്റ്റിലായത്. |
കൊലപാതകം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയവരും സഹായംചെയ്തുകൊടുത്തവരുമാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. |
കൃത്യം നടത്തുന്നതിൽ നേരിട്ടുപങ്കെടുത്ത മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റുചെയ്യുമെന്നും ഡിവൈ. |
എസ്.പി. അറിയിച്ചു. |
വിവിധ സ്ഥലങ്ങളിൽ നിന്നായാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്. |
അറസ്റ്റിലായ എട്ട് പേരും സജീവ ആർ.എസ്.എസ് ബി.ജെ.പി പ്രവർത്തകരാണ് |
തിരുവനന്തപുരം — കന്യാകുമാരി ദേശീയപാതയിൽ പള്ളിച്ചലിനും ബാലരാമപുരത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെടിവച്ചാൻകോവിൽ. |
ഈ സ്ഥലത്തിൻറെ പഴയ നാമം ആലുംമൂട് എന്നായിരുന്നു. |
ഇവിടെയുള്ള ഭൂതമ്മൻ കോവിലിൽ നിത്യേന നടന്നുവരുന്ന വെടിവഴിപാട് മൂലമാണ് ക്ഷേത്രത്തിനും അതുവഴി ഗ്രാമത്തിനും ഈ പേരുണ്ടായത്. |
നിരവധി വഴിയാത്രക്കാർ ഇതുവഴി പോകുമ്പോൾ ഇവിടെ കാണിക്കയിടാറുണ്ട്. |
നേപ്പാളിലെ പട്ടണങ്ങളുടെ പട്ടിക |
നേപ്പാളിലെ പട്ടണങ്ങളുടെ പട്ടിക. |
അമേരിക്കൻ സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധയാണ് ജാനറ്റ് യെലൻ. |
അമേരിക്കൻ ഫെഡറൽ റിസർവ് അദ്ധ്യക്ഷയാണ്. |
ഈജിപ്തിലെ ഫൈയും ഗവർണറേറ്റിൽ സ്ഥിതിചെയ്യുന്ന ചരിത്രാതീതകാല പ്രശസ്തിയുള്ള ഒരു പ്രദേശമാണ് വാദി അൽ ഹിതാൻ (, "Whale Valley") |
കെയ്റോ യിൽ നിന്നും ഏകദേശം 150 കി. |
മീ തെക്ക്പടിഞ്ഞാറ് ദിക്കിലാണ് വാദി അൽ ഹിതാൻ സ്ഥിതിചെയ്യുന്നത്. |
ഇവിടെനിന്നും കണ്ടെടുക്കപ്പെട്ട തിമിംഗിലങ്ങളുടെ ഫോസീലുകളാണ് ഈ പ്രദേശത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നത്. |
തിമിംഗിലങ്ങളുടെ പരിണാമദിശയെ സംബന്ധിക്കുന്ന അമൂല്യമായ തെളിവുകളാണ് ഈ ഫോസിലുകൾ. |
ലോകത്തിൽ മറ്റൊരിടത്തും ഇത്രയും അധികം തിമിംഗില ഫോസിലുകൾ കണാൻ സാദ്ധിക്കില്ല. |
ഓൾഡ്ബോയ് () 2003 -ൽ പുറത്തിറങ്ങിയ ദക്ഷിണ കൊറിയൻ മിസ്റ്ററി ത്രില്ലർ നിയോ-നോഹ്വ ചലച്ചിത്രമാണ്. |
പാർക് ചാൻ-വൂക് ആണ് ഈ ചലച്ചിത്രത്തിന്റെ സംവിധായകൻ. |
ഇതേ പേരിലുള്ള ജാപ്പനീസ് മാംഗ (നോബുവാകി മിനേഗിഷി, ഗാരൺ സുചിയ എന്നീ ആൾക്കാർ തയ്യാറാക്കിയത്) അടിസ്ഥാനമാക്കിയാണ് ഈ ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത് "ദ വെൻജിയൻസ് ട്രിലോജിയിലെ" രണ്ടാമത്തെ ചിത്രമാണിത്. |
"സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്" ആണ് ഇതിനു മുൻപ് വന്ന ചിത്രം. |
"സിമ്പതി ഫോർ ലേഡി വെൻജിയൻസ്" ഇതിനു ശേഷം വന്നതാണ്. |
ഓ ഡേ-സു എന്നയാളുടെ ജീവിതമാണ് ഈ ചിത്രം പിന്തുടരുന്നത്. |
ഇദ്ദേഹം 15 വർഷക്കാലം ഒരു ഹോട്ടൽ മുറിയിൽ തടങ്കലിലായിരുന്നു. |
ആരാണ് തന്നെ പിടികൂടിയതെന്നോ എന്തിനാണ് തന്നെ തടവിലാക്കിയിരിക്കുന്നതെന്നോ അറിയാതെയാണ് ഇദ്ദേഹം 15 വർഷം ചിലവഴിക്കുന്നത്. |
സ്വന്തന്ത്രനാകുമ്പോൾ താൻ വീണ്ടും അക്രമത്തിന്റെയും ഗൂഢാലോചനയുടെയും തടങ്കലിലാണെന്ന് ഇദ്ദേഹം മനസ്സിലാക്കുന്നു. |
പ്രതികാരം ചെയ്യാനുള്ള ഇയാളുടെ ആഗ്രഹം ഒരു യുവതിയായ സൂചി പാചകക്കാരിയുമായുള്ള പ്രേമവുമായി ഇടകലർന്നാണ് മുന്നോട്ട് പോകുന്നത്. |
ക്വെന്റിൻ ടറാന്റിനോ ഈ ചിത്രത്തെ അകമഴിഞ്ഞ് പ്രശംസിക്കുകയുണ്ടായി. |
അമേരിക്കയിൽ നല്ല സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. |
റോജർ എബർട്ടിന്റെ അഭിപ്രായത്തിൽ "എന്ത് പ്രദർശിപ്പിക്കുന്നു എന്നതിലൂടെയല്ല, മൂടുപടങ്ങൾ എല്ലാം അഴിച്ചുകളയുമ്പോൾ മനുഷ്യന്റെ മനസ്സിന്റെ ആഴം എത്രയുണ്ടെന്ന് വെളിവാക്കുന്നതിലൂടെയാണ് "ഓൾഡ്ബോയ്" ശക്തമായ ഒരു സിനിമയാകുന്നത്". |
ഇതേ പേരിലുള്ള അമേരിക്കൻ റീമേക്ക് 2013 -ൽ പുറത്തിറങ്ങുകയുണ്ടായി. |