text
stringlengths
17
2.95k
എങ്ങോട്ടെങ്കിലും യേശുക്രിസ്തു പോയതായി ബൈബിളിൽ പറഞ്ഞിട്ടുമില്ല.
പതിവായി നസ്രത്തിലെ സിനഗോഗിൽ പോകുന്ന വ്യക്തി
ലൂക്കോ.4:16 : യേശു താൻ വളർന്ന സ്ഥലമായ നസറത്തിൽ വന്നു.
പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ പ്രവേശിച്ച് വായിക്കാൻ എഴുന്നേറ്റുനിന്നു.
“അവൻ വളർന്ന സ്ഥലമായ നസറത്തിൽ” എന്ന് വളരെ വ്യക്തമായിത്തന്നെ പറഞ്ഞിരിക്കുന്നു.
മാത്രമല്ല, “പതിവുപോലെ ഒരു സാബത്തുദിവസം അവൻ അവരുടെ സിനഗോഗിൽ” എന്നും പറഞ്ഞിരിക്കുന്നു.
പതിവായി ചെയ്യുന്ന ഒരു കാര്യമായിട്ടാണ് അത് പറഞ്ഞിരിക്കുന്നത്.
അതുവരെ നാട്ടിൽ ഇല്ലാതിരുന്ന ആൾ ആയിരുന്നെങ്കിൽ “തൻറെ പതിവ്‌ പോലെ” എന്നെഴുതുകയില്ല.
യോഹ.7:14,15 “പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു. വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു”
മാത്രമല്ല, അങ്ങനെ വേറെ എവിടെയെങ്കിലും പോയ ഒരാൾ ആയിരുന്നു യേശു എങ്കിൽ അവർ പറയുന്നത്: “ഇവൻ എവിടെയൊക്കെയോ പോയി എന്തൊക്കെയോ പഠിച്ചു വന്നിരിക്കുന്നു” എന്നായിരിക്കും!
തങ്ങളുടെ ഒപ്പം ഉണ്ടായിരുന്നവൻ
“അവൻ അവിടെ നിന്നു പുറപ്പെട്ടു, തൻറെ പിതൃനഗരത്തിൽ ചെന്നു; അവൻറെ ശിഷ്യന്മാരും അനുഗമിച്ചു. ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവൻറെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു? ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവൻറെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി” (മർക്കോസ്.6:1-3)
ഇവിടെയും ജനം അത്ഭുതപ്പെടുകയാണ്.
തങ്ങളുടെ ഇടയിൽ ആശാരിപ്പണി ചെയ്തു നടന്ന ചെറുക്കൻ ആണ് ഇത്രേം വല്യ വല്യ കാര്യങ്ങൾ പറയുന്നത് എന്നാണ് അവർ അത്ഭുതപ്പെടുന്നത്.
യേശുക്രിസ്തു പുറത്ത് എവിടെയെങ്കിലും പോയിട്ട് വന്ന ആളായിരുന്നെങ്കിൽ ഒരിക്കലും ജനം അങ്ങനെ അത്ഭുതപ്പെടുകയില്ല.
തങ്ങൾക്കു ശരിക്കും അറിയാവുന്ന, തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ആയതുകൊണ്ടാണ് അവർ അത്ഭുതപ്പെട്ടത്.
അന്തർദേശീയ വനവർഷം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 2011 അന്തർദേശീയ വനവർഷമായി ആചരിക്കുന്നു (International Year of Forests) .
ഈ തലമുറയുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രയോജനത്തെകരുതി, ലോകമാകമാനമുള്ള വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും സുസ്ഥിര വനപരിപാലന മുറകളെക്കുറിച്ചുള്ള അവബോധം വളർത്താനും ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര വനവർഷാചരണത്തിന് യു.എൻ ആഹ്വാനം ചെയ്തിരിക്കുന്നത്.
ലോകമാകമാനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാമാറ്റത്തെ നേരിടുവാനുള്ള സാർവദേശീയ മുന്നൊരുക്കമായാണ് ഈ ആചരണം.
ലോകമാകമാനം പ്രതിവർഷം 50000 ചതുരശ്ര മൈൽ എന്ന തോതിൽ വനമേഖലകൾ നശിപ്പിക്കപ്പെടുന്നു.
അതോടൊപ്പം തന്നെ ജന്തുജാലങ്ങളും വംശനാശഭീക്ഷണി നേരിട്ടുകൊണ്ടിരിക്കുന്നു.
ഈ വനങ്ങളിലെ സസ്യജാലങ്ങളാണ് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ആഗീകരണം ചെയ്ത് പ്രാണവായുവായ ഓക്സിജനെ പുറംതള്ളുന്നത്.
വനങ്ങൾ തകരുന്നതോടെ ഈ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിക്കുന്നു.
മണ്ണൊലിപ്പു മൂലം ജലദൗർലഭ്യം സംഭവിക്കുന്നു.
ഇങ്ങനെയുള്ള എല്ലാവിധ നശീകരണങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് അന്തർദേശീയ വനവർഷം കൊണ്ട് ഉദ്ദേശിക്കുന്നത്.
സൈൻസ് വീഡിയോ ഫെസ്റ്റിവൽ
ഫെഡറേഷൻ‌ ഓഫ്‌ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ - കേരള ഘടകം സംഘടിപ്പിക്കുന്ന, ജോൺ‌ ഏബ്രഹാം ദേശീയപുരസ്കാരത്തിനായുള്ള വീഡിയോ ഡോക്യുമെന്ററികളുടെയും ഹ്രസ്വചിത്രങ്ങളുടെയും മേളയാണ് സൈൻ‌സ്.
അടൂർ‌ ഗോപാലകൃഷ്ണൻ‌, സഈദ് മിർസ, കുമാർ ഷഹാനി, മണി കൗൾ‌, അരുൺ‌ ഘോപ്കർ എന്നിവർ‌ വിവിധവർഷങ്ങളിൽ‌ ജൂറി അധ്യക്ഷൻമാർ‌ ആയിരുന്നു.
മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, സിനിമ ഓഫ് റെസിസ്റ്റൻസ്, സിനിമ എക്സ്പെരിമെന്റ എന്നീ നാലു പുരസ്കാരങ്ങൾ‌ നൽകിവരുന്നു.
കരുണാകരൻ‌ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമാണു ജോൺ‌ ഏബ്രഹാം ദേശീയപുരസ്കാരം.
ഈ വർഷം മുതൽ‌ കേരളത്തിലെ വിദ്യാർഥികൾ സംവിധാനം ചെയ്ത ചിത്രങ്ങളുടെ മത്സരവിഭാഗവും ഉണ്ട്.
സൈൻസ് മേളയിൽ‌ വിവിധവർഷങ്ങളിൽ‌ പ്രദർശിപ്പിച്ച് ശ്രദ്ധ നേടിയ ചിത്രങ്ങൾ‌ പിന്നീട് ഏറെ പ്രധാനപ്പെട്ട പുരസ്കാരങ്ങൾ‌ നേടിയിട്ടുണ്ട്.
മാത്രമല്ല, പല സാമൂഹ്യപ്രശ്നങ്ങളും രാജ്യാന്തരസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധയിൽ വരാനും ഇടയാക്കി.
മണിപ്പൂരിലെ സൈന്യത്തിന്റെ അമിതാധികാരം ഉണ്ടാക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങൾ പ്രതിപാദിക്കുന്ന അഫ്സ്പ-1958 (ഹോബം പബൻ‌ കുമാർ‌), ഒറീസയിലെ ആദിവാസികളുടെ സമരകഥയായ മഹുവ മെമയേഴ്സ് (വിനോദ് രാജ), ഹിമാലയത്തിലേക്ക് ഒറ്റക്കു നടത്തിയ യാത്രയെ ചിത്രീകരിക്കുന്ന റൈഡിങ്ങ് സോളോ റ്റു ദ് ടോപ്പ് ഓഫ് ദ് വേൾഡ് (ഗൗരവ് ജാനി), ഹോപ്പ് ഡൈസ് ലാസ്റ്റ് ഇൻ വാർ (സുപ്രിയോ സെൻ) തുടങ്ങിയ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
വടക്കൻ മലബാറിലെ ക്ഷേത്രങ്ങളിൽ ഉൽസവങ്ങൾക്കും മറ്റു കാര്യങ്ങൾക്കും സഹായിക്കുന്നതിന് തിരഞ്ഞെടുക്കപ്പെടുന്നവരാണ് കൂട്ട്യായ്ക്കാർ.
രണ്ടോ കൂടുതലായാൽ നാലോ ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്.
അവർ പരസ്പരം ചങ്ങാതി എന്നാണ് വിളിക്കുന്നത്.
ചുമതല കാലാവധിക്ക് ശേഷം ഒഴിഞ്ഞാലും ചങ്ങാതി എന്നു തന്നെയാണ് വിളിക്കുന്നത്.
യാദവർക്കിടയിൽ ഇവരെ കാലുവരക്കാർ എന്നു വിളിക്കും.
മിക്ക ക്ഷേത്രങ്ങളിലും വൃശ്ചികമാസത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.
ക്ഷേത്രത്തിനു കീഴിലുള്ള വിവാഹിതരായ ചെറുപ്പക്കാരിൽ നിന്നാണ് ഇവരെ തിരഞ്ഞേടുക്കുന്നത്.
ചില സ്ഥലങ്ങളിൽ നറുക്കെടുക്കുന്ന രീതിയുമുണ്ട്.
തെയ്യങ്ങൾ നേരിട്ട് ചുമതല ഏല്പിക്കുന്ന ക്ഷേത്രങ്ങളുമുണ്ട്.
ഒരു വർഷത്തേക്കാണ് തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുത്താൽ ഒഴിയാനും പാടില്ല.
ചുമതലയേറ്റാൽ ഒരു വർഷം തികഞ്ഞ ചിട്ടയോടെ വേണം ജീവിക്കാൻ.
ഷർട്ടിടാതെ വെള്ളമുണ്ട് മാത്രമെ ധറിക്കാവൂ.
ക്ഷേത്രകാര്യങ്ങൾക്ക് പോകുമ്പോൾ മുദ്ര(മരം കോണ്ടുള്ള ഒരു തരം വടി) കൈയിൽ വേണം.
ചില ക്ഷേത്രങ്ങളിൽ ഉറുമാൽ കൂടി മുദ്രയായി ഉണ്ടാകും.
ശുദ്ധിയുള്ള സ്ഥലങ്ങളിൽ നിന്നെ ഭക്ഷണം കഴിക്കാവൂ.
അടുത്ത ബന്ധുക്കൾ മരിച്ചാൽ പോലും ബലികർമ്മങ്ങളിൽ പങ്കെടുക്കാൻ പാടില്ല.
മരണവീട്ടിൽ പോയാൽ തന്നെ സംസ്ക്കര ചടങ്ങുകൾ തുടങ്ങുന്നതിനു മുമ്പെ മടങ്ങണം.
സുനാമികൊണ്ടുണ്ടായ മുറിവുകളും വേദനകളും മറക്കാൻ വേണ്ടി ഒരുകൂട്ടം അമ്മമാർ കണ്ടുപിടിച്ചതാണ് സുനാമിക.
ചെറുവിരലിന്റെ വലിപ്പമുള്ള കൊച്ചു പാവകളാണ് ഇവ.
സുനാമിയുടെ മകളെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്.
തുണികഷണങ്ങൾകൊണ്ടാണ് ഇതുണ്ടാക്കുന്നത്.
ബുക്ക് മാർക്കായും, പേപ്പർക്ലിപ്പായും ഒക്കെ ഇതു കിട്ടും.
സുനാമി തിരമാലകൾ കവർന്നെടുത്ത സ്വപ്നങ്ങൾ ഇതുകൊണ്ട് വീണ്ടും പിടിച്ചെടുക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ.
പോണ്ടിച്ചേരിയലെ സുനാമി ബാധിതരെ പുനർധിവസിപ്പിക്കുന്നതിനുള്ള ആരോവില്ലെ പദ്ധതിയുടെ ഭാഗമായി ഇതിന്റെ നിർമ്മാണം പരിശീലിപ്പിക്കുന്നുണ്ട്.
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമാണ് അപ്പോളോ 11 (ജൂലൈ 16-24, 1969).
ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു.
നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
ഈഗിൾ നിലത്തിറങ്ങി ആറ് മണിക്കൂർ 39 മിനിറ്റിനുശേഷം ജൂലൈ 21 അന്താരാഷ്ട്രസമയം 02:56 ന് ചന്ദ്രോപരിതലത്തിലേക്ക് ചുവടുവെച്ച ആദ്യത്തെ വ്യക്തിയായി ആംസ്ട്രോംഗ് മാറി; 19 മിനിറ്റിനുശേഷം ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം ചേർന്നു.
ബഹിരാകാശ പേടകത്തിന് പുറത്ത് രണ്ടര മണിക്കൂറോളം അവർ ഒരുമിച്ച് ചെലവഴിക്കുകയും 47.5 പൗണ്ട് (21.5 കിലോഗ്രാം) ചാന്ദ്ര വസ്തുക്കൾ ശേഖരിക്കുകയും ചെയ്തു.
അവരിരുവരും ചന്ദ്രന്റെ ഉപരിതലത്തിലായിരിക്കുമ്പോൾ, നിയന്ത്രണ പേടകത്തിന്റ പൈലറ്റായിരുന്ന മൈക്കൽ കോളിൻസ് മുകളിൽ "കൊളംബിയ" എന്ന നിയന്ത്രണ പേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.
ലാൻഡിംഗിന് ശേഷം കൊളംബിയയിൽ വീണ്ടും ചേരുന്നതിന് മുമ്പ് ആംസ്ട്രോങ്ങും ആൽ‌ഡ്രിനും ചന്ദ്രോപരിതലത്തിൽ "പ്രശാന്തിയുടെ സമുദ്രം" എന്ന് പേരിട്ട ഒരു സ്ഥലത്ത് 21 മണിക്കൂർ 36 മിനിറ്റ് ചെലവഴിച്ചു.
ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
ജൂലൈ 16 ന് 13:32 UTC ന് ഫ്ലോറിഡയിലെ മെറിറ്റ് ദ്വീപിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സാറ്റേൺ V റോക്കറ്റാണ് അപ്പോളോ 11 വിക്ഷേപിച്ചത്, നാസയുടെ അപ്പോളോ പദ്ധതിയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള അഞ്ചാമത്തെ ദൗത്യമായിരുന്നു അത്.
അപ്പോളോ ബഹിരാകാശ പേടകത്തിന് മൂന്ന് ഭാഗങ്ങളാണുണ്ടായിരുന്നത്: 1.
മൂന്ന് ബഹിരാകാശയാത്രികർക്കായി ഒരു ക്യാബിൻ ഉള്ള ഒരു മാതൃ പേടകം, ഇതാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഒരേയൊരു ഭാഗം; 2.
പ്രൊപ്പൽ‌ഷൻ, ഇലക്ട്രിക്കൽ പവർ, ഓക്സിജൻ, ജലം എന്നിവ ഉപയോഗിച്ച് നിയന്ത്രണ പേടകത്തെ പിന്തുണയ്ക്കുന്ന ഒരു സേവന പേടകം; 3.
രണ്ട് ഭാഗങ്ങളുള്ള ഒരു ചാന്ദ്ര പേടകം - ചന്ദ്രനിൽ ഇറങ്ങാനുള്ള ഒരു അവരോഹണ ഭാഗവും ബഹിരാകാശയാത്രികരെ ചാന്ദ്രഭ്രമണപഥത്തിലെത്തിക്കാനുള്ള ഒരു ആരോഹണ ഭാഗവും.
ചന്ദ്രനിലേക്ക് വിക്ഷേപിക്കപ്പെട്ടശേഷം, സാറ്റേൺ V റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽ ബഹിരാകാശയാത്രികർ കൊളംബിയ എന്ന ബഹിരാകാശ പേടകത്തെ റോക്കറ്റിൽ നിന്ന് വേർപെടുത്തി.
തുടർന്ന് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതുവരെ മൂന്ന് ദിവസം അവർ കൊളംബിയയിൽ സഞ്ചരിച്ചു.
ആംസ്ട്രോങ്ങും ആൽഡ്രിനും ജൂലൈ 20 ന് ഈഗിളിലേക്ക് മാറി പ്രശാന്ത സമുദ്രത്തിൽ ഇറങ്ങി.
കൊളംബിയ അതിന്റെ 30 ചാന്ദ്ര പരിക്രമണങ്ങൾക്കൊടുവിൽ ഭൂമിയിലേക്ക് കുതിക്കുന്നതിനുമുമ്പായി അവർ ഈഗിളിനെ ഉപേക്ഷിച്ച് വീണ്ടും കൊളംബിയിയൽ കയറി.
എട്ട് ദിവസത്തിലധികം നീണ്ടുനിന്ന ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 24 ന് അവർ ഭൂമിയിൽ എത്തി പസഫിക് സമുദ്രത്തിൽ വന്നു വീണു.
ആംസ്ട്രോങ്ങിന്റെ ചന്ദ്രനിലെ ആദ്യ ചുവട് വയ്പ്പ് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി തത്സമയം ടിവിയിൽ പ്രക്ഷേപണം ചെയ്തു.
"മനുഷ്യന് ഒരു ചെറിയ കാൽവെപ്പ്‌, മാനവ രാശിക്ക് ഒരു വലിയ കുതിച്ചു ചാട്ടം" എന്നാണ് അദ്ദേഹം ഈ സംഭവത്തെ വിശേഷിപ്പിച്ചത്.
ഈ അത്ഭുതകരമായ വിജയം ലോകമെമ്പാടുമുള്ള ജനങ്ങളിൽ ആശങ്കയും ഭാവനയും വള‍ർത്തി.
ഭൂഖണ്ഡാന്തര സ്ഥലങ്ങളിൽ ആണവായുധങ്ങൾ എത്തിക്കാനുള്ള കഴിവ് സോവിയറ്റ് യൂണിയനുണ്ടെന്ന് ഇത് തെളിയിച്ചു, സൈനിക, സാമ്പത്തിക, സാങ്കേതിക മേഖലകളിൽ തങ്ങളുടെ മേധാവിത്വത്തെക്കുറിച്ചുള്ള അമേരിക്കൻ അവകാശവാദങ്ങൾക്ക് ഇത് വെല്ലുവിളിയായി.
ഏത് സൂപ്പർ പവർ മികച്ച ബഹിരാകാശ യാത്രാ ശേഷി കൈവരിക്കുമെന്ന് തെളിയിക്കാനുള്ള ബഹിരാകാശ മൽസരത്തിന് ഇത് തുടക്കമിട്ടു.
നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) എന്ന സ്ഥാപനം രൂപീകരിക്കുകയും പ്രോജക്റ്റ് മെർക്കുറി എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് പ്രസിഡന്റ് ഡ്വൈറ്റ് ഡി. ഐസ്നോവർ സ്പുട്നിക് വെല്ലുവിളിയോട് പ്രതികരിച്ചു.
എന്നാൽ 1961 ഏപ്രിൽ 12 ന് സോവിയറ്റ് ബഹിരാകാശയാത്രികൻ യൂറി ഗഗാരിൻ ബഹിരാകാശത്തെത്തുന്ന ആദ്യത്തെ വ്യക്തിയായും ഭൂമിയെ പരിക്രമണം ചെയ്യുന്ന ആദ്യ മനുഷ്യനായും മാറി.
ഏകദേശം ഒരു മാസത്തിനുശേഷം, 1961 മെയ് 5 ന്, അലൻ ഷെപ്പേർഡ് ആദ്യ അമേരിക്കൻ ബഹിരാകാശ യാത്രികനായിക്കൊണ്ട് 15 മിനിറ്റ് ഭാഗിക പരിക്രമണപഥത്തിലൂടെ ബഹിരാകാശ യാത്ര നടത്തി.
ബഹിരാകാശയാത്രയ്ക്കു ശേഷം തിരികെയെത്തി അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് കണ്ടെടുത്ത ശേഷം ഐസ്നോവറിന്റെ പിൻഗാമിയായ ജോൺ എഫ്. കെന്നഡിയിൽ നിന്ന് അദ്ദേഹത്തിന് അഭിനന്ദന ടെലിഫോൺ കോൾ ലഭിച്ചു.
സോവിയറ്റ് യൂണിയന് വലിയ ഭാരവാഹകശേഷിയുള്ള വിക്ഷേപണ വാഹനങ്ങൾ ഉള്ളതിനാൽ, നാസ അവതരിപ്പിച്ച മാതൃകകളിൽ നിന്നും കെന്നഡി തിരഞ്ഞെടുത്തത് അന്നത്തെ തലമുറയിൽ നിലവിലുണ്ടായിരുന്ന റോക്കറ്റ് സാങ്കേതിക വിദ്യയുടെ ശേഷിക്ക് അതീതമായ ഒരു വെല്ലുവിളിയായിരുന്നു.
ചന്ദ്രനിലേക്കുള്ള ഒരു മനുഷ്യ ദൗത്യമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.
അതുവഴി യുഎസും സോവിയറ്റ് യൂണിയനും തുല്യതയുള്ള ഒരു വെല്ലുവിളി നേരിടാനാകും എന്നാണ് കെന്നഡി ചിന്തിച്ചത്.
നീൽ എ. ആംസ്ട്രോങ് (Neil A.Armstrong), എഡ്വിൻ ആൽഡ്രിൻ (Edwin Aldrin), മൈക്കൽ കോളിൻസ് (Michael Collins) എന്നിവരായിരുന്നു യാത്രക്കാർ.
ഭീമാകാരമായ സാറ്റേൺ V (Saturn V) റോക്കറ്റ് 30 ലക്ഷം കി.
ഗ്രാം ശക്തി(Kgf)-ഓടെ അപ്പോളോ 11-നെ ഉയർത്തിവിട്ടു.
വിക്ഷേപണസമയത്ത് അപ്പോളോ 11-ന്റെ ഭാരം 3,100 ടൺ ആയിരുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് സാറ്റേൺ റോക്കറ്റ് എരിച്ചത്.
രണ്ടര മിനിറ്റു കൊണ്ട് എരിഞ്ഞുകഴിഞ്ഞ ഒന്നാം ഘട്ടത്തിൽ ദ്രവ ഓക്സിജൻ ആണ് ഇന്ധനമായി ഉപയോഗിച്ചത് (ഒരു സെക്കൻഡിൽ 15 ടൺ ഇന്ധനം എരിയും).
അപ്പോളാ 11 കിഴക്കൻ ആഫ്രിക്കയുടെ മീതെ 64 കി.
ഉയരത്തിൽ എത്തിയപ്പോൾ റോക്കറ്റിന്റെ രണ്ടാം ഘട്ടം പ്രവർത്തിപ്പിച്ചു.
അതോടെ ആദ്യറോക്കറ്റ് വേർപെട്ട് സമുദ്രത്തിൽ വീണു.
അപ്പോളോയുടെ വേഗം മണിക്കൂറിൽ 27,000 കി.