text
stringlengths
17
2.95k
തൃപ്രയാർക്ഷേത്രം.
പ്രതിഷ്ഠ സമയത്തു വിഗ്രഹം എവിടെ പ്രതിഷ്ഠിക്കണമെന്നു സംശയം വന്നു.
ശ്രീരാമ പ്രതിഷ്ഠ നിർവഹിക്കേണ്ട ദിക്കിൽ ഒരു മയിൽ പറന്നുവന്നിരിക്കുമെന്നും അവിടെ പ്രതിഷ്ഠ നടത്തണമെന്നും അശരീരി കേട്ടു.
അതനുസരിച്ച് ആകാമെന്നു തീരുമാനിച്ച് വളരെ നാളുകൾ കഴിഞ്ഞിട്ടും പക്ഷി പ്രത്യക്ഷപ്പെടുകയുണ്ടായില്ല.
ഒടുവിൽ ഇന്നത്തെ രാമപ്രതിഷ്ഠയുടെ സ്ഥാനത്ത് താന്ത്രികവിധി അനുസരിച്ച് ശ്രീരാമപ്രതിഷ്ഠ നടത്തുകയാണുണ്ടായത്.
പക്ഷേ അതിനുശേഷം മയിൽ വരുകയും ഇന്ന് വലിയ ബലിക്കല്ല് ഇരിക്കുന്നിടത്ത് വന്ന് പറന്നിരിക്കുകയും ചെയ്തു.
പ്രതിഷ്ഠ കഴിഞ്ഞതിനാൽ ആ സ്ഥാനത്ത് വലിയ ബലിക്കല്ല് സ്ഥാപിച്ചു.
അക്കാരണത്താലാൽ മറ്റൊരിടത്തും കാണാത്ത പ്രാധാന്യം ഈ ക്ഷേത്രത്തിൽ ബലിക്കല്ലിനു കൊടുക്കാറുണ്ട്.
ഇവിടുത്തെ മുങ്ങുന്ന ബലിക്കല്ല് ഒരു പുരാതനകഥയുമായി ബന്ധപ്പെട്ടതാണ്.
അയിത്തമുണ്ടായിരുന്ന കാലത്ത് പറയിപെറ്റ പന്തീരുകുലത്തിലെ പാക്കനാർക്കും പെരുന്തച്ചനും അമ്പലത്തിൽ കയറാതെ തന്നെ നാലമ്പലത്തിനു പുറത്തുനിന്നും ദർശനം കിട്ടുവാൻ വേണ്ടി ശ്രീമഹാദേവൻ തന്നെ ബലിക്കല്ല് താഴ്ത്തികൊടുത്തു എന്നു പറയപ്പെടുന്നു.
അങ്ങനെ പന്തിരുകുല ജാതരെ അനുഗ്രഹിച്ച കഥ ഈ ബലിക്കല്ലിനു പറയാനുണ്ടാവും.
ഗേറ്റ് വേ ഓഫ് ഇന്ത്യ
കേരളത്തിലുടനീളം കണ്ടുവരുന്ന വളരെ രുചികരമായ ഭക്ഷ്യവിഭവമാണ് ഇത്.
പരിപ്പ്, പച്ചമുളക്, വേപ്പില, ഉപ്പ്,ചുവന്നുള്ളി, ഇഞ്ചി എന്നിവ കുഴച്ച് കൈയ്യിൽ വച്ച് അമർത്തി എണ്ണയിൽ പൊരിച്ചാണ് ഇത് ഉണ്ടാക്കുന്നത്.
ചായ/ കാപ്പി എന്നിവയോടൊന്നിച്ചുള്ള ലഘുഭക്ഷണവിഭവം ആയിട്ടാണ് പരിപ്പുവട പൊതുവേ ഉപയോഗിക്കുന്നത്.
പരിപ്പുവട രസത്തിൽ കൂട്ടി ഉപയോഗിക്കുമ്പോൾ രസവടയാകുന്നു.
പരിപ്പ്, പച്ചമുളക്, കായം, കറിവേപ്പില, ചുവന്നുള്ളി, വറ്റൽ മുളക്, വെളിച്ചെണ്ണ, ഉപ്പ്
ഉള്ളി (സവോള) കൂടുതലായി ഉൾപ്പെടുത്തി ഉണ്ടാക്കുന്ന ഒരു തരം വടയാണ് ഉള്ളിവട.
വൃത്താകൃതിയിൽ നടുക്ക് ഒരു തുളയുള്ള ആകൃതിയിലും ചെറിയ ഗോളരൂപത്തിൽ തുളയിടാതേയുമായി രണ്ട് രീതിയിൽ ഇത് കാണപ്പെടുന്നു.
ഉളളി, മൈദ, പച്ചമുളക്, കറിവേപ്പില, വെളിച്ചെണ്ണ, ഉപ്പ് എന്നിവയാണ് ഇതിന്റെ നിർമ്മിതിക്കായ് പ്രധാനമായും ഉപയോഗിക്കുന്നത്.
അശോകം ഉൾപ്പെടുന്ന സിസാൽപിനേസിയേ കുടുംബത്തിൽപെടുന്ന ഒരു ചെടിയാണ്‌ ശിംശപാവൃക്ഷം.
പൂവിന്റെ മുഖ്യദളത്തിനു ചുറ്റുമായി ധാരാളം ചെറുദളങ്ങൾ ചേർന്ന വ്യത്യസ്ത രൂപമാണ്.
ഓറഞ്ച്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളുടെ സങ്കരമാണ് ഇവ.
ചെടിയുടെ ശാഖകൾ താഴേയ്ക്ക് ഒതുങ്ങിയ പ്രകൃതമാണ്.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പൂക്കൾ കാണപ്പെടുക.
ഇലകൾ സാധാരണപോലെ പച്ചയും തളിരിലകൾ തവിട്ടുനിറവുമാണ്.
മ്യാന്മാർ ആണ് ജന്മദേശം.
അതിനാൽ Pride of Burma എന്ന് അറിയപ്പെടുന്നു.
ബർമയുടെ അഭിമാനം എന്ന് ഈ മരം അറിയപ്പെടുന്നു.
പുരാണങ്ങളിലെ പരാമർശം.
രാമായണത്തിൽ ശിംശപാ വൃക്ഷത്തെപ്പറ്റി പരാമർ‌ശിച്ചിട്ടുണ്ട്.
ലങ്കേശനായ രാവണന്റെ അശോകവനിയിൽ സീത ഇരിക്കുന്നത് ശിംശപാവൃക്ഷച്ചുവട്ടിലാണ്.
ഭാഗവതത്തിൽ രാമായണകഥ പറയുന്ന ഭാഗത്ത് ശ്രീരാമൻ സീതയെ കാണുന്ന ഭാഗം ഇപ്രകാരം വർ‌‍ണിച്ചിരിക്കുന്നു.
അതിനുശേഷം ഭഗവാൻ (ശ്രീരാമൻ) സീതയെ കണ്ടു : അശോകവനത്തിൽ - ക്ഷീണിച്ച് മെലിഞ്ഞ്, വിരഹത്താൽ വ്യാധിപൂണ്ട്, ശിംശപാവൃക്ഷച്ചുവട്ടിൽ ആശ്രയം പ്രാപിച്ച രീതിയിൽ.
അണ്ണാൻ കുടുംബത്തിലെ ഒരംഗമാണ് മരയണ്ണാൻ‍ (ഇംഗ്ലീഷ്:Tree squirrel).
അന്റാർട്ടിക്ക ഒഴികെയുള്ള ലോകത്തിലെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലുമായി ഇവയുടെ നൂറുകണക്കിന് സ്പീഷിസുകളുണ്ട്.
മരയാണ്ണാനെ പൊതുവായി അണ്ണാൻ എന്നും വിളിക്കാറുണ്ട്.
മരയണ്ണാൻ എന്നത് പലതരം അണ്ണാൻ സ്പീഷിസുകൾ കൂടി ചേർന്നതാണ്.
മരയണ്ണാനിലെ ചില ഉപവിഭാഗങ്ങളാണ് പറക്കും അണ്ണാൻ, മാർമോട്ടുകൾ, തറയണ്ണാൻ, ചിപ്മങ്ക് മുതലായവ.
മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
ആലപ്പുഴ ജില്ലയിലെ ആറ്റുവയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി.
ഈ ദേവാലയം 1912-ൽ സഥാപിതമായി.
മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ മാർ ബർസൗമയുടെ നാമത്തിൽ സഥാപിതമായ പ്രഥമ ദേവാലയമാണിത്.
ആറ്റുവ ഗ്രാമത്തിലും ചുറ്റുപാടും താമസിച്ചിരുന്ന മുപ്പതിൽപ്പ‌രം വരുന്ന സഭാ വിശ്വാസികളായിരുന്നു ഈ ദേവാലയത്തിനു തുടക്കമിട്ടത്.
യേശുവിന്റെ അജ്ഞാത വർഷങ്ങൾ
ബൈബിളിലോ ഇതര ശ്രോതസ്സുകളിലോ ഒന്നും തന്നെ പരാമർശിക്കപ്പെട്ടുകാണാത്ത യേശുവിന്റെ കൗമാര കാലത്തെയാണ് " അജ്ഞാത വർഷങ്ങൾ" "കാണാതായ വർഷങ്ങൾ "(lost years of Jesus, unknown years ) എന്ന് വിളിക്കുന്നത് .
യേശുവിന്റെ ജനനത്തെക്കുറിച്ചും , ബാല്യത്തെക്കുറിച്ചും സൂചനകൾ നൽകുന്ന ബൈബിൾ, "അവന്നു പന്ത്രണ്ടു വയസ്സായപ്പോൾ അവർ പതിവുപോലെ പെരുനാളിന്നു പോയി."എന്നും പറയുന്നുണ്ട്.
പിന്നീട് "യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നു വന്നു .""വെന്നു മാത്രമേ പറയുന്നുള്ളൂ.
അതിനു ശേഷം പ്രേഷിത പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന യുവാവിനെയാണ് സുവിശേഷങ്ങൾ അവതരിപ്പിക്കുന്നത്
"യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;"12വയസ്സിനും 30 വയസ്സിനു ഇടയിൽ യേശു സ്വന്തം നാട്ടിൽ തന്നെ ഉണ്ടായിരുന്നു എന്നു തന്നെയാണ് ഭൂരിഭാഗം ക്രൈസ്തവ വിശ്വാസികളും കരുതിപ്പോരുന്നത്.
എന്നാൽ ഈ കാലഘട്ടത്തിൽ അദ്ദേഹം ദേശാടനത്തിലായിരുന്നുവെന്നും കരുതുന്നവരുണ്ട്.
യേശുവിന്റെ പൗരസ്ത്യയാത്ര.
യഹൂദ മതസ്ഥനായിരുന്ന യേശുവിന്റെ പിൽക്കാല പ്രബോധനങ്ങൾ പലതും യഹൂദമത ചിന്തയ്ക്ക് അന്യവും , ചിലതൊക്കെ വൈരുദ്ധ്യാത്മകവുമായിരുന്നു.
"കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു."
എന്ന വേദപാഠത്തിനു വിരുദ്ധമായി "നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക."എന്നായിരുന്ന യേശു ഉപദേശിച്ചത്.
വ്യഭിചാരിണിയെ ...
അവളുടെ പട്ടണക്കാർ അവളെ കല്ലെറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണംഎന്ന പഴയ നിയമത്തിനു വിരുദ്ധമായി, പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ എന്നായിരുന്നു യേശു പഠിപ്പിച്ചത്.
തന്റെ ജനതയ്ക്ക് തീർത്തും അന്യമായിരുന്നു ഇത്തരം ശാന്തോപദേശങ്ങൾ (pacifist teachings) ഭരണ കർത്താക്കളായിരുന്ന റോമാക്കാരിൽ നിന്നോ , അയൽദേശക്കാരായ പേർഷ്യക്കാരിൽ നിന്നോ അല്ലെന്നതു വ്യക്തമാണ്.
ആയതിനാൽ അന്യ ദേശക്കാരിൽ നിന്നായിരിക്കണം ഈ ആശയം അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിയത് എന്നാണ് "അജ്ഞാത വർഷങ്ങൾ" സൈദ്ധാന്തികരുടെ വീക്ഷണം.
പക്ഷെ അങ്ങനെ ഉപദേശം കൊടുത്ത അന്യദേശക്കാർ ആരാണ് എന്നത് ഇന്നും ദുരൂഹം.
ക്രൈസ്തവ മതം യൂറോപ്പിൽ ആധിപത്യം സ്ഥാപിക്കുന്നതിനും ഏറെമുമ്പ് തന്നെ, ബുദ്ധമതത്തെക്കുറിച്ച് യൂറോപ്പ്യന്മാർക്ക് അറിവുണ്ടായിരുന്നു.
ആദ്യകാല ക്രൈസ്തവ ആരാധനാക്രമങ്ങളും , വിശ്വാസാനുഷ്ഠാനങ്ങളും ബുദ്ധമതത്തിന്റേതിനോട് അതിശയിപ്പിക്കുന്ന സമാനത പുലർത്തുന്നു എന്ന് പിൽക്കാല ചരിത്രകാരന്മാർ കണ്ടെത്തുകയായിരുന്നു.
ആശ്രമ ജീവിതം , പുണ്യാളന്മാരുടെ കഥകൾ, ആരാധനാ സമ്പ്രദായം,ധ്യാനാതിഷ്ടിത , തുടങ്ങിയ ധാരാളം കാര്യങ്ങളിലുള്ള ബൗദ്ധ/ക്രൈസ്തവ സാമ്യതകൾ യൂറൊപ്യന്മാരെ അതിശയിപ്പിക്കുക തന്നെ ചെയ്തു.
ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് യേശു തന്റെ അജ്ഞാത വർഷങ്ങൾ ചെലവഴിച്ചത് പൗരസ്ത്യനാടുകളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ ആയിരുന്നു എന്നാണ് അജ്ഞാത വർഷ കുതുകികളിൽ ഒരു കൂട്ടരുടെ വാദം.
പഴയ പേർഷ്യൻ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ഇന്നത്തെ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ,നേപ്പാൾ , ലഡാക്ക്, തിബറ്റ് എന്നിവിടങ്ങളായിരുന്നു യേശു സന്ദർശിച്ചതത്രെ.
നിക്കോളയ് നോട്ടൊവിച്ച്.
യേശുവിന്റെ ഇന്ത്യാ ജീവിതത്തിനു ഏറെ പ്രചാരവും പ്രസിദ്ധിയും ലഭിച്ചത്.1887ൽ യൂറോപ്പിൽ നിന്നും യാത്ര തിരിച്ച നൊട്ടൊവിച്ച് മധ്യേഷ്യ, പേർഷ്യ , അഫ്ഘാനിസ്ഥാൻ, വഴി ഇന്ത്യയിലെത്തി.
റാവൽപിണ്ടി, അമൃത്സർ , ലാഹോർ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം കാഷ്മീരും തുടർന്നു ലഡാക്കും സന്ദർശിച്ചു.
നാട്ടിലേക്ക് മടങ്ങാനിരിക്കെ ഒരു വീഴ്ചയിൽ കാലൊടിഞ്ഞു, ലഡാക്കിലെ ഹിമിസ് ബുദ്ധാശ്രമത്തിൽ സുഖം പ്രാപിച്ചുവരവെ, യേശുവിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിക്കുന്ന ബുദ്ധമത ലിഖിതങ്ങൾ വായിച്ചു കേട്ടു.
ഒരു പരിഭാഷകന്റെ സഹായത്തോടെ അവ വിവർത്തനം ചെയ്ത് കുറിച്ചെടുത്തു.
നാട്ടിൽ തിരിച്ചെത്തി 1890ൽ "The Unknown Life of Jesus Christ" പ്രസിദ്ധീകരിച്ചു.
വിവാദങ്ങളുടേയും കോലാഹലങ്ങളുടേയും പെരുമഴ തന്നെയായിരുന്നു പിന്നീട്.
നൊട്ടൊവിച്ച് വ്യാജനെന്നും കള്ളനെന്നും മുദ്രകുത്തപ്പെട്ടു.
യേശുപോയിട്ട്, നൊട്ടൊവിച്ച് തന്നെയും ഇന്ത്യ സന്ദർശിച്ചുണ്ടായിരുന്നില്ല എന്നു തന്നെയും ആരോപിക്കപ്പെട്ടു.
മാക്സ് മുള്ളർ ആയിരുന്നു നൊട്ടൊവിച്ച് കൃതിയുടെ ഏറ്റവും കടുത്ത വിമർശകൻ.
നൊട്ടൊവിച്ചിന്റെ യാത്രയുടെ സത്യാവസ്ഥ അറിയാൻ മറ്റു പലരും ഇറങ്ങി പുറപ്പെടുകയുണ്ടായി.
പല നിഗമനങ്ങളിലാണ് അവർ എത്തിച്ചേർന്നത്.
ബൈബിളിന്റെയും ക്രൈസ്തവ മതത്തിന്റെയും അടിത്തറ ഇളകുന്ന ചർച്ചകൾക്ക് യേശുവിന്റെ ഇന്ത്യാ സന്ദർശന വാദം വഴിവെച്ചു.
കുരിശുസംഭവാനന്തര ഇന്ത്യാസന്ദർശനം.
ഇസ്ലാമിലെ അഹമദിയ്യ പ്രസ്ഥാന സ്ഥാപകനായ മിർസ ഗുലാം അഹമദ് (1835-1908) നൊട്ടൊവിച്ചിന്റെ സമകാലികനായിരുന്നു.
ക്രൂശിതനായ യേശു പക്ഷേ കുരിശ്ശിൽ മരിച്ചില്ല എന്നും പിന്നീട് സുഖം പ്രാപിച്ചു സ്വദേശത്തിൽ നിന്നും പലായനം ചെയ്യുകയായിരുന്നെന്നുമാണ് അഹമദിയ്യ വാദം.
കാണാതെ പോയ ആട്ടിൻ പറ്റം എന്നു ബൈബിൾ വിശേഷിപ്പിക്കുന്ന യഹൂദ ഗോത്രങ്ങളിലേക്ക് തന്റെ സന്ദേശമെത്തിക്കുക എന്നതായിരുന്നു യേശുവിന്റ പൗരസ്ത്യ യാത്രയുടെ ലക്ഷ്യമായി മിർസ ഗുലാം അഹമദ് ചൂണ്ടിക്കാട്ടിയത്.
കശ്മീരിൽ എത്തിച്ചേർന്ന യേശു 120 വയസ്സുവരെ ജീവിച്ചിരുന്നു എന്നും കശ്മീരിലെ കാന്യാറിലുള്ള യൂസ് അസഫിന്റെ കബറിടം , റോസ ബൽ കുടീരം എന്നെല്ലാം അറിയപ്പെടുന്ന കുടീരം യേശുവിന്റേതാണെന്നും ഗുലാം അഹമദ് പ്രഖ്യാപിച്ചു.
യേശുവിന്റെ അജ്ഞാത വർഷങ്ങളെപ്പറ്റി ഗുലാം അഹമദിന്റെ പുസ്തകം മൗനം പാലിക്കുന്നു.
ബൗദ്ധസ്വാധീനം നേരെ വിപരീത ദിശയിലാണ് സംഭവിച്ചത് എന്നാണ് ഗുലാം അഹമദ് പിന്നീട് പ്രസ്താവിച്ചത് .
യേശുവിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടരായ ബൗദ്ധമുനികൾ അവരുടെ ലിഖിതങ്ങളിലും, അധ്യാപനങ്ങളിലും അത് ഉൾക്കൊള്ളിക്കുകയായിരുന്നു എന്ന് ഗുലാം അഹമദ് ചൂണ്ടിക്കാട്ടി.
വർത്തമാനകാല ചർച്ചകൾ.
നൊട്ടൊവിച്ചിന്റെയും മിർസ ഗുലാം അഹമദിന്റെയും സമശീർഷ്യനായിരുന്ന ലെവി.
എച്ച്.ഡൗലിംഗ് 1908ൽ "The Aquarian Gospel of Jesus Christ" എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
ക്രൈസ്തവ പുരോഹിതനും മിസ്റ്റ്ക്ക് ചിന്തകനുമായിരുന്നു ഡൗലിംഗ്.
യേശു തന്റെ അജ്ഞാത വർഷങ്ങളിൽ ഇന്ത്യ ,ടിബറ്റ്, പേർഷ്യ, അസ്സിറിയ, ഗ്രീസ്, ഈജിപ്റ്റ് എന്നീ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതായാണ് ഡൗലിംഗ് എഴുതിയത്.
ജഗന്നാഥ ക്ഷേത്രത്തിലെ പുരോഹിതന്മാരുമായി യേശു സംവദിച്ചിരുന്നെന്നും , തുടർന്നു ബൗദ്ധമതസ്ഥരുമായും ഇടപഴകിയിരുന്നെന്നും അക്വാറിയൻ സുവിശേഷങ്ങൾ വാദിക്കുന്നു.
ഡൗലിംഗിന്റെ സുവിശേഷങ്ങൾ ദൈവപ്രചോദിതമായിരുന്നത്രെ.
അക്വാറിയിൻ സുവിശേഷങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ അക്വാറിയൻ ക്രിസ്റ്റീൻ ചർച്ച് ഇന്നും അമേരിക്കയിൽ സജീവമാണ്.
റിച്ചാർഡ് ബോക്ക് ആയിരുന്നു അതിന്റെ സംവിധായകൻ.
ചിത്രീകരണം അറബ് രാജ്യങ്ങളിലും , ഇറാൻ, ഇന്ത്യ , ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭിനേതാക്കളെയും ഉൾപ്പെടുത്തിയായിരിക്കുമെന്നു കരുതുന്നു.
ചിത്രത്തിൽ യേശു ഇന്ത്യയിൽ പരിചയപ്പെടുന്ന ഒരു വനിതാ സുഹൃത്തിന്റെ വേഷത്തിനു ബോളിവുഡ് നടി മല്ലിക ഷേറാവത്ത് പരിഗണിക്കപ്പെടുന്നു എന്നത് വാർത്ത ആയിരിക്കുകയാണ്.
യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു !
അധികം ആരാലും അറിയപ്പെടാതെ യേശു ഗലീലിയിൽ തന്നെ ഉണ്ടായിരുന്നു എന്ന കാര്യം ബൈബിളിൽ നിന്ന് പ്രബലമാണ്.
ലൂക്കോ.2:51 “പിന്നെ അവൻ അവരോടുകൂടെ ഇറങ്ങി, നസറെത്തിൽ വന്നു അവർക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള് എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.”