text
stringlengths
17
2.95k
കൊച്ചി മറ്റെൻഡ്രൈവിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് ബേ പ്രൈഡ് മാൾ.
ഈ മാളിന് രണ്ടുനിലകളുണ്ട്.
ആകെ 42000 ചതുരശ്രഅടി സ്ഥലം കച്ചവടത്തിനായി മാറ്റിവച്ചിരിക്കുന്നു.
ഇതിൽ ഒരു ഗെയിം സെന്ററും ഫുഡ്സെന്ററും പ്രവർത്തിക്കുന്നു.
അമ്പലപ്പുഴ നോർത്ത് ഗ്രാമപഞ്ചായത്ത്
കാട്ടൂർ (വിവക്ഷകൾ)
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തിനു സമീപമുള്ള ഒരു തീരദേശഗ്രാമമാണ് ഓമനപ്പുഴ.
കാട്ടൂർ, പോളത്തൈ, വളവനാട്, പ്രീതികുളങ്ങര, കലവൂർ, പാതിരാപ്പള്ളി, ചെട്ടിക്കാട് എന്നിവയാണ് സമീപപ്രദേശങ്ങൾ.
കയർ, കയറുൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണം മിക്ക വീടുകളിലും നടക്കുന്നു.
മത്സ്യബന്ധനമാണ് മറ്റൊരു പ്രധാന വരുമാനമാർഗ്ഗം.
റെയ്‌നോൾഡ്‌സ് പുരയ്ക്കൽ
കേരളാ ലത്തീൻ കത്തോലിക്കാസഭയിലെ ദൈവദാസപദവിലെത്തിയ ആദ്യ വ്യക്തിയാണ് റെയ്‌നോൾഡ്‌സ് പുരയ്ക്കൽ ( (1910-1988).
അനാഥരുടെ വല്യച്ചനെന്ന് ഇദ്ദേഹം അറിയപ്പെടുന്നു.
അദ്ദേഹത്തിന്റെ നൂറാം ജന്മദിനത്തിലാണ് ആലപ്പുഴ ബിഷപ്പ് സ്റ്റീഫൻ അത്തിപ്പൊഴിയിൽ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ച് ഈ പ്രഖ്യാപനം നടത്തിയത്.
അദ്ദേഹം സ്ഥാപിച്ച അനാഥാലയത്തിൽ വച്ചാണ് പ്രഖ്യാപനത്തിനുള്ള പ്രധാന ചടങ്ങുകൾ നടന്നത്.
അർത്തുങ്കലിലെ കുരിശ്ശിൻകൽ എന്ന പുരാതന കുടുംബത്തിലെ ഒരു ശാഖയാണ് പുരയ്ക്കൽ കുടുംബം.
യേശുവിനെ ക്രൂശിച്ച രീതിയെ കുറിച്ചുള്ള തർക്കം
ദൈവദാസൻ റെയ്‌നോൾഡ്‌സ് പുരയ്ക്കൽ
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഃഖം,ഹ്വാംഗ് ഹൊ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹ്വാംഗ് ഹെ നദി.
(; ചിങ് ഹായ് പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.
ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു.
മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഃഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.
പുരാതന ചൈനീസ് സാഹിത്യത്തിൽ മഞ്ഞനദിയെ സൂചിപ്പിക്കാനായി (പുരാതന ചൈനീസ്: "*C.gˤaj"), എന്നാണെഴുതുക.
ആധുനിക കാലത്ത് ഈ വാക്ക് നദി എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്.
ബി.സി. 206-ൽ എഴുതപ്പെട്ട ഹാനിന്റെ പുസ്തകം എന്ന ഗ്രന്ഥത്തിലാണ് (പുരാതന ചൈനീസ്: "*N-kʷˤaŋ C.gˤaj"; മദ്ധ്യകാല ചൈനീസ്: "ഹ്വാങ് ഹാ") എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്.
ബി.സി.206-നും എ.ഡി. 9നും ഇടയിലുണ്ടായിരുന്ന പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടത്.
മഞ്ഞ നദി എന്ന് വിളിക്കാൻ കാരണം നദിയുടെ അവസാന ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളം കാണപ്പെടുന്നതുകൊണ്ടാണ്.
'കറുത്ത നദി' എന്നായിരുന്നു മംഗോളിയൻ ഭാഷയിൽ ഈ നദിയെ പണ്ടുകാലത്ത് വിളിച്ചിരുന്നത്.
ലോവെസ്സ് പീഠഭൂമിയിൽ പ്രവേശിക്കുന്നതിനു മുൻപ് നദി തെളിഞ്ഞാണൊഴുകുന്നത്.
മംഗോളിയൻ ഭാഷയിൽ ഇപ്പോഴുള്ള പേര് (ഇന്നർ മംഗോളിയയിൽ പ്രത്യേകിച്ച്) "ഹറ്റാൻ ഗോൽ" (, "നദീ റാണി").
മംഗോളിയയിൽ "സാർ മോറോൺ" (, "മഞ്ഞനദി") എന്നാണ് പൊതുവിൽ നദിയെ വിളിക്കുന്നത്.
ടിബറ്റൻ ഭാഷയിൽ ക്വിൻഹായി പ്രദേശത്ത് ഈ നദിയെ "മയിലിന്റെ നദി" (ടിബറ്റൻ: །, "മാ ചു"; ചൈനീസ്: , , "Mǎ Qū") എന്നാണ് വിളിക്കുന്നത്.
ഐക്യ അറബ് എമിറേറ്റിലെ ദുബൈ പട്ടണത്തിൽ നിന്നും 110 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നതും ദുബൈ എമിറേറ്റിന്റെ ഭാഗമായി വരുന്നതുമായ ഒരു രാജഭരണ പ്രദേശമാണ് ഹത്ത.
ഹജ്ജർ മലനിരകളിലാണ് ഈ ഭൂപ്രദേശത്തിന്റെ കിടപ്പ്.
തലസ്ഥാന പട്ടണവും ഹത്ത എന്ന പേരിലാണ് അറിയപ്പെടുന്നത്.
ദുബൈയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ നിന്നും വ്യത്യസ്തമായി ഇവിടുത്തെ കാലാവസ്ഥ താരതമ്യേന സുഖകരമായതിനാൽ ദുബൈ നിവാസികൾക്ക് ഒരു ഉല്ലാസകേന്ദ്രം കൂടിയാണ് ഹത്ത.
പതിനെട്ടാം നൂറ്റാണ്ടിലെ രണ്ട് പ്രമുഖ സൈനിക ഗോപുരങ്ങളും (മിലിറ്ററി ടവേഴ്സ്) 1780 ൽ നിർമ്മിച്ചതും ഹത്തയിലെ ഏറ്റവും പഴക്കംചെന്ന കെട്ടിടവുമായ ജുമാമസ്ജിദും 30 കളിമൺ വീടുകളും ഹത്തയിലെ പുരാതന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
പുനർനിർമ്മിക്കപ്പെട്ട ഹെറിറ്റേജ് ഗ്രാമത്തിൽ പഴയ തലമുറയുടെ നിത്യജീവിത ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു.
പരമ്പരാഗത ജലവിതരണ ശൃംഖലയായ ഫലജും പുനർനിർമ്മിക്കപ്പെട്ടിട്ടുണ്ട്.
വി.കെ.സി. സ്ട്രീറ്റ് ലൈറ്റ്
മലയാള ടെലിവിഷൻ ചാനലായ ഇന്ത്യാവിഷൻ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോയാണ് വി.കെ.സി സ്ട്രീറ്റ് ലൈറ്റ്.
തെരുവുഗായകരായിരുന്നു ഈ പരിപാടിയിൽ പങ്കെടുത്തവർ.
മത്സരവും തൊൽവിയും ഇല്ലാത്ത ഒരു റിയാലിറ്റി ഷോ ആണിത്.
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായാണ് തെരുവ് ഗായകരെ പങ്കെടുപ്പിച്ചുള്ള ഈ പരിപാടി എന്ന് വിലയിരുത്തപ്പെടുന്നു.
ഈ പരിപാടിയിൽ പങ്കെടുക്കുന്ന 17 ഗായക കുടുംബങ്ങൾക്ക് അവരുടെ ജന്മദേശങ്ങളിൽ സ്നേഹവീടുകൾ നിർമ്മിച്ചു നൽകാൻ കാലികറ്റ് ലാൻഡ്മാർക്ക് ബിൽഡേഴ്സ് മുന്നോട്ട് വന്നു.
പത്രപ്രവർത്തനത്തിൽ നിന്ന് പരസ്യചിത്രനിർമ്മാണത്തിലേക്ക് തിരിഞ്ഞ സുധീർ അമ്പലപ്പാട് ആണ് ഈ പരിപാടിയുടെ സംവിധായകൻ.
പ്രമുഖ വ്യാപാരിയും മുൻ മാർക്സിസ്റ്റ് എം.എൽ.എ യും ആയ വി.കെ.സി മമ്മദ്കോയയാണ് ഈ ഷോയുടെ നിർമ്മാണ തുകയായ 5 ലക്ഷം രൂപ വഹിച്ചത്.
ഗേറ്റ്‌വേ ഓഫ് ഇന്ത്യ
തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ.
ബസാൾട്ട്, കോൺക്രീറ്റ് എന്നിവയാൽ നിർമ്മിക്കപ്പെട്ട ഈ കമാനത്തിന്റെ ഉയരം 26 മീറ്ററാണ്.
ബ്രിട്ടണിലെ ജോർജ്ജ് അഞ്ചാമൻ രാജാവും, മേരി രാജ്ഞിയും 1911 ൽ നടത്തിയ ഇന്ത്യാസന്ദർശനത്തിന്റെ ഓർമ്മക്കായി പണികഴിക്കപ്പെട്ടു.
പൂർത്തീകരണം 1924-ൽ.1924 ഡിസംബർ 4നായിരുന്നു ഉദ്ഘാടനം.
ഹിന്ദു-മുസ്ലിം കെട്ടിട നിർമ്മാണ ശൈലികൾ ഏകോപിപ്പിച്ചാണു രൂപകൽപന.
ഇന്തോ-സറാസെനിക് ശൈലി.
നിർമ്മാണച്ചുമതല "ഗാമൺ ഇന്ത്യ"യ്ക്കായിരുന്നു.
അക്കാലത്ത് ഒരു ഭീമമായ തുകയായിരുന്നു ഇതെങ്കിലും കമാനത്തിലേക്കുള്ള പ്രവേശനമാർഗ്ഗം പൂർത്തീകരിക്കാൻ അന്നു സാധിച്ചിരുന്നില്ല.
അക്കാലത്ത്‌ കടൽമാർഗ്ഗം നഗരത്തിലെത്തുന്നവർക്കുള്ള ആദ്യ കാഴ്ചയായിരുന്നു ഗേറ്റ്‌വേ.
മുംബൈയുടെ താജ്മഹൽ എന്നുമറിയപ്പെടുന്ന ഗേറ്റ്‌വേ ഇന്നും നഗരത്തിൽ വിനോദസഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കേന്ദ്രമാണ്‌.
സഞ്ചാരികളുടെ എണ്ണം കൂടുംതോറും ചരിത്രസ്മാരകത്തിനു നേരയുള്ള ഭീഷണികളും വർധിക്കുകയാണ്‌.2003ൽ ഗേറ്റ്‌വേയ്ക്കുമുന്നിലുണ്ടായ കാർ സ്ഫോടനത്തിനു പിന്നാലെ സുരക്ഷ കൂട്ടി.2008 നവംബർ 26നു പാക്ക്‌ തീവ്രവാദികൾ ഗേറ്റ്‌വേയ്ക്കു മുന്നിലെ താജ്‌ ഹോട്ടൽ ആക്രമിച്ച ശേഷം സഞ്ചാരിക്കു സുരക്ഷാ പരിശോധന കർശനമാക്കി.
കെ. ജി. ബാലകൃഷ്ണൻ
കേരളത്തിൽ അങ്ങോളമിങ്ങോളം കാണുന്ന ഒരു വള്ളിച്ചെടിയാണ് കുരണ്ടി അഥവാ കൊരണ്ടി.
പൊൻകൊരണ്ടി, ഏകനായകം എന്നെല്ലാം പേരുകളുണ്ട്.
ഇതൊരു ആയുർവേദ ഔഷധം കൂടിയാണ്.
ഇവയിൽ ചെറിയ പഴങ്ങൾ ധാരാളമായി കാണപ്പെടുന്നു.
ഈ പഴങ്ങൾ ഭക്ഷ്യയോഗ്യവുമാണ്.
മറ്റു വൃക്ഷങ്ങളിൽ പടർന്നു പന്തലിച്ചാണ് കുരണ്ടി വളരുന്നത്.
ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്.
നന്നായി പഴുത്ത കായ്കൾ ചുവന്ന നിറത്തിൽ കാണപ്പെടുന്നു.
ഇവയുടെ ഉള്ളിൽ മാസളമായ ഭാഗമുണ്ട്.
ഇതാണ് ഭക്ഷ്യയോഗ്യമായത്.
വേനൽക്കാലത്താണ് പഴങ്ങൾ കൂടുതലായി കാണപ്പെടുന്നത്.
പഴങ്ങളിൽ നിന്നും ലഭിക്കുന്ന ഇവയുടെ വിത്തുകൾ പാകി മുളപ്പിച്ച് പുതിയവ വളർത്താം.
നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും കാവുകളിലുമെല്ലാം കണ്ടുവരുന്നു.
പശ്ചിമഘട്ടതദ്ദേശവാസിയാണ് ഈ വള്ളിച്ചെടി.
ഈ ചെടിയുടെ വേരിൽ Salcital എന്നൊരു ഘടകം അടങ്ങിയിരിക്കുന്നു .
ഈ ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നു...
ചെക്ക് വംശജനായ ലോകപ്രശസ്ത എഴുത്തുകാരൻ ആണ് മിലാൻ കുന്ദേര (Milan Kundera).
(ജനനം 1 ഏപ്രിൽ 1929 – മരണം 11 ജൂലൈ 2023).
ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഇദ്ദേഹത്തിന്റെ സൃഷ്ടികൾ നിരോധിക്കുകയും 1979-ൽ പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു.
ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികൾ രചിച്ചിട്ടുണ്ട്.
ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിങ്ങ്, ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
പുറത്തേക്കുള്ള കണ്ണി.
നൈജീരിയൻ ഡ്വാർഫ് ഗോട്ട്
ലോകത്ത് കാണപ്പെടുന്ന ആടുവർഗ്ഗങ്ങളിൽ ഏറ്റവും ചെറിയ ഇനമാണ് നൈജീരിയൻ ഡ്വാർഫ് ഗോട്ട്.
തെക്കൻ ആഫ്രിക്കയാണ് ഇവയുടെ ജന്മദേശം.
വലിപ്പക്കുറവു കാരണം മനുഷ്യർ ഇവയെ നായ്ക്കളെ പോലെ ഇണക്കി വളർത്തുന്നു .
അതിനാൽ ഇവ 'ഓമന ആടുകൾ' എന്നും അറിയപ്പെടുന്നു.
മുൻകാലങ്ങളിൽ ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് ഇവയെ ധാരാളമായി ഇറക്കുമതി ചെയ്തിരുന്നു.
ദിവസം 1-2 ലിറ്റർ വരെ പാൽ ഇവയിൽ നിന്നും ലഭിക്കുന്നു.
അജ്മീർ ദർഗാസ്ഫോടനം
രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശരീഫിൽ 2007 ഒകോടോബർ 11 നു് ഉണ്ടായ ബോംബ്സ്ഫോടനമാണ് അജ്മീർ ദർഗാസ്ഫോടനം .
ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അയ്യായിരത്തോളം ആളുകൾ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു..
സ്ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എ.ടി.എസ്)യുടെ പ്രാഥമിക നിഗമനം ഈ കൃത്യത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു.
പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയർന്നതിനെ തുടർന്ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ഈ ഭീകരകൃത്യത്തിനു പുറകിൽ സനാതൻ സൻസ്ത, അഭിനവ് ഭാരത് എന്നീ ഹിന്ദു ഭീകര സംഘടനകളാണ് എന്ന് കണ്ടെത്തുകയുമുണ്ടായി..
ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാർ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുകയും ഇന്ത്യൻ പീനൽകോഡ് പ്രകാരം ഗൂഢാലോചനാകുറ്റത്തിനു സി.ബി.ഐ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
അജ്മീർ സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെടുന്ന ദേവേന്ദ്ര ഗുപ്ത എന്നയാളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സി.ബി.ഐ. അവകാശപ്പെടുകയും ചെയ്തു.
എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനു സമീപമുള്ള ഒരു ഗ്രാമമാണു് കിഴക്കമ്പലം.
കൊച്ചിയുടെ അതിദ്രുതമായ വികസനത്തിനു് ആനുപാതികമായി ഈ പഞ്ചായത്തുപ്രദേശവും ക്രമേണ ഒരു ഉപനഗരമായി മാറിക്കൊണ്ടിരിക്കുന്നു.
കിറ്റെക്സ് ലിമിറ്റഡ്, സേവന ഗ്രൂപ്പ് തുടങ്ങി സാമ്പത്തികപ്രാധാന്യമുള്ള നിരവധി വ്യവസായസ്ഥപനങ്ങൾ കിഴക്കമ്പലത്താണു് സ്ഥിതി ചെയ്യുന്നതു്.