text
stringlengths
17
2.95k
ഗുപ്ത സാമ്രാജ്യത്തിന്റെ വരവോടെ ഉജ്ജയിനിയുടെ പ്രാമുഖ്യം വർദ്ധിച്ചു.
ചന്ദ്രഗുപ്തൻ രണ്ടാമന്റെ(വിക്രമാദിത്യൻ) തലസ്ഥാനം ഉജ്ജയിനിയായിരുന്നു.
നിരവധി ഐതിഹ്യങ്ങളിലെ വീരനായകനായിരുന്ന വിക്രമാദിത്യനുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ഉജ്ജയിനിൽ സഞ്ചാരികളെ ആകർഷിക്കുന്നു.
ഇദ്ദേഹത്തിന്റെ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിതരുടെ കാലത്ത് ഉജ്ജയിനി സാഹിത്യം, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയുടെ കേന്ദ്രമായി മാറി.
മുഗൾകാലഘട്ടത്തിൽ, അക്ബറിനു കീഴിൽ ഉജ്ജയിനി മാൾവയുടെ തലസ്ഥാനമായി.
പതിനെട്ടാം നൂറ്റാണ്ടിൽ മറാഠാ സാമ്രാജ്യത്തിന്റെ കാലത്ത് ഉജ്ജയിനി സിന്ധ്യായുടെ കീഴിലായി.
പിന്നീട് 1947 വരെ ഗ്വാളിയോറിന്റെ ഭാഗമായിരുന്നു.
സ്വാതന്ത്യലബ്ധിയോടെ ഗ്വാളിയോർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ ഉജ്ജയിൻ മദ്ധ്യഭാരത് സംസ്ഥാനത്തിന്റെ ഭാഗമായി.
ഉജ്ജയിനിയുടെ പഴക്കവും പ്രശസ്തിയും മൂലം നിരവധി പേരുകളിൽ ഈ നഗരം അറിയപ്പെടുന്നു.
കൂടാതെ ഗ്രീക്ക് ഭാഷയിൽ ഒസീൻ എന്നും രേഖപ്പെടുത്തി കാണാം.
ചക്രവർത്തി പെൻ‌ഗ്വിൻ
ഇപ്പോൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നതിൽ വച്ചേറ്റവും വലിപ്പമുള്ളതും പൊക്കം കൂടിയതുമായ പെൻ‌ഗ്വിനാണ് ചക്രവർത്തി പെൻ‌ഗ്വിൻ (ഇംഗ്ലീഷ്:Emperor Penguin).
അന്റാർട്ടിക്കയിലാണ് ഈ പെഗ്വിനുകളേ കാണപ്പെടുന്നത്.
ആൺപെൺ പെൻ‌ഗ്വിനുകളുടെ തൊങ്ങലിന് ഒരേവലിപ്പമാണ്.
ഇവയ്ക്ക് ഏകദേശം 122 സെ.
മി. പൊക്കവും 22 മുതൽ 45 കിലോഗ്രാം വരെ തൂക്കവും വയ്കാറുണ്ട്.
ഇവയുടെ പിൻഭാഗത്തിനും തലയ്ക്കും കറുപ്പ് നിറവും വയർ വെള്ള നിറത്തിലും കഴുത്തിനു താഴെ മങ്ങിയ നിറവുമാണ്.
മറ്റു പെൻ‌ഗ്വിനുകളേപ്പോലെ ഇവയ്ക്കും പറക്കാനുള്ള കഴിവില്ല.
പ്രധാന ഭക്ഷണം മത്സ്യങ്ങളാണെങ്കിൽ കൂടിയും ക്രില്ലുപൊലെയുള്ള കൊഞ്ച് വർഗ്ഗത്തിലെപ്പെട്ട ജീവികളേയും ഇവ ആഹാരമാക്കാറുണ്ട്.
ജലോപരിതലത്തിൽ നിന്നും 535 മീറ്റർ വരെ താഴ്ചയിൽ പോയി ഭക്ഷണം ശേഖരിക്കുന്ന ഇവയ്ക്ക് 18 മിനിട്ട് വരെ വെള്ളത്തിനടിയിൽ കഴിച്ചുകൂട്ടാനും കഴിയും.
രക്തത്തിലെ ഹീമോഗ്ലൊബിന്റെ പ്രത്യേക പ്രവർത്തനം മൂലം, ഓക്സിജന്റെ ആവശ്യകത നിയന്ത്രിക്കുന്നു.
കട്ടികൂടിയ എല്ലുകൾ വെള്ളത്തിനടിയിലെ ഉയർന്ന സമ്മർദ്ദം താങ്ങാൻ കഴിവുള്ളവയാണ്, വെള്ളത്തിനടിയിലായിരിക്കുമ്പോൾ ചയാപചയ പ്രവർത്തങ്ങൾ കുറച്ചും അത്യാവശ്യമില്ലാത്ത ഇന്ദിയപ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വഴി ഓക്സിജന്റെ ഉപയോഗം കുറയ്ക്കുന്നു.
അന്റാർട്ടിക് ശൈത്യകാലത്ത് ഇണചേരാറൂള്ള ഏക പെൻഗ്വിനുകൾ ചക്രവർത്തി പെൻഗ്വിനുകളാണ്.
ഇണചേരാൻ വേണ്ടിയുള്ള ഇവയുടെ ദേശാടാനം വളരെ പ്രശസ്തമാണ്.
ശൈത്യകാലത്ത് 50-120 കിലോമീറ്ററുകളോളം ദേശാടനം നടത്തുന്ന ഇവയുടെ കോളനികളിൽ ആയിരത്തിൽ പരം പക്ഷികളുണ്ടാകും.
പെൺ പക്ഷികൾ ഒരു മുട്ട മാത്രമേ ഇടാറുള്ളു, മുട്ടകൾ അടവച്ച് വിരിയിച്ചെടുക്കുന്നത് ആൺ കിളികളാണ്.
ഐസിൽ മുട്ടയിടാൻ സാധിക്കുന്ന ഏക പക്ഷിയിനം ചക്രവർത്തി പെൻ‌ഗ്വിനുകളാ‍ണ്.
കോളനിയിൽ കുട്ടികളുടെ സരക്ഷണകാര്യത്തിൽ ആൺപെൺകിളികൾ ഒരുപോലെ ശ്രദ്ധാലുക്കളാണ്.
സ്വതന്ത്രമായി ജീവിക്കുന്ന പെൻഗ്വിനുകളുടെ ശരാശരി ആയുസ്സ് 20 വർഷമാണ്, എന്നാൽ 50 വയസ്സുവരെ ജീവിച്ചിരുന്നവയെപ്പറ്റിയുള്ള നിരീക്ഷണങ്ങളും ലഭ്യമാണ്.
ഉസ്ബെകിസ്താനിലെ വലിപ്പമേറിയ അഞ്ചാമത്തെ നഗരമാണ് ബുഖാറ (; ; ).
ബുഖാറ പ്രവിശ്യയുടെ തലസ്ഥാനമായ ഇവിടത്തെ ജനസംഖ്യ 2,63,400 ആണ് (2009-ലെ കാനേഷുമാരി പ്രകാരം).
കുറഞ്ഞത് 5 സഹസ്രാബ്ദക്കാലത്തിന്റെയെങ്കിലും ജനവാസചരിത്രം ബുഖാറ മേഖലക്കുണ്ട്.
ഏതാണ്ട് രണ്ടര സഹസ്രാബ്ദക്കാലം മുൻപുതന്നെ ഇവിടത്തെ നഗരവും സ്ഥാപിക്കപ്പെട്ടിരുന്നു.
ചരിത്രപ്രസിദ്ധമായ പട്ടുപാതയിൽ സ്ഥിതി ചെയ്തിരുന്ന ഈ നഗരം, വ്യാപാരത്തിന്റേയും പാണ്ഡിത്യത്തിന്റേയും സംസ്കാരത്തിന്റേയും മതത്തിന്റേയും കേന്ദ്രമായിരുന്നു.
നിരവധി പള്ളികളും, മദ്രസകളൂം അടങ്ങിയ ബുഖാറയിലെ ചരിത്രകേന്ദ്രം, യുനെസ്കോയുടെ ലോക പൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുഖാറയിലെ ഭൂരിപക്ഷം ജനങ്ങളും താജിക് വംശജരാണ് പക്ഷേ കാലങ്ങളായി യഹൂദരടക്കമുള്ള മറ്റു ന്യൂനപക്ഷവിഭാഗങ്ങളുടെ സാന്നിദ്ധ്യവും ഇവിടെയുണ്ട്.
ഏഴാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ അറബികളും ഇസ്ലാം മതവും എത്തിയതോടെ ബുഖാറ ശരീഫ് എന്നും അറിയപ്പെട്ട ബുഖാറ, ഇസ്ലാമികപഠനത്തിന്റെ കേന്ദ്രസ്ഥാനമായി പരിണമിച്ചു.
മുൻപ് പേർഷ്യക്കാരുടെ ഭരണകാലത്ത് ബുഖാറ, സൊറോസ്ട്രിയൻ മതത്തിന്റെ കേന്ദ്രമായിരുന്നു.
ജ്യോതിശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, തത്ത്വചിന്ത, സാഹിത്യം, സംഗീതം തുടങ്ങിയ വിഷയങ്ങളിൽ ഇവിടത്തെ പണ്ഡീതർ ബാഗ്ദാദിലേയും ഷിറാസിലേയും സമശീർഷരുമായി മൽസരിച്ചു.
പത്താം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്ന സമാനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ബുഖാറ.
സൂര്യൻ ബുഖാറയിൽ പ്രകാശം പരത്തുന്നില്ല, മറീച്ച് ബുഖാറയാണ്‌സൂര്യനു മേൽ പ്രകാശം പരത്തുന്നത് എന്നാണ് ബുഖാറയെക്കുറീച്ച് പ്രശസ്തമായ ഒരു ചൊല്ല്.
പേർഷ്യൻ കവിയായിരുന്ന അബുൾ കാസിം മൻസൂർ എന്ന ഫിർദോസിയും (940-1020) ഭൗതികശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്ന അബു അലി ഇബ്നു സീനയും (980-1037) (അവിസെന്ന) സമാനി കാലത്ത് ബുഖാറയിൽ ജീവിച്ചിരുന്ന പ്രമുഖരാണ്.
കേരളത്തിലെ കാലടിയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി.
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനാൽ കാഞ്ഞൂർ പള്ളി പ്രശസ്തമാണ്.
പുരാതനമായ പല കാഴ്ചകൾ കൊണ്ടും ഇവിടം സമ്പന്നമാണ്.
ചരിത്ര രേഖകൾ പ്രകാരം ഏ.
ഡി 1001 - ൽ സ്ഥാപിതമായതാണ് ഈ ദേവാലയം .
തുടർന്ന് പല കാലഘട്ടങ്ങളിലും പള്ളി പുതുക്കി പണിതിട്ടുണ്ട്.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലാണ് കാഞ്ഞൂർ പള്ളി സ്ഥിതി ചെയ്യുന്നത്.
ഡി 1001 - ൽ സ്ഥാപിതമായ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഇറ്റലിയിൽ നിന്നും പോർട്ടുഗീസുകാർ കൊണ്ടു വന്ന് സ്ഥാപിച്ചതാണ്.
പള്ളിയിലെ അസാമാന്യ വലിപ്പമുള്ള മണി 16-ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിന്നും കൊണ്ടു വന്നതാണെന്നു വിശ്വസിക്കുന്നു.
പള്ളിയുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം കല്ലുകളിൽ പഴയ മലയാള ഭാക്ഷാ ലിഖിതങ്ങളും വട്ടെഴുത്തു ലിഖിതങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ഈ കല്ലുകൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ സ്ഥാപിച്ചവയാണെന്ന് കരുതി പോരുന്നു.
പള്ളിയിലെ ചുമർ ചിത്രങ്ങൾ പുതിയ ചായങ്ങളാൽ പുതുക്കിയവയാണെങ്കിലും അവ വളരെ പഴക്കം ഏറിയവയാണ്.
പള്ളി ഭിത്തിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള പുഷ്പാകൃതിയിലുള്ള മണ്ഡപം പഴയകാലത്തെ പ്രസംഗമണ്ഡപമാണ്.
ഇത്തരത്തിലുള്ള പ്രസംഗമണ്ഡപങ്ങൾ ഇന്ന് അത്യപൂർവം പള്ളികളിൽ മാത്രമാണുള്ളത്.
ഇവിടുത്തെ മാമ്മോദീസാ തൊട്ടിൽ ഭീമാകാരമായ കരിങ്കല്ലിൽ നിർമ്മിച്ചതാണ്.
ഇവിടുത്തെ ആനവിളക്കിലെ എണ്ണ ഒരു ദിവ്യ ഔഷധമായി ഭക്തർ ഉപയോഗിക്കുന്നു.
ഈ ആനവിളക്ക് കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ പള്ളിയ്ക്ക് സമ്മാനിച്ചതാണ്.
നേർച്ച കാഴ്ച്ചകൾ.
വിശുദ്ധ സെബസ്ത്യാനോസിന്റെ നെഞ്ചിലേക്ക് എയ്തു വിട്ട അമ്പുകളുടെ സ്മരണക്കായി തിരുനാൾ ദിവസം അമ്പെഴുന്നള്ളിക്കൽ ഒരു പ്രധാന നേർച്ചയായി നടത്തുന്നു.
എത്തിച്ചേരുവാനുള്ള വഴി.
എറണാകുളം ജില്ലയിലെ കാലടി - അങ്കമാലി വഴിയിൽ നിന്നും 3 കിലോമീറ്റർ ദൂരം.
പുറത്തേക്കുള്ള കണ്ണികൾ.
കാഞ്ഞൂർ പള്ളിയുടെ വെബ്‌സൈറ്റ്
പൊന്നാനി താലൂക്ക്
കേരളത്തിലെ താലൂക്കുകളിൽ ഒന്നാണ് പൊന്നാനി താലൂക്ക്.
മലപ്പുറം ജില്ലയിലാണ് ഈ താലൂക്ക് സ്ഥിതി ചെയ്യുന്നത്.
പൊന്നാനിയാണ് താലൂക്കിന്റെ ആസ്ഥാനം
പതിനൊന്ന് വില്ലേജുകളാണ് പൊന്നാനി താലൂക്കിന് കീഴിൽ ഉള്ളത്
തൃശൂർ ജില്ലയിലെ തളിക്കുളത്തെ തോട്ടുങ്ങൽ നാരായണന്റെയും കാളിക്കുട്ടിയുടേയും മകനായി 1960 മെയ് 12ന് ജനിച്ചു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ, നാട്ടിക ശ്രീനാരായണ കോളേജ്‌ എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തീകരിച്ചു.
സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യു.വിലൂടെ രാഷ്ട്രീയ രംഗത്തെത്തി.
രാഷ്ട്രീയ ജീവിതം.
കേരളത്തിലെ തൃശൂർ ജില്ലയിൽ നിന്നുള്ള കോൺഗ്രസ്സ് (ഐ) നേതാക്കളിലൊരാളും കൊടുങ്ങല്ലൂർ മണ്ഡലത്തെ മുൻ എം.എൽ.എ-യുമാണ്.
ചെങ്കള ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ചെങ്കള, മുട്ടത്തൊടി, പാടി, നെക്രാജെ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 53.79 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെങ്കള ഗ്രാമ പഞ്ചായത്ത്.
ഇവിടെയുള്ള മിക്ക ആൾക്കരും കർഷകരാണ്.
കവുങ്ങ്, തെങ്ങ്, കുരുമുളക്,നെല്ല്, വാഴ തുടങ്ങിയവയായിരുന്നു പ്രധാന വിളകൾ.
ഇപ്പോൾ നെല്ല് കുറഞ്ഞു വന്നു, കൂടാതെ റബ്ബർ കൃഷി വ്യാപകമായി വരികയാണു ഇവിടെ.
ഹാരോൾഡ് ജോർജ് "ഹാരി" ബെലഫൊണ്ടെ ജൂനിയർ (ജനന നാമത്തിൽ ബെലഫോണെ എന്നായിരുന്നു) അമേരിക്കയിലെ പ്രശസ്തനായ സംഗീതജ്ഞനും, പാട്ടുകാരനും, അഭിനേതാവും പൊതു പ്രവർത്തകനുമാണ്.
സിവിൽ, മനുഷ്യാവകാശ കാര്യങ്ങളുടെ ആജീവനാന്ത വക്താവായിരുന്നു ഹാരി.
ജോർജ്ജ് ഡബ്ല്യു ബുഷ് ഭരണത്തികൂടത്തിന്റെ നയങ്ങളെ നിശിതമായി വിമർശിച്ച ഹാരിക്ക് തന്റെ കലാജീവിതത്തിൽ തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ വർണ്ണവിവേചനം നേരിടേണ്ടി വന്നു.
അക്കാരണത്താൽ 1954 മുതൽ 61 വരെ അദ്ദേഹം തെക്കൻ അമേരിക്കൻ ഐക്യനാടുകളിൽ പരിപാടികൾ അവതിരിപ്പിക്കുന്നതിൽ നിന്നു വിട്ടുനിന്നു.
ബനാന ബോട്ട് സോങ്ങ്, ജമ്പ് ഇൻ ദ ലൈൻ തുടങ്ങിയ പ്രശസ്തഗാനങ്ങൾ പാടിയ ഇദ്ദേഹത്തിന് മൂന്ന് ഗ്രാമി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ലോക ഫുട്ബോളർ ഓഫ് ദി ഇയർ
ഗോൾഡ് സൂക്ക് ഗ്രാന്റ് കൊച്ചി
എറണാകളം ജില്ലയിലെ വൈറ്റിലയിൽ സ്ഥിതിചെയ്യുന്ന ഒരു ഷോപ്പിങ്മാളാണ് ഗോൾഡ്സൂക്ക് ഗ്രാന്റ്.
വെറ്റില ജംഗ്ഷനുസമീപത്തായാണ് ഈ മാൾ പ്രവർത്തിക്കുന്നത്.
ഗോൾഡ്സൂക്ക് മാൾ ചെയിനിൽ ഉൾപ്പെടുന്ന ഒരു മാളാണിത്.
ഗുർഗോൺ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐറെൻസ് ആർ ഗ്രൂപ്പാണ് ഈ ചെയിൻ നിർമ്മിച്ചിട്ടുള്ളത്.
അജിത്ത് അസോസിയേറ്റ്സ് ആണ് ഈ മാൾ രൂപകൽപ്പന ചെയ്തിട്ടുള്ളത് .
ഐറെൻസ് ആർ ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യത്തെ സംരംഭമാണിത്.
ഈ മാളിന്റെ ഏറ്റവും താഴത്തെനിലയിൽ ബിഗ് ബസാർ ഗ്രൂപ്പിന്റെ ഫുഡ്ബസാർ എന്ന സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നു.
അമീബ എന്ന ഗെയിം സെന്ററാണ് മറ്റൊരു ആകർഷണം.
അബാദ് ന്യൂക്ലിയസ് മാൾ
കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഷോപ്പിംഗ് മാളാണ് അബാദ് ന്യൂക്ലിയസ്.
മരട് എന്നസ്ഥലത്താണ് ഈ മാൾ പ്രവർത്തിക്കുന്നത്.
ദേശീയപാത 544 ൽ നിന്നും 1.5 കിലോമീറ്റർ മാറിയാണ് ഈ മാൾ.
ഇന്ത്യയിലെ ആദ്യത്തെ LEED സാക്ഷ്യപ്പെടുത്തിയ ഗ്രീൻ മാളാണിത്.