text
stringlengths
17
2.95k
അശോകൻ, താഹ എന്നിവരുടെ സംവിധാനത്തിൽ മുകേഷ്, തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മൂക്കില്ലാ രാജ്യത്ത്.
രോഹിണി ആർട്ട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രോഹിണി ആർട്ട്സ് ആണ്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
കേശവൻ, ബെന്നി, കൃഷ്ണൻ കുട്ടി ഇവർ മൂന്നു പേരും ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളാണ്.
അമിതാബ് ബച്ചൻ കൊച്ചിയിൽ വന്നിരിക്കുന്നു എന്ന് പത്രത്തിൽ നിന്നുമറിയുന്ന അവർ ബച്ചനെ കാണാൻ പോകാൻ ഡോക്ടറോട് അനുവാദം ചോദിക്കുന്നുവെങ്കിലും ഡോക്ടർ സമ്മതിക്കുന്നില്ല.
ആ സമയത്താണു വേണു അവിടെ ചികിത്സക്കായി എത്തുന്നത്.
ഒരവസരം ലഭിക്കുന്ന അവർ നാല് പേരും ആശുപത്രിയിൽ നിന്നും ചാടുന്നു.
കൊച്ചിയിലെത്തുന്ന അവർ അമിതാബ് ബച്ചൻ ഒരു മാസം മുന്നേയാണ്‌ അവിടെ വന്നിരുന്നത് എന്ന കാര്യം മനസ്സിലാക്കുന്നു.
നിരാശരായ അവർ തിരിച്ച് പോകാതെ, നഗരത്തിൽ തന്നെ ജോലിക്കായി ശ്രമിക്കുന്നു.
അതിനിടയിൽ ബെന്നി തന്റെ പഴയ സഹപാഠിയായ ലീനയെ വീണ്ടും കാണുന്നു.
അവർ തമ്മിൽ ഇഷ്ടത്തിലാകുന്നു, പക്ഷേ ലീനയുടെ അച്ഛനു ആ ബന്ധം ഇഷ്ടമാകുന്നില്ല.
അതിനിടയിൽ വാസു, അബ്ദുള്ള എന്നീ രണ്ടു തട്ടിപ്പുകാർ അവരെ സീരിയലിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് അവരെ സമീപിക്കുന്നു.
അവർ താമസിക്കുന്ന വീടിന്റെ അടുത്തള്ള ബാങ്ക് കൊള്ളയടിക്കുക എന്നതായിരുന്നു അവരുടെ പദ്ധതി.
പരിശീലനത്തിന്റെ പേരിൽ അവരെ വീട്ടിൽ നിന്ന് മാറ്റി നിർത്തി, ബാങ്കിലേക്ക് അവർ ഒരു തുരങ്കം ഉണ്ടാക്കുന്നു.
കൈതപ്രം ദാമോദരൻ നമ്പൂതിരി, പൂവച്ചൽ ഖാദർ, കൂത്താട്ടുകുളം ശശി എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്.
ഗാനങ്ങൾ രഞ്ജിനി വിപണനം ചെയ്തിരിക്കുന്നു.
കിഴക്കൻ പത്രോസ്‌ (മലയാളചലച്ചിത്രം)
കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ (മലയാളചലച്ചിത്രം)
കാസർകോട് കാദർഭായ് (മലയാളചലച്ചിത്രം)
കാറ്റത്തെ കിളിക്കൂട്‌ (മലയാളചലച്ചിത്രം)
ഒളിമ്പ്യൻ അന്തോണി ആദം‌ (മലയാളചലച്ചിത്രം)
ഉല്ലാസപ്പൂങ്കാറ്റ് (മലയാളചലച്ചിത്രം‌)
അറിയാത്ത വീഥികൾ (മലയാളചലച്ചിത്രം)
അപൂർവ്വം ചിലർ (മലയാളചലച്ചിത്രം)
സൂത്രധാരൻ (മലയാളചലച്ചിത്രം)
റെഡ് ചില്ലീസ് (മലയാളചലച്ചിത്രം)
എയ്ഞ്ചൽ ജോൺ (മലയാളചലച്ചിത്രം)
ഒരു നാൾ വരും (മലയാളചലച്ചിത്രം)
പോക്കിരിരാജ (മലയാളചലച്ചിത്രം)
കനൽക്കണ്ണാടി (മലയാളചലച്ചിത്രം)
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്
ക്രൂശിൽ മരിച്ച് കല്ലറയിൽ അടക്കപ്പെട്ട യേശുക്രിസ്തുവിന്റെ ശരീരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതായി ക്രൈസ്തവർ വിശ്വസിക്കുന്നു.
ബൈബിൾ പുതിയനിയമത്തിൽ ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി വ്യക്തമായി സൂചിപ്പിക്കുന്നു.
ഉയിർത്തെഴുന്നേൽപ്പ്, പുനരുത്ഥാനം എന്നീ പദങ്ങളാണ് ഇക്കാര്യത്തെ സൂചിപ്പിക്കുവാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും അസ്ഥിവാരമാണ് യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ഉയിർത്തെഴുന്നേൽപ്പും അതിനു നാൽപത് ദിവസങ്ങൾക്കുശേഷം നടന്ന സ്വർഗ്ഗാരോഹണവും രണ്ട് വ്യത്യസ്ത സംഭവങ്ങൾ ആണ്.
ബൈബിൾ പുതിയനിയമ വിവരണം.
ഉയിർത്തെഴുന്നേറ്റ യേശു പ്രത്യക്ഷനായ വ്യക്തികൾ/അവസരങ്ങൾ.
അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
ബൈബിൾ പഴയനിയമ പ്രവചനങ്ങൾ.
യേശുക്രിസ്തുവിന്റെ ജനനവും ശുശ്രൂഷകളും മുൻകൂട്ടി പ്രവചിച്ചിരുന്നതുപോലെ തന്റെ കഷ്ടാനുഭവങ്ങളെയും ക്രൂശുമരണത്തെയും ഉയിർത്തെഴുന്നേല്പിനെയും പഴയനിയമ പ്രവാചകൻമാർ ദീർഘദർശനം നടത്തിയിരുന്നെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.
ചരിത്രപരമായ തെളിവുകൾ.
ആദ്യനൂറ്റാണ്ടുകളിൽ തന്നെ അക്രൈസ്തവരായ ചരിത്രകാരൻമാരാൽ രേഖപ്പെടുത്തപ്പെട്ട ഗ്രന്ഥങ്ങളിലും യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്ന എഴുത്തുകൾ ഉണ്ട്.
യെഹൂദ ചരിത്രകാരൻമാരിൽ ഏറ്റവും പ്രധാനി ഫ്ലാവിയോസ്‌ ജൊസീഫസ്‌ ആയിരുന്നു.
തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തിൽ യാക്കോബിനേപ്പറ്റി പരാമർശിക്കുമ്പോൾ, യാക്കോബ്‌ "ക്രിസ്തു എന്ന്‌ വിളിക്കപ്പെട്ടിരുന്ന യേശുവിന്റ്‌ സഹോദരൻ" എന്നാണ്‌ എഴുതിയിരിക്കുന്നത്‌.
ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വാക്യം വിവാദകരമാണ്‌.
"ഇക്കാലത്ത്‌, മനുഷ്യൻ എന്നവനെ വിശേഷിപ്പിക്കുന്നത്‌ ന്യായമെങ്കിൽ, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അവൻ അത്ഭുതങ്ങൾ ചെയ്തിരുന്നു... താൻ ക്രിസ്തുവായിരുന്നു... പ്രവാചകൻമാർ പറഞ്ഞിരുന്നതുപോലെ അവൻ മരണശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ്‌ പലർക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങൾ വേറേയും പറയാനുണ്ട്‌".
കൂടാതെ ആദ്യനൂറ്റാണ്ടിലെ സഭാപിതാക്കൻമാരുടെ എഴുത്തുകളിലും ഉയിർത്തെഴുന്നേല്പിനെ പരാമർശിക്കുന്നു.
ദൈവശാസ്ത്ര പ്രാധാന്യം.
പഴയനിയമപ്രകാരം പാപപരിഹാരത്തിന് മൃഗയാഗമായിരുന്നു ദൈവം വ്യവസ്ഥ ചെയ്തിരുന്നത്, ഓരോ പ്രാവശ്യം പാപം ചെയ്യുമ്പോഴും യാഗം അർപ്പിക്കേണ്ടതായുണ്ടായിരുന്നു.
എന്നാൽ യേശുക്രിസ്തുവിലൂടെ സ്ഥാപിതമായ പുതിയനിയമം (ഉടമ്പടി) പ്രകാരം പാപരഹിതനായ യേശു മാനവരാശിക്കുവേണ്ടി നിത്യമായ യാഗമായി അർപ്പിക്കപ്പെട്ടു.
അത് നിത്യയാഗമായിരിക്കുവാൻ കാരണം, മരണത്തെ ജയിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ്.
ക്രൈസ്തവ വീക്ഷണ പ്രകാരം, പാപക്ഷമ പ്രാപിക്കുന്നതിന്റെ അടിസ്ഥാനം എന്നുള്ളതും ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുക എന്നതാണ്.
"യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേപ്പിച്ചു എന്ന് ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും (പാപമോചനം നേടി രക്ഷപ്രാപിക്കും)" റോമർ 10:9 യേശുക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതുപോലെ തന്നിൽ വിശ്വസിക്കുന്നവരും ഉയിർത്തെഴുന്നേറ്റ് നിത്യജീവൻ പ്രാപിക്കും എന്നതും ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന ഉപദേശമാണ്.
യേശുക്രിസ്തു ഉയിർത്തഴുന്നേറ്റിട്ടില്ലെങ്കിൽ തന്റെ പ്രസംഗം വ്യർത്ഥമത്രേ എന്ന് പൌലോസ് അപ്പോസ്തലൻ വാദിക്കുന്നു.
യേശുക്രിസ്തു ഒരു യഹൂദനായിരുന്നു, എന്നാൽ ഒന്നാം നൂറ്റാണ്ടിൽ തന്നെ യഹൂദവിശ്വാസവും ക്രിസ്തീയ വിശ്വാസവും തമ്മിൽ വേർപിരിഞ്ഞു.
ഒരു യഹൂദ വീക്ഷണപ്രകാരം യേശുവിന്റെ ശരീരം അടക്കപ്പെട്ട രാത്രിയിൽ തന്നെ കല്ലറയിൽ നിന്നും മാറ്റപ്പെട്ടു എന്നാണ്.
ചില ക്രൈസ്തവ തർക്കശാസ്ത്രജ്ഞർ ഈ അഭിപ്രായം യേശുവിനെ ക്രൂശിച്ച കല്ലറ ശൂന്യമായിരുന്നു എന്നതിന്റെ പരോക്ഷമായ സമ്മതമാണെന്ന് വാദിക്കുന്നു.
യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിനും ഏകശേഷം 700 വർഷങ്ങൾക്കുശേഷം രേഖപ്പെടുത്തപ്പെട്ട ഖുർആനിലെ പരാമർശപ്രകാരം യേശുക്രിസ്തു ക്രൂശിൽ മരിച്ചിട്ടില്ലെന്നും, യേശു മരിച്ചതായി അവിടെയുണ്ടായിരുന്നവർക്ക് തോന്നിയതാണെന്നും അല്ലാഹു യേശുവിനെ വിടുവിച്ചു എന്നുമുള്ള ആശയമാണ് ലഭിക്കുന്നത്.
മോശെയെ ചെങ്കടലിൽ നിന്നും വിടുവിച്ചതു പോലെ.
യേശുവിന് പകരം തന്റെ ശിക്ഷ്യൻമാരിൽ ഒരാളാണ് ക്രൂശിൽ കൊല്ലപ്പെട്ടത് എന്ന് ചില പണ്ഡിതൻമാർ ബൈബിളിന്റെ അടിസ്ഥാനത്തിൽ തന്നെ വാദിക്കുന്നുണ്ട്.
; ബർണബാസിന്റെ സുവിശേഷ പ്രകാരം അത് യേശുവിനെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയാത്ത് യൂദയാണെന്നും അവർ വാദിക്കുന്നു.
എന്നാൽ മറ്റൊരു വീക്ഷണം അനുസരിച്ച് യേശുക്രിസ്തു ക്രൂശിൽവെച്ച് മരിച്ചിരുന്നില്ലെന്നും കല്ലറയിൽ നിന്നും താൻ രക്ഷപ്പെട്ടെന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.
കൂടാതെ, യേശുക്രിസ്തു പിന്നീട് ഇന്ത്യയിൽ എത്തിയെന്നും, കാശ്മീരിൽ വെച്ച് മരണമടഞ്ഞെന്നും മറ്റൊരു ന്യൂനപക്ഷ വിഭാഗമായ അഹമ്മദീയർ വിശ്വസിക്കുന്നു.
പുറത്തേക്കുള്ള കണ്ണികൾ.
യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റു എന്നു പറയുന്നത്‌ സത്യമാണോ?
(മുഖ്യധാരാ ക്രൈസ്തവ വീക്ഷണം)
പണ്ട് ഉജ്ജയിനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിൻ ( , pronunciation: ], old name Avantika) ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ഒരു നഗരമാണ്.
ജനസംഖ്യാടിസ്ഥാനത്തിൽ മധ്യപ്രദേശിലെ അഞ്ചാമത്തെ വലിയ നഗരമായ ഇത്, ഉജ്ജയിൻ ജില്ലയുടെയും ഉജ്ജയിൻ ഡിവിഷന്റെയും ഭരണ കേന്ദ്രമാണ്.
അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന് മഹാഭാരതത്തിലും ഈ നഗരം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
ഹിന്ദുക്കളുടെ സപ്തപുരി എന്നറിയപ്പെടുന്ന ഏഴ് പുണ്യനഗരങ്ങളിലൊന്നാണ് ഇത്.
മഹാകാലേശ്വർ ജ്യോതിർലിംഗം നഗരമധ്യത്തിലാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.
ശ്രീകൃഷ്ണൻ, ബലരാമൻ, സുദാമാവ്(കുചേലൻ) എന്നിവർ ഗുരുകുലവിദ്യാഭ്യാസം നടത്തിയ സാന്ദീപനി മഹർഷിയുടെ ആശ്രമം ഈ നഗരത്തിനടുത്തായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഭാരതീയ ഭൂമിശാസ്ത്രപ്രകാരമുള്ള 0° രേഖാംശം ഈ നഗരത്തിലൂടെയാണ്.
പുരാതന മഹാജനപദങ്ങളുടെ കാലം മുതൽ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനിവൽക്കരണം വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖമായ വ്യാപാര-രാഷ്ട്രീയ കേന്ദ്രങ്ങളിലൊന്നാണ് ഈ നഗരം.
ഷിപ്ര നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമായ ഇത്, അതിന്റെ ചരിത്രത്തിലുടനീളം മദ്ധ്യേന്ത്യയിലെ മാൾവ പീഠഭൂമിയിലെ സുപ്രധാന നഗരമായിരുന്നു.
ബിസി 600-ഓടെ മദ്ധ്യേന്ത്യയുടെ പ്രധാന രാഷ്ട്രീയ കേന്ദ്രമായി ഇത് ഉയർന്നുവന്നു.
പതിനാറ് മഹാജനപദങ്ങളിൽ ഒന്നായ പുരാതന അവന്തി രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അക്കാലത്ത് ഇത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, ബ്രിട്ടീഷ് ഭരണാധികാരികൾ ഇൻഡോറിനെ നഗരത്തിന് ഒരു ബദലായി വികസിപ്പിക്കാൻ തീരുമാനിക്കുന്നത് വരെയുള്ള കാലത്ത് ഇത് മദ്ധ്യേന്ത്യയുടെ ഒരു പ്രധാന രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി തുടർന്നു.
ശൈവർ, വൈഷ്ണവർ, ശാക്തർ എന്നിവരുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഉജ്ജയിനി ഇപ്പോഴും തുടരുന്നു.
പുരാണേതിഹാസമനുസരിച്ച്, പാലാഴിമഥനത്തിലൂടെ ലഭിച്ച അമൃത് ഗരുഢൻ ഒരു കുംഭത്തിൽ വഹിച്ചു കൊണ്ടു പോകവേ ഹരിദ്വാർ, നാസിക്, പ്രയാഗ് എന്നിവയ്‌ക്കൊപ്പം കുംഭത്തിൽനിന്ന് തുള്ളികൾ നിപതിച്ച നാല് സ്ഥലങ്ങളിൽ ഒന്നായിരുന്നു ഉജ്ജൈനിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻനിര സ്മാർട്ട് സിറ്റി മിഷനു കീഴിൽ സ്മാർട്ട് സിറ്റിയായി വികസിപ്പിക്കുന്ന നൂറ് ഇന്ത്യൻ നഗരങ്ങളിൽ ഒന്നായി ഉജ്ജയിനും തിരഞ്ഞെടുക്കപ്പെട്ടു.
ചരിത്രാതീത കാലഘട്ടം.
കയാതയിൽ (ഉജ്ജയിനിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലം) നടത്തിയ ഉദ്ഖനനത്തിൽ ബിസി 2000 കാലഘട്ടത്തിലെ  നവീനശിലായുഗ കാർഷിക വാസസ്ഥലങ്ങൾ കണ്ടെത്തിയിരുന്നു.
നാഗ്ദ ഉൾപ്പെടെ ഉജ്ജൈനിക്ക് ചുറ്റുമുള്ള മറ്റ് പ്രദേശങ്ങളിലും നവീനശിലായുഗത്തിൻ അവശിഷ്ടങ്ങളടങ്ങിയ സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്, എന്നിരുന്നാലും ഉജ്ജയിനിയിലെ ഖനനത്തിൽ നവീനശിലായുഗ വാസസ്ഥലങ്ങളൊന്നുംതന്നെ കണ്ടെത്തിയിട്ടില്ല.
പുരാവസ്തു ഗവേഷകനായ എച്ച്.ഡി. സങ്കലിയയുടെ സിദ്ധാന്തപ്രകാരം, ഉജ്ജയിനിലെ നവീനശിലായുഗ വാസസ്ഥലങ്ങൾ ഇരുമ്പുയുഗ കുടിയേറ്റക്കാർ നശിപ്പിച്ചതാകാം.
ഹെർമൻ കുൽക്കെയും ഡയറ്റ്‌മർ റോഥെർമുണ്ടും പറയുന്നതനുസരിച്ച്, ഉജ്ജൈനിയുടെ തലസ്ഥാനമായിരുന്ന അവന്തി, "മധ്യേന്ത്യയിലെ ആദ്യകാല കാവൽപ്പുരകിലൊന്നായിരുന്നു", കൂടാതെ ബിസി 700-നടുത്ത് ഇത് ആദ്യകാല നഗരവൽക്കരണത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു.
ഏകദേശം 600 BCE യിൽ ഉജ്ജയിൻ മാൾവ പീഠഭൂമിയിലെ രാഷ്ട്രീയ, വാണിജ്യ, സാംസ്കാരിക കേന്ദ്രമായി ഉയർന്നു.
പുരാതനകാലത്തെ കോട്ടകെട്ടിയുറപ്പിച്ചിരുന്ന നഗരമായിരുന്ന ഉജ്ജൈനി സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ ഉജ്ജൈനി നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ, ക്ഷിപ്ര നദിയുടെ തീരത്ത്, ഗർ കാലിക കുന്നിന് ചുറ്റുപാടുമായിരുന്നു.
ഈ നഗരം 0.875 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ക്രമരഹിതമായ പഞ്ചഭുജ പ്രദേശം ഉൾക്കൊള്ളുന്നതായിരുന്നു.
ഇതിന് ചുറ്റുമായി 12 മീറ്റർ ഉയരമുള്ള ചെളികൊണ്ടുള്ള കൊത്തളമുണ്ടായിരുന്നു.
പുരാവസ്തു ഗവേഷണങ്ങൾ നഗരത്തിന് ചുറ്റുമായി 45 മീറ്റർ വീതിയും 6.6 മീറ്റർ ആഴവുമുള്ള ഒരു കിടങ്ങിന്റെ സാന്നിധ്യവും സൂചിപ്പിക്കുന്നു.
എഫ്.ആർ. ആൽചിനും ജോർജ്ജ് എർഡോസിയും പറയുന്നതനുസരിച്ച്, ഈ നഗര പ്രതിരോധങ്ങൾ ബിസിഇ 6-4 നൂറ്റാണ്ടുകൾക്കിടയിലാണ് നിർമ്മിക്കപ്പെട്ടത്.
കല്ലും ചുട്ടെടുത്ത ഇഷ്ടികയും, ഇരുമ്പ് കൊണ്ട് നിർമ്മിച്ച ഉപകരണങ്ങളും ആയുധങ്ങളും, കറുപ്പും ചുവപ്പും നിറങ്ങളിൽ തേച്ചുമിനുക്കിയ പാത്രങ്ങൾ എന്നിവ ഈ കാലഘട്ടത്തിന്റെ സവിശേഷതകളായിരുന്നു.
പുരാണ ഗ്രന്ഥങ്ങൾ പ്രകാരം, ഐതിഹാസിക ഹൈഹയ രാജവംശത്തിന്റെ ഒരു ശാഖ ഉജ്ജയിൻ ഭരിച്ചിരുന്നു.
ബുദ്ധകാലഘട്ടത്തിലെ രേഖകളിലും ഈ നഗരം അവന്തി രാജ്യത്തിന്റെ തലസ്ഥാനം എന്ന നിലയിൽ പരാമർശിക്കപ്പെട്ടിരുന്നു.
ക്രിസ്തുവിനു് മുമ്പ് നാലാം നൂറ്റാണ്ട് മുതൽക്കുതന്നെ പ്രഥമ രേഘാംശമായും അറിയപ്പെട്ടിരുന്നു.
മൗര്യസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നപ്പോൾ, പിൽക്കാലത്ത് ചക്രവർത്തിയായ അശോകരാജകുമാരൻ ഈ പ്രവിശ്യയിലെ കലാപം അടിച്ചമർത്തുന്നതിനായി നിയോഗിക്കപ്പെടുകയും, ഉജ്ജയിനിയിൽ താമസിക്കുകയും ചെയ്തിട്ടുണ്ട്.
മൗര്യകാലഘട്ടത്തിനു ശേഷം ശുംഗരും ശതവാഹനരും തുടർച്ചയായി ഭരിച്ചു.
പിന്നീട് രണ്ടാം നൂറ്റാണ്ട് മുതൽ നാലാം നൂറ്റാണ്ട് വരെ റോർ എന്ന നാടോടി ഗോത്രങ്ങൾ ഈ നഗരം ഭരിച്ചു.