text
stringlengths
17
2.95k
ദി ബർത്ത് ഓഫ് എ നേഷൻ
ഡി.ഡബ്ല്യു. ഗ്രിഫിത്ത് സംവിധാനം ചെയ്ത് 1915-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ നിശ്ശബ്ദ ചലച്ചിത്രമാണ് ദി ബർത്ത് ഓഫ് എ നേഷൻ.
തോമസ് ഡിക്സൻ എഴുതിയ ദ ക്ലാൻസ്മാൻ എന്ന നോവലിന്റെയും നാടകത്തിന്റെ ചലച്ചിത്രാവിഷ്കരണമാണ് അമേരിക്കൻ സിവിൽ യുദ്ധസമയത്തെയും അതിനു ശേഷവും ഉള്ള ജീവിതത്തിന്റെ കഥ പറയുന്ന ഈ ചലച്ചിത്രം.
നിശ്ശബ്ദചലച്ചിത്ര കാലത്ത് ഏറ്റവുമധികം പണം നേടിയ ചലച്ചിത്രമാണിത്.
പുതുമയാർന്ന ക്യാമറ വിദ്യകളും നവീന കഥപറച്ചിൽ രീതികളും കൊണ്ട് അക്കാലത്ത് ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
റിലീസിന് മുമ്പ് തന്നെ ചിത്രം വിവാദമായിരുന്നു, ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു; "യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വിവാദപരമായ ചിത്രം" എന്നും "ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായി വംശീയതയെ ഉയർത്തിക്കാട്ടിയ സിനിമ" എന്നും ഇത് അറിയപ്പെടുന്നു.
ബർത്ത് ഒഫ് എ നേഷൻ
ഇറാനിലെ ആദിമനിവാസികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരാണ്‌ ഈലം ജനത (ഈലമൈറ്റുകൾ എന്നും അറിയപ്പെടുന്നു - Elam, Elamites).
ക്യൂനിഫോം എഴുത്തുകളിൽ നിന്നും ചരിത്രരേഖകളിൽ നിന്നും ഉള്ള അറിവുകളനുസരിച്ച് ഇന്നത്തെ ഇറാനിലെ ഖുസിസ്താൻ പ്രവിശ്യ, ഫാഴ്സിന്റെ പടിഞ്ഞാറൻ പാതി എന്നിവയാണ് ഇവരുടെ പ്രധാന ആവാസമേഖലയായിരുന്നത്എന്നു കരുതുന്നു.
ഈലമൈറ്റ് എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും ഹഖാമനി സാമ്രാജ്യകാലത്ത് ഒരു ഔദ്യോഗികഭാഷയായിരുന്നു.
ഈലമൈറ്റ് ലിപിയിൽ നിന്നാണ് പുരാതന പേർഷ്യൻ ലിപി ഉടലെടുത്തത് എന്നുകരുതുന്നു.
പുരാതനപേർഷ്യൻ ലിപി വികസിച്ചത് ദാരിയസിന്റെ ഭരണകാലത്താണ്.
ബെഹിസ്തൂൻ സ്മാരകത്തിലെ ആദ്യകാലകുറീപ്പുകൾ എലമൈറ്റ് ലിപിയിലാണ്.
അക്കാഡിയനിലും പുരാതന പേർഷ്യനിലുമാണ് അത് പിന്നീട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഇതിൽ നിന്നും പുരാത പേർഷ്യൻ ലിപിയുടെ ഉപജ്ഞാതാക്കളെ ഈലമൈറ്റ് ലിപി വളരെ സ്വാധീനിച്ചിരുന്നു എന്ന് കണക്കാക്കാം.
പെഴ്സെപോളിസിൽ നിന്നും ലഭിച്ചിട്ടുള്ള കോട്ട-ഖജനാവ് രേഖകളിൽ നിന്നും () പേർഷ്യൻ ഭരണവ്യവസ്ഥയിൽ എലമൈറ്റ് ലിപിക്ക് ചോദ്യം ചെയ്യാനാകാത്ത സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.
ബെഹിസ്തൂൻ സ്മാരകം
സമുദ്രത്തിൽ നിശ്ചിത പാതകളിലുടെ ഇടമുറിയാതെ കാണുന്ന ഒഴുക്കിനെയാണു് സമുദ്രജലപ്രവാഹം.
എന്നു പറയുന്നതു്.
പ്രക്ഷുബ്ധ്ധ തിരമാലകൾ, കാറ്റ്, കൊറിയോലിസ് ബലങ്ങൾ , സമുദ്രജലത്തിന്റെ താപനില, ലവണാംശ വ്യതിയാനം, സൂര്യനും ചന്ദ്രനും മൂലമുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും എന്നിവയൊക്കെയാണു് സമുദ്രജലപ്രവാഹങ്ങളുണ്ടാകാൻ കാരണമാകുന്നതു്..
ഒഴുക്കിന്റെ ദിശയിലുള്ള ആഴം,കൊറിയോലിസ് ബലം, തീരങ്ങളുടെ സാമീപ്യം, അടിത്തട്ടിന്റെ ഘടന, മറ്റു സമുദ്രജലപ്രവാഹങ്ങളുമായുള്ള കൂടിച്ചേരൽ എന്നീ ഘടകങ്ങൾ സമുദ്രജലപ്രവാഹങ്ങളുടെ ശക്തിയേയും ദിശയേയും നിർണ്ണയിക്കുന്നു.
ഭൂമിയിലെ വിവിധപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യത്യാസങ്ങളിൽ സമുദ്രജലപ്രവാഹങ്ങൾ
ഒരു പങ്കു വഹിക്കുന്നുണ്ടു്.
ഉദാഹരണത്തിനു് മെക്സിക്കൻ ഉൾക്കടലിൽ നിന്നും വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തിനോടു ചേർന്നു് അറ്റ്ലാന്റിക്കിലൂടെ ഒഴുകുന്ന ഗൾഫ് സ്ട്രീം (Gulf Stream) എന്നറിയപ്പെടുന്ന സമുദ്രജലപ്രവാഹമാണു് പടിഞ്ഞാറൻ യൂറോപ്പിന്റെ ശരാശരിയിൽ ഉയർന്ന താപനിലയ്ക്ക് (ഒരേ അക്ഷാംശത്തിലുള്ള മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ) കാരണം.
അതുപോലെത്തന്നെ ഹവായ് ദ്വീപസമൂഹത്തിലെ താരതമ്യേന കുറഞ്ഞ താപനിലയ്ക്കു കാരണം കാലിഫോർണിയൻ ശീതജലപ്രവാഹമാണു്.
ചുറ്റുപാടുമുള്ള സമുദ്രജലത്തിന്റെ താപനിലയുമായുള്ള വ്യത്യാസം കണക്കിലെടുത്ത് സമുദ്രജലപ്രവാഹങ്ങളെ ഉഷ്ണജലപ്രവാഹങ്ങൾ, ശീതജലപ്രവാഹങ്ങൾ, മിതശീതോഷ്ണജലപ്രവാഹങ്ങൾ എന്നിങ്ങനെ തരം തിരിക്കാം.
ഉഷ്ണജലപ്രവാഹങ്ങൾ മദ്ധ്യരേഖാപ്രദേശങ്ങളിൽ നിന്നും ധ്രുവങ്ങളെ ലക്ഷ്യമാക്കി ഒഴുകുമ്പോൾ ശീതജലപ്രവാഹങ്ങൾ ധ്രുവപ്രദേശങ്ങളിൽ നിന്നും തിരിച്ച് മദ്ധ്യരേഖാപ്രദേശങ്ങൾ ലക്ഷ്യമാക്കി ഒഴുകുന്നു.
പലപ്പോഴും ഇത്തരം പ്രവാഹങ്ങൾ പരസ്പരം കൂടിച്ചേരുകയും മിതശീതോഷ്ണസ്വഭാവമുള്ള പ്രവാഹങ്ങളായി മാറുകയും ചെയ്യുന്നു.
നിശ്ചിതവ്യാപ്തം ജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള വ്യത്യസ്തലവണങ്ങളുടെ അളവിനെയാണു് ആ ജലത്തിന്റെ ലവണസാന്ദ്രത (Salinity) എന്നു പറയുന്നതു്.
പ്രകൃതിയിൽ കാണപ്പെടുന്ന ജലസ്രോതസ്സുകളിലും ജലാശയങ്ങളിലും സാധാരണ കാണപ്പെടുന്ന ലവണങ്ങളിൽ പ്രധാനപ്പെട്ടതു് കറിയുപ്പാണു് (സോഡിയം ക്ലോറൈഡ്).
ഇവയ്ക്കു പുറമേ മഗ്നീഷ്യത്തിന്റേയും കാത്സ്യത്തിന്റേയും സൾഫേറ്റുകൾ, ക്ലോറൈഡുകൾ, ബൈകാർബണേറ്റുകൾ എന്നീ ലവണങ്ങളും ഗണ്യമായ അളവിൽ കാണാം.
സമുദ്രജലത്തിലും പുറത്തേക്ക് ഒഴുക്കില്ലാത്ത തടാകങ്ങളിലുമാണു് ലവണാംശം കൂടിയ തോതിൽ ഉള്ളതു്.
മഴ, ബാഷ്പീകരണം, അകത്തേക്കും പുറത്തേക്കുമുള്ള വാർഷികജലപ്രവാഹത്തിന്റെ തോതു്, സമുദ്രനിരപ്പിൽ നിന്നുള്ള വ്യത്യാസം ഇവ അനുസരിച്ച് ഒരു ജലാശയത്തിലെ ലവണാംശത്തിനു് വ്യത്യാസം വരാം.
അവെസ്തയുടെ ഏറ്റവും പുരാതനമായ ഭാഗമായ ഗാഥാകളിൽ (Gathas) പരാമർശിക്കപ്പെടുന്ന ഒരു പുരോഹിതനാണ്‌ 'സറാത്തുസ്ട്ര അഥവാ സൊറോസ്റ്റർ'.
ദൈവങ്ങൾ തന്നെ തിരഞ്ഞെടുത്ത ആദ്യത്തെ മനുഷ്യപുരോഹിതനാണ് സറാത്തുസ്ത്ര എന്നാണ് വിശ്വാസം.
സറാത്തുസ്ത്രയുടെ ജീവിതകാലത്തെക്കുറിച്ചും ജന്മദേശത്തെക്കുറിച്ചും വാസ്തവത്തിൽ അദ്ദേഹം ജീവിച്ചിരുന്നോ എന്നു പോലും തർക്കങ്ങളുണ്ട്.
രണ്ടാം സഹസ്രാബ്ദമാണ്‌ അദ്ദേഹത്തിന്റെ ജീവിതകാലം എന്നാണ്‌ ഒരു മതം.
എന്നാൽ ഏതാണ്ട് ബി.സി.ഇ.
ഗാഥാകളിലെ ഭാഷയും, ബി.സി.ഇ.
രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനകാലത്ത് രചിക്കപ്പെട്ടിട്ടുള്ള ഋഗ്വേദത്തിലെ ഭാഷയും തമ്മിലുള്ള സാരമായ സാദൃശ്യം, ആദ്യത്തെ വാദത്തിന്‌ ആക്കം കൂട്ടുന്ന ഒന്നാണ്‌.
പരമ്പരാഗതമായി സറാത്തുസ്ട്ര, ബാക്‌ട്രിയയിലാണ്‌ ജീവിച്ചിരുന്നത് എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്.
അഫ്ഘാനിസ്താന്റെ വടക്കൻ പ്രദേശങ്ങളുടെ പുരാതനനാമമാണ്‌ ബാക്ട്രിയ.
കിഴക്കൻ ഇറാനിലും ഇന്നത്തെ അഫ്ഘാനിസ്താനിലുമുള്ള നിരവധി പ്രദേശങ്ങൾ അവെസ്തയിൽ പരാമർശിക്കപ്പെടുന്നെങ്കിലും അവെസ്തയുടെ പ്രസ്തുതഭാഗങ്ങളെല്ലാം പിൽക്കാലത്ത് രചിക്കപ്പെട്ടതിനാൽ സറാത്തുസ്ത്ര ഈ പ്രദേശത്തല്ല ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
വടക്കുപടിഞ്ഞാറൻ ഇറാനിലുള്ള അസർബയ്ജാനുമായും സറാത്തുസ്ട്രയുടെ പേര്‌ ബന്ധപ്പെടുത്തിക്കാണുന്നുണ്ട്.
ഇറാന്റെ കിഴക്കോ വടക്കുകിഴക്കോ ഉള്ള ഏതോ ഒരു പ്രദേശത്ത്, ബാഹ്യലോകവുമായി വലിയ ബന്ധമൊന്നുമില്ലാത്ത, മൃഗപരിപാലനം തൊഴിലാക്കിയവരുടെ കൂട്ടത്തിലാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് അനുമാനിക്കപ്പെടുന്നു.
ഇന്നത്തെ ലോകരാജ്യങ്ങളുടെ സ്ഥിതിയനുസരിച്ച്, മദ്ധ്യേഷ്യ എന്നത്, പടിഞ്ഞാറ് കാസ്പിയൻ കടൽ, തെക്ക് ഇറാൻ, അഫ്ഗാനിസ്താൻ, വടക്ക് റഷ്യൻ സൈബീരിയ, കിഴക്ക് ചൈനയിലെ ക്സിൻജിയാങ് പ്രവിശ്യ എന്നിവക്കിടയിൽ സ്ഥിതിചെയ്യുന്ന ഭൂഭാഗമാണ്.
ലളിതമായി പറഞ്ഞാൽ, സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തെത്തുടർന്നുണ്ടായ കസാഖ്സ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്താൻ എന്നിവയടങ്ങുന്ന മേഖലയാണിത്.
അനൗപചാരികമായി സ്താനുകൾ എന്നും അറിയപ്പെടുന്നു.
പേർഷ്യക്കാരുടെ ഹഖാമനി സാമ്രാജ്യത്തിനു കീഴിലായിരുന്ന മദ്ധ്യേഷ്യയിൽ ബി.സി.ഇ.
ഇന്നത്തെ ഉസ്ബെകിസ്താനും താജികിസ്താനും അഫ്ഗാനിസ്താനും അദ്ദേഹം പിടീച്ചടക്കി.
താജികിസ്താനിലെ ഇന്നത്തെ കോജന്ദ് നഗരം സ്ഥാപിച്ചത് അലക്സാണ്ടറാണ്.
ഇവിടെ വച്ചാണ് അലക്സാണ്ടർ തദ്ദേശീയ രാജകുമാരിയായിരുന്ന റോക്സന്നയെ വിവാഹം ചെയ്തത്.
ക്രിസ്ത്വാബ്ദത്തിന്റെ ആദ്യനൂറ്റാണ്ടുകളിൽ ഹൂണരുടേയും പേർഷ്യൻ സസാനിയരുടേയും തുർക്കികളുടേയും ചൈനക്കാരുടേയും രണഭൂമിയായി മദ്ധ്യേഷ്യ മാറി.
എട്ടാം നൂറ്റാണ്ടീൽ സമർഖണ്ഡൂം ബുഖാറയും അധീനതയിലാക്കി.
ഈ പട്ടണങ്ങൾ ഇസ്ലാമിന്റെ കോട്ടകളായി മാറി.
ഒമ്പത് പത്ത് നൂറ്റാണ്ടുകളിൽ അറബികളുടെ സാമന്തരായിരുന്ന സഫാരി-സമാനി സാമ്രാജ്യങ്ങൾക്കു കീഴിലായി.
സമാനികൾക്കു ശേഷം തുർക്കിക് വിഭാഗങ്ങളായ ഗസ്നവികളും ക്വാറക്കനികളും മേഖലയിൽ ആധിപത്യം പുലർത്തി.
സെൽജ്യൂക്കുകൾ എന്ന തുർക്കി വിഭാഗക്കാർ തന്നെയാണ് ഗസ്നവികളേയ്യും ക്വാറക്കനികളേയും തുരത്തിയത്.
മദ്ധ്യേഷ്യക്ക് പുറമേ തുർക്കിയും നിയന്ത്രണത്തിലാക്കിയ ഇവർ ബാഗ്ദാദിലേക്കും ആധിപത്യം വ്യാപിപ്പിച്ചിരുന്നു.
സെൽജ്യൂക്കുകളുടെ അധികാരം, ചൈന അതിർത്തി മുതൽ ഇറാഖ് വരെ വ്യാപിച്ചിരുന്നു.
ചില അറബ് നാടൂകളും ഇവരുടെ അധികാരപരിധിയിൽ വന്നു.
പതിമൂന്നാം നൂറ്റാണ്ടിൽ ഈ മേഖല മുഴുവനും പിടിച്ചടക്കിയ ചെങ്കിസ് ഖാന്റെ 48.6 ലക്ഷം ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ടായിരുന്ന സാമ്രാജ്യത്തിന്റെ ഏറിയ പങ്കും മദ്ധ്യേഷ്യയിലായിരുന്നു.
ചഗതായുടെ പിന്മുറക്കാരുടെ കാലത്ത് പടിഞ്ഞാറ് ട്രാൻസോക്ഷ്യാന, കിഴക്ക് തുർക്കിസ്താൻ എന്നിങ്ങനെ മദ്ധ്യേഷ്യ രണ്ടു ഭാഗങ്ങളായി വിഘടിച്ചു.
ഒരു ദശാബ്ദത്തിനു ശേഷം, തുർക്കിസ്താൻ ഭരണാധികാരിയുടെ ആളൂകൾ കാജാ ഖാനെ വധിച്ചു.
കാജാ ഖാന്റെ പിൻഗാമിയായ ആമിർ ഹുസൈനെ പരാജയപ്പെടുത്തി തിമൂർ മദ്ധ്യേഷ്യയുടെ ആധിപത്യം കൈക്കലാക്കുകയും ലോകത്തിലെ രണ്ടാമത് വിസ്തൃതിയേറിയ സാമ്രാജ്യത്തിന്റെ അധിപനാകുകയും ചെയ്തു.
തിമൂറിന്റെ പിൻഗാമികളിൽ നിന്നും പതിനഞ്ചാം നൂറ്റാണ്ടോടെ ഷൈബാനി വംശജർ മദ്ധ്യേഷ്യയുടെ നിയന്ത്രണം കൈയടക്കുകയും തുടർന്ന് മുഹമ്മദ് ഷൈബാനി ഖാന്റെ നേതൃത്വത്തിൽ അവർ ഇറാനിയൻ പീഠഭൂമിയിലേക്ക് കടക്കാനാരംഭിക്കുകയും ചെയ്തു.
എന്നാൽ സഫവി സാമ്രാജ്യസ്ഥാപകനായ ഷാ ഇസ്മാഈൽ ഷൈബാനികളെ തടയുകയും 1510-ൽ മുഹമ്മദ് ഷൈബാനി ഖാനെ യുദ്ധത്തിൽ കൊലപ്പെടുത്തുകയും ചെയ്തു.
അങ്ങനെ മദ്ധ്യേഷ്യയിൽ പേർഷ്യൻ ആധിപത്യം പുനഃസ്ഥാപിക്കപ്പെട്ടു.
പതിനാറാം നൂറ്റാണ്ടീൽ യൂറോപ്പും ഏഷ്യയും തമ്മിൽ കടൽമാർഗ്ഗം തുറക്കപ്പെട്ടതോടെ പട്ടുപാതയുടെ പ്രാധാന്യം കുറഞ്ഞു.
അതോടെ മേഖല, ചെറിയ ചെറിയ ഖാനേറ്റുകളായി പിളർന്നു.
ഖീവയിലേയും കോകന്ദിലേയും ഖാനേറ്റുകൾ, ബുഖാറയിലെ അമീറത്ത് എന്നിവയായിരുന്നു ഇതിൽ പ്രമുഖമായത്.
ഇവ യഥാക്രമം കങ്റാദ്, മിങ്, മൻഗിത് എന്നീ രാജവംശങ്ങളുടെ ഭരണത്തിലായിരുന്നു.
ഇതോടെ അവർ തെക്കോട്ട് മുന്നേറാനാരംഭിച്ചു.
സാമ്പത്തികതാല്പര്യങ്ങൾക്കുപുറമേ റഷ്യക്കാരുടെ തെക്കോട്ടുള്ള മുന്നേറ്റത്തിന് പ്രേരകശക്തിയായി വർത്തിച്ച പ്രധാന കാരണം, ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ, മദ്ധ്യേഷ്യയിലേക്കുള്ള മുന്നേറ്റമായിരുന്നു.
റഷ്യയുടേയും ബ്രിട്ടന്റേയും പരസ്പരമൽസരങ്ങളെ വൻകളി എന്നാണ് വിളിക്കുന്നത്.
മദ്ധ്യേഷ്യയുടെ നിയന്ത്രണം മുഴുവൻ കൈക്കലാക്കിയ റഷ്യക്കാർ, ഇന്നത്തെ ഉസ്ബെകിസ്താനിലെ താഷ്കന്റ് നഗരത്തെ ഒരു സൈനിക ആസ്ഥാനവും വ്യാവസായികകേന്ദ്രവുമായി വികസിപ്പിച്ചു.
റഷ്യയുടെ അതിർത്തി അഫ്ഗാനിസ്താന്റെ വടക്കുവശം വരെ എത്തിയതോടെ ബ്രിട്ടീഷുകാരുമായി ഒരു ധാരണയിലെത്താനും അഫ്ഗാനിസ്താന്റെ വടക്കൻ അതിരിത്തി നിർണ്ണയിക്കാനും സാർ ചക്രവർത്തിയും ബ്രിട്ടീഷുകാരും തീരുമാനിച്ചു.
ബ്രിട്ടീഷ് ഇന്ത്യയും സാറിസ്റ്റ് റഷ്യയും തമ്മിൽ നേരിട്ട് അതിർത്തി വരാത്ത വിധം അഫ്ഗാനിസ്താനെ ഒരു ഇടപ്രദേശമായി അംഗീകരിച്ചു.
തമ്മിൽ നേരിട്ടുള്ള തിർത്തി ഒഴിവാക്കുന്നതിന് കിഴക്കൻ അഫ്ഗാനിസ്താനിൽ വഖാൻ എന്ന നാക്കുപോഎയുള്ള ഭാഗം കൂട്ടിച്ചേർത്തത് ഇക്കാലത്താണ്.
സാർ നിക്കോളസ് രണ്ടാമൻ (1894 മുതൽ 1917) ഈ ധാരണ 1895-ൽ അംഗീകരിച്ചു.
യൂറോപ്യൻ, മംഗോളിയൻ, ഇറാനിയൻ വംശജരുടെ സങ്കരവംശജരാണ് മദ്ധ്യേഷ്യയിലെ ജനങ്ങൾ.
യൂറോപ്യന്മാരുടേയും മംഗോളിയരുടേയും സങ്കരഫലമായാണ് തുർക്കി, താതാർ വംശജരുണ്ടായത്.
ഇറാനിയരുടേയും മംഗോളിയരുടേയ്യും മിശ്രണഫലമായുള്ളവരാണ് താജിക്കുകൾ.
തുർക്കികളും ഇറാനിയരും തമ്മിലുള്ള സങ്കരവംശജരാണ് ഉസ്ബെക്കുകൾ.
തുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടമിശ്രണമാണ് കസാഖ്-കിർഗിസ്-തുർക്ക്മെൻ വംശജർക്കു പിന്നിൽ.
ഇതിൽ കസാഖ്, കിർഗിസ്, തുർക്ക്മെൻ വംശജർ പ്രധാനമായും നാടോടികളാണ്.
മറ്റുള്ളവർ, നദീതടങ്ങളിലും മരുപ്പച്ചകളിലും സ്ഥിരതാമസമാക്കിയവരാണ്.
നാടോടികൾ‌കാലി മേയ്ക്കുകയും സ്ഥിരതാമസക്കാർ കൃഷിക്കാരാണ്.
പൊതുവേ‌നിരക്ഷരരായ ഇവർ കല്ലോ ചുടുകട്ടയോ കൊണ്ടുണ്ടാക്കിയ ഒറ്റനിലവീടൂകളിൽ ചെറിയ സമൂഹമായാണ് വസിക്കുന്നത്.
ഏതാണ്ടെല്ലാവരും ഇസ്ലാം മതവിശ്വാസികളുമാണ്.
മദ്ധ്യ പൗരസ്ത്യ ദേശം
സർ അലക്സ്, ഫെർഗി എന്നീ പേരുകളിൽ അറിയപ്പെടുന്ന സർ അലക്സാണ്ടർ ചാപ്മാൻ "അലക്സ്" ഫെർഗൂസൺ മുൻ സ്കോട്ടിഷ് ഫുട്ബോൾ താരവും ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജറുമായിരുന്നു.
സ്കോട്ട്‌ലന്റിലെ ഈസ്റ്റ് സ്റ്റിർളിങ്ഷയറും സെന്റ് മിറനുമാണ് ഇദ്ദേഹം ആദ്യകാലത്ത് കൈകാര്യം ചെയ്ത് ക്ലബ്ബുകൾ.
അതിനുശേഷം എട്ട് വർഷക്കാലം അബർഡീൻ ക്ലബ്ബിന്റെ മാനേജറായി പ്രവർത്തിക്കുക്കയും കാര്യമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു.
ജോക്ക് സ്റ്റീനിന്റെ മരണത്തേത്തുടർന്ന് ചുരുങ്ങിയ സമയത്തേക്ക് സ്കോട്ട്‌ലന്റ് ദേശീയ ടീമിന്റെ പരിശീലകനായി.
ഈ കാലയളവിൽ പല പുരസ്കാരങ്ങളും ഇദ്ദേഹം നേടി.
ബ്രിട്ടിഷ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം തവണ "മാനേജർ ഓഫ് ദ ഇയർ" പുരസ്കാരം നേടിയതും ഇതിലുൾപ്പെടുന്നു.
ഫുട്ബോളിനു നൽകിയ സംഭാവനകളെ മാനിച്ച് 1999-ൽ രാജ്യം ഇദ്ദേഹത്തെ നൈറ്റ് പദവി നൽകി ആദരിച്ചു.
"ഫ്രീഡം ഓഫ് സിറ്റി ഓഫ് അബർഡീൻ" പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
മൂക്കില്ലാരാജ്യത്ത്