text
stringlengths
17
2.95k
ഷാജഹാൻ പണികഴിപ്പിച്ച ഷാജഹാനാബാദ് (ഇപ്പോൾ ഡൽഹി), രാജാ സവായ് ജയ്സിങ് പണികഴിപ്പിച്ച ജയ്പൂർ എന്നിവ അക്കാലത്തെ നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
ന്യൂഡൽഹി, ബോംബെ, മദ്രാസ്, അലഹബാദ്, ലാഹോർ‍, നാഗ്പൂർ തുടങ്ങിയ പ്രവിശ്യാ തലസ്ഥാനങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈനിക നഗരങ്ങൾ, സുഖവാസ നഗരങ്ങൾ (സിംല, നൈനിറ്റാൾ, ഊട്ടി), തുടങ്ങിയവ ബ്രിട്ടിഷ് ഭരണകാലത്തെ നഗരാസൂത്രണത്തിന് ഉദാഹരണങ്ങളാണ്.
ഇന്ത്യയിലെ ആധുനിക നഗരാസൂത്രണം.
ഇന്ത്യയിൽ ആധുനിക നഗരാസൂത്രണത്തിനുള്ള ശ്രമം ആരംഭിച്ചത് 1864-ലാണ് എന്നു പറയാം.
ഇന്ത്യയിൽ ആധുനിക നഗരാസൂത്രണത്തിനു തുടക്കം കുറിച്ച സംഭവമായിരുന്നു ഇത്.
ഗഡസ്സും ലാൻചസ്റ്ററും (H.V.Lanchester) ചേർന്നാണ് 1920-ൽ മദ്രാസ് ടൌൺ പ്ളാനിങ് ആക്റ്റ് പുറപ്പെടുവിക്കാൻ മദ്രാസ് ഗവണ്മെന്റിൽ പ്രേരണ ചെലുത്തിയത്.
ടൌൺ പ്ളാനിങ് ആക്റ്റുകൾ രൂപീകരിക്കപ്പെട്ടതോടെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും സംസ്ഥാന ഗവണ്മെന്റുകളുടെ സഹായത്തോടെ തദ്ദേശസ്ഥാപനങ്ങൾ വികസനപദ്ധതികൾ രൂപീകരിച്ചുതുടങ്ങി.
ബോംബെ, പൂനെ, ഹൈദരാബാദ്, നാഗ്പൂർ, കാൺപൂർ മുതലായ നഗരങ്ങളിലെല്ലാം ഇതിന്റെ ഗുണഫലങ്ങൾ ലഭിച്ചു.
ലോകയുദ്ധകാലഘട്ടത്തിനുശേഷം നഗരാസൂത്രണ പ്രവർത്തനങ്ങൾ വിശാലമായി.
സ്ഥലം വിട്ടുപോന്നവരുടെ പുനരധിവാസത്തിന്റെ ആവശ്യകത, വ്യവസായവത്കരണം, വൻതോതിൽ നഗരങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവയെല്ലാം സ്വയംപര്യാപ്തമായ ഒട്ടേറെ നഗരങ്ങൾ സ്ഥാപിക്കപ്പെടാൻ കാരണമായി.
അഭയാർഥികളുടെ നഗരമായ നിലോഖേരി (Nilokheri), ഫരീദാബാദ്; വ്യവസായ നഗരങ്ങളായ ഭീലായ്, റൂർക്കേല, ദുർഗാപൂർ, സിന്ദ്രി; വൻനഗരങ്ങളായ ബോംബെ, കൽക്കട്ട തുടങ്ങിയവയെല്ലാം ഇങ്ങനെ നിർമ്മിക്കപ്പെട്ടവയാണ്.
ഇതിനുപുറമേ പുതുതായി രൂപംകൊള്ളുന്ന സംസ്ഥാനങ്ങൾക്കുവേണ്ടി തലസ്ഥാന നഗരികളും വികസിപ്പിച്ചെടുത്തു.
ഭൂവനേശ്വർ, ചണ്ഡിഗഢ്, ഗാന്ധിനഗർ തുടങ്ങിയ തലസ്ഥാന നഗരങ്ങൾ ഉദാഹരണങ്ങളാണ്.
നഗരാസൂത്രണത്തിന്റെ ഭരണസംവിധാനം.
ഇന്ത്യയിൽ നഗരാസൂത്രണം ഒരു സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും കേന്ദ്രഭരണപ്രദേശവും തനതായ നഗര-ഗ്രാമാസൂത്രണ വികസന നയങ്ങൾ രൂപീകരിക്കുന്നു.
നഗര-ഗ്രാമാസൂത്രണ വികസനത്തിന്റെ കേന്ദ്ര സമിതി (apex body) ആയ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ഓർഗനൈസേഷൻ (TCPO) തയ്യാറാക്കിയിട്ടുള്ള മാതൃകാ നിയമം സംസ്ഥാനങ്ങളുടെ നയരൂപീകരണത്തിന് മാർഗരേഖയായി വർത്തിക്കുന്നു.
കേന്ദ്രത്തിൽ നഗരകാര്യ-തൊഴിൽ മന്ത്രാലയവും ദേശീയ ആസൂത്രണ കമ്മീഷന്റെ നഗര വികസന വിഭാഗവുമാണ് പ്രധാനമായും നഗരാസൂത്രണ വികസന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
ടൌൺ ആൻഡ് കൺട്രി പ്ലാനിങ് ഓർഗനൈസേഷൻ, ഹൌസിങ് ആൻഡ് അർബൻ ഡെവലപ്മെന്റ് കോർപ്പറേഷൻ (HUDCO) തുടങ്ങിയ സ്ഥാപനങ്ങൾ കേന്ദ്രസർക്കാരിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കുന്നു.
ദേശീയതലത്തിൽ ആവശ്യമായ നയരൂപീകരണം, പദ്ധതിവിഹിതം അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങൾ, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അന്തർസംസ്ഥാന പദ്ധതികളുടെ രൂപീകരണം, നൂതനാശയങ്ങളും സങ്കേതങ്ങളും വ്യാപിപ്പിക്കുകവഴി കൂടുതൽ ഫലവത്തായ ആസൂത്രണസമീപനങ്ങളും രീതികളും പ്രയോഗത്തിൽ വരുത്തൽ എന്നിവയാണ് കേന്ദ്രതലത്തിലെ പ്രധാന പ്രവർത്തനങ്ങൾ.
സംസ്ഥാനതലത്തിൽ നഗര-ഗ്രാമാസൂത്രണ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ആസൂത്രണ പ്രവർത്തനങ്ങൾ നടത്തുന്നത്.
പ്രാദേശിക-ജില്ലാ-സംസ്ഥാന വികസന രൂപരേഖകൾ തയ്യാറാക്കുക, ആക്ഷൻ ഏരിയാ പ്ളാൻ ആവിഷ്കരിക്കുക, കേന്ദ്ര-സംസ്ഥാന പദ്ധതികൾ നടപ്പിലാക്കുക, സംസ്ഥാനതലത്തിൽ നയങ്ങളും തന്ത്രങ്ങളും രൂപീകരിക്കുക എന്നിവയാണ് സംസ്ഥാന നഗര-ഗ്രാമാസൂത്രണ വകുപ്പുകളുടെ ചുമതലയിൽപ്പെടുന്ന പ്രധാന വിഷയങ്ങൾ.
പ്രാദേശിക തലത്തിൽ അതത് പ്രാദേശിക ഭരണകൂടങ്ങൾക്കോ വികസന അതോറിറ്റികൾക്കോ ആണ് പ്രദേശത്തിന്റെ ആസൂത്രിത വികസനത്തിന്റെ ചുമതല.
ബഹുതല ആസൂത്രണം ഇന്ത്യയിൽ.
ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും ശരിയായ തീരുമാനങ്ങളെടുക്കണമെങ്കിൽ അതിന് തൊട്ടുതാഴെയും മുകളിലുമുള്ള ഘട്ടത്തിലെ ആവശ്യങ്ങൾ, പരിമിതികൾ, പ്രവർത്തന രീതികൾ എന്നിവ പരിഗണിക്കേണ്ടതുണ്ട്.
ഇത്തരം ഒരു സമീപനമാണ് ബഹുതല ആസൂത്രണത്തിൽ സ്വീകരിച്ചിട്ടുള്ളത്.
രണ്ട് തലങ്ങളിൽ നിന്നുമുള്ള ശ്രമങ്ങൾ പിന്നീട് കോർത്തിണക്കുന്നു.
ഇന്ത്യയെപ്പോലെ നാനാത്വമുള്ള രാജ്യത്ത് വളരെ ശക്തമായ ഒരു ബഹുതല ആസൂത്രണം ആവശ്യമാണ്.
ഇതുപ്രകാരമുള്ള ആസൂത്രണത്തിൽ ദീർഘകാല പദ്ധതികളും ചെറിയ പ്രൊജക്റ്റുകളോ സ്കീമുകളോ ആക്കി തിരിച്ച ഹ്രസ്വകാല പദ്ധതികളും ഉണ്ട്.
പദ്ധതികളുടെ നിയന്ത്രണം, പുനരവലോകനം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങളും മാർഗരേഖയുടെ ഭാഗമാണ്.
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാല് ആസൂത്രണ പദ്ധതികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
പെഴ്സ്പെക്റ്റീവ് പ്ലാൻ.
(Perspective plan).
ഇത് ദീർഘകാലത്തേക്കുള്ള (20-25 വർഷം) ലിഖിതരേഖയാണ്.
ഇതിൽ ആവശ്യമായ മാപ്പുകൾ, ഡയഗ്രങ്ങൾ, ഗവണ്മെന്റിന്റെ ലക്ഷ്യങ്ങൾ, തന്ത്രങ്ങൾ, സ്ഥലസാമ്പത്തിക വികസനം എന്നിവയെല്ലാം ഉൾപ്പെടുന്നു.
ഡെവലപ്മെന്റ് പ്ലാൻ.
പെഴ്സ്പെക്റ്റീവ് പ്ലാനിന്റെ ചട്ടക്കൂടിനകത്തു വരുന്ന ഒരു ഹ്രസ്വകാല പദ്ധതിയാണിത്.
തദ്ദേശസ്ഥാപനത്തിനും ഇതര വകുപ്പുകൾക്കും പ്രദേശത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനവും സ്ഥലപരമായ വികസനവും സാധ്യമാക്കുന്ന രീതിയിൽ ഭൂവിനിയോഗവും വികസനവും നടപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇതിൽ പ്രദാനം ചെയ്യുന്നു.
തദ്ദേശസ്ഥാപനങ്ങൾ അതത് സാമ്പത്തിക വർഷം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയതും നടന്നുവരുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ, അവയ്ക്കാവശ്യമായ വിഭവ സമാഹരണം എന്നിവ ഇതിൽ ഉൾപ്പെടും.
എല്ലാ ഘടകസംവിധാനങ്ങളോടും കൂടിയുള്ള വിശദമായ പ്രവർത്തന ക്രമീകരണം, വികസനത്തിനാവശ്യമായ ചെലവുകൾ, സാമ്പത്തിക സ്രോതസ്സ്, എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു.
വികസനരേഖയുടെ ഉള്ളടക്കം.
വികസന രേഖയിൽ ഉൾപ്പെടുത്തിയിരിക്കേണ്ട പ്രധാന വിവരങ്ങൾ ഇവയാണ്.
നിലവിലെ അവസ്ഥയും വികസന പ്രശ്നങ്ങളും.
ഇതിൽ ഒരു പ്രദേശത്തിന്റെ ഭൌതികസ്വഭാവം, പ്രകൃതിവിഭവങ്ങൾ, ഭൂമിശാസ്ത്രം, സാമ്പത്തിക അടിത്തറ, തൊഴിൽ, പാർപ്പിടം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ മേഖലയിലും നിലനില്ക്കുന്ന അവസ്ഥയും വികസനപ്രശ്നങ്ങളും വികസനത്തിനാവശ്യമായ ക്രമീകരണങ്ങളും ഉൾപ്പെടുത്തിയിരിക്കണം.
ഭാവിയിലെ ആവശ്യങ്ങൾ.
പാർപ്പിടം, വാണിജ്യം, വ്യവസായം, ഗതാഗതം, വാർത്താവിനിമയം തുടങ്ങി എല്ലാ മേഖലകളിലെയും ആവശ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.
വികസന ലക്ഷ്യങ്ങൾ.
ഓരോ മേഖലയുടെയും വികസനലക്ഷ്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കും.
വികസന നിർദ്ദേശങ്ങൾ.
സ്ഥലപരമായ വികസനം, ഗതാഗത ശൃംഖല, വാണിജ്യ വ്യവസായ കേന്ദ്രങ്ങൾ, സേവനകേന്ദ്രങ്ങൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വികസനം; ഭൂവിനിയോഗം; പുനർവികസനം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തണം.
സാമ്പത്തിമായും സ്ഥലപരമായും മനുഷ്യാധ്വാനസംബന്ധമായും ഉള്ള വിഭവ സമാഹരണനിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കണം.
ഇതിൽ ഓരോ പദ്ധതിയുടെയും മുൻഗണനാക്രമവും നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങളും നിശ്ചയിക്കുന്നു.
അത്യാവശ്യമുള്ളവ, ആവശ്യമായവ, സ്വീകാര്യമായവ, മാറ്റിവയ്ക്കാവുന്നവ എന്നിങ്ങനെയാണ് മുൻഗണനാ ക്രമം നിശ്ചയിക്കുന്നത്.
ഇതൊടൊപ്പം വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഏജൻസികൾ ഏവയെന്നും നിർദ്ദേശിക്കുന്നു.
കൂടാതെ വികസനരൂപരേഖയിലെ നിർദ്ദേശങ്ങൾക്കനുസൃതമായി വികസനത്തെ നയിക്കുന്നതിനുതകുന്ന വികസന നിയന്ത്രണങ്ങളും രൂപരേഖകളുടെ ഭാഗമാണ്.
നിരീക്ഷണവും പുനരവലോകനവും.
പദ്ധതി ആരംഭിച്ച് മൂന്ന് വർഷം കഴിയുമ്പോൾ വികസന പ്രവർത്തനങ്ങൾ വിശകലനം ചെയ്യണം.
വികസന രേഖയുടെ പരിശോധന, വിജയകരമായ നടത്തിപ്പ്, പരാജയങ്ങളും വൈരുദ്ധ്യങ്ങളും തിരിച്ചറിഞ്ഞുള്ള പരിഷ്കരണം, ലക്ഷ്യങ്ങൾ, മുൻഗണന എന്നിവയെല്ലാം പുനരവലോകനം ചെയ്യണം.
ഇതെല്ലാം അടുത്ത ഘട്ടത്തിലേക്കുള്ള പദ്ധതിരേഖയുടെ രൂപീകരണത്തിന് സഹായകമാവും.
ഇന്ത്യയിലെ ചില മികച്ച ആസൂത്രിത നഗരങ്ങൾ.
വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്തു നിർമിച്ച ഒരു നഗരമാണിത്.
വിശാലമായ സൌകര്യങ്ങൾ, വളരെ മികച്ച പൊതുറോഡുകൾ, മികവാർന്ന പൊതുകെട്ടിടങ്ങൾ എന്നിവയെല്ലാം ഈ നഗരത്തിന്റെ പ്രത്യേകതകളാണ്.
ഇന്ത്യയുടെ തലസ്ഥാനമായ ഈ നഗരം 1911-ൽ സർ എഡ്വിൻ ലട്ട്യെൻസ് (Sir Edward Lutyens), സർ ഹെർബർട്ട് ബേക്കർ (Sir Herbert Baker) എന്നീ ബ്രിട്ടിഷ് വാസ്തുശില്പികൾ ആസൂത്രണം ചെയ്തതാണ്.
ശ്രദ്ധാപൂർവമായ നഗരാസൂത്രണത്തിന് ഉത്തമമാതൃകയാണ് ന്യൂഡൽഹി നഗരം.
പ്രശസ്ത ആസൂത്രണ വിദഗ്ദ്ധനായ ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കൊർബസിയേ, ഇംഗ്ളീഷുകാരായ ജെയിൻ ഡ്രൂ(Jane Drew), മാക്സ്വെൽ ഫ്രൈ (Maxwell Fry), സംസ്ഥാന ചീഫ് എഞ്ചിനീയർ പി.എൽ. വർമ എന്നിവർ ചേർന്നാണ് ഈ നഗരം ആസൂത്രണം ചെയ്തത്.
സെക്രട്ടറിയറ്റ്, നിയമസഭ എന്നിവ തലയും തലച്ചോറും പോലെ വടക്കേ അറ്റത്തും വ്യവസായശാലകൾ കാലുകളെന്നപോലെ തെക്കേ അറ്റത്തും സിറ്റി സെന്റർ ഹൃദയമെന്ന കണക്കെ നഗരമധ്യത്തിലുമാണ് നിർമിച്ചിരിക്കുന്നത്.
നഗരവുമായി ബന്ധപ്പെട്ട വിവിധ വിനിമയ വ്യവസ്ഥകൾ (ഗതാഗതം, വാർത്താവിനിമയം തുടങ്ങിയവ) ധമനികളുംസിരകളുമെന്നപോലെ ഒരോ ഭാഗത്തെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കടന്നുപോകുന്നു.
ജനപങ്കാളിത്തത്തോടെയുള്ള സ്ഥലപരാസൂത്രണം.
ഇന്ത്യൻ ഭരണഘടനയിലെ 1992-ൽ നടപ്പിൽ വരുത്തിയ 73, 74 ഭേദഗതികൾ ജനാധിപത്യ വികേന്ദ്രീകരണത്തിലേക്കുള്ള ഏറ്റവും വിലപ്പെട്ട കാൽവയ്പായിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം തുടങ്ങിയ പല മേഖലകളിലും മുൻപന്തിയിൽ നില്ക്കുന്ന കേരളം വികേന്ദ്രീകൃത ആസൂത്രണത്തിലും ഇന്ത്യയ്ക്കാകെ മാതൃകയായി നില്ക്കുന്നു.
പ്രാദേശിക വികസനം കൈവരിക്കുകയാണ് വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പ്രധാന ലക്ഷ്യം.
സ്ഥലപര ആസൂത്രണ സമീപനത്തോടെ തയ്യാറാക്കിയ ഒരു സമഗ്രവികസന കാഴ്ചപ്പാട് ഇതിന് അത്യന്താപേക്ഷിതമാണ് എന്നു കാണാം.
ഇത്തരത്തിൽ നിലവിലുള്ള വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയെ ശാസ്ത്രീയമായ ആസൂത്രണരീതികളും ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും വഴി ശക്തിപ്പെടുത്തുന്നതിനുള്ള ഒരു രീതിശാസ്ത്രമാണ് സംയോജിത ജില്ലാവികസന രൂപരേഖയും പ്രാദേശിക വികസന രൂപരേഖകളും തയ്യാറാക്കൽപദ്ധതി.
ഈ പദ്ധതിയിൽ രണ്ടുതലത്തിലുള്ള പ്ളാനുകൾ ഒരേസമയം സംയോജിതമായി തയ്യാറാക്കുന്നു-ജില്ലാതലത്തിൽ സംയോജിത ജില്ലാവികസന രൂപരേഖയും ജില്ലയിലെ എല്ലാ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും പ്രാദേശിക വികസന രൂപരേഖകളും.
പങ്കാളിത്തപരമായ സ്ഥലപരാസൂത്രണ സമീപനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ഈ വികസന രൂപരേഖകൾ മുകളിൽനിന്നു താഴേക്കും താഴെനിന്നു മുകളിലേക്കും എന്നീ സമീപനങ്ങളെ സംയോജിപ്പിക്കുകവഴി ബഹുതല ആസൂത്രണത്തിന് മാതൃകയായി വർത്തിക്കുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ ജില്ലാആസൂത്രണ സമിതികളുടെ നേതൃത്വത്തിൽ ഈ ആസൂത്രണരീതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
സമകാലിക പ്രവണതകൾ.
സുസ്ഥിര വികസന സമീപനം.
(Sustainable Development approach).
ഇതോടനുബന്ധിച്ച് നിലവിലുള്ള രൂപരേഖകളും വികസനവും കൂടുതൽ സുസ്ഥിര നിലയിലേക്കു നയിക്കുന്നതിനുവേണ്ടി പലവിധ ക്രമീകരണങ്ങളും പ്രതിവിധികളും നിർദ്ദേശിക്കുകയും സുസ്ഥിര നഗരങ്ങൾക്കുള്ള പല മാതൃകകളും അവതരിപ്പിക്കുകയുമുണ്ടായി.
സുസ്ഥിര വികസനം സാധ്യമാകണമെങ്കിൽ നഗരം ക്രമമില്ലാതെ നീണ്ടു പരന്നു കിടക്കുന്ന അവസ്ഥ ഒഴിവാക്കണം.
കുറഞ്ഞ ജനസാന്ദ്രതയുള്ള, ചിതറിക്കിടക്കുന്ന നഗരങ്ങൾക്ക് ഊർജസ്വലത ഉണ്ടാവില്ല.
അതുകൊണ്ട് ഉയർന്ന സാന്ദ്രതയും ഒതുക്കവുമുള്ള, ദീർഘകാലം നിലനില്ക്കുന്ന നഗരങ്ങളാണ് സുസ്ഥിര നഗരവികസന പദ്ധതികളിൽ ആസൂത്രണം ചെയ്യുന്നത്.
സ്മാർട്ട് ഗ്രോത്തും ന്യൂ അർബനിസവും.
ഉയർന്ന ജനസാന്ദ്രത, മിശ്രിത ഭൂവിനിയോഗം, നടന്നുപോകാവുന്ന ദൂരത്തിൽ സൌകര്യങ്ങളുടെ ലഭ്യത എന്നീ സവിശേഷതകളാണ് സ്മാർട്ട് ഗ്രോത്ത് തത്ത്വത്തിൽ നഗരങ്ങൾക്ക് വിവക്ഷിക്കുന്നത്.
സ്മാർട്ട് ഗ്രോത്ത് കൈവരിക്കാൻ അനുവർത്തിക്കുന്ന ഫലപ്രദമായ ആശയമാണ് ന്യൂ അർബനിസം.
ഇതാകാട്ടെ നഗരാസൂത്രണത്തിലും നഗരഭൂമിയുടെ വിതരണത്തിലും കൂടുതൽ മനുഷ്യമുഖം കൈവരിക്കാൻ ലക്ഷ്യമിടുന്ന നഗരസംവിധാന പ്രസ്ഥാനമാണ് (Urban Design Movement).
വാരഫലം (ചലച്ചിത്രം)
താഹയുടെ സംവിധാനത്തിൽ മുകേഷ്, ശ്രീനിവാസൻ, തിലകൻ, അഞ്ജു, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വാരഫലം.
റിസാന ആർട്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം പ്രതീക്ഷാ പിക്ചേഴ്സ് വിതരണം ചെയ്തിരിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ബി. ജയചന്ദ്രൻ ആണ്.
ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്.
പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്.
ഗാനങ്ങൾ ട്രേസ് കമ്യൂണിക്കേഷൻസ് വിപണനം ചെയ്തിരിക്കുന്നു.
സിനിമയെന്ന കലാരൂപത്തിന്റെ പ്രാരംഭകാലത്തെ പ്രധാന പ്രവർത്തകൻ.
വെറും കൗതുകവസ്തുവെന്നതിൽ നിന്നും വ്യത്യസ്തമായി സിനിമാറ്റൊഗ്രാഫിയെ കലാരൂപമെന്ന നിലയിൽ അതിന്റെ ഭാവുകത്വങ്ങളെ നിർണ്ണയിക്കുന്നതിൽ പങ്കുവഹിച്ചു1870 ഏപ്രിൽ 21നു സ്കോട്ട്ലന്റിൽ ജനിച്ചു .
കപ്പൽ നിർമ്മാണകമ്പനിയിൽ ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തു.
പിന്നീട് അമേരിക്കൻ നാവിയിൽ ഇലക്ട്രീഷനായി.1896ൽ റാഫ് &ഗാമ്മൺ കമ്പനിയിൽ മൂവികാമറ -പ്രോജക്ടറുകളുടെ ടൂറിങ്ങ പ്രൊജക്ഷനിസ്റ്റായി ജോലിയിൽ ചേർന്നു.1899ൽ എഡിസന്റെകമ്പനിയിൽ ജോലിക്കാരനായി.
തുടർന്ന് തന്റെ സ്വന്തം സിനിമാസംരംഭങ്ങളിലൂടെ ചലച്ചിത്ര സാങ്കേതികരംഗത്ത് നിരവധി പരീക്ഷണങ്ങൾക്ക് ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്തു.
സിനിമയിൽ ഷോട്ടുകൾ കൂട്ടിചേർത്ത് എഡിറ്റിങ്ങ് നടത്തുമ്പോഴാണു ഒരു കലാരൂപമായിമാറുന്നതെന്നു ഇദ്ദെഹമാണു കണ്ടെത്തിയത്.
സിനിമ എഡിറ്റിങ്ങിന്റെ പിതാവായി പോർട്ടർ കണക്കാക്കപ്പെടുന്നു.