text
stringlengths
17
2.95k
സമ്പത്ത്, സർവവിധ ഐശ്വര്യം, ആഗ്രഹസാഫല്യം, ശത്രുനാശം എന്നിവയാണ് ആരാധനാ ഫലം.
പഞ്ചമി തിഥി പ്രധാന ദിവസം.
കൗമാരി- ഭഗവാൻ മുരുകൻ അഥവാ കുമാരന്റെ ശക്തിയാണ് കൗമാരി അഥവാ കുമാരി.
ആൺമയിലിന്റെ കഴുത്തിലേറിയ കൗമാരിയുടെ കൈയിൽ വേലാണ്‌ ആയുധം.
ആരാധിച്ചാൽ രക്‌ത സംബന്ധമായ എല്ലാ രോഗങ്ങള്ക്കും ശാന്തി ലഭിക്കും എന്ന് വിശ്വാസം.
ചാമുണ്ഡി- പരാശക്തിയായ കാളി തന്നെയാണ് ചാമുണ്ഡ അഥവാ ചാമുണ്ഡേശ്വരി.
ചണ്ടമുണ്ട, രക്തബീജ വധത്തിനായി ചണ്ഡികയുടെ പുരികക്കൊടിയിൽ നിന്നും അവതരിച്ച ഭഗവതി.
ത്രിലോചനയായ ഈ കാളി അഷ്ടബാഹുവാണ്.
പള്ളിവാളും തൃശൂലവുമാണ് ആയുധം.
ചാമുണ്ഡി എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവളും എല്ലാം അറിയുന്നവളുമാണ് എന്ന് പുരാണങ്ങളിൽ കാണാം.
ആരാധിച്ചാൽ ഭയമുക്തിയും ഐശ്വര്യവും മോക്ഷവും ഫലം എന്ന് വിശ്വാസം.
പൂജാവിധികളും, വിശേഷങ്ങളും.
ശിവക്ഷേത്രത്തിൽ മൂന്നുപൂജയും (ഉഷ, ഉച്ച, അത്താഴപൂജകൾ) ദീപാരാധനയും നിത്യേന പതിവുണ്ട്.
ഭദ്രകാളി ശക്തി സ്വരൂപിണിയായതിനാലാവാം പനയന്നാർകാവിലെ പരമശിവൻ വളരെ ശാന്തസ്വരൂപനാണ് എന്നാണ് ഭക്തരുടെ വിശ്വാസം.
മെച്ചപ്പെട്ട ജീവിതസൗകര്യം പ്രദാനം ചെയ്യത്തക്ക രീതിയിൽ നഗരഘടകങ്ങളുടെ ക്രമീകരണം മുൻകൂട്ടി നിശ്ചയിച്ച് നടപ്പിലാക്കുന്ന പ്രക്രിയയെ നഗരാസൂത്രണം എന്നു പറയുന്നു.
നഗരത്തിലെ ആവാസകേന്ദ്രങ്ങൾ, സേവനകേന്ദ്രങ്ങൾ, വിദ്യാലയങ്ങൾ‍, ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ, വ്യാപാര-വ്യവസായ കേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, ഗതാഗതസൗകര്യങ്ങൾ, കൃഷിസ്ഥലങ്ങൾ, ചുറ്റുപാടുകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ശരിയായ വിധത്തിൽ ചിട്ടപ്പെടുത്തി, മനോഹരവും സൗകര്യപ്രദവുമായി, ചുരുങ്ങിയ ചെലവിൽ മികവുറ്റതാക്കിയെടുക്കുന്ന ആസൂത്രണ പ്രക്രിയയാണ് നഗരാസൂത്രണം.
ചരിത്രപരമായി ബ്രിട്ടനിൽ പ്രയോഗത്തിലായ പദമാണ് നഗരാസൂത്രണം (Town Planning).
പിന്നീട് ഈ ആശയം അന്താരാഷ്ട്ര പ്രാധാന്യം നേടി.
നഗരങ്ങളുടെ മാത്രം ആസൂത്രണം എന്നതിനുപരി മഹാനഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവയുടെയെല്ലാം ആസൂത്രണം എന്നുകൂടി ഈ ആശയത്തിന് അർഥവ്യാപ്തി കൈവന്നുകഴിഞ്ഞു.
ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് എന്നാണ് ആസൂത്രണം എന്ന പദംകൊണ്ട് അർഥമാക്കുന്നത്.
ഭാവിയിലേക്കുള്ള ഉപയോഗവും സൗകര്യപ്പെടുത്തലുംകൂടി ലക്ഷ്യമിട്ടുകൊണ്ട് നഗരത്തെ സംവിധാനം ചെയ്യുന്നതാണ് നഗരാസൂത്രണം.
നഗരത്തിന്റെ വലിപ്പം, പ്രത്യേകത, പ്രാധാന്യം, പ്രശ്നങ്ങൾ, പരിമിതികൾ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ആസൂത്രണം നടപ്പിലാക്കുന്നത്.
പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴും നിലവിലുള്ള നഗരങ്ങൾക്ക് ആസൂത്രണപ്രക്രിയ നടപ്പാക്കുമ്പോഴും ഈവക കാര്യങ്ങൾ പരിഗണിക്കപ്പെടേണ്ടതുണ്ട്.
പഴക്കംകൊണ്ട് ജീർണതയുണ്ടാകുമ്പോൾ നഗരപ്രദേശങ്ങൾക്ക് പുനരുജ്ജീവനം അനിവാര്യമായും വരുന്നു.
ശാസ്ത്രവും കലയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു പ്രക്രിയയാണ് നഗരാസൂത്രണം.
നഗരത്തെ സംബന്ധിച്ച വസ്തുവകകളുടെ സമാഹരണം, വിശകലനം, അവയെ പരസ്പരം ബന്ധപ്പെടുത്തൽ തുടങ്ങിയവ ശാസ്ത്രസംബന്ധിയായ കാര്യങ്ങളാണ്.
ഈ വസ്തുതകളെ ശരിയായ രീതിയിൽ ചിട്ടപ്പെടുത്തി നഗരത്തെ മനോഹരമാക്കിയെടുക്കുക എന്നത് കലാപരമായ സംഗതിയും.
അതുകൊണ്ടുതന്നെ ഒരു പുതിയ നഗരം രൂപകല്പന ചെയ്യുമ്പോഴോ നിലവിലുള്ളവയെ ആവശ്യങ്ങൾക്കനുസരിച്ച് ശക്തിപ്പെടുത്തുമ്പോഴോ കലയെയും ശാസ്ത്രത്തെയും വേർതിരിച്ചുകൊണ്ടുള്ള പ്രവർത്തനം ആശാസ്യമല്ല.
ഇവ രണ്ടും വേണ്ടത്ര അളവിൽ ഒത്തുചേർന്നാൽ മാത്രമേ നല്ലൊരു നഗരം സൃഷ്ടിക്കാനാകൂ.
അതിനാൽ ആർക്കിടെക്ചർ‍, എൻജിനീയറിങ്, ഭൂമിശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തികശാസ്ത്രം എന്നിവയെല്ലാം സമന്വയിച്ച ഒരു മേഖലയാണ് നഗരാസൂത്രണം എന്ന് പൊതുവായി പറയാം.
നഗരാസൂത്രണത്തിന് മാനവസംസ്കാരത്തോളംതന്നെ പഴക്കമുണ്ട്.
ആദിമമനുഷ്യൻ പ്രകൃതിശക്തികളിൽനിന്നും വന്യമൃഗങ്ങളിൽനിന്നും രക്ഷനേടുന്നതിനായി സമൂഹമായി ജീവിച്ചുതുടങ്ങി.
സമൂഹജീവിയായ മനുഷ്യൻ പാർപ്പിടത്തിനും സുരക്ഷയ്ക്കും പരസ്പരസഹായം ഉറപ്പാക്കുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങളുടെ ഫലമായി നഗരങ്ങൾ രൂപംകൊണ്ടു.
ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ സാമൂഹികമോ ആയ കാരണങ്ങളുമായി ബന്ധപ്പെട്ടാണ് മിക്ക നഗരങ്ങളും രൂപപ്പെട്ടിട്ടുള്ളത്.
വാണിജ്യകേന്ദ്രങ്ങൾ എന്ന നിലയിൽ പ്രധാന പാതകളുടെ സംഗമസ്ഥാനങ്ങളിലോ നദിയോരങ്ങളിലോ ആണ് ആദ്യഘട്ടത്തിൽ നഗരങ്ങൾ രൂപംകൊണ്ടത്.
ചില നഗരങ്ങൾ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് രൂപംകൊണ്ടവയാണ്.
ആരംഭഘട്ടത്തിൽ മിക്ക നഗരങ്ങളെയും കോട്ടകൾ, കിടങ്ങുകൾ തുടങ്ങിയവകൊണ്ട് സംരക്ഷിച്ചിരുന്നു.
നഗരാസൂത്രണം ഒരു സംഘടിത പ്രവർത്തനം എന്ന രീതിയിൽ നിലവിൽവന്നിട്ട് ഒരു നൂറ്റാണ്ടിലേറെ ആയില്ലെങ്കിലും പ്രാചീനകാലം മുതൽതന്നെ മിക്കവാറും എല്ലാ അധിവാസപ്രദേശങ്ങളും അവയുടെ രൂപകല്പനയിലും വികസനത്തിലും ഉയർന്ന ദീർഘവീക്ഷണവും മികവുറ്റ മാതൃകകളും കാഴ്ചവച്ചിട്ടുണ്ട്.
യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ കരകളിൽ രൂപമെടുത്ത ഇറാഖിലെ പ്രാചീന നഗരങ്ങളും സിന്ധുനദീതടത്തിൽ രൂപമെടുത്ത ഇന്ത്യയിലെ പ്രാചീന നഗരങ്ങളും ഇതിന് ഉദാഹരണങ്ങളാണ്.
പടിഞ്ഞാറൻ നാടുകളിലെ നഗരാസൂത്രണത്തിന്റെ പിതാവായി കരുതപ്പെടുന്ന ഗ്രീക്കുകാരനായ ഹിപ്പോഡാമസ് (Hippodamus) രൂപകല്പനചെയ്ത (ബി.സി. സു. 407) അലക്സാൻഡ്രിയ നഗരം മെഡിറ്ററേനിയൻ സാമ്രാജ്യത്തിലെ മാതൃകാപരമായ നഗരാസൂത്രണത്തിന് ഉദാഹരണമാണ്.
പുരാതന റോമാക്കാർ നഗരാസൂത്രണത്തിനായി ഒരു ഏകീകൃത പദ്ധതി നടപ്പാക്കിയിരുന്നു.
സൈനികപ്രതിരോധത്തിനും പൊതുജനങ്ങളുടെ സൗകര്യങ്ങൾക്കും യോജിച്ച രീതിയിൽ അവർ ആസൂത്രണം നടത്തി.
അവശ്യസേവനങ്ങൾ ലഭ്യമായ ഒരു കേന്ദ്രനഗരവും ചുറ്റും തെരുവുകളും ചെറുത്തുനില്പിനായി കോട്ടകളും ഉൾക്കൊള്ളുന്ന ഒരു അടിസ്ഥാന രൂപകല്പനയാണ് അവരുടെ നഗരങ്ങളുടേത്.
വെള്ളത്തിന്റെ ലഭ്യത, ഗതാഗതസൗകര്യം തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തി ഒരു നദിയുടെ ഇരുകരകളിലുമായാണ് നഗരങ്ങൾ രൂപകല്പന ചെയ്തത്.
മിക്ക യൂറോപ്യൻ നഗരങ്ങളും ഈ പദ്ധതിയുടെ അന്തസ്സത്ത ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി അമേരിക്ക, ജപ്പാൻ‍, ആസ്ട്രേലിയ മുതലായ വികസിത രാജ്യങ്ങളിൽ ആസൂത്രണവും വാസ്തുവിദ്യയും പല ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.
"പൂന്തോട്ട നഗരം" (Garden city) എന്ന സങ്കല്പത്തിന്റെ ഉണർവിൽ മാതൃകാ പട്ടണങ്ങൾ നിർമ്മിക്കപ്പെട്ടു.
ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷോറിൽ ലെച്ച്വർത്ത്, വെൽവിൻ തുടങ്ങിയ ആദ്യകാല പൂന്തോട്ടനഗരങ്ങൾ ഈ കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടു.
എന്നാൽ ഏതാനും ആയിരം ആളുകളെ മാത്രം ഉദ്ദേശിച്ച് രൂപകല്പന ചെയ്ത താരതമ്യേന ചെറിയ നഗരങ്ങളായിരുന്നു അവ.
ലെ കോർബസിയേയുടെ(Le Corbuiser) ആശയങ്ങൾ ഉൾക്കൊണ്ടും അംബരചുംബികളായ കെട്ടിടങ്ങളുടെ നിർമ്മാണവിദ്യകൾ സ്വായത്തമാക്കിയും ആധുനിക നഗരങ്ങൾ നിർമിച്ചുതുടങ്ങി.
വിശാലമായ പാതകളും തുറസ്സായ സ്ഥലങ്ങളാൽ ചുറ്റപ്പെട്ട ടവർബ്ളോക്കുകളും ഉൾച്ചേർന്ന നഗരങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നിർമ്മിക്കപ്പെട്ടു.
നഗരാസൂത്രണത്തിന്റെ ആവശ്യകത.
പൊതുവേ, വികസനപ്രക്രിയയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് നഗരങ്ങളുടെ വളർച്ച.
കൂടുതൽ തൊഴിൽസാധ്യതകളും സാമ്പത്തികനേട്ടവും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ജീവിതനിലവാരവും പ്രദാനം ചെയ്യാൻ അവസരമൊരുക്കും എന്നതിനാൽ നഗര ജനസംഖ്യയിൽ വേഗത്തിലുള്ള വർധന ഉണ്ടാകുന്നത് സ്വാഭാവികമാണ്.
ഗ്രാമങ്ങളിൽത്തന്നെ തൊഴിലവസരങ്ങളുള്ളപ്പോൾപ്പോലും ജനങ്ങൾ നഗരങ്ങളിലേക്കു പ്രവഹിക്കുന്നത് നഗരങ്ങൾ മെച്ചപ്പെട്ട സാമ്പത്തികസാധ്യതകളും സാമൂഹ്യഉയർച്ചയും വാഗ്ദാനം ചെയ്യുന്നു എന്നതിനാലാണ്.
നഗരവത്കരണം ഒരു ശാപമല്ല മറിച്ച് ഗുണമാണ്.
അത് മനുഷ്യന് പുതിയ പ്രതീക്ഷകൾ നല്കുകവഴി സാമൂഹ്യഘടനയിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു.
ഇത് വ്യവസായവത്കരണത്തെ ത്വരിതപ്പെടുത്തുന്നു.
ഗ്രാമീണമേഖലയിലെ ജനങ്ങൾക്കുപോലും വർധിച്ച സാമ്പത്തികഅവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ലഭ്യമാക്കുന്നതിന് ഇത് അവസരമൊരുക്കുന്നു.
വികസ്വര രാഷ്ട്രങ്ങളിലെല്ലാംതന്നെ നഗരങ്ങൾ വികസനപ്രക്രിയയുടെ വിജയത്തിന്റെ അടയാളങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
വിജയപ്രദമായ നഗരങ്ങൾ ആസൂത്രണ തത്ത്വങ്ങളുടെയും തന്ത്രങ്ങളുടെയും വിജയമാണ് പ്രതിഫലിപ്പിക്കുന്നത്.
മറിച്ച് നഗരങ്ങളുടെ പരാജയവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിരാശയും നിയമരാഹിത്യവും പരിസ്ഥിതിനാശവും തൊഴിലില്ലായ്മയും ദാരിദ്ര്യവും സാമ്പത്തികത്തകർച്ചയുമെല്ലാം ആസൂത്രണത്തിലുണ്ടായ ദൌർബല്യങ്ങളിലേക്കും വ്യവസ്ഥിതിയിലെ പരസ്പരവൈരുദ്ധ്യങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളായും കണക്കാക്കപ്പെടുന്നു.
നഗരങ്ങൾക്ക് സാമ്പത്തിക കെട്ടുറപ്പും സുസ്ഥിരമായ സാമ്പത്തികവളർച്ചയും നേടാൻ കഴിഞ്ഞാൽ മാത്രമേ നഗരവത്കരണത്തിന്റെ നല്ല വശങ്ങൾ സമൂർത്തമാവുകയുള്ളൂ.
ഇവിടെയാണ് നഗരമേഖലാ ആസൂത്രണത്തിന്റെ (urban and regional planning) പ്രാധാന്യം വ്യക്തമാകുന്നത്.
ശരിയാംവിധം ആസൂത്രണം ചെയ്ത നഗരം ജനങ്ങൾക്ക് കൂടുതൽ സൗകര്യവും ആശ്വാസവും പ്രദാനം ചെയ്യുന്നു.
നഗരം ആസൂത്രണം ചെയ്യാതിരുന്നാലുള്ള ദോഷങ്ങൾ പലതാണ്.
കാര്യക്ഷമമല്ലാത്തതും ഇടുങ്ങിയതുമായ വഴികളും റോഡുകളും ഉണ്ടാക്കുന്ന അസൗകര്യം സമൂഹത്തിന് മൊത്തത്തിൽ ദോഷം ചെയ്യും.
ചേരികളുടെ രൂപീകരണവും ചിതറിയ അധിവാസവും ഉണ്ടാകും.
അപകടകരമായ സ്ഥലങ്ങളും സുരക്ഷിതമല്ലാത്ത വ്യവസായശാലകളും ജനങ്ങൾക്ക് ഭീഷണിയാകും.
അനാരോഗ്യകരമായ ജീവിതസാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടും.
തുറസ്സായ സ്ഥലങ്ങൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയവയുടെ അഭാവം നഗരജീവിതത്തിലെ ആഹ്ലാവേളകൾക്ക് തടസ്സമാകും.
വെള്ളം, വൈദ്യുതി, മാലിന്യനിർമാർജ്ജനം തുടങ്ങിയവയുടെ പോരായ്മ ആരോഗ്യരംഗത്ത് ഭീഷണിയാകും.
ഇത്തരം അവസ്ഥകൾ മാറ്റി മെച്ചപ്പെട്ട ജീവിതസൗകര്യങ്ങൾ ഒരുക്കുന്നതിന് ആസൂത്രണം കൂടിയേ തീരൂ.
നഗരാസൂത്രണവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങൾ.
ഇന്ത്യയിൽ സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് താഴെ പറയുന്ന പ്രത്യേകതകളുള്ള ഒരു പ്രദേശത്തെയാണ് നഗരം എന്നു നിർവചിക്കുന്നത്.
മേല്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെങ്കിൽപ്പോലും നിയമാനുസൃതമായി "നഗരം" എന്നു വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള ഏതൊരു പ്രദേശവും നഗരം എന്ന നിർവചനത്തിൽപ്പെടുന്നു.
ഒരു പ്രദേശത്തെ വികസനപ്രവർത്തനങ്ങൾമൂലം അതിന്റെ ഗ്രാമീണസ്വഭാവം മാറി നഗരസ്വഭാവം കൈവരിക്കുന്ന പ്രക്രിയയെയാണ് നഗരവത്കരണം എന്നു പറയുന്നത്.
ജനസംഖ്യാശാസ്ത്രപരമായി നോക്കുമ്പോൾ ഗ്രാമീണമേഖലയിൽ നിന്ന് ജനങ്ങൾ നഗരങ്ങളിലേക്ക് കുടിയേറുന്നതിനെയും ഈ പദം സൂചിപ്പിക്കുന്നു.
നഗരവത്കരണം ആസൂത്രിതമോ സ്വാഭാവികമോ ആകാം.
പുതിയ നഗരങ്ങൾ (New towns), പൂന്തോട്ട നഗരങ്ങൾ (Garden cities) എന്നിവ ആസൂത്രിത നഗരങ്ങൾക്ക് ഉദാഹരണങ്ങളാണ്.
പുരാതന നഗരങ്ങൾ മിക്കതും ആസൂത്രണം ചെയ്യാതെ നഗരവത്കരിക്കപ്പെട്ടവയാണ്.
ഒരു നഗരത്തിന്റെ വളർച്ച പരിധിക്കപ്പുറം പോകുന്നത് തടയാൻവേണ്ടി നഗരത്തിനു ചുറ്റും കൊടുക്കുന്ന സസ്യാവൃതമായ സ്ഥലങ്ങളാണ് ഗ്രീൻ ബെൽറ്റുകൾ.
ഈ സ്ഥലങ്ങൾ സാധാരണയായി കാർഷികപ്രവൃത്തികൾക്കല്ലാതെ കെട്ടിട നിർമ്മാണങ്ങൾക്ക് ഉപയോഗിക്കാൻ പാടുള്ളതല്ല.
അത്യാവശ്യം നേരിടുകയാണെങ്കിൽ ബന്ധപ്പെട്ട വകുപ്പിൽനിന്ന് പ്രത്യേക അനുമതിയോടെ മാത്രമേ നിർമ്മാണപ്രവർത്തനങ്ങൾ നടത്താവൂ.
മിക്കവാറും കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നതിനാൽ ഗ്രീൻ ബെൽറ്റിനെ "ഫാം ബെൽറ്റ്" (farm belt) എന്നും പറയാറുണ്ട്.
പാർക്ക്, കളിസ്ഥലം, പൂന്തോട്ടം, വിനോദകേന്ദ്രം തുടങ്ങിയ ആവശ്യങ്ങൾക്കായി ഗ്രീൻ ബെൽറ്റ് ഉപയോഗിക്കാവുന്നതാണ്.
സ്ഥലവിനിയോഗം, കെട്ടിടങ്ങളുടെ ഉയരം, സാന്ദ്രത മുതലായവ ചട്ടങ്ങൾക്കനുസരിച്ച് നിയന്ത്രിക്കുകയും സമൂഹത്തിന് സൌകര്യം, സുരക്ഷ, ആരോഗ്യം, പൊതുക്ഷേമം എന്നിവ പ്രദാനം ചെയ്യുകയും ചെയ്യുന്ന വിധത്തിൽ പ്രദേശങ്ങളെ ക്രമീകരിക്കുന്ന പ്രക്രിയയാണ് സോണിങ്.
സോണിങ്ങുമായി ബന്ധപ്പെട്ട ചില തത്ത്വങ്ങൾ ഇനി പറയുന്നു.
ആസൂത്രിതമല്ലാത്ത നഗരവത്കരണത്തിന്റെ ശാപമാണ് ചേരികൾ.
നഗരത്തിൽ വ്യവസായങ്ങളും തൊഴിൽസാധ്യതകളും വികസിക്കുമ്പോൾ ഗ്രാമീണമേഖലയിൽനിന്ന് ദരിദ്രരും തൊഴിൽരഹിതരും നഗരങ്ങളിലേക്കു കുടിയേറുകയും പുറമ്പോക്കുകളിലും മറ്റും ചെറ്റക്കുടിലുകൾ കെട്ടി തിങ്ങിപ്പാർക്കുകയും ചെയ്യുന്നു.
ഇങ്ങനെ ചേരികളുണ്ടാകുന്നു.
(Spatial structure)
ഗ്രാമങ്ങൾ മുതൽ വൻനഗരങ്ങൾ വരെയുള്ള ആവാസകേന്ദ്രങ്ങൾ ഉൾപ്പെടുന്ന ഒരു പ്രദേശത്തു നിലനില്ക്കുന്ന പരസ്പരബന്ധത്തിന്റെ ക്രമത്തെ ആ പ്രദേശത്തിന്റെ സ്ഥലപരഘടന എന്നു പറയാം.
വിവിധ രീതിയിലുള്ള ആവാസകേന്ദ്രങ്ങൾ, അവയെ ബന്ധിപ്പിക്കുന്ന ഗതാഗത വാർത്താവിനിമയ ശൃംഖലകൾ, ഇവയെല്ലാമുൾക്കൊള്ളുന്ന വിശാല പ്രദേശം എന്നിവ സ്ഥലപരഘടന നിർണയിക്കുന്ന ഘടകങ്ങളാണ്.
ഇവ തമ്മിലുള്ള പരസ്പരബന്ധത്തിലൂന്നിയാണ് ഒരു പ്രദേശത്തിന്റെ ഘടന രൂപംകൊള്ളുന്നത്.
സ്ട്രക്ചർ പ്ലാനുകൾ.
(Structure plans)
സ്ട്രക്ചർ പ്ലാൻ ഒരു നഗരത്തിന്റെ വിശാലഘടന, അതിന്റെ നിലവാരം, ലക്ഷ്യങ്ങൾ, നയങ്ങൾ എന്നിവ വിശദമാക്കുന്നു.
ഇതിൽ ഓരോ പ്രദേശത്തിന്റെയും പ്രവർത്തന സ്വഭാവത്തെക്കുറിച്ചുള്ള പൊതു നിർദ്ദേശങ്ങൾ ഉണ്ടാകുമെങ്കിലും വിവിധ പ്രവർത്തനങ്ങളുടെ സ്ഥാന നിർണയം സാധാരണയായി നടത്താറില്ല.
സ്ട്രക്ചർ പ്ളാനിന്റെ ചട്ടകൂടിലെ മൂന്ന് സുപ്രധാന ഘടകങ്ങളാണ് : സ്ട്രക്ചർ പ്ളാൻ, ഓരോ വിഷയത്തിലുമുള്ള കാര്യപരിപാടികൾ, ഓരോ പ്രദേശത്തിന്റെയും ലോക്കൽ പ്ളാൻ എന്നിവ.