text
stringlengths
17
2.95k
തന്റെ 18-ാം വയസ്സിലാണ് അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുന്നത്.
ഉഹ്ദ് യുദ്ധത്തിൽ മുഹമ്മദിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന തൽഹ തനിക്ക് പറ്റിയ മുറിവുകൾ വകവെക്കാതെ ആ ചുമതല ഭംഗിയായി നിറവേറ്റി.
യുദ്ധം അവസാനിക്കുമ്പോൾ അദ്ദേഹത്തിന്റെ ദേഹത്ത് 70-ലധികം മുറിവുകൾ ഉണ്ടായിരുന്നു.
തൽഹയുടെ ധീരതയെ മുക്തകണ്ഠം പ്രശംസിച്ച മുഹമ്മദ് നബി അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം രക്തസാക്ഷിയുടെ പദവി നേടി എന്നറിയിക്കുകയും ചെയ്തു.
എന്നാൽ തൽഹക്ക് ബദർ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.
കാരണം അദ്ദേഹത്തെയും സഈദ് ഇബ്നു സൈദ് എന്ന സ്വഹാബിയേയും ഖുറൈഷ് സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി അയച്ചിരിക്കുകയായിരുന്നു.
അവർ തിരിച്ചുവരുമ്പോഴേക്കും ബദർ യുദ്ധം അവസാനിക്കുകയും മുസ്‌ലിംകൾ യുദ്ധം വിജയിക്കുകയും ചെയ്തിരുന്നു.
ജമൽ യുദ്ധത്തിൽ ഖലീഫ അലിക്കെതിരിൽ യുദ്ധം ചെയ്ത തൽഹ ആ യുദ്ധത്തിൽ കൊല്ലപ്പെട്ടു.
സൈനബ് ബിൻത് ജഹ്ഷിന്റെ സഹോദരിയായ ഹമ്മാനയുമായുള്ള വിവാഹത്തിൽ തൽഹക്ക് മുഹമ്മദ് ഇബ്നു തൽഹ എന്നു പേരായ ഒരു മകൻ ഉണ്ടായിരുന്നു.
ആ മകനും ജമൽ യുദ്ധത്തിൽ മരണപ്പെടുകയാണ് ഉണ്ടായത്.
ഖലീഫ അബൂബക്കറിന്റെ മകളായ ഉമ്മു കുൽതൂമുമായുള്ള വിവാഹത്തിൽ അദ്ദേഹത്തിന് മൂന്ന് കുട്ടികളാണുണ്ടായിരുന്നത്.
പാടുന്ന ഒരിനം ചെറുകുരുവിയാണ് മൂടിക്കാലൻ കുരുവി അഥവാ ചിന്നൻഭേരി (ശാസ്ത്രീയനാമം: "Iduna caligata").
മധ്യറഷ്യ മുതൽ പടിഞ്ഞാറൻ ചൈന വരെയുള്ള സ്ഥലങ്ങളിൽ പ്രജനനം ചെയ്യുന്നു.
തണുപ്പുകാലത്ത് ഇന്ത്യയിലേക്കും ശ്രീലങ്കയിലേക്കും ചേക്കേറുന്നു.
കുറ്റിച്ചെടികളിൽ സാധാരണയായി കാണപ്പെടുന്നു.
കീടങ്ങളാണ് സാധാരണ ഭക്ഷണം.
കൊക്ക് ബലമുള്ളതും കൂർത്തതുമാണ്.
കുറ്റിച്ചെടികളിലാണ് കൂടുകെട്ടി മുട്ടയിടുന്നത്.
മൂന്നു നാലു മുട്ടവരെ ഇടും.
പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം
കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽവെച്ചു ഏറ്റവും പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ പരുമലയിൽ സ്ഥിതി ചെയ്യുന്ന പനയന്നാർകാവ് ഭഗവതി ക്ഷേത്രം അഥവാ പനയന്നാർകാവ് മഹാദേവ ക്ഷേത്രം .
മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപ്പോരുന്നു.
ഈ ക്ഷേത്രങ്ങളിൽ ശിവസാന്നിധ്യം പരാശക്തിക്ക് തുല്യ പ്രാധാന്യത്തോടെ തന്നെയുണ്ടെന്ന് വിശ്വാസികൾ കരുതുന്നു.
ഈ ശിവക്ഷേത്രങ്ങൾ പരശുരാമ പ്രതിഷ്ഠിതമാണെന്ന് ഐതിഹ്യമുണ്ട് .
കള്ളിയങ്കാട്ട് നീലി യെ കടമറ്റത്ത് കത്തനാർ കുടിയിരുത്തിയത് ഇവിടെ ആണ് എന്ന ഐതിഹ്യവും നിലവിലുണ്ട്.
ശ്രീ വലിയപനയന്നാർ കാവിൽ പരമശിവനോടൊപ്പം പരാശക്തിയുടെ വിവിധ ഭാവങ്ങളായ മഹാകാളി, കരിങ്കാളി, ഭൂതകാളി, ദുർഗ്ഗ, അന്നപൂർണേശ്വരി, ത്രിശൂലസ്ഥിതയായ ചാമുണ്ഡേശ്വരി, സപ്തമാതാക്കൾ, ലളിതാധിവാസ മേരുചക്രം, ഗണപതി, വീരഭദ്രൻ, ക്ഷേത്രപാലകൻ, രക്ഷാധിപൻ എന്നീ പ്രതിഷ്ഠകളുണ്ട്.
കടമറ്റത്തു നിന്നുള്ള കള്ളിയങ്കാട്ടു നീലി എന്ന യക്ഷിയമ്മയും ഇവിടെ കുടികൊള്ളുന്നു.
നാഗരാജാവിന്റെയും നാഗയക്ഷിയുടെയും ആവാസസ്ഥാനമായ അഞ്ച് കാവുകൾ ചുറ്റുപാടുകളിലായുണ്ട്
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന പുസ്തകത്തിൽ ഈ ക്ഷേത്രത്തെ പറ്റി പരാമർശമുണ്ട്.
ചില പ്രധാന പരാമർശങ്ങൾ താഴെ കൊടുക്കുന്നു:
"പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പണ്ട് കടപ്ര ദേശത്ത് ശ്രായിക്കൂർ (ചിറവായിൽ) എന്നൊരു കോവിലകം ഉണ്ടായിരുന്നു. അവിടേക്ക് ദേശാധിപത്യവും നാടുവാഴ്ചയും ഉണ്ടായിരുന്നു. ആ കോയിക്കലെ ഒരു തമ്പുരാൻ പരദേശത്തു (പനയൂർ) പോയി ഭഗവതിസേവ നടത്തി ദേവിയുടെ അനുഗ്രഹം സമ്പാദിച്ചു. ഭഗവതിയോട് അദ്ദേഹം "തന്റെ ദേശത്തു വന്നു തന്റെ കുടുംബത്തിന്റെയും ദേശത്തിന്റെയും രക്ഷാദൈവമായി കുടിയിരിക്കാൻ അപേക്ഷിച്ചു".
അങ്ങനെ പരാശക്തി അദ്ദേഹത്തിനൊപ്പം പോരുകയും ചെയ്തു.
അദ്ദേഹം പിന്നീട് കടപ്രദേശത്ത് പമ്പാനദിക്കരയിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ പരുമല ശിവക്ഷേത്രത്തിനരികെ സപരിവാര സമേതം പ്രതിഷ്ഠിച്ചു.
ശിവക്ഷേത്രത്തിന്റെ ശ്രീകോവിലിനു തെക്കുവശത്തു തിടപ്പള്ളി സ്ഥാനത്ത് മാതൃശാലയോട് ചേർന്ന് കിഴക്കോട്ട് ദർശനമായി ഭഗവതിയെ ആദ്യം പ്രതിഷ്ഠിച്ചത്.
ദാരിക വധോദ്യുക്തയായി ഏറ്റവും കോപത്തോടുകൂടി യുദ്ധഭൂമിയിൽ നിന്നിരുന്ന ആ ധ്യാനത്തോടുകൂടിയായിരുന്നു ഭദ്രകാളി പ്രതിഷ്ഠ സങ്കല്പം.
ആ പ്രതിഷ്ഠ അവിടെ അത്യുഗ്ര മൂർത്തിയായിതീർന്നു.
പിന്നീട് ഭഗവതി പ്രതിഷ്ഠ വടക്കോട്ട് ദർശനമായി ഒന്നുകൂടി പ്രതിഷ്ഠിച്ചു.
അതു ദാരികവധാനന്തരം കാളി രക്താഭിഷിക്ത ശരീരയായി കോപവേപിതഗാത്രിയായി യുദ്ധഭൂമിയിൽ നിന്നിരുന്ന ധ്യാനത്തോടു കൂടിയായിരുന്നു പ്രതിഷ്ഠാ സങ്കല്പം.
അവിടെയും ഭഗവതി ഏറ്റവും ഭയങ്കരിയായി തന്നെയാണ് പരിണമിച്ചത്.
ഈ പ്രതിഷ്ഠ, സപ്തമാതൃക്കളുടെ കൂട്ടത്തിൽ വീരഭദ്രൻ, ഗണപതി എന്നീ മൂർത്തികളോടു കൂടിയാണ് നടത്തിയിരുന്നത്.
ഈ ബിംബത്തിലാണ് ഭഗവതിക്കു ചാന്താട്ടം മുതലായ പൂജകൾ നടത്തുന്നത്.
ദാരികനുമായിട്ടുണ്ടായ യുദ്ധത്തിൽ ഏർപ്പെടുന്ന ഭദ്രകാളിയെ മാർക്കണ്ഡേയ മഹർഷി ഇങ്ങനെയാണ് വർണ്ണിച്ചിരിക്കുന്നത്.
"വേതാളീമുഖക്ന്ദരാദ്വിഗളിതൈ രുച്ചണ്ഡഹൂഹൂരവൈർ-"
"ഭൂതപ്രേതപിശാചികാകിലുകിലാ രാവൈർമ്മഹാഭൈരവൈഃ"
"കോദണ്ഡോത്കടശിഞ്ജിനീത്സണ ത്സണപ്രധ്വാനകോലാഹലൈ-"
"ഭേരീദുന്ദുഭിതൈശ്ച സന്ധുതജഗ ച്ചക്രം ബഭൗ ചണ്ഡികാ."
വിധിപ്രകാരം പ്രതിഷ്ഠ നടത്തുകയും ക്രമപ്രകാരം പതിവായി പൂജാദികൾ നടത്തി തുടങ്ങുകയും ചെയ്യുകയാൽ ഇവിടെ ഭഗവതിയുടെ സാന്നിദ്ധ്യം കൂടുതൽ ശക്തി പ്രാപിച്ചു, കാളിയുടെ ശക്തി ക്രമത്തിലധികം വർദ്ധിക്കുകയാൽ പകൽ സമയത്തുപോലും കാവില്പോകുവാൻ ജനങ്ങൾക്കു ഭയമായി തുടങ്ങി.
അതിനു ശമനമുണ്ടാക്കാൻ ഭഗവതിയുടെ കിഴക്കേ നടയിൽ ധാരാളം ഗുരുതി നടത്തുകയുണ്ടായി.
ഈ ഗുരുതി എല്ലാ വർഷംതോറും മുടക്കാതെ നടത്തി പോന്നിരുന്നു.
അങ്ങനെ ഒരു വർഷം നടത്തേണ്ടിയിരുന്ന ഗുരുതി ഭഗവതിയുടെതന്നെ ഇംഗിതപ്രകാരം നിർത്തിവെക്കുകയും കിഴക്കേ നട എന്നന്നേക്കുമായി അടയ്ക്കുകയും ചെയ്തു.
അതിനുശേഷം ആ നട തുറന്നിട്ടില്ല.
രാമയ്യൻ ദളവ ചെമ്പകശ്ശേരി ആക്രമിച്ച് രാജ്യം പിടിച്ചെടുത്തുകഴിഞ്ഞ് പനയന്നാർ കാവ് ക്ഷേത്രത്തെക്കുറിച്ച് അറിയുകയും അമ്പലപ്പുഴ ദേവനാരായണൻ മഹാരാജാവ് ഭഗവതിക്ക് നൽകിയിട്ടുള്ള ആഭരണങ്ങൾ കണ്ടുകെട്ടാൻ ഉത്തരവിട്ടു.
അതിനുശേഷം അദ്ദേഹത്തിനുണ്ടായ ദേഹാസ്വസ്ത്യങ്ങൾ മൂലം ദളവക്ക് തന്റെ തെറ്റു മനസ്സിലാവുകയും പ്രാശ്ചിത്തമായി മാർത്താണ്ഡ വർമ്മ മഹാരാജാവിനെ കൊണ്ടുതന്നെ നിലവും പുരയിടവും ക്ഷേത്രത്തിലേക്ക് കരമൊഴിവായി പതിച്ചുകൊടുപ്പിച്ചു.
അന്ന് മാർത്താണ്ഡവർമ്മ ക്ഷേത്രത്തിലേക്ക് കൊടുത്ത പുരയിടം ഏകദേശം ആറേക്കർ ആണ്.
ഇതിലേക്ക് ചീട്ട് എഴുതി തുല്യം ചാർത്തിയത് കൊല്ല വർഷം 926-ആംണ്ട് മീനമാസം 11-ആം തീയതിയാണ്.
പ്രതിഷ്ഠാമൂർത്തികൾ.
പനയന്നാർകാവ് ശ്രീമഹാദേവൻ.
പനയന്നാർകാവിൽ പടിഞ്ഞാറോട്ട് ദർശനം നൽകിയാണ് പ്രധാന ക്ഷേത്രമായ ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
തിരുമാന്ധാംകുന്നിലും, കൊടുങ്ങല്ലൂരിലും കിഴക്കോട്ടാണ് ശിവക്ഷേത്ര ദർശനം.
ഇവിടെ അഘോരമൂർത്തിയാണ് പ്രതിഷ്ഠാ സങ്കല്പം.
ഈ മൂന്നുക്ഷേത്രങ്ങളിലേയും ശിവപ്രതിഷ്ഠ നടത്തിയത് പരശുരാമനാണ് എന്നാണ് ഐതിഹ്യം.
പനയന്നാർകാവിൽ പടിഞ്ഞാറുവശത്തുകൂടി പുണ്യനദിയായ പമ്പാനദി ഒഴുകുന്നു.
നദിക്കഭിമുഖമായാണ് ശിവക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
ശിവന്റെ ശ്രീകോവിലിനു നേരെ പടിഞ്ഞാറുവശത്ത് ഒരു ബലിക്കൽ പുര നിർമ്മിച്ചിട്ടുണ്ട്.
അതുകൂടാതെ ഭഗവതി നടക്കു നേരെ വടക്കു വശത്തും ഒരു ബലിക്കൽപ്പുര പണിതീർത്തിട്ടുണ്ട്.
ക്ഷേത്ര നിർമ്മിതി ശ്രീ മഹാദേവനു പ്രാധാന്യം നൽകിയാണ് കാണുന്നത്.
ശിവക്ഷേത്ര നിർമ്മാണത്തിനു ശേഷമാണ് ശ്രീ ഭദ്രകാളിയെ പനയന്നാർകാവിൽ കുടിയിരുത്തിയത് .
പനയന്നാർകാവിലമ്മ.
ദേവി ആദിപരാശക്തിയുടെ മാതൃരൂപമായ ശ്രീ ഭദ്രകാളി ആണ് മുഖ്യ പ്രതിഷ്ഠ.
ദാരികനെ നിഗ്രഹിച്ച ഭഗവതി എന്ന് വിശ്വാസം.
പനയന്നാർകാവിൽ ശ്രീ ഭദ്രകാളി, മഹാകാളി എന്നി പ്രതിഷ്ഠകൾ ഉണ്ട്.
കിഴക്ക് ദർശനമായുള്ള ഉഗ്രമൂർത്തിയായ മഹാകാളി ഭക്തർക്ക് ദർശന യോഗ്യമല്ല.
അതിനാൽ കിഴക്കെനട അടച്ചിട്ടിരിക്കുകയാണ്.
കിഴക്കെനട അടച്ചതിനുശേഷം വടക്കു ദർശനമായി ശ്രീ ഭദ്രകാളിയെ പ്രതിഷ്ഠിച്ചു.
സപ്തമാതൃക്കളിലെ ഏഴാമത്തെ ദേവിയ്ക്ക് പ്രാധാന്യം നൽകിയാണ് ഭദ്രകാളി സങ്കല്പത്തിൽ ചാമുണ്ഡിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഗണപതിയും വീരഭദ്രനും കൂടാതെ പരാശക്തിയുടെ പല ഭാവങ്ങളായ സപ്തമാതാക്കളിലെ ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വരാഹി, കൗമാരി എന്നിവരും ക്ഷേത്രത്തിൽ പ്രതിഷ്ഠ ഉണ്ട്.
ബ്രാഹ്മി- ബ്രഹ്മാവിന്റെ ശക്തി.
ബ്രാഹ്മാണി എന്നും അറിയപ്പെടുന്നു.
ബ്രഹ്മാവിനെപോലെ കൈയിൽ ജപമാലയും കമണ്ഡലവുമുണ്ട്‌.
ബ്രഹ്‌മസ്വരൂപിണിയാണ്‌.
വിശ്വാസികൾ ജ്‌ഞാനത്തിനായി ആരാധിക്കുന്നു.
വൈഷ്ണവി- മഹാവിഷ്ണുവിന്റെ ശക്തിയാണ്
ശംഖ്ചക്രഗദാഖഡ്ഗങ്ങൾ കൈയ്യിലേന്തിയ സുന്ദര രൂപം.
മഹാലക്ഷ്മി സ്വരൂപം.
വിഷജന്തുക്കളില് നിന്നും ‌മോചനം ലഭിക്കുവാനായി, സർവ ഐശ്വര്യത്തിനായി ആരാധിക്കുന്നു.
ജമ്മുകശ്മീർ വൈഷ്ണോ ദേവി ക്ഷേത്രത്തിലെ ആരാധനാമൂർത്തി.
മഹേശ്വരി- മഹാദേവന്റെ ശക്തി.
ത്രിലോചനയായ മഹേശ്വരി കാളപ്പുറത്താണ്.
ശിവനെപ്പോലെ പാമ്പുകൾ കൊണ്ടാണ്‌ വളയും മാലയും അണിഞ്ഞിരിക്കുന്നത്‌.
ആരാധിച്ചാല് സര്വ്വ മംഗളം ഫലം എന്ന് വിശ്വാസം.
ഇന്ദ്രാണി- ഇന്ദ്രസ്വരൂപിണി.
വജ്രമാണ്‌ ഇന്ദ്രാണിയുടെ ആയുധം.
അഭയമുദ്രകാട്ടി ആശീർവദിക്കുന്നു.
ദാമ്പത്യ പ്രശ്‌നങ്ങൾക്കും, വൈവാഹിക പ്രശ്നങ്ങൾക്കും, ഉത്തമ പങ്കാളിയെ ലഭിക്കാനും വിശ്വാസികൾ ആരാധിക്കുന്നു.
വാരാഹി- വരാഹരൂപം ധരിച്ച പരാശക്തിയാണ് വാരാഹി.
ലളിത പരമേശ്വരിയുടെ സൈന്യാധിപ.
അഷ്ടലക്ഷ്മി സ്വരൂപിണി.
ഇഷ്ടവര പ്രാദായിനി.
വരാഹ ഭഗവാന്റെ ശക്തി.
പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി എന്നി പല പേരുകളിൽ അറിയപ്പെടുന്നു.