text
stringlengths 17
2.95k
|
---|
വാഹനം ഭൂമിയുടെ ഉപഗ്രഹമായിത്തീരാൻ ഈ ഗതിവേഗം മതിയായിരുന്നു. |
സഞ്ചാരികൾ വാഹനത്തിലെ വിവിധോപകരണങ്ങൾ പരിശോധിച്ച് എല്ലാം ശരിയാണെന്നു ബോധ്യം വരുത്തിയശേഷം റോക്കറ്റിന്റെ മൂന്നാം ഘട്ടം എരിച്ച് ഗതിവേഗം മണിക്കൂറിൽ 40,000 കി. |
ഹൈഡ്രജനും ഓക്സിജനും കലർന്നതായിരുന്നു ഈ ഘട്ടത്തിലെ ഇന്ധനം. |
ഭൂമിയുടെ ആകർഷണമേഖലയിൽനിന്നു മോചനം നേടി ചന്ദ്രനെ ലക്ഷ്യമാക്കി അപ്പോളോ കുതിച്ചു. |
വേഗം കൂട്ടുന്ന ഈ എരിക്കലിന് ട്രാൻസ് ലൂണാർ ഇൻസർഷൻ (T.L.I) എന്നു പറയുന്നു. |
ഏകദേശം 200,000 കി. |
ദൂരം സഞ്ചരിച്ചുകഴിഞ്ഞപ്പോൾ റോക്കറ്റ് മൂന്നു സെക്കൻഡു നേരം എരിച്ച് ദിശ ശരിപ്പെടുത്തി. |
വാഹനം സഞ്ചരിക്കുമ്പോൾ ചന്ദ്രനും സ്വന്തം ഭ്രമണപഥത്തിൽ സഞ്ചരിക്കുകയായതിനാൽ 20-ന് ചന്ദ്രൻ എവിടെ ആയിരിക്കുമെന്നു കണക്കുക്കൂട്ടി ആ സ്ഥാനം ലക്ഷ്യമാക്കി പ്രയാണം നിയന്ത്രിക്കാനാണ് ഇപ്രകാരം മൂന്നു സെക്കൻഡ് റോക്കറ്റ് എരിച്ചു ഗതിവ്യത്യാസം വരുത്തിയത്. |
ഇതിനുശേഷം "റെട്രോ റോക്കറ്റുകൾ" എരിച്ച് വാഹനത്തിന്റെ ഗതിവേഗം ക്രമേണ കുറച്ചു. |
സാധാരണ റോക്കറ്റുകൾ എരിക്കുമ്പോൾ റോക്കറ്റിന്റെ പിൻഭാഗത്തുകൂടെ ബഹിർഗമിക്കുന്ന വാതകങ്ങളുടെ ശക്തിക്കു തുല്യമായ ശക്തിയോടെ റോക്കറ്റ് മുൻപോട്ടു നീങ്ങും. |
റെട്രോ റോക്കറ്റുകൾ മുൻപോട്ടാണ് എരിക്കുന്നത്. |
അപ്പോൾ വാഹനം പുറകോട്ടു തള്ളപ്പെടും, വേഗം കുറയും. |
റോക്കറ്റുകൾ പ്രവർത്തിക്കുന്നതു ന്യൂട്ടന്റെ മൂന്നാം ചലനനിയമപ്രകാരമാണ്. |
റെട്രോ റോക്കറ്റുകൾ കൊണ്ടു ഗതിവേഗം 3,520 കി. |
അപ്പോൾ വാഹനം ഭൂമിയിൽ നിന്ന് 300,000 കി. |
ദൂരെ ചന്ദ്രന്റെയും ഭൂമിയുടെയും ആകർഷണം മിക്കവാറും തുല്യമായ ഒരു മണ്ഡലത്തിൽ ആയിരിക്കും. |
ഈ സമഗുരുത്വമേഖല കടന്നു കഴിഞ്ഞപ്പോൾ വാഹനത്തിന്റെ ഗതിവേഗം മണിക്കൂറിൽ 8000 കി. |
ചന്ദ്രന്റെ ആകർഷണമാണ് ഈ ഗതിവേഗവർധനയ്ക്കു കാരണം. |
അപ്പോളോ 11 ചന്ദ്രന്റെ മറുവശത്ത് എത്തിയപ്പോൾ റെട്രോ റോക്കറ്റ് വീണ്ടും എരിച്ച് ഗതിവേഗം 5,700 കി. |
/മണിക്കൂർ ആക്കിക്കുറച്ച് വാഹനത്തെ ചന്ദ്രനു ചുറ്റുമുള്ള ഒരു ഭ്രണപഥത്തിൽ എത്തിച്ചു. |
ആൽഡ്രിനും ആംസ്ട്രോങ്ങും ചാന്ദ്രപേടക (ഈഗിൾ)ത്തിൽ കടന്നു; കോളിൻസ് മാതൃപേടകമായ കൊളമ്പിയയെ നയിച്ചു. |
ചന്ദ്രനെ 12-ആം തവണ പ്രദക്ഷിണം വയ്ക്കുമ്പോൾ ഈഗിളും കൊളംബിയയും തമ്മിൽ വേർപെടുത്തപ്പെട്ടു. |
ഈഗിളിന്റെ അവരോഹണഭാഗത്തിൽ ഘടിപ്പിച്ചിരുന്ന റോക്കറ്റ് എൻജിൻ 28 സെക്കന്റ് നേരം എരിച്ച് വാഹനത്തെ ശരിയായ പാതയിൽ എത്തിച്ചു. |
ഉയരത്തിൽനിന്ന് ഈഗിൾ ചന്ദ്രനിലേക്കു താഴാൻ തുടങ്ങി. |
ഓരോ ചലനവും ടെലിവിഷൻ ക്യാമറയിൽ പകർത്താൻ ഏർപ്പാടുണ്ടായിരുന്നു. |
ആ സ്ഥാനത്തിന് ആംസ്ട്രോങ്ങും ആൽഡ്രിനും കൊടുത്ത പേര് "പ്രശാന്തഘട്ടം" എന്നർഥമുള്ള ട്രാങ്ക്വിലിറ്റി ബേസ് (Tranquility Base) എന്നാണ്. |
ഏതാണ്ട് ഏഴ് മണിക്കൂറോളം വാഹനത്തിനുള്ളിൽ കഴിച്ചു കൂട്ടിയശേഷം പ്രത്യേകതരം കുപ്പായങ്ങളും ശിരോവേഷ്ടനങ്ങളും ധരിച്ച്, ആംസ്ട്രോങ് എട്ട് മണിക്ക് ചാന്ദ്രപ്രതലത്തിലേക്ക് ഇറങ്ങി. |
ചാന്ദ്രപ്രതലത്തിൽ കാലുകുത്തുമ്പോൾ ആംസ്ട്രോങ് പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമായിത്തീർന്നു. |
"ഒരു മനുഷ്യന് അതൊരു ചെറിയ അടിവയ്പാണ്; എന്നാൽ മനുഷ്യവംശത്തിന് ഒരു ബൃഹത്തായ കുതിച്ചുചാട്ടവും" (That's one small step for a man;one giant leap for mankind). |
ഏതാനും നേരം ചാന്ദ്രപ്രതലത്തിൽ നടന്നശേഷം ആംസ്ട്രോങ് തിരിച്ചുവന്ന് ആൽഡ്രിനെ ഏണിവഴി ഇറങ്ങാൻ സഹായിച്ചു. |
ഇത്രയും സമയം ആൽഡ്രിൻ ആംസ്ട്രോങിന്റെ ഫോട്ടോയെടുത്തു ഭൂമിയിലേക്ക് അയയ്ക്കുന്നുണ്ടായിരുന്നു. |
രണ്ടുപേരും ചേർന്ന് യു.എസ്സിന്റെ കൊടി ചന്ദ്രനിൽ നാട്ടി. |
യു.എസ്സിലേയും മുൻ യു.എസ്.എസ്. ആറിലേയും നിര്യാതരായ ശൂന്യാകാശ സഞ്ചാരികളുടെ മെഡലുകളും ഒരു ലോഹത്തകിടും അവിടെ നിക്ഷേപിച്ചു. |
ലോഹത്തകിടിൽ ഇങ്ങനെ എഴുതിയിരുന്നു. |
"ഇവിടെ ഭൂഗ്രഹത്തിൽനിന്നുള്ള മനുഷ്യർ ചന്ദ്രനിൽ ആദ്യമായി കാല്കുത്തി. എ.ഡി. 1969 ജൂലൈ.; സമസ്തമാനവർക്കുമായി സമാധാനപരമായി എത്തിച്ചേർന്നു." (ഒപ്പ്) എൻ.എ. ആംസ്ട്രോങ്, മൈക്കൽ കോളിൻസ്, എഡ്വിൻ ആൽഡ്രിൻ, റിച്ചാർഡ് എം. നിക്സൺ (പ്രസിഡന്റ്, യു.എസ്.എ.)' (Here men from the planet Earth first set foot upon the Moon,July,1969 A.D.We came in peace for all mankind .Sd/N.A.Armstrong,Michael Collins,Edwin Aldrin,Richard M.Nixon-President,U.S.A) |
ചാന്ദ്രപ്രതലത്തിൽ 0.3-0.6 മീ. |
വ്യാസമുള്ള ആയിരത്തോളം വക്ത്ര(craters)ങ്ങളും അനവധി ശിലാഖണ്ഡങ്ങളും ഉണ്ടായിരുന്നു എന്നും അവരുടെ കാല്പാടുകൾ 0.3 സെ. |
ആഴത്തിൽ പതിഞ്ഞതായും ചാന്ദ്രപ്രതലം വഴുക്കലുള്ളതായി അനുഭവപ്പെട്ടു എന്നും ഇവരുടെ വിവരണങ്ങളിൽ നിന്നും അറിവായിട്ടുണ്ട്. |
ആംസ്ട്രോങും ആൽഡ്രിനും ചന്ദ്രനിൽ നിന്ന് മണ്ണിന്റെയും പാറക്കല്ലുകളുടെയും സാമ്പിളുകൾ ശേഖരിക്കുകയും ശാസ്ത്രീയ വിവരണങ്ങൾ ലഭ്യമാക്കാൻ മൂന്ന് ഉപകരണങ്ങൾ - സൌരവാതത്തിന്റെ സംയോഗം നിർണയിക്കുന്ന യന്ത്രം (solar wind composition detector), ചാന്ദ്രചലനം (moon quakes), ഉല്ക്കാ പതനങ്ങളുടെ ആഘാതം തുടങ്ങിയവ നിർണയിക്കുന്ന ഉപകരണം (seismic detector), ചന്ദ്രന്റെയും ഭൂമിയുടെയും ചലനങ്ങളും അവ തമ്മിലുള്ള അകലവും മറ്റും കൃത്യമായി നിർണയിക്കുവാൻ സഹായകമായ ലേസർ രശ്മികളെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്ന ലേസർ റിഫ്ളക്ടർ (laser reflector) സജ്ജമാക്കുകയും ചെയ്തു. |
ഓക്സിജൻ ശേഖരത്തിന്റെ കുറവുമൂലം അവർക്കു കൂടുതൽ സമയം അവിടെ ചെലവഴിക്കാൻ കഴിഞ്ഞില്ല. |
ഏതാണ്ട് 21 മണിക്കൂർ ചന്ദ്രനിൽ കഴിച്ചശേഷം പേടകത്തിനു പുറത്ത് രണ്ടര മണിക്കൂർ മാത്രമാണ് ചെലവഴിച്ചത്. |
കൊളംബിയ മുകളിൽ പ്രത്യേക്ഷപ്പെട്ടപ്പോൾ അവർ ഈഗിളിന്റെ ആരോഹണഭാഗം പ്രവർത്തിപ്പിച്ച് ഉയർന്നു. |
നാല് മണിക്കൂറിനുശേഷം ഈഗിൾ 1,067 കി. |
ഉയർന്ന് കൊളംബിയയുമായി സന്ധിച്ചു. |
ഈഗിൾ ഉപേക്ഷിച്ച് മൂന്ന് പേരും മാതൃപേടകത്തിൽ ഭൂമിയിലേക്കു യാത്രതിരിച്ചു. |
ഹെലികോപ്റ്റർ അവരെ ഹോർണറ്റ് എന്ന കപ്പലിൽ എത്തിച്ചു. |
ചന്ദ്രനിൽനിന്ന് അജ്ഞാതമായ ഏതെങ്കിലും രോഗാണുവുമായിട്ടാണ് അവർ വന്നിരിക്കുന്നതെങ്കിൽ മനുഷ്യരാശിയെ അത് അപകടത്തിലാക്കുമെന്ന ഭയമായിരുന്നു ഇതിനു കാരണം. |
ഖായ സെനഗലെൻസിസ് എന്ന വംശത്തിൽപ്പെട്ട മഹാഗണി മരമാണ് ആഫ്രിക്കൻ മഹാഗണി എന്നറിയപ്പെടുന്നത്. |
ഇത് വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ 60 മുതൽ 80 അടി വരെ ഉയരം വയ്ക്കുന്നു. |
മുൻകാലങ്ങളിൽ ഇവ ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രമാണ് കാണപ്പെട്ടിരുന്നത്. |
തന്മൂലമാണ് ഇവയ്ക്ക് ആഫ്രിക്കൻ മഹാഗണി എന്ന പേർ ലഭ്യമായത്. |
ഇതിനാൽ വംശവർദ്ധന വളരെ സാവധാനമാണ്. |
ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന മഹാഗണിയുമായി താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കൻ മഹാഗണിയുടെ വളർച്ച ഇരട്ടി വേഗത്തിലാണ്. |
കാന്റർബറി കഥകൾ അഥവാ ദി കാന്റർബറി റ്റെയിൽസ്(The Canterbury Tales) പതിനാലാം നൂറ്റാണ്ടിൽ ജെഫ്രീ ചോസർ മിഡിൽ ഇംഗ്ലീഷിൽ എഴുതിയ കഥാസമാഹാരമാണ്. |
ഭൂരിഭാഗവും പദ്യത്തിലെഴുതിയിരിക്കുന്ന ഈ കഥാസമാഹാരത്തിലെ കഥകൾ, ഒരു കൂട്ടം തീർത്ഥാടകർ സൌത്ത്വാർക്ക് എന്ന സ്ഥലത്തു നിന്നും വിശുദ്ധ തോമസ് ബെക്കറ്റിന്റെ ശവകുടീരത്തിലേക്കുള്ള യാത്രക്കിടയിൽ പരസ്പരം പറയുന്ന കഥകളാണ്. |
ജെഫ്രി ചോസറിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ് കാന്റർബറി കഥകൾ. |
കാന്റർബറി റ്റെയിൽസിന്റെ പ്രൊലോഗിൽ ഈ 29 യാത്രക്കാരെക്കുറിച്ചും വിവരിക്കുന്നുണ്ട്. |
ഇതിൽ ആകെ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. |
പ്രയറസ്സും വൈഫ് ഓഫ് ബാത്തും ആണ് ആ രണ്ടു കഥാപാത്രങ്ങൾ. |
ഈ വിവരണത്തിൽ നിന്ന് ചോസറിന്റെ സ്ത്രീ വിരുദ്ധ നിലപാടുകൾ വ്യക്തമാകുന്നുണ്ട്. |
യേശുവിന്റെ പരിച്ഛേദനത്തിരുനാൾ |
യേശുവിന്റെ ജനനതിരുനാളിന്റെ എട്ടു ദിവസം കഴിയുമ്പോൾ അനുസ്മരിക്കപ്പെടുന്ന തിരുനാളാണ് യേശുവിന്റെ പരിച്ഛേദനത്തിരുനാൾ അഥവാ യേശുവിന്റെ ചേലാകർമ്മത്തിരുനാൾ (ഇംഗ്ലീഷ്:Feast of the Circumcision of Christ) . |
"യേശു" എന്ന പേർ അദ്ദേഹത്തിന് നൽകിയതും ഇതേ ദിനമായതിനാൽ ഈ തിരുനാളിനെ യേശുവിന്റെ നാമകരണത്തിരുനാൾ എന്നും അറിയപ്പെടാറുണ്ട്. |
യേശുവിന്റെ പരിച്ഛേദനയെക്കുറിച്ചും നാമകരണത്തെക്കുറിച്ചുമുള്ള വിവരണം ബൈബിളിലെ പുതിയനിയമത്തിൽ നൽകിയിട്ടുള്ളത് ഇപ്രകാരമാണ്: "ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോൾ, അവൻ ഗർഭത്തിൽ ഉരുവാകുന്നതിനു മുൻപ്, ദൂതൻ നിർദ്ദേശിച്ചിരുന്ന യേശു എന്ന പേർ അവനു നൽകി.മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങൾ പൂർത്തിയായപ്പോൾ അവർ അവനെ കർത്താവിനു സമർപ്പിക്കാൻ ജെറുസലേമിലേക്ക് കൊണ്ടുപോയി". |
പരിച്ഛേദനകർമ്മം ഒരു മതാചാരവും മതപ്രവേശന കർമ്മവുമാണ്. |
ദൈവനിയോഗപ്രകാരം അബ്രഹാം ഇതു നടപ്പിൽ വരുത്തിയതായി പഴയ നിയമത്തിലെഉൽപ്പത്തിപ്പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. |
യേശുക്രിസ്തു പരിച്ഛേദിതനായിരുന്നെങ്കിലും ഈ കർമ്മത്തിന്റെ ആവശ്യകത ആദിമക്രിസ്തീയസഭയിൽ തർക്കവിഷയതിനെ തുടർന്ന് ജെറുസലേമിൽ കൂടിയ ശ്ലീഹന്മാരുടെ സമ്മേളനം (ജെറുസലേം സുനഹദോസ്) അതിനെതിരെ തീർപ്പു പറഞ്ഞു. |
തന്റെ ലേഖനങ്ങളിലൂടെ പരിച്ഛേദനകർമ്മത്തെ നിരുത്സാഹപ്പെടുത്തിയ പൗലോസ് അപ്പസ്തോലൻ അതിന്റെ സ്വീകരണമോ നിരാകരണമോ അല്ല, പുതിയ സൃഷ്ടിയാവുകയെന്നതാണ് വിശ്വാസിക്ക് അനിവാര്യമായിരിക്കുന്നത് എന്നു വാദിച്ചു. |
സംസ്കൃത ഭാഷയിലാണ് ഈ സാഹിത്യ വിനോദത്തിന്റെ തുടക്കം. |
നാലു വരികളുള്ള സംസ്കൃത വൃത്തത്തിലുള്ള ശ്ലോകത്തിന്റെ മൂന്നു വരികളും മറച്ചു വച്ച് ഒരു വരി മാത്രം നൽകി ബാക്കി പൂരിപ്പിക്കാനായി മറ്റുള്ളവരോട് ആവശ്യപ്പെടുന്നതാണ് സമസ്യാപൂരണത്തിന്റെ സമ്പ്രദായം; ചിലപ്പോൾ ഒരു വരിയുടെ ഒരു ഭാഗം മാത്രം കൊടുത്ത് ബാക്കി പൂരിപ്പിക്കാൻ നല്കുന്നതും കണ്ടിട്ടുണ്ട് . |
സാഹിത്യ വിനോദമെന്ന നിലയിൽ തുടങ്ങിയ സമസ്യാ പൂരണം പിന്നീട് പാണ്ഡിത്യ പ്രകടനത്തിനുള്ള മാർഗ്ഗമായിത്തീർന്നു . |
സമസ്യാപൂരണം ചരിത്രത്തിൽ. |
മഹാകവി കാളിദാസനും ഭാസനും മുതലുള്ള കവികളെല്ലാം സമസ്യാപൂരണങ്ങൾ നടത്തിയിരുന്നു. |
മലയാളത്തിൽ വെണ്മണിക്കവികളാണ് സമസ്യാപൂരണത്തിനു പ്രാധാന്യം നൽകിയത് . |
കുഞ്ഞിക്കുട്ടൻ തമ്പുരാനും വെണ്മണി മഹനും മറ്റുമടങ്ങുന്നവർ ഈ വിനോദത്തെ പരിപോഷിപ്പിച്ചവരാണ്. |
ഭാഷാപോഷിണി കവന കൌമുദി തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളിൽ ഇത് സാധാരണമായിരുന്നു. |
സാഹിത്യ രസികന്മാർ ഇന്നും ഈ വിനോദം തുടരുന്നുണ്ട് . |
മംഗളം വാരികയിൽ കുറേക്കാലം സമസ്യകൾ വന്നിരുന്നു, എന്നാൽ ഇപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ ഭക്തപ്രിയ മാസികയിൽ മാത്രമെ അച്ചടി മാധ്യമത്തിൽ സമസ്യാപൂരണം കാണുന്നുള്ളൂ . |
ഓർകൂട്ട് തുടങ്ങിയ സൌഹൃദക്കൂട്ടായ്മകളിൽ ഭാഷാ സ്നേഹികൾ ഇപ്പോഴും ഈ വിനോദം തുടരുന്നു. |
ഒരു വെബ് അഡ്രസ് ന്റെ സബ്ഡൊമൈൻ ആയി ഇതിനെ കണക്കാക്കാം . |
ഉദാഹരണത്തിന് www.example.org, www2.example.org, www3.example.org. |
ഈ രീതി www3,www4, www5 എന്നിങ്ങനെ തുടരാം. |
സാധാരണയായി സെർവറിന്റെ ഭാരം കുറക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. |
ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീം |
മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകനാണ് കുമാർ എടപ്പാൾ. |
മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകനായിരുന്നു മനോജ് ആലപ്പുഴ (1969 ഓഗസ്റ്റ് 15 - 2011 ഡിസംബർ 1). |
അൻപതോളം ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. |
കേരളത്തിലെ ആലപ്പുഴയിൽ ചേപ്പുങ്കേരി ശ്രീധരൻപിള്ളയുടെയും രാജമ്മയുടേയും മകനായി 1969 ഓഗസ്റ്റ് 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ മനോജ് ജനിച്ചു. |
നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ തയ്യൽ ജോലി ചെയ്യുന്നതിനിടെ വസ്ത്രാലങ്കാരകനായ വേലായുധൻ കീഴില്ലത്തെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു. |
ആലഞ്ചേരി തമ്പ്രാക്കൾ എന്ന മലയാളചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായി. |
വീണ്ടും കണ്ണൂർ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലായിരുന്ന ഇദ്ദേഹം രോഗബാധ മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടു. |
തുടർന്ന് ആശുപത്രിയിൽ വെച്ചു തന്നെ 2011 ഡിസംബർ 1-ന് തന്റെ 42-ആം വയസ്സിൽ അന്തരിച്ചു. |
സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് 2003-ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരവും, ട്വന്റി20 എന്ന ചലച്ചിത്രത്തിന് 2009 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരവും ലഭിച്ചു. |
യേശുവിന്റെ പരിച്ഛേദന തിരുനാൾ |
കേരളത്തിലെ ജലസംഭരണികളുടെ പട്ടിക |
"type": "Feature", |
"geometry": { "type": "Point", "coordinates": [77.145832,8.535089 ] }, |
"title": "നെയ്യാർ അണക്കെട്ട്", |
"description": "", |
"marker-symbol": "dam", |