text
stringlengths 17
2.95k
|
---|
ഒരു വശത്തു നിന്ന് നോക്കുമ്പോൾ ഒരു സമഭുജത്രികോണം പോലിരിക്കും. |
കടുപ്പമുള്ള വിത്ത് തിന്നു ജീവിക്കുന്ന ഈ |
പക്ഷികൾക്ക് ഇങ്ങനെ ഉള്ള കൊക്ക് കൂടാതെ കഴിയുകയില്ല. |
പൂവനും പിടയും തമ്മിൽ കാഴ്ചയ്ക്ക് വ്യത്യാസം ഇല്ല. |
പ്രജനനം കഴിഞ്ഞാൽ പൂവനും പിടയും കുഞ്ഞുങ്ങളും ഒട്ടേറെ തവിട്ട് നിറത്തിലായിരിക്കും. |
ചുട്ടിയാറ്റ സാധാരണയായി ചെറു കൂട്ടങ്ങൾ ആയാണ് കാണുക. |
നാല് മുതൽ നൂറോ ഇരുനൂറോ ഉള്ള കൂട്ടങ്ങൾ ഉണ്ടാകും. |
പാടങ്ങളിലും , നദികൾക്കോ, തടാകങ്ങൾക്കോ സമീപത്തുള്ള പുൽപ്രദേശങ്ങളിലും ചുട്ടിയാറ്റയെ ധാരാളം |
ഇന്ത്യ , ശ്രീലങ്ക , ഫിലിപ്പൈൻസ് , ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ താമസക്കാരായ ചുട്ടിയാറ്റകൾ ഇപ്പോൾ ഓസ്ട്രേലിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും കണ്ടുവരുന്നു. |
ചാമ ( തിന) ആണ് ഈ പക്ഷിയുടെ പ്രധാന ആഹാരം. |
ചാമ മുതലായ ചെറുധാന്യങ്ങൾ മൂത്ത് തുടങ്ങിയാൽ ഈ പക്ഷികളെ ധാരാളം കാണാം. |
ഇവ തത്സമയത്ത് കൃഷിക്കാർക്ക് ചെയ്യുന്ന ഉപദ്രവം ചില്ലറയല്ല. |
ഭാഗത്തും വക്കാലത്തിനു വകയുണ്ട്. |
ചാമയും മറ്റും കൊല്ലത്തിലൊരിക്കൽ എട്ടുപത്തു ദിവസത്തേക്ക് മാത്രമേ ഇവയ്ക്കു കിട്ടുകയുള്ളൂ. |
മറ്റു കാലത്തെല്ലാം ഇവ പുല്ലിന്റെ വിത്ത് തിന്നാണ് ജീവിക്കുന്നത്. |
ഇങ്ങനെ പുൽവിത്തും തേടി |
നടക്കുന്ന ചുട്ടിയാറ്റകളെ മഴക്കാലത്ത് ധാരാളം കാണാം. |
ഇവ തിന്നു നശിപ്പിക്കുന്ന പുൽവിത്തൊന്നും പാടത്ത് വീണു കളയായി തീരാത്തതുതന്നെ കൃഷിക്കാരന് വളരെ ഉപകാരമായിരിക്കും. |
മാത്രമല്ല ഈ പക്ഷികളും അവയുടെ കുഞ്ഞുങ്ങൾക്ക് |
തുള്ളൻ മുതലായ ക്ഷുദ്രജീവികളെ തന്നെ ആണ് കൊടുക്കുന്നത്. |
കൃഷിക്കാരന്റെ ബദ്ധവൈരികളായ ചെറുപ്രാണികളുടെ എണ്ണം കുറക്കാൻ ചുട്ടിയാററകൾ സഹായിക്കുന്നുണ്ട്. |
ചുട്ടിയാറ്റ മഴക്കാലത്ത് കൂട് കെട്ടുന്നു. |
മുനിയകൾ എല്ലാം തന്നെ ഒരേ പൊലെ ആണ് കൂട് കെട്ടാറ്. |
നേരിയ പുൽത്തണ്ടുകൾ ശേഖരിച്ചു മെടഞ്ഞു പന്ത് പോലെയുള്ള കൂടാക്കും. |
പ്രവേശനദ്വാരം ഒരുവശത്താണ് ഉണ്ടാവുക. |
കൂടുകൾ മിക്കവാറും മുല്ചെടികളിലായതിനാൽ അവയെ ഉപദ്രവിക്കാൻ ശത്രുക്കൾ ചുരുക്കമാണ്. |
ഇതറിഞ്ഞാകാം ചുട്ടിയാറ്റ കൂട് മറച്ചുവയ്ക്കുവാൻ ഒരു ഉദ്യമവും നടത്താത്തത്. |
കൂട് കെട്ടുവാൻ ഉപയോഗിച്ച പുല്ലുകൾ വളരെ വേഗം ഉണങ്ങി |
ഇളംമഞ്ഞ നിറമാകുന്നതിനാൽ ഇവയുടെ കൂടുകൾ കാണാൻ പ്രയാസമില്ല. |
ഓരോ തവണയും ചുട്ടിയാറ്റ ഏഴെട്ടു മുട്ടകളിടും. |
തൂവെള്ളയായ മുട്ടകൾ സുമാറ് എളയുടെത് പോലിരിക്കും. |
ആണും പെണ്ണും ചേക്കിരിക്കുന്നത് കൂട്ടിൽതന്നെയാണ്. |
മാത്രമല്ല കുഞ്ഞുങ്ങൾ വലുതായ ശേഷവും കുറെക്കാലത്തേക്ക് മുതിർന്ന പക്ഷികളെല്ലാം രാത്രി കൂട്ടിൽത്തന്നെയാണ് കിടന്നുറുങ്ങുക. |
ഇന്ത്യ, ശ്രീലങ്ക, തെക്കേ ചൈന എന്നിവ്വിടങ്ങളിലെ തദ്ദേശവാസിയായ ഒരു പക്ഷിയാണ് ആറ്റചെമ്പൻ (The tricoloured munia) ("Lonchura malacca"). |
തല ,കഴുത്ത് , തൊണ്ട എന്നിവ കറുപ്പ് . |
ഉപരിഭാഗമെല്ലാം ചെമ്പിച്ച തവിട്ടുനിറം . |
ഉദരവും ഗുദവും കറുപ്പ് . |
അടിഭാഗമെല്ലാം വെളുപ്പ് . |
പുല്ല് വർഗ്ഗത്തീൽപ്പെട്ട ചെടികളുടെ വിത്തൂകളാണു പ്രധാന ഭക്ഷണം . |
പറ്റമായി നടക്കുന്ന സ്വഭാവം . |
ശാസ്ത്രീയ നാമം Egretta garzettaഎന്നാണ്. |
ഇംഗ്ലീഷിൽ Little Egret എന്നു വിളിക്കുന്നു. |
വയൽ പ്രദേശങ്ങളിൽ ധാരാളമായി കാണുന്ന ഒരു വെള്ളരിപക്ഷിയാണ് ചിന്നമുണ്ടി. |
ഇവയ്ക്കു മഞ്ഞവിരലുകളും കറുത്ത കാലുകളുമാണുള്ളത് . |
കൊക്കിന് കറുത്ത നിറം . |
പ്രജനനകാലത്ത് തലയ്ക്കു പുറകിൽ നിന്നും തുടങ്ങുന്ന നാരു പോലെ തോന്നുന്ന തൂവലുകൾ കാണാം . |
ഇതുപോലെ തന്നെ പക്ഷിയുടെ മാറത്തും കാണാം . |
ഇണ ചേരൽ കാലത്ത് ഇവയുടെ തൂവലുകളിൽ ചില മാറ്റം കാണാറുണ്ട്. |
യുറോപ്പിലും അമേരിക്കയിലും ചിന്ന്മുണ്ടിയുടെ തൂവലുകൾ വസ്ത്രങ്ങളിൽ ഉപയോഗിച്ചിരുന്നു. |
ഒരു കാലത്ത് ഇത് മൂലം ഇവ കടുത്ത വംശനാശഭീഷണി നേരിട്ടിരുന്നു. |
നനവുള്ള പ്രദേശങ്ങളോടു താല്പര്യം കൂടുതൽ . |
കൂട്ടങ്ങളായി കാണുന്നു. |
ജലജീവികൾ, മത്സ്യങ്ങൾ, തവളകൾ |
മഴയേയും വെള്ളത്തേയും ആശ്രയിച്ച് ഡിസംബർ മുതൽ മേയ് വരെ |
ചോരക്കണ്ണി തിത്തിരി |
കേരളത്തിലെ പരിസ്ഥിതി സമരങ്ങൾ |
കേരളത്തിൽ നിരവധി പരിസ്ഥിതി സമരങ്ങൾ നടന്നിട്ടുണ്ട്. |
കേരളത്തിൽ എൺപതുകൾക്കുശേഷം ശക്തമായ, പരിസ്ഥിതിയെ കുറിച്ചുള്ള വ്യവഹാരങ്ങൾ കേരളത്തിലെ പാർശ്വവത്കൃത സമുദായങ്ങളുടെ പശ്ചാത്തലത്തിൽ നിന്ന് വളരെ അപൂർവമായേ വിലയിരുത്തപെട്ടിട്ടുള്ളൂ. |
'സൈലന്റ് വാലി പ്രക്ഷോഭങ്ങൾ' മുതൽ എന്ന് പൊതുവെ അടയാളപെടുത്താറുള്ള കേരളത്തിലെ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ചരിത്രം, കേരളത്തിലെ ദലിത് ബഹുജൻ പിന്നോക്ക ന്യൂനപക്ഷ സമൂഹങ്ങളുടെ അതിജീവന ചരിത്രത്തിന്റെയും അവരുടെ പോരാട്ടത്തിന്റെയും പശ്ചാതലത്തിൽ വിലയിരുത്തുന്ന പഠനങ്ങൾ അതുകൊണ്ടുതന്നെ അനിവാര്യമാണ്. |
സൈലന്റ് വാലി സംരക്ഷണ സമരം. |
കുന്തിപ്പുഴയിൽ അണ കെട്ടുന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ലക്ഷ്യം. |
, കവയിത്രി സുഗതകുമാരി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. |
സമരത്തെ ജനകീയ പ്രക്ഷോഭമാക്കുന്നതിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രൊഫസർ എം. കെ പ്രസാദും വലിയ പങ്ക് വഹിച്ചു. |
മാവൂർ റയോൺസ്-ചാലിയാർ സമരം. |
മാവൂരിലെ ഗ്വാളിയർ റയോൺസ് ഫാക്റ്ററി ചാലിയാർ പുഴ മലിനമാക്കുന്നതിനെതിരെ 1970-കളിൽ ആണു സമരം ആരംഭിച്ചത്. |
ഫാക്റ്ററിയിലെ സ്വതന്ത്ര ട്രേഡ് യൂണിയനായ ഗ്രോ (GROW) സമരത്തെ അനുകൂലിച്ചു. |
ഈ സമരത്തിന് നേതൃത്വ നൽകിയത് കെ.എ റഹ്മാൻ ആയിരുന്നു. |
ബിർള എന്ന വ്യവസായ ഭീമനെ കെട്ട്കെട്ടിക്കുന്നത് വരെ അദ്ദേഹത്തിന്റെ ഒറ്റയാൾ പോരാട്ടം തുടർന്നു. |
സമരം ജനകീയമാക്കുന്നതിലും ഇദ്ദേഹമാണ് മുമ്പിൽ ഉണ്ടായിരുന്നത്. |
ഇദ്ദേഹം കാൻസർ പിടിപെട്ട് മരണപ്പെടുകയാണ് ഉണ്ടായത്. |
ബേക്കൽ തീര സംരക്ഷണ സമരം. |
ബേക്കൽ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പുകയില കർഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരേയും, തീരദേശ സംരക്ഷണ നിയമങ്ങൾ അവഗണിക്കപ്പെടുന്നതിനെതിരേയുമായിരുന്നു ബേക്കൽ സമരം. |
ഭൂതത്താൻ കെട്ട് ആണവ നിലയ വിരുദ്ധ സമരം. |
കോതമംഗലത്ത് ഭൂതത്താൻ കെട്ടിൽ ആണവ നിലയം സ്ഥപിക്കുന്നതിനെതിരെ 1980-കളിൽ ആണ് ഈ സമരം നടന്നത്. |
പെരിങ്ങോം ആണവ നിലയ വിരുദ്ധ സമരം. |
കാസർഗോഡ് പെരിങ്ങോം ഗ്രാമത്തിൽ ആണവ നിലയം സ്ഥാപിക്കനുള്ള നീക്കത്തിനെതിരേയാണ് 1990-കളിൽ ഈ സമരം നടന്നത്. |
തീര ദേശ സംരക്ഷണ നിയമം (CZR ആക്റ്റ്) നടപ്പാക്കൽ സമരം. |
കേന്ദ്ര സർക്കാർ പാസ്സാക്കിയ തീര ദേശ സംരക്ഷണ നിയമം (CZR ആക്റ്റ്) നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി മറികടക്കുന്നതിനായി പുതിയ നിയമ ഭേദഗതികൾ കൊണ്ട്വരുന്നതിനെ രാജ്യ വ്യാപകമായി നടന്ന സമരം കേരളത്തിൽ വളരെ സജീവമായിരുന്നു. |
വർഷകാല ട്രോളിങ്ങ് നിരോധന സമരം. |
വർഷകാലത്ത് സമുദ്രത്തിലെ മൽസ്യങ്ങൾ പ്രജനനം ചെയ്യുന്ന സമയതു യന്ത്രവൽകൃത ബോട്ടുകൾ മൽസ്യ ബന്ധനം നടത്തുന്നതു നിരോധിക്കണമെന്നു ആവശ്യപ്പെട്ട് നടന്ന സമരം. |
കേരള സർക്കാർ കാലവർഷ ട്രോളിങ്ങ് നിരോധിച്ചു ഉത്തരവ് ഇറക്കിയിട്ടുണ്ട്. |
പ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരം. |
പാലക്കാട് പ്ലാച്ചിമടയിലെ കൊക്കോകോളാ ഫാക്റ്ററി ഭൂഗർഭ ജലം അമിത ചൂഷണം ചെയ്യ്യുന്നതിനും പരിസ്ഥിതി മലിനീകരിക്കുന്നതിനും എതിരേ 2000-മാണ്ട് മുതൽ നടന്നു വന്ന സമരം. |
മയിലമ്മ ആയിരുന്നു സമര നായിക |
എൻഡോസൾഫാൻ വിരുദ്ധ സമരം. |
ഉത്തരകേരളത്തിൽ എൻഡോസൾഫാൻ എന്ന കീടനാശിനിയുടെ വ്യാപകമായ ഉപയോഗത്തിനെതിരെ നടക്കുന്ന സമരം. |
കൃഷിവകുപ്പിൽനിന്ന് അസിസ്റ്റന്റായി വിരമിച്ച ലീലാകുമാരിയമ്മ 2001ൽ എൻഡോസൾഫാനെതിരെ ഹോസ്ദുർഗ് മുൻസിഫ് കോടതിയെ സമീപിച്ച് ആകാശത്തുനിന്നുള്ള മരുന്നു തളിക്ക് താൽക്കാലിക നിരോധനം സമ്പാദിച്ചു. |
കണ്ണൂർ ജില്ലയിലെ കീഴാറ്റൂർ എന്ന സ്ഥലത്ത് നെൽവയൽ നികത്തി ബൈപാസ് പാത നിർമ്മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ അരംഭിച്ച പ്രതിഷേധ സമരമാണ് കീഴാറ്റൂർ സമരം അല്ലെങ്കിൽ വയൽക്കിളി സമരം എന്നറിയപ്പെടുന്നത്. |
തളിപ്പറമ്പിലൂടെ കടന്നുപോകുന്ന നിലവിലുള്ള ദേശീയപാത 45 മീറ്ററാക്കുമ്പോൾ ഉണ്ടാകുന്ന നഷ്ടവും, എതിർപ്പും ഒഴിവാക്കാനാണ് കുപ്പം-കീഴാറ്റൂർ-കൂവോട്-കുറ്റിക്കോൽ ബൈപാസ് ഉണ്ടാക്കാൻ നിർദ്ദേശമുയർന്നത്. |
ഈ നിർദ്ദേശപ്രകാരം പാത നിർമ്മിക്കുമ്പോൾ ഏതാണ്ട് നൂറോളം വീടുകൾ പൊളിക്കേണ്ടി വരുമെന്നായപ്പോൾ പ്രതിഷേധമുയരുകയും, കീഴാറ്റൂരിലൂടെ അലൈൻമെന്റ് നിർമ്മിക്കാൻ ബദൽ നിർദ്ദേശം വന്നു, ഇപ്രകാരം നടപ്പിലാക്കിയാൽ മുപ്പതോളം വീടുകൾ മാത്രമേ പൊളിക്കേണ്ടി വരൂ എന്നതായിരുന്നു അനുകൂലഘടകം.[1] |
വീടുകൾ നഷ്ടപ്പെടുന്നതിലുപരി ഒരു ഗ്രാമത്തിന്റെ ആവാസവ്യവസ്ഥയെ തന്നെ നശിപ്പിച്ചേക്കാമെന്ന രീതിയിലുള്ള ദേശീയപാത നിർമ്മാണത്തിനെതിരേ ഗ്രാമീണവാസികൾ തന്നെ രംഗത്തെത്തി. |
രാഷ്ട്രീയത്തിനുപരിയായി തുടങ്ങിയ സമരത്തെ അനുകൂലിച്ച് ഇപ്പോൾ പ്രമുഖപാർട്ടികളെല്ലാം രംഗത്തെത്തികഴിഞ്ഞു. |
കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ഒരു സെറ്റിൽമെന്റ് പട്ടികജാതി കോളനിയാണ് തുരുത്തി. |
ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മുപ്പതോളം കുടുംബങ്ങൾക്ക് അവരുടെ വീടുകളും ആരാധനാലയങ്ങളും നഷ്ടപ്പെടാൻ പോകുന്നതിനെതിരെ 2018പ്രിൽ 27 മുതൽ ആരംഭിച്ച സമരമാണ് തുരുത്തി സമരം. |
,ദേശീയപാത വികസനത്തിന്റെ ഭാഗമായി വികസന അതോറിറ്റി പുറത്തുവിട്ട നിർദ്ദിഷ്ട അലൈൻമെന്റ് മൂന്നാമത്തെതാണ്. |
ഒന്നും രണ്ടും അലൈൻമെന്റുകൾ വളവുകളില്ലാത്തതും ഏതെങ്കിലും ഒരു വിഭാഗത്തെ പ്രതികൂലമായി ബാധിക്കാത്തതുമായിരുന്നുവെങ്കിൽ മൂന്നാമത്തെത് 90 ശതമാനവും തുരുത്തിയിലെ പട്ടികജാതി വിഭാഗത്തെ കുടിയിറക്കുന്ന തരത്തിലുള്ളതാണ്. |
വേളാപുരം മുതൽ തുരുത്തി വരെ 500 മീറ്റർ നീളത്തിനിടയിൽ ഒരു വളവ് ബോധപൂർവ്വം സൃഷ്ടിച്ച് 29 കുടുംബങ്ങളെ പൂർണ്ണമായും കുടിയിറക്കുന്ന രൂപത്തിലേക്ക് അലൈൻമെന്റ് മാറി. |
അലൈൻമെന്റിൽ പറയുന്ന ദേശത്ത് 400 വർഷം പഴക്കമുള്ള ഒരു ആരാധന കേന്ദ്രം നിലനിൽക്കുന്നുണ്ട്. |
തുരുത്തിയിൽ അരിങ്ങളേയൻ തറവാട്ടുകാരുടെതാണ് ശ്രീ പുതിയിൽ ഭഗവതി ക്ഷേത്രം. |
പുലയരുടെ ആചാരവും അനുഷ്ഠാനവും വിശ്വാസവുമായി തുരുത്തിയിൽ സജീവമാണ് പ്രാദേശിക ജനതയുടെതായി നിലകൊള്ളുന്നതാണ് ഈ ആരാധനാലയം.2016ൽ പുറത്തു വന്ന പ്രസ്തുത അലൈൻമെന്റ് നോട്ടിഫിക്കേഷൻ പ്രകാരം ഈ കുടുംബങ്ങളിൽ മിക്കതും ദേശീയപാത വികസന അതോറിറ്റിക്ക് വിയോജിപ്പ് വ്യക്തിപരമായി എഴുതി നൽകുകയുണ്ടായി. |