text
stringlengths 17
2.95k
|
---|
എന്നാൽ യാതൊരു തരത്തിലുള്ള അനുകൂല പ്രതികരണവും അതോറിറ്റിയിൽ നിന്നുണ്ടായില്ല. |
പഞ്ചായത്ത് അധികാരികൾ, ജില്ലാ കലക്ടർ, തഹസിൽദാർ എന്നിവരെ പല ഘട്ടങ്ങളിലായി ഈ കുടുംബാംഗങ്ങൾ പരാതിയുമായി സമീപിച്ചെങ്കിലും ഇവരുടെ പരാതി കേൾക്കാനുള്ള ഒരു അവസരവും അധികാരികൾ സൃഷ്ടിച്ചിട്ടില്ല. |
അതുകൊണ്ട് തന്നെ തുരുത്തി നിവാസികൾ ഒരു ആക്ഷൻ കമ്മറ്റിക്ക് രൂപംകൊടുത്തു. |
തുടർന്ന് ഏപ്രിൽ 27-ാം തീയതി കോളനിയിലെ ദളിത് കുടുംബങ്ങൾ തുരുത്തിയിൽ കുടിൽ കെട്ടി സമരം ആരംഭിക്കുകയുണ്ടായി. |
മത്തായിയുടെ സുവിശേഷം |
മർക്കോസിന്റെ സുവിശേഷം |
ലൂക്കായുടെ സുവിശേഷം |
യോഹന്നാന്റെ സുവിശേഷം |
അപ്പസ്തോല പ്രവർത്തനങ്ങൾ |
മദ്ധ്യേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ അധിവസിക്കുന്ന ഒരു തുർക്കി ജനവിഭാഗമാണ് കസാഖുകൾ ( ) (കസാക്ക് എന്നും ഖസാഖ് എന്നും വിളിക്കപ്പെടുന്നു). |
പ്രധാനമായും കസാഖിസ്താനാണ് ഇവരുടെ കേന്ദ്രം. |
ഉസ്ബെകിസ്താൻ, ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലും ഇവരെ കണ്ടുവരുന്നു. |
സൈബീരിയക്കും കരിങ്കടലിനും ഇടയിൽ വസിച്ചിരുന്നതും അഞ്ചും പതിമൂന്നും നൂറ്റാണ്ടുകൾക്കിടയിൽ മേഖലയിലേക്ക് കുടീയേറിയതുമായ നിരവധി തുർക്കി, തുർക്കോ-മംഗോളിയൻ, ആദിമ തുർക്കി വംശജർ, പുരാതനഹൂണർ തുടങ്ങിയവരുടെ പിൻഗാമികളാണ് കസാഖുകൾ. |
ആദ്യകാലതുർക്കികളും മംഗോളിയരും തമ്മിലുള്ള രണ്ടാംഘട്ടസങ്കരഫലമായാണ് ഇവരുടെ ഉൽപ്പത്തി. |
തുർക്കി ഭാഷയിൽ നാടോടി എന്നാണ് കസാഖ് എന്ന വാക്കിനർത്ഥം. |
സ്റ്റെപ്പികളിൽ കാലികളെ മേക്കലായിരുന്നു കസാഖുകളുടെ പ്രധാന തൊഴിൽ. |
ഏറ്റവും പേരുകേട്ട നാടോടികളായ ഇടയന്മാരാണ് കസാഖുകൾ. |
കസാഖ് നാടോടികൾ എല്ലായ്പ്പോഴും, പരസ്പരം പോരടിച്ചിരുന്ന മൂന്നു ഗോത്രങ്ങളായി തിരിഞ്ഞിരുന്നു. |
കാസ്പിയൻ കടലിനും ആറൾ കടലിനിമിടയിലുള്ള ഭാഗത്താണ് ചെറുഗോത്രം (small horde) എന്ന ആദ്യത്തെ കൂട്ടരുടെ ആവാസസ്ഥലം. |
മദ്ധ്യ ഹംഗ്രി സ്റ്റെപ്പികളിലാണ് മദ്ധ്യഗോത്രം (middle horde) കേന്ദ്രീകരിച്ചിരുന്നത്. |
മൂന്നാമത്തെ കൂട്ടരായ മഹാഗോത്രം (great horde), ചൈന അതിർത്തിയിലുള്ള സെമിറെച്ചി (Semirechi) മേഖലയിൽ ആയിരുന്നു വസിച്ചിരുന്നത്. |
കസാഖ്-കിർഗിസ് വിഭാഗക്കാരുടെ പൊതുപൂർവികനായ അലാഷിന്റെ മൂന്നു മക്കളാണ് ഈ മൂന്നു ഗോത്രങ്ങളുടെ സ്ഥാപകർ എന്നാണ് ഇവരുടെ പരമ്പരാഗതവിശ്വാസം |
പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ ഈ കസാഖ് ഗോത്രങ്ങൾ തമ്മിലുള്ള ഭിന്നതകൾ മുതലെടുത്താണ് റഷ്യക്കാർ മദ്ധ്യേഷ്യയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്. |
കാലിമേയ്ക്കലാണ് കസാഖുകളുടെ പരമ്പരാഗത തൊഴിൽ. |
കസാഖ് സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരോടൊപ്പം കാലിമേയ്ക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്. |
കൂടാരം തയ്യാറാക്കലും പൊളിച്ചുമാറ്റലും മറ്റുമുള്ള ജോലികൾ പൊതുവേ സ്ത്രീകളാണ് ചെയ്യാറുള്ളത്. |
കസാഖ് കിർഗിസ് സ്ത്രീകളുടെ വസ്ത്രധാരണവും പുരുഷന്മാരുടേതുപോലെത്തന്നെയാണ്. |
കസാഖ് നോടോടി ഇടയന്മാരുടെ കൂടാരങ്ങൾ ഇയവ് (iuw) എന്നാണ് കസാഖ് ഭാഷയിൽ പറയുന്നത് തുർക്കിഷ് ഭാഷയിൽ വീട് എന്നർത്ഥമുള്ള എവ് (ev) എന്ന വാക്ക് ഇതിൽ നിന്നുണ്ടായതാണ്. |
കൂടാരത്തിന്റെ വലതുവശം, ജുടുംബത്തിലെ പുരുഷന്മാർക്കുള്ളതാണ് ഇവിടെ അവരുടെ വസ്ത്രങ്ങളും പാദരക്ഷകളും തലപ്പാവുകളും സൂക്ഷിക്കുന്നു. |
കൂടാരത്തിന്റെ മദ്ധ്യത്തിലുള്ള അടുപ്പ് അന്തേവാസികൾക്ക് ചൂടുകായുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനു ഉപയോഗിക്കുന്നു. |
കൂടാരത്തിന്റെ വാതിലിൽ നിന്ന് ഏറ്റവും അകലെയുള്ള ഭാഗം, ഏറ്റവും പ്രധാനപ്പെട്ടതായി കരുതുന്നു ഇവിടെ തടിക്കഷണങ്ങൾ അടുക്കിവച്ച് അതിനുമുകളിൽ മികച്ച തരം പരവതാനി വിരിച്ചിരിരിക്കും. |
ഇതാണ് അതിഥികൾക്ക് താമസത്തിനായി നൽകുന്ന സ്ഥലം. |
ഇന്ന് വീടുകളും മറ്റും വെച്ച് സ്ഥിരതാമസമാക്കിയിരിക്കുന്ന കസാഖ്, കിർഗിസ് വംശജർ, വീടിന്റെ വാതിലിന് ഏറ്റവും അകലെയുള്ള സ്ഥലത്ത് അതിഥികൾക്ക് സൗകര്യമൊരുക്കുന്ന രീതി തുടർന്നുപോരുന്നു. |
പാലുൽപ്പന്നങ്ങളാണ് കസാഖുകളുടെ ഭക്ഷണത്തിൽ പ്രധാനപ്പെട്ടത്. |
കൂടാരത്തിൽ ഒരു മറക്കു പുറകിലാണ് ഇവർ ഭക്ഷണം സൂക്ഷിക്കുന്നത്. |
അറബി രീതികൾ കൂടിക്കലർന്ന പരമ്പരാഗത നാടോടിപാചകരീതിയാണ് കസാഖ് പാചകരീതി. |
കുതിരയിറച്ചി, ആട്ടിറച്ചി എന്നിവ ഇവരുടെ നിത്യഭക്ഷണമാണ്. |
അരി, പച്ചക്കറികൾ, കബാബുകൾ എന്നിവ മദ്ധ്യപൂർവ്വശൈലിയിൽ പാകം ചെയ്യുന്നു. |
യോഗർട്ട് ഇവരുടെ ഭക്ഷണത്തിന്റെ അവിഭാജ്യഘടകമാണ്. |
യോഗർട്ടിനു പുറമേ ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട പാലുൽപ്പന്നം, കുമിസ്സ് ആണ്. |
കുതിരപ്പാല് പുളിപ്പിച്ചുണ്ടാക്കുന്ന ഈ പാനീയം ഒരു ലഹരിപദാർത്ഥമാണ്. |
കസാഖ് നാടോടികളുടെ അതിഥിസൽക്കാരത്തിൽ പ്രഥമസ്ഥാനം വഹിക്കുന്ന വിഭവമാണ് കുമിസ്സ്. |
ലഹരിപദാർത്ഥമായതുകൊണ്ട് ഇസ്ലാമികവിധിപ്രകാരം വിലക്കപ്പെട്ട ഒന്നായിട്ടും ഇന്നും കസാഖിസ്താനിലേയും കിർഗിസ്ഥാനിലേയ്യും ഗ്രാമപ്രദേശങ്ങളിൽ വിവാഹസൽക്കാരങ്ങളിലും മറ്റും കുമിസ്സ് സ്വതന്ത്രമായി വിളമ്പുന്നുണ്ട്. |
റിപ്പബ്ലിക് ഓഫ് ടെക്സസ് |
അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 24.17 ച. |
മീറ്റർ വിസ്തൃതിയുള്ള അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. |
ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി ബ്ളോക്കിലാണ് 18.34 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. |
ഇതിൽ ചേർത്തല തെക്ക്, ചേർത്തല വടക്ക് (മുനിസിപ്പൽ പ്രദേശമൊഴികെ) എന്നീ വില്ലേജുകളുൾപ്പെടുന്നു. |
ഒന്നാംഗ്രേഡ് പഞ്ചായത്താണ് ഇത്. |
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിലൊന്നായ തിരുവിഴ മഹാദേവക്ഷേത്രവും, 1581-ൽ പോർട്ടുഗീസ് മിഷണറിമാർ സ്ഥാപിച്ച അർത്തുങ്കൽ പള്ളിയും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. |
സ്ഥിതിവിവരക്കണക്കുകൾ. |
ഒരു സൗജന്യ ഇ-മെയിൽ സംരംഭമാണ് യാഹൂ! |
കമ്പനിയുടെ ഉടമസ്ഥതയിലാണ്. |
ലോകത്തിലെ രണ്ടാമത്തെ വലിയ ഇ-മെയിൽ സേവനദാതാവാണ് യാഹൂ!. |
എടത്വ ഗ്രാമപഞ്ചായത്ത് |
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് |
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ളോക്ക് പരിധിയിൽ വരുന്ന 974.39 ഹെക്ടർ വിസ്തീർണ്ണമുള്ള ഒരു പഞ്ചായത്താണ് കണ്ടല്ലൂർ പഞ്ചായത്ത്. |
ഗൂഗിളിന്റെ പുറത്തിറങ്ങുവാൻ പോകുന്ന ഇന്റർനെറ്റ് ടെലിവിഷൻ സേവനമാണ് ഗൂഗിൾ ടി.വി. |
ടെലിവിഷനും ഇന്റർനെറ്റും ഒരേ മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. |
ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്ക് ലൊജിടെക്, സോണി എന്നീ കമ്പനികളുമായി ഗൂഗിൾ കരാറെടുത്തു. |
ടി.വിയിൽ നിന്നും ഗൂഗിളിന്റെ വെബ് ബ്രൗസറായ ക്രോം വഴി ഇന്റർനെറ്റ് നേരിട്ട് ബ്രൗസ് ചെയ്യുവാൻ സാധിക്കും. |
ഗൂഗിൾ ടിവിയുടെ ആദ്യ തലമുറ ഉപകരണങ്ങളെല്ലാം x86 ആർക്കിടെക്ചർ പ്രോസസറുകളെ അടിസ്ഥാനമാക്കിയുള്ളവയാണ്, അവ സോണിയും ലോജിടെക്കും സൃഷ്ടിച്ച് വാണിജ്യവൽക്കരിച്ചു. |
രണ്ടാം തലമുറ ഉപകരണങ്ങളെല്ലാം ആം ആർക്കിടെക്ചർ പ്രോസസറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ എൽജി(LG), സാംസങ്(Samsung), വിസിയോ(Vizio), ഹൈസെൻസ്(Hisense) എന്നിവയുൾപ്പെടെയുള്ള അധിക പങ്കാളികളുമായാണ്. |
ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുമായി അടുത്ത ബന്ധം പങ്കിടുന്നതും നോളജ് ഗ്രാഫുമായി സംയോജിപ്പിച്ച് നവീകരിച്ച ഉപയോക്തൃ അനുഭവവും ഉള്ളതും മൊബൈൽ ഉപകരണങ്ങളിൽ നിന്ന് കാസ്റ്റിംഗ് പിന്തുണ നൽകുന്നതുമായ ഒരു പുതിയ പ്ലാറ്റ്‌ഫോം.2014 ജൂൺ മുതൽ, ടിവി ഗൂഗിൾ എസ്ടികെ(SDK) ഇനി ലഭ്യമല്ല, നിലവിലുള്ള ഉപകരണങ്ങൾക്കായുള്ള ഏതെങ്കിലും ഭാവി സോഫ്റ്റ്‌വെയർ വികസനം അവസാനിപ്പിക്കുകയും പ്ലാറ്റ്‌ഫോമിനെ ഫലപ്രദമായി ഒഴിവാക്കുകയും ചെയ്യുന്നു. |
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് |
മണ്ണഞ്ചേരി, കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമമാണ്. |
ഈ ഗ്രാമം ആലപ്പുഴ പട്ടണത്തിനു 10കിമി വടക്കായി, ദേശീയപാത 63-ൽ കലവൂർ കവലയ്ക്കു 4കിമി കിഴക്കായി സ്ഥിതി ചെയ്യുന്നു. |
കൊച്ചി നഗരത്തിൽ നിന്നും 40കിമി തെക്കായാണു സ്ഥാനം. |
പഞ്ചായത്ത് ഭരണ സംവിധാനത്തിൽ, "മണ്ണഞ്ചേരി" ഒരു ഗ്രാമപ്പഞ്ചായത്ത് ആണ് ("മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത്"). |
ഇത് "ആലപ്പുഴ ജില്ലാ പഞ്ചായത്തിലും" "ആര്യാട് ബ്ളോക്ക് പഞ്ചായത്തിലും" പെടുന്നു. |
സംസ്ഥാന ഭരണസംവിധാനത്തിൽ "മണ്ണഞ്ചേരി" എന്ന പ്രദേശം അമ്പലപ്പുഴ താലൂക്കില്പ്പെടുന്നു. |
"മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്തി"ന് 34.52 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. |
പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു "മണ്ണഞ്ചേരി" ഗ്രാമം. |
ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്. |
മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത്. |
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് |
ആലപ്പുഴ ജില്ലയിലുള്ള അമ്പലപ്പുഴ താലൂക്കിൽ ആര്യാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് 19.07 ചതുരശ്രകിലോമീർ വിസ്തീർണ്ണമുള്ള മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. |
ആലപ്പുഴ നഗരത്തിന് വടക്കുവശം ദേശീയപാത -47 ന്റെ പടിഞ്ഞാറ് തെക്കുവടക്കായി കിടക്കുന്ന ഇത് ഒരു തീരദേശ പഞ്ചായത്താണ്. |
മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. |
പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ ഒരു കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും, കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. |
പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി(ശിവലിംഗം)പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് അതിൽ ഒന്ന്.. |
മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു; മാരന്റെ അരി = കാമദേവൻറെ ശത്രു - ശിവൻ; കളം = നാട്)എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.. |
തീരദേശഗ്രാമമായ പഞ്ചായത്തിൽ മത്സ്യബന്ധനം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാണ് കയർ വ്യവസായം. |
ഏകദേശം 40% ജനങ്ങളുടെ ഉപജീവനമാർഗ്ഗമാണിത്. |
നീലംപേരൂർ ഗ്രാമപഞ്ചായത്ത് |
ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ളോക്കിൽ കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് 16.5 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീലംപേരൂർ പഞ്ചായത്ത്. |
ഫ്യോദോർ ദോസ്തയേവ്സ്കി |
തിരുമല വെങ്കടേശ്വര ക്ഷേത്രം |
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം(). |
ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീർഥാടന കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം. |
ആനന്ദനിലയം, കലിയുഗ വൈകുണ്ഠം തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ക്ഷേത്രം കൂടിയാണിത്. |
പരമാത്മാ (പരബ്രഹ്മൻ) മഹാവിഷ്‌ണുവിനെ "വെങ്കടേശ്വരൻ" എന്ന പേരിൽ ലക്ഷ്മിദേവി, ഭൂമീദേവീ സമേതനായി ഇവിടെ ആരാധിയ്ക്കുന്നു. |
ലക്ഷ്മിനാരായണ സങ്കല്പത്തിലുള്ള ക്ഷേത്രമാണിത്. |
ഐശ്വര്യത്തിന്റെ ഭഗവതിയായ മഹാലക്ഷ്മിക്ക് വെങ്കിടെശ്വരന് തുല്യ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്. |
ഭൂദേവി ഇവിടെ 'പദ്മാവതി' എന്ന പേരിൽ അറിയപ്പെടുന്നു. |
തമിഴ് ഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ 108 ദിവ്യദേശങ്ങളിലൊന്നാണിത്. |
പൂർവ്വഘട്ട മലനിരകളിൽ സ്ഥിതിചെയ്യുന്ന തിരുമലയിലെ ഏഴ് കുന്നുകളിൽ (ശേഷാദ്രി, നീലാദ്രി, ഗരുഡാദ്രി, അഞ്ജനാദ്രി, ഋഷഭാദ്രി, നാരായണാദ്രി, വെങ്കടാദ്രി) അവസാനത്തേതായ വെങ്കടാദ്രിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
അതിനാൽ ക്ഷേത്രം സപ്തഗിരി ( Saptagiri ; सप्तगिरी സംസ്കൃതം) അറിയപ്പെടുന്നു. |