text
stringlengths 17
2.95k
|
---|
മലകയറുന്നവർ ചെരിപ്പിടാൻ പാടില്ല എന്നാണ് വിശ്വാസം. |
അതിനാൽ, ചെരുപ്പുകളും ബാഗുകളും സൂക്ഷിയ്ക്കാൻ പ്രത്യേക കൗണ്ടർ ഇവിടെ പണിതിട്ടുണ്ട്. |
നടന്ന് മലകയറുന്ന വഴി തുടങ്ങുന്ന സ്ഥലത്തിനടുത്തായി 'ശ്രീവാരി പാദാല മണ്ഡപം' എന്ന പേരിൽ ചെറിയൊരു ക്ഷേത്രം കാണാം. |
ഇവിടത്തെ മൂർത്തിയും വെങ്കടേശ്വരസ്വാമി തന്നെയാണ്. |
ഹൈന്ദവവിശ്വാസമനുസരിച്ച് വെങ്കടേശ്വരസ്വാമി, എല്ലാ ദിവസവും രാത്രി പടിയിറങ്ങിവന്ന് തിരുച്ചാനൂരിലുള്ള പദ്മാവതീദേവിയുടെ അടുത്തേയ്ക്ക് പോകുന്നു. |
പോകുന്ന വഴിയിൽ ഭഗവാൻ വിശ്രമിയ്ക്കുന്ന സ്ഥലമാണത്രേ പാദാല മണ്ഡപം. |
ഇവിടെ പാദരക്ഷകൾ ഉപേക്ഷിച്ചാണ് തുടർന്നുള്ള യാത്ര. |
ഇതിനടുത്ത് മറ്റൊരു ചെറിയ ക്ഷേത്രമുണ്ട്. |
ലക്ഷ്മീസമേതനായ മഹാവിഷ്ണുഭഗവാൻ കുടികൊള്ളുന്ന ഈ ദേവാലയം, തന്മൂലം 'ലക്ഷ്മീനാരായണക്ഷേത്രം' എന്നറിയപ്പെടുന്നു. |
തിരുപ്പതിയിൽ എത്തിച്ചേരേണ്ട വഴി. |
കേരളത്തിൽ നിന്നും പാലക്കാട്-ഈറോഡ്-സേലം വഴി ട്രെയിൻ മാർഗ്ഗമോ റോഡ് വഴിയോ ഇവിടെ എത്തിച്ചേരാം. |
കേരളത്തിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ നമ്പർ 12625 തിരുവനന്തപുരം ന്യൂഡൽഹി കേരള എക്സ്പ്രസ്സ്, ട്രെയിൻ നമ്പർ 16382 കന്യാകുമാരി പുണെ ജയന്തി ജനത, ട്രെയിൻ നമ്പർ 17229 തിരുവനന്തപുരം സെക്കന്ദരാബാദ് ശബരി, ട്രെയിൻ നമ്പർ 12643 തിരുവനന്തപുരം നിസാമുദീൻ സ്വർണജയന്തി, ട്രെയിൻ നമ്പർ 16317 കന്യാകുമാരി ശ്രീമാതാ വൈഷ്ണോദേവി കത്ര ഹിമസാഗർ, ട്രെയിൻ നമ്പർ 12659 നാഗർകോവിൽ കൊൽക്കത്ത ഷാലിമാർ ഗുരുദേവ്, ട്രെയിൻ നമ്പർ 12645 എറണാകുളം നിസാമുദീൻ മില്ലെനിയം എക്സ്പ്രസ്സ്, ട്രെയിൻ നമ്പർ 16687 മംഗലാപുരം കത്ര നവയുഗ്, ട്രെയിൻ നമ്പർ 22852 മംഗലാപുരം സാന്ദ്രഗച്ചി വിവേക് തുടങ്ങിയ ട്രെയിനുകൾ തിരുമല ക്ഷേത്രത്തിന് ഏറ്റവും അടുത്തുള്ള തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിർത്തുന്നവയാണ്. |
റെനിഗുണ്ടയാണ് അടുത്തുള്ള മറ്റൊരു റെയിൽവേ സ്റ്റേഷൻ. |
കേരളത്തിൽ നിന്നുള്ള ധാരാളം ട്രെയിനുകൾ ഇവിടെയും നിർത്താറുണ്ട്. |
കാട്പാടി മറ്റൊരു സ്റ്റേഷനാണ്. |
ഇവിടെ നിന്നെല്ലാം തിരുപ്പതിയിലേക്ക് ധാരാളം ട്രെയിൻ ബസ് സർവീസുകൾ ലഭ്യമാണ്.. |
ചെന്നൈയിൽ നിന്നും ഏകദേശം രണ്ടര മണിക്കൂർ (132.5 കിലോമീറ്റർ) ട്രെയിൻ അല്ലെങ്കിൽ റോഡ് മാർഗ്ഗം തിരുപ്പതിയിൽ എത്താം. |
സംസ്ഥാനതലസ്ഥാനമായ അമരാവതിയിൽ നിന്ന് 430 കിലോമീറ്ററും, ബെംഗളൂരുവിൽ നിന്ന് 291 കിലോമീറ്ററും ഹൈദരാബാദിൽ നിന്ന് 572 കിലോമീറ്ററും ദൂരം ഇവിടേയ്ക്കുണ്ട്. |
ട്വിലൈറ്റ് (2008 ചലച്ചിത്രം) |
കൊണ്ടാഴി തൃത്തംതളി ശിവപാർവ്വതിക്ഷേത്രം |
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിൽ കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളി ശിവപാർവ്വതീക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
കൊണ്ടാഴി തൃത്തംതളിക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു |
പ്രകൃതിഭംഗി കൊണ്ട് അനുഗൃഹീതമായ കൊണ്ടാഴി ഗ്രാമത്തിൽ നിളാനദിക്കു തെക്കായി കിഴക്കോട്ട് ദർശനം നൽകിയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. |
പഴയകാലത്ത് (ചേരഭരണകാലം)കേരളത്തെ പതിനെട്ടര തളികളാക്കി വിഭജിച്ച്, ഓരോ തളിയേയും ഓരോ തളിയാതിരിമാരെ ഭരണ ഭാരമേൽപ്പിച്ചു. |
ഓരോ തളിയുടെ ആസ്ഥാനത്തും ഓരോ പ്രധാന തളിക്ഷേത്രവും (ശിവക്ഷേത്രവും) ഉണ്ടായിരുന്നു. |
ഈ പതിനെട്ടര തളികളിൽ അര തളിയുടെ കേന്ദ്രസഥാനം കൊണ്ടാഴിയിലായിരുന്നു. |
തൃത്തംതളി ശിവക്ഷേത്രം ഈ തളിയിലെ കേന്ദ്രക്ഷേത്രമാണ്. |
അതിപുരാതനമായ ഈ ശിവക്ഷേത്രം ടിപ്പുവിന്റെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടതായി പറയപ്പെടുന്നു. |
അതിനുശേഷം ഏകദേശം ഇരുനൂറിൽപരം വർഷങ്ങൾ ഈ മഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കരിങ്കല്ലുകൊണ്ടുള്ള മനോഹരമായ കൊത്തളങ്ങളും അങ്ങനെതന്നെ കിടന്നിരുന്നു. |
അതിനുശേഷമാണ് ഇന്ന് കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്. |
പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കേ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്ന കൊണ്ടാഴി ഗ്രാമത്തിലാണ് തൃത്തംതളിക്ഷേത്രം. |
പഴയക്ഷേത്രം മൈസൂർ സുൽത്താൻ ടുപ്പുവിന്റെ പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. |
വർഷങ്ങൾക്കു ശേഷം അടുത്തിടയാണ് ക്ഷേത്രം പുനരുദ്ധീകരിച്ചത്. |
ക്ഷേത്ര സംരക്ഷണത്തിനായി കൊച്ചി രാജാവിനാൽ നിർമ്മിതമായ കോട്ടയുടെ ചില അവശിഷ്ടങ്ങളും, പഴയ ക്ഷേത്രഭാഗങ്ങളും കാണുമ്പോൾ മനസ്സിലാവുന്നത് ഇവിടെ പണ്ട് വളരെ വലിയ ഒരുക്ഷേത്ര സമുച്ചയമുണ്ടായിരുന്നു എന്നാണ്. |
മുഖമണ്ഡപത്തോട് കൂടിയ ഇരുനിലയിൽ പണിതീർത്തിരിക്കുന്ന ചതുരശ്രീകോവിലിലാണ് പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയുള്ളത്. |
ചതുരശ്രീകോവിലിനു കിഴക്കുവശത്തായി നമസ്കാരമണ്ഡപവും അതിനുചുറ്റും മനോഹരമായ നാലമ്പലവും പണിതീർത്തിട്ടുണ്ട്. |
നാലമ്പലത്തിൽതന്നെ തിടപ്പള്ളിയും കിഴക്കുവശത്തായി ബലിക്കൽപ്പുരയും തനതുകേരളാശൈലിയിൽ നിർമ്മിച്ചിരിക്കുന്നു. |
അടുത്തിടയാണ് കൊടിമരപ്രതിഷ്ഠ നടത്തി ഉത്സവം കൊണ്ടാടിയത്. |
പാർവ്വതീക്ഷേത്രത്തിന് പടിഞ്ഞാറേഭാഗത്തായി വലിപ്പമേറിയ കുളം നിർമ്മിച്ചിട്ടുണ്ട്. |
പാർവ്വതിക്ഷേത്രത്തിനരികിലൂടെയാണ് ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ ഗായത്രിപ്പുഴ ഒഴുകുന്നത്. |
പാർവ്വതിക്ഷേത്രം. |
സാധാരണയായി ശിവക്ഷേത്രത്തിനകത്തുതന്നെ എതിർദിശയിലോ, അല്ലെങ്കിൽ ഉപദേവതാസ്ഥാനത്ത് ചെറിയക്ഷേത്രത്തിലോ ആണ് പാർവ്വതീ സാന്നിധ്യം കാണാറുള്ളത്. |
പക്ഷേ തൃത്തംതളിയിൽ പാർവ്വതിദേവിക്ക് പ്രത്യേകസ്ഥാനം നൽകി വേറെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. |
ഗായത്രിപ്പുഴയുടെ തീരത്തോട്ട് മാറിയാണ് പാർവ്വതിക്ഷേത്രം. |
വളരെ മനോഹരമായി കേരളാശൈലിയിൽ പണിതീർത്തക്ഷേത്രമാണിത്. |
വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും, നാലമ്പലവും, തിടപ്പള്ളിയും എല്ലാം ഉപദേവതയായ പാർവ്വതി ക്ഷേത്രത്തിലും നിർമ്മിച്ചിട്ടുണ്ട്. |
ശിവക്ഷേത്രത്തിനു വടക്കുമാറിയാണ് പാർവ്വതീദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. |
തളിദേവനൊപ്പം തന്നെ തുല്യപ്രാധാന്യത്തോടെയാണ് ദാക്ഷായണിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. |
ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു, ഭദ്രകാളി, നാഗദേവതകൾ, ബ്രഹ്മരക്ഷസ്സ്, നവഗ്രഹങ്ങൾ, ഹനുമാൻ തുടങ്ങിയവരാണ് മറ്റ് ഉപദേവതകൾ. |
ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവരുടെ സാന്നിദ്ധ്യം ക്ഷേത്രത്തെ ശിവകുടുംബസ്ഥാനമാക്കുന്നു. |
ഉത്സവം; താലപ്പൊലി. |
മീനമാസത്തിൽ നടത്തപ്പെടുന്ന പത്തുദിനം നീണ്ടുനിൽക്കുന്ന ഉത്സവം, വളരെ ഗംഭീരമായി ആഘോഷിക്കുന്നു. |
ഈ ഉത്സവത്തിലെ മായന്നൂർകാവ് താലപ്പൊലിയാണ് ഏറ്റവും പ്രധാന ആഘോഷം. |
കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ശിവരാത്രി ആഘോഷിയ്ക്കുന്നത്. |
ഈ ദിവസം ക്ഷേത്രത്തിൽ വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. |
അന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുന്നള്ളിപ്പുമുണ്ടാകും. |
അന്ന് രാത്രി നടയടയ്ക്കില്ല. |
പകരം രാത്രിയിലെ ഓരോ യാമത്തിലും യാമപൂജയും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും. |
ക്ഷേത്രത്തിൽ എത്തിചേരാൻ. |
മായന്നൂർ കൊണ്ടാഴി റൂട്ടിൽ കൊണ്ടാഴിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. |
യേശുവിന്റെ ഗിരിപ്രഭാഷണം |
ബൈബിൾ പുതിയ നിയമത്തിൽ യേശുക്രിസ്തുവിന്റെ സുദീർഘമായ പ്രഭാഷണങ്ങളും ഉപദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. |
മത്തായി എഴുതിയ സുവിശേഷം 5 മുതൽ 7 വരെയുള്ള അദ്ധ്യായങ്ങളിലുള്ള തന്റെ ധർമോപദേശമാണ് ഗിരിപ്രഭാഷണം അഥവാ മലയിലെ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്നത്. |
ഗലീലയിലെ മലമുകളിൽ വെച്ച് നിർവ്വഹിക്കപ്പെട്ടതായി കരുതുന്ന പ്രഭാഷണം ആയതിനാലാണ് ഗിരിപ്രഭാഷണം എന്ന പേരിൽ ഇത് അറിയപ്പെടുന്നത്. |
ഇതിനെ സൂചിപ്പിക്കാൻ ഈ പേര് ആദ്യം ഉപയോഗിച്ചത് വിഖ്യാത ക്രിസ്തീയചിന്തകൻ ഹിപ്പോയിലെ അഗസ്റ്റിൻ ആണ്. |
യേശുക്രിസ്തുവിന്റെ ശിഷ്യൻമാരും വലിയൊരു ജനതയും ഈ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു. |
ദൈവരാജ്യ പ്രവേശനത്തിനുവേണ്ടിയുള്ള ആഹ്വാനമാണ് ഗിരിപ്രഭാഷണത്തിന്റെ കാതൽ. |
ഈ പ്രസംഗത്തിലെ ചില വാചകങ്ങൾ യേശുക്രിസ്തുവിന്റെ വചനങ്ങൾ എന്ന പേരിൽ പ്രചുരപ്രാചാരം നേടിയതാണ്. |
ഗിരിപ്രഭാഷണത്തിന്റെ സുവർണ്ണ ഭാഗമായി കരുതപ്പെടുന്നത് അതിന്റെ ആമുഖ സന്ദേശമാണ്; തന്റെ ശിക്ഷ്യൻമാർക്ക് ഉണ്ടായിരിക്കേണ്ട ധാർമ്മികവും ആത്മീകവുമായ അടിസ്ഥാന സ്വഭാവഗുണങ്ങളുടെ ഒരു പട്ടികയായി ഇതിനെ കണക്കാക്കുന്നു. |
"അവൻ (യേശു) പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. |
അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. |
അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: |
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. |
ഉപ്പ് കാരമില്ലാതെ പോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം. |
പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ പിന്നെ കൊള്ളുന്നതല്ല. |
നിങ്ങൾ ലോകതിന്റെ വെളിച്ചമാകുന്നു. |
മലമേലിരിക്കുന്ന് പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. |
വിളക്കു കത്തിച്ച് പറയിന്മേലല്ല തണ്ടിൻ മേലത്രേ വെക്കുന്നതു. |
അപ്പോളത് വീട്ടിലുള്ള് എല്ലാവർക്കും പ്രകാശിക്കുന്നു |
ക്രിസ്തുസന്ദേശത്തിന്റെ കാതൽ എന്നു മലയിലെ പ്രസംഗം വിശേഷിപ്പിക്കപ്പെടാറുണ്ട്. |
മാഹാത്മഗാന്ധിയെപ്പോലുള്ള അക്രൈസ്തവരേയും ഈ പ്രസംഗം ഗാഢമായി സ്പർശിച്ചിട്ടുണ്ട്. |
ക്രിസ്തുസന്ദേശത്തിന്റെ സംശുദ്ധരൂപം മലയിലെ പ്രസംഗത്തിലാണുള്ളതെന്നും ക്രിസ്തുമതത്തിന്റെ പേരിൽ പ്രചരിക്കുന്ന പലകാര്യങ്ങളും ആ സന്ദേശത്തിന്റെ നിഷേധമാണെന്നും ഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്. |
പുറത്തേക്കുള്ള കണ്ണികൾ. |
സത്യവേദപുസ്തകം: മത്തായി എഴുതിയ സുവിശേഷം അദ്ധ്യായം 5, |
സന്തുഷ്ടി കണ്ടെത്തുക: യേശുവിൻറെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ട്! |
ബേളൂർ ശിവക്ഷേത്രം |
കാസർഗോഡ് ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിൽ അട്ടേങ്ങാനത്ത് സ്ഥിതിചെയുന്ന വളരെ പുരാതനമായ ശിവക്ഷേത്രമാണ് ബേളൂർ ശിവക്ഷേത്രം എന്നറിയപ്പെടുന്നത്. |
ഈ ക്ഷേത്രത്തെ കുറിച്ചുള്ള ചരിത്രസംബന്ധിയായ കാര്യങ്ങൾ ലഭ്യമല്ല. |
പലപ്പോഴായി ക്ഷേത്രം പുതുക്കിപ്പണിതതിന്റെ രേഖകൾ മാത്രമാണ് ലഭ്യമായിരിക്കുന്നത്. |
ബേളൂർ ഗ്രാമത്തിൽ അട്ടേങ്ങാനത്തിനടുത്ത് ചുറ്റോടുചുറ്റും മലനിരകളാൽ ബന്ധിതമായ വിശാലമായൊരു പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. |
തൊട്ടടുത്തായി അട്ടേങ്ങാനം ടൗണും, |
യു.പി. സ്‌ക്കൂളും, ഗവ. |
ഹയർസെക്കണ്ടറി സ്കൂളും സ്ഥിതി ചെയ്യുന്നു. |
പ്രബലമായൊരു പുരാവൃത്തം ഇന്നും ജനങ്ങൾക്കിടയിൽ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു. |
കേരളത്തിലെ മിക്ക ശിവക്ഷേത്രങ്ങളുടെ പുരാവൃത്തമെടുത്തു പരിശോധിച്ചാലും ഇതിനോട് സാമ്യമുള്ള മിത്തുകൾ കാണാൻ കഴിയുന്നുണ്ട്. |
ക്ഷേത്രം ഉണ്ടാവുന്നതിന് മുമ്പ്, നരയെന്ന ഒരു വള്ളിച്ചെടി തേടിയിറങ്ങിയ ചെറവ സ്ത്രീയുമായി ബന്ധപ്പെട്ടതാണീ പുരാവൃത്തം. |
നടന്നു നടന്ന് ദാഹിച്ചവശയായ ആ സ്ത്രീ ദാഹശമനത്തിനായി നര വെട്ടുകയായിരുന്നു. |
നര വെട്ടുന്നതിനിടയിൽ തന്റെ കത്തി ഒരു കല്ലിൽ കൊള്ളുകയും കല്ലിൽ നിന്നും രക്തം വാർന്നൊഴുകുന്നതു കണ്ട് ചെറവസ്ത്രീ നര വലിച്ചെറിയുകയും ബോധംകെട്ടു വീഴുകയും ചെയ്തത്രേ. |
അതൊരു ശിവലിംഗമാണെന്നു തിരിച്ചറിഞ്ഞ ആ ഗോത്രവർഗ ജനത ആ കല്ലിനെ അവിടെ പ്രതിഷ്ഠിച്ച് ആരാധന തുടങ്ങി. |
അതാണത്രേ ഇന്നത്തെ ബേളൂർ ശിവക്ഷേത്രമായി പരിണമിച്ചത്. |