text
stringlengths
17
2.95k
നരയർ (നരേറ് - നര+ഏറ്‍) എന്ന ഒരു സ്ഥലം ഈ പുരാവൃത്തവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
ചെറവസ്ത്രീ വലിച്ചെറിഞ്ഞ നര ചെന്നു വീണ സ്ഥലമാണ് നരയേർ (നരയർ) എന്നറിയപ്പെടുന്നത്.
മുമ്പ് ഗോത്രവർഗജനതയായ ചെറവർ, മാവിലർ തുടങ്ങിയവർ അവരുടെ ഭക്ഷണത്തിനായി ഉപയോഗിച്ചു വന്ന വേരിന്റെ ആകൃതിയിൽ മരങ്ങളിലും മറ്റും പടർന്നു കയറുന്ന വള്ളിച്ചെടിയാണ് നര എന്നറിയപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയും ഗോത്രവർഗജനത ഭക്ഷണപദാർത്ഥമായി നര ഉപയോഗിച്ചിരുന്നു.
ധാരാളം ജലാംശം ഉള്ളതാണ് ഈ വള്ളിച്ചെടി.
വള്ളിച്ചെടിയുടെ ഒരു ഭാഗം മുറിച്ചു മാറ്റിയാൽ ദാഹം മാറ്റാനുള്ളത്ര വെള്ളം അതിൽ നിന്നും ശേഖരിക്കാവുന്നതാണ്.
കുംഭമാസത്തിൽ ശിവരാത്രിയോടനുബന്ധിച്ചാണ് ഇവിടെ ഉത്സവം നടക്കുന്നത്.
പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം ശിവരാത്രിയോടെ കഴിയുമെങ്കിലും ക്ഷേത്രത്തിനു പുറത്ത് വിഷ്ണുമൂർത്തിയുടെ തെയ്യക്കോലം പിറ്റേ ദിവസം ഉണ്ടായിരിക്കും.
ശിവരാത്രി ദിവസം നടക്കുന്ന തിടമ്പുനൃത്തമാണ് ഉത്സവപരിപാടികളിൽ ഏറ്റവും ആകർഷണീയം.
പത്തുദിവസവും ക്ഷേത്രപരിസരത്ത് കലാപരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു.
ബേളൂരപ്പൻ എന്നാണ് ഇവിടുത്തെ ദേവൻ അറിയപ്പെടുന്നത്.
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ബേളൂരപ്പന്റെ നഗരപ്രദക്ഷിണം മറ്റൊരു വർണാഭമായ കാഴ്ചയാണ്.
ദൈവചൈതന്യത്തെ വിഗ്രഹത്തിലേക്കാവാഹിച്ച് ഘോഷയാത്രയായി ഗ്രാമത്തെ വലം‌വെക്കുന്ന ചടങ്ങാണിത്.
അട്ടേങ്ങാനം, ഒടയഞ്ചാൽ, ചക്കിട്ടടുക്കം, നായിക്കയം, മുക്കുഴി എന്നിങ്ങനെ സമീപദേശങ്ങളിലൂടെയൊക്കെ ഈ ഘോഷയാത്ര പോകുന്നുണ്ട്.
വഴിയിലെ പ്രധാന സ്ഥലങ്ങളിലും ദൈവസങ്കേതങ്ങളിലും ശിവപ്രതിഷ്ഠ ഇറക്കിവെച്ച് പൂജകളും ആരാധനയും നടത്തുന്നു.
അയ്യപ്പൻ‌വിളക്കു മഹോത്സവം.
ശിവരാത്രിമഹോത്സവം കൂടാതെ ശബരിമല സീസണിൽ അയ്യപ്പൻ‌വിളക്കു മഹോത്സവവും ക്ഷേത്രാങ്കണത്തിൽ നടത്താറുണ്ട്.
വിറകുകൾ കൂട്ടി വലിയ നെരിപ്പോടുണ്ടാക്കി അയ്യപ്പ ഭക്തർ അഗ്നിപ്രവേശം ചെയ്യുന്ന ചടങ്ങ് മുമ്പ് ഇതിനോടനുബന്ധിച്ച് നടന്നിരുന്നു.
ഇളനീർ കൊണ്ടുള്ള ധാര മറ്റൊരു പ്രധാന വഴിപാടാണ്.
ഇളനീരുകൾ ആയിരത്തിയൊന്ന്, അഞ്ഞൂറ്റിയൊന്ന് എന്നിങ്ങനെയായി നിജപ്പെടുത്തിയിരിക്കുന്നു.
മഴ പെയ്യാൻ വൈകുന്ന സമയങ്ങളിൽ ഇളനീർ കൊണ്ട് ദേവനെ തണുപ്പിക്കുകയാണെങ്കിൽ ഉടനേ മഴ ലഭിക്കുമെന്ന വിശ്വാസമാണ്‌ ഇതിനു പിന്നിൽ.
മറ്റു പ്രധാന ക്ഷേത്രങ്ങളിലേതുപോലെ തന്നെ ദിവസപൂജയും പ്രത്യേക പൂജകളും മറ്റും ഇവിടെയും യഥാവിധി നടക്കുന്നുണ്ട്.
ഗസൽ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഷഹബാസ് അമൻ, (ജനനം 1969 ഡിസംബർ 27).
ആഷിയാന-ന്യൂജനറേഷൻ മലബാറി സോങ്സ്, സോൾ ഓഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്, നീയും നിലാവും, ജൂൺ മഴയിൽ, സഹയാത്രികേ...
, അലകൾക്ക് തുടങ്ങിയവയാണ് ഷഹ്ബാസിന്റേതായി പുറത്തിറങ്ങിയ മലയാള അൽബങ്ങൾ.
പകൽ‌നഷത്രം, പരദേശി, രാമാനം, ചോക്കളേറ്റ്, ഒരുവൻ, ചാന്തുപൊട്ട്,അന്നയും റസൂലും മായാനദി തുടങ്ങിയ സിനിമകളിൽ പാടുകയും പരദേശി, പകൽ നക്ഷത്രങ്ങൾ, ഇന്ത്യൻ റുപ്പി സ്പിരിറ്റ് എന്നീ സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ കോട്ടക്കുന്നിൽ കെ.എസ്.ആർ.ടി.സി. ഡ്രൈവറായിരുന്ന മരയ്ക്കാറുടെയും കുഞ്ഞിപ്പാത്തുവിന്റെയും അഞ്ചു മക്കളിൽ മൂന്നാമനായി സംഗീതത്തിൽ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഒരു കുടുംബത്തിലാണ് ഷഹബാസിന്റെ ജനനം.
റഫീക്ക് എന്നായിരുന്നു ആദ്യകാല നാമം.
ശാസ്ത്രീയമായോ, അക്കാദമിക് ആയോ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ഷഹബാസ് വിവാഹിതനാണ്.
ഭാര്യ അനാമിക അധ്യാപികയാണ്.
മലപ്പുറം എയുപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
അറബി കോളേജിലും പഠിച്ചു.
സ്വകാര്യ രജിസ്ട്രേഷൻ വഴിയാണ് എസ്എസ്എൽസി പൂർത്തിയാക്കിയത്.
അടുത്ത കാലത്തായി ഗസലുകളിൽ ശ്രദ്ധേയ സാനിധ്യമാണ് ഷഹബാസ് അമൻ.
സൂഫി സംഗീതം കേരളത്തിൽ പ്രചരിപ്പിക്കുന്നതിലും ശ്രദ്ധചെലുത്തിന്നുണ്ട്.
പി ഭാസ്കരൻ ,ബാബുരാജ് ,പി ടി അബ്ദുറഹ്മാൻ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി വ്യത്യസ്തമായ സംഗീത അനുഭവം സൃഷ്ടിച്ചു.
സച്ചിദാനന്ദന്റെ വരികളിൽ 'മകരക്കുളിർ മഞ്ഞിൽ...', മാധവിക്കുട്ടിയുടെ 'അലയൊതുങ്ങിയ കടൽക്കരയിൽ...' റഫീക്ക് അഹമ്മദിൻറെ 'മഴ കൊണ്ടുമാത്രം' ഈ ഗാനങ്ങളും ഷഹബാസ് ആണ് പാടിയത്.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 9.15 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്കിലാണ് 12.17 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പുന്നപ്ര തെക്ക്‌ ഗ്രാമപഞ്ചായത്ത്
പുറക്കാട് ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ ബ്ളോക്ക് പരിധിയിൽ വരുന്ന പഞ്ചായത്താണ് 23.19 ച.
മീ വിസ്തീർണ്ണമുള്ള പുറക്കാട് ഗ്രാമപഞ്ചായത്ത്.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്
കൂത്താളി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര മണ്ഡലത്തിലാണ് 14.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൂത്താളി ഗ്രാമപഞ്ചായത്ത്.
സ്ഥിതി ചെയ്യുന്നത്.
തുറയൂർ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ മേലടി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ തുറയൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 10.48 ച.
മീറ്റർ വിസ്തീർണ്ണമുള്ള തുറയൂർ ഗ്രാമപഞ്ചായത്ത്.
തുറയൂർ പഞ്ചായതിന്റെ ഇപ്പോഴത്തെ പ്രസിഡണ്ട് ഷരീഫ മണലും പുറത്ത്.
തുറയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂൾ ബി.ടി.എം.ഹയർ സെക്കണ്ടറി സ്കൂളാണ്.
പയ്യോർ മലയുടെ ഭാഗമായിരുന്ന ഈ പഞ്ചായത്ത് പഴയ കുറുമ്പ്രനാട് താലൂക്കിൽപ്പെട്ട പ്രദേശമായിരുന്നു.
ഒട്ടേറെ ജലാശയങ്ങളും, നെൽവയലുകളും, കുന്നുകളുമുൾപ്പെട്ട ഈ പ്രദേശത്തെ ജനങ്ങളുടെ മുഖ്യതൊഴിൽ കൃഷിയും, കന്നുകാലിവളർത്തലും, മത്സ്യബന്ധനവുമായിരുന്നു.
ഒരു കാലത്ത് ഈ പ്രദേശത്ത് വളരെയധികം ബ്രാഹ്മണകുടുംബങ്ങൾ താമസിച്ചിരുന്നു.
മനയ്ക്കൽ, ഇളമന, തൃക്കോവിൽ, വണ്ണത്താൻവീട്, വണ്ണാൻടവിട, കോലാത്ത് എന്നിവ പണ്ടുകാലത്ത് ബ്രാഹ്മണഭവനങ്ങലും ആശ്രിതഭവനങ്ങളുമായിരുന്നുവെന്ന് കരുതപ്പെടുന്നു.
പഞ്ചായത്തിലെ ചില സ്ഥലങ്ങൾ പഴയ വേദവിദ്യാഭ്യാസ കേന്ദ്രങ്ങളായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ശാസ്ത്രമൊതുന്ന ചാത്തോത്, കുഞ്ഞുങ്ങളെ ഓത്തുപടിപ്പിക്കുന്ന കുഞ്ഞോത്ത്, സ്തോത്രങ്ങലോതുന്ന ചോത്രോത്ത് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
ക്ഷേത്രകലകളായ കഥകളിയും, കൃഷ്ണനാട്ടം കളിയും ഇവിടെ പ്രചരിച്ചിരുന്നു.
ഒറ്റ ദിവസം കൊണ്ട് 101 കറുവ പശുക്കളെ സാമൂതിരി രാജാവിന് എത്തിച്ചു കൊടുത്തതിന്റെ പാരിതോഷികമായി കോമത്ത് തറവാട്ടിലെ ഒരു കാരണവർക്ക് കൃഷ്ണനാട്ടം കളിക്കാനുള്ള സമ്മതം സാമൂതിരി രാജാവ് നൽകിയെന്നും ഐതിഹ്യമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ഈ പഞ്ചായത്തിൽ 8 ഏൽ.
പി. സ്കൂളുകളും 2 യൂ.പീ.
സ്കൂളുകളും 1 ഹയർ സെക്കണ്ടറി സ്കൂളുമാണുള്ളത്.
വിദ്യാഭ്യാസ രംഗത്ത് ഈ പഞ്ചായത്ത് വളരെ മുൻപന്തിയിലാണ്.
കഴിഞ്ഞ കുറേ വർഷങ്ങളായി ഈ പഞ്ചായത്തിലെ ഹൈസ്കൂളിൽ വിജയശതമാനം 95% ൽ കൂടുതലാണ്.
ആകെ 13 വാർഡുകളാണു് ഈ പഞ്ചായത്തിലുള്ളത്.
ഏലൂർ ഗ്രാമപഞ്ചായത്ത്
തൃക്കാക്കര ഗ്രാമപഞ്ചായത്ത്
പേരകം മഹാദേവക്ഷേത്രം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂകിലെ പേരകം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പേരകം മഹാദേവക്ഷേത്രം.
തൃശ്ശൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
ഏകദേശം ഇരുന്നൂറ് വർഷങ്ങളുടെ പഴക്കമാണ് ക്ഷേത്രത്തിന്.
പേരകത്തിന്റെ ദേശനാഥനായി ഇവിടുത്തെ ശിവൻ അറിയപ്പെടുന്നു.
നാലമ്പലവും, തിടപ്പള്ളിയും, വട്ടശ്രീകോവിലും, നമസ്കാരമണ്ഡപവും എല്ലാംമുള്ള ക്ഷേത്രമാണിത്.
ഇടത്തരം ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപെടുത്താൻതക്ക ക്ഷേത്രനിർമ്മിതി ഇവിടെ തീർത്തിട്ടുണ്ട്.
പേരകം ശിവക്ഷേത്രം പടിഞ്ഞാറേക്ക് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്.
സദാശിവഭാവമാണ് പേരകം മഹാദേവക്ഷേത്രത്തിലെ മൂർത്തി.
ക്ഷേത്രത്തിനു വടക്കുമാറി വളരെ വലിപ്പമേറിയ ക്ഷേത്രക്കുളം പണിതീർത്തിട്ടുണ്ട്.
ക്ഷേത്രത്തിൽ നിന്നും അല്പംമാറി പടിഞ്ഞാറു ഭാഗത്തായി പേരകം-വൈലത്തൂർ റോഡ് കടന്നുപോകുന്നു.
വിശേഷങ്ങളും, പൂജാവിധികളും.
നിത്യേന മൂന്നു പൂജകൾ പതിവുണ്ട്.
ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.
പേരകം മഹാദേവക്ഷേത്രത്തിലെ തന്ത്രം പുലിയന്നൂർ മനയിൽ നിക്ഷിപ്തമാണ്.
ഇപ്പോഴത്തെ ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ്.
ക്ഷേത്ര മേശാന്തി.
പേരകം മഹാദേവക്ഷേത്രത്തിലെ മേശാന്തി പേരകം ബാലചന്ദ്രൻ എംബ്രാന്തിരി.
മണ്ഡലപൂജയാണ് അയ്യപ്പക്ഷേത്രത്തിലെ പ്രധാന വിശേഷദിനങ്ങൾ.
ഉപദേവപ്രതിഷ്ഠാദിനാഘോഷം തുലാമാസം നടത്താറുണ്ട്.
അന്നേ ദിവസം 1008 നാളികേരം ഉപയോഗിച്ചുള്ള മഹാഗണപതിഹവനവും നടത്താറുണ്ട്.
ക്ഷേത്രത്തിൽ എത്തിചേരാൻ.
ഗുരുവായൂർ - കുന്നംകുളം റൂട്ടിൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ക്ഷേത്രത്തിലെത്താൻ മുതുവട്ടൂർ ജംഗ്ഷനിൽ ഇറങ്ങുക.
ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിൽ, കൊയിലാണ്ടി താലൂക്കിൽ, ബാലുശ്ശേരി ബ്ളോക്കിലാണ് 25.6 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്താണ് ഉണ്ണികുളം.
ഉണ്ണികുളം, ശിവപുരം എന്നിങ്ങനെ രണ്ട് റവന്യൂ വില്ലേജുകളായി ഇതിനെ തിരിച്ചിരിക്കുന്നു.